നാട്ടുവാര്‍ത്തകള്‍

നവീന്‍ ബാബുവിനെതിരെ ടിവി പ്രശാന്തന്റെ പരാതി ലഭിച്ചില്ലെന്ന് ഒടുക്കം മുഖ്യമന്ത്രിയുടെ ഓഫീസ്

കണ്ണൂര്‍ മുന്‍ എഡിഎം നവീന്‍ ബാബുവിനെതിരെ പരാതി ലഭിച്ചില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മുഖ്യമന്ത്രിയുടെ പൊതുജന പരാതി പരിഹാര സെല്ലില്‍ ടിവി പ്രശാന്തന്റെ പരാതി കിട്ടിയിട്ടില്ലെന്ന് ഓഫീസ് അറിയിച്ചു. വിവരാവകാശ അപേക്ഷയ്ക്ക് നല്‍കിയ മറുപടിയിലൂടെയാണ് ഓഫീസിന്റെ വിശദീകരണം.

നവീന്‍ ബാബുവിനെതിരെ അഴിമതി ആരോപിച്ച് ടിവി പ്രശാന്തന്‍ പരാതി നല്‍കിയിട്ടില്ലെന്നാണ് മുഖ്യമന്ത്രിയുടെ ഓഫീസ് നല്‍കുന്ന വിശദീകരണം. ഇരിക്കൂര്‍ മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി ടി എന്‍ എ ഖാദര്‍ നല്‍കിയ അപേക്ഷക്കാണ് മറുപടി നല്‍കിയിരിക്കുന്നത്. മുന്‍പ് നല്‍കിയ അപേക്ഷയില്‍ കൃത്യമായ കാലയളവ് രേഖപ്പെടുത്തിയിട്ടില്ലാത്ത കാരണം പറഞ്ഞ് നിരസിച്ചിരുന്നു.

പ്രശാന്തന്റേത് വ്യാജ പരാതിയാണെന്ന ആരോപണം നേരത്തെ പുറത്ത് വന്നിരുന്നു. നവീന്‍ ബാബുവിന്റെ മരണത്തിന് പിന്നാലെ സമൂഹമാധ്യമങ്ങളില്‍ പ്രചരിച്ച പരാതിക്കത്തിലെ ഒപ്പിലെ വ്യത്യാസങ്ങളടക്കം ചൂണ്ടിക്കാട്ടിയായിരുന്നു ആരോപണം. എഡിഎമ്മിനെതിരെ പ്രശാന്ത് നല്‍കിയതെന്ന പേരില്‍ പ്രചരിച്ച പരാതി വ്യാജമെന്ന് തെളിയിക്കുന്ന രേഖ പുറത്ത് വന്നതിന് പിന്നാലെ മന്ത്രി കെ.രാജന്‍ ഉള്‍പ്പെടെ പ്രതികരിച്ചിരുന്നു.

അതിനിടെ, നവീന്‍ ബാബുവിന്റെ ആത്മഹത്യയില്‍ തെളിവുകള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജി തീര്‍പ്പാക്കി. കണ്ണൂര്‍ ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് കോടതിയാണ് ഹര്‍ജി തീര്‍പ്പാക്കിയത്. തെളിവുകള്‍ സംരക്ഷിക്കണം എന്ന് ആവശ്യപ്പെട്ട് കുടുംബമാണ് കോടതിയെ സമീപിച്ചത്. തെളിവുകള്‍ ശേഖരിച്ച് വരികയാണെന്ന് പൊലീസ് കോടതിയെ അറിയിച്ചു.

കുടുംബം ആവശ്യപ്പെട്ടതെല്ലാം പ്രോസിക്യൂഷന്‍ പരിഗണിക്കുന്നുണ്ട് എന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഹര്‍ജി തീര്‍പ്പാക്കിയത്. കേസുമായി ബന്ധപ്പെട്ട തെളിവുകള്‍ ശേഖരിച്ചു വരികയാണെന്ന് പോലീസ് റിപ്പോര്‍ട്ട് നല്‍കിയെന്ന് കോടതി അറിയിച്ചു.

  • ഒറ്റപ്പാലത്ത് യുഡിഎഫ് ലേബലില്‍ കളത്തിലിറങ്ങാന്‍ പി കെ ശശി; കോണ്‍ഗ്രസില്‍ ഭിന്നത
  • ഇന്ത്യയുടെ ഇന്ധന പ്രതിസന്ധി പരിഹരിക്കാന്‍ റഷ്യയുടെ 95 ലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ വിതരണം
  • 149 യാത്രക്കാരുമായി എയര്‍ ഇന്ത്യ ദുബായില്‍ നിന്ന് ഡല്‍ഹിയിലെത്തി; കൊച്ചിയില്‍ നിന്ന് മസ്‌കറ്റിലേക്ക് സര്‍വ്വീസുകള്‍ തുടങ്ങി
  • ഹോര്‍മുസ് കടലിടുക്ക് ഇറാന്‍ അടച്ചു; ആഗോള എണ്ണവിതരണം നിലച്ചു; 27 ഇന്ത്യന്‍ കപ്പലുകള്‍ നടുക്കടലില്‍
  • ആലപ്പുഴയില്‍ പെണ്‍കുട്ടികള്‍ക്ക് വിഷം നല്‍കിയ ശേഷം പിതാവ് ജീവനൊടുക്കി; മൂത്തമകള്‍ മരിച്ചു, ഇളയമകള്‍ ഗുരുതരാവസ്ഥയില്‍
  • ഡല്‍ഹി മദ്യനയ അഴിമതി കേസ്; അരവിന്ദ് കെജ്രിവാളും മനീഷ് സിസോദിയയും കുറ്റവിമുക്തര്‍
  • വീണാ ജോര്‍ജിനെ അക്രമിക്കുന്ന ദൃശ്യങ്ങള്‍ നല്‍കുന്നവര്‍ക്ക് 1 പവന്‍ യൂത്ത് കോണ്‍ഗ്രസ് ഓഫര്‍, കെ എസ് യു വക കുഴിമന്തിയും!
  • 'കൊല്ലെടാ എന്ന് ആക്രോശിച്ചു, എന്തോ ആയുധം ഉപയോഗിച്ച് ചാടി വീണ് മന്ത്രിയെ ആക്രമിച്ചു'; കെ എസ് യുകാര്‍ക്കെതിരെ എഫ്‌ഐആര്‍
  • കെഎസ്‌യു പ്രതിഷേധം: വീണ ജോര്‍ജ് ആശുപത്രിയില്‍, നാടകമെന്ന് യുഡിഎഫ്
  • ആലപ്പുഴയില്‍ വയോധികയുടെ മൃതദേഹം ആരുമറിയാതെ അടുക്കളയില്‍ കുഴിച്ചുമൂടി, മകന്‍ കസ്റ്റഡിയില്‍
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions