നാട്ടുവാര്‍ത്തകള്‍

വിമാനത്തില്‍ സിഗരറ്റ് വലിച്ചു; കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്

വിമാനത്തിന്റെ ശുചിമുറിയില്‍ കയറി നിന്ന് സിഗരറ്റ് വലിച്ച കണ്ണൂര്‍ സ്വദേശിക്കെതിരെ കേസ്. മുഹമ്മദ് ഒറ്റപിലാക്കലിന് (26) എതിരെയാണ് കേസ് എടുത്തത്. അബുദാബിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് സംഭവം ഉണ്ടായത്. നാല് മാസങ്ങള്‍ക്ക് മുന്‍പാണ് മുഹമ്മദ് അബുദാബിയിലേക്ക് പോയത്.

ശുചിമുറിയില്‍ നിന്ന് സിഗരറ്റിന്റെ മണം വന്നതോടെയാണ് ജീവനക്കാര്‍ ഇവിടെ പരിശോധന നടത്തിയത്. പിന്നാലെ ശുചിമുറിയില്‍ നിന്ന് സിഗരറ്റ് കുറ്റി കണ്ടെത്തുകയായിരുന്നു. ഇതോടെ പുകവലിച്ചത് താനാണെന്ന് മുഹമ്മദ് സമ്മതിച്ചു. യുവാവിന്റെ പോക്കറ്റില്‍ നിന്ന് ആറ് സിഗരറ്റുകള്‍ ഉദ്യോഗസ്ഥര്‍ കണ്ടെടുത്തു.

വിമാനത്തില്‍ സിഗരറ്റ് വലിക്കരുതെന്ന് അറിയില്ലായിരുന്നു എന്നാണ് ഇയാള്‍ ഇന്‍ഡിഗോ ജീവനക്കാര്‍ക്ക് നല്‍കിയ വിശദീകരണം. വിമാനം മുംബൈയില്‍ എത്തിയപ്പോള്‍ തുടര്‍നടപടികള്‍ക്കായി സുരക്ഷാ ജീവനക്കാര്‍ക്ക് യുവാവിനെ കൈമാറി. തുടര്‍ന്ന് യുവാവിനെ സഹാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചു. കേസെടുത്ത ശേഷം നോട്ടീസ് നല്‍കി ഇയാളെ വിട്ടയച്ചു.

  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions