നാട്ടുവാര്‍ത്തകള്‍

ഉമാതോമസ് വെന്റിലേറ്ററില്‍; തലച്ചോറിനും നട്ടെല്ലിനും ശ്വാസകോശത്തിനും പരുക്കെന്ന് ഡോക്ടര്‍മാര്‍


നടി ദിവ്യ ഉണ്ണിയുടെ നേതൃത്വത്തില്‍ ഗിന്നസ് റെക്കോഡ് ലക്ഷ്യമിട്ട് സംഘടിപ്പിച്ച മെഗാ ഭരതനാട്യം പരിപാടിക്കിടെ, കലൂര്‍ സ്റ്റേഡിയത്തിലെ വിഐപി ഗാലറിയില്‍ നിന്ന് താഴേക്ക് വീണ ഉമ തോമസ് എം എല്‍ എ വെന്റിലേറ്ററില്‍. സിടി സ്കാന്‍, എംആര്‍ഐ സ്കാന്‍ അടക്കം പരിശോധനകള്‍ക്ക് ശേഷമാണ് വെന്റിലേറ്ററിലേക്ക് മാറ്റിയത്. വാരിയെല്ല് പൊട്ടി ശ്വാസകോശത്തില്‍ മുറിവേറ്റു, തലച്ചോറിലും മുറിവുണ്ടായെന്നും നട്ടെല്ലിനും പരുക്കുണ്ടെന്നും കൊച്ചി റിനൈ മെഡിസിറ്റിയിലെ ഡോക്ടര്‍മാര്‍ പറഞ്ഞു.

അടിയന്തിര ശസ്ത്രക്രിയ നടത്തില്ലെന്നും ശ്വാസകോശത്തില്‍ രക്തം കയറിയെന്നുമാണ് ഡോക്ടര്‍മാര്‍ പ്രതികരിച്ചത്. ശ്വാസകോശത്തിനും തലച്ചോറിനും സാരമായി പരുക്കേറ്റിട്ടുണ്ട്. ബോധം, പ്രതികരണം, ഓര്‍മ്മയെ ഒക്കെ ബാധിക്കാവുന്ന ക്ഷതങ്ങളാണ് ഏറ്റിട്ടുള്ളത്. പെട്ടെന്ന് ഭേദമാകുന്ന പരുക്കുകളല്ല ഉണ്ടായിരിക്കുന്നതെന്നും ഡോക്ടര്‍മാര്‍ പറഞ്ഞു. മന്ത്രി സജി ചെറിയാനും കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരും അടക്കം ആശുപത്രിയിലെത്തിയിട്ടുണ്ട്.

സംഭവത്തില്‍ പോലീസ് പരിപാടിയുടെ സംഘാടകര്‍ക്കെതിരേ പോലീസ് കേസ് എടുത്തു. സംഘാടകര്‍ക്ക് ഗുരുതര സുരക്ഷാ വീഴ്ചയുണ്ടായതായിട്ടാണ് ഫയര്‍ഫോഴ്‌സിന്റെ റിപ്പോര്‍ട്ട്. സ്‌റ്റേജ് പൊളിച്ചുമാറ്റരുതെന്ന് നിര്‍ദേശിച്ചിരിക്കുകയാണ്. പാലാരിവട്ടം പോലീസാണ് സംഘാടകര്‍ക്കും സ്‌റ്റേജ് നിര്‍മ്മാണകരാറുകാര്‍ക്കും എതിരേ കേസെടുത്തിരിക്കുന്നത്. പൊതുസുരക്ഷാ ക്രമീകരണം ഒരുക്കുന്നതില്‍ വീഴ്ച വരുത്തിയെന്നാണ് കേസ്.

തിങ്കളാഴ്ച പുലര്‍ച്ചെയാണ് പോലീസ് കേസെടുത്തത്. അതേസമയം ആരുടേയും പേരുവിവരങ്ങള്‍ ഇതിലില്ല. പോലീസ് വിശദമായ അന്വേഷണം നടത്താനൊരുങ്ങുകയാണ്. ഉറപ്പുള്ള ബാരിക്കേഡുകള്‍ സ്ഥാപിച്ചില്ല. സംഭവ സ്ഥലത്ത് സുരക്ഷാ ഉദ്യോഗസ്ഥരോ മെഡിക്കല്‍ സ്റ്റാഫുകളുടെ സാന്നിദ്ധ്യം ഉറപ്പുവരുത്തുന്നതിലോ പരാജയപ്പെട്ടു. സുരക്ഷാ മാനദണ്ഡം പാലിക്കാതെ നൃത്തപരിപാടി നടത്തി തുടങ്ങിയവയാണ് ചുമത്തിയിരിക്കുന്നത്. വേദിയില്‍ പ്രാഥമിക സുരക്ഷാ സംവിധാനങ്ങള്‍ ഒരുക്കിയില്ല, കൈവരി ഒരുക്കിയിരുന്നത് ഒരു നാട മാത്രം കെട്ടി, ഒരുവരി കസേരയിടേണ്ടിയിരുന്ന ഇടത്ത് രണ്ടുവരി കസേരയിട്ടു, മതിയായ സുരക്ഷാക്രമീകരണം നടത്തിയില്ല, മറ്റുള്ളവരുടെ ജീവന്‍ അപകടത്തിലാക്കും വിധത്തില്‍ സ്‌റ്റേജ് നിര്‍മ്മിച്ചു തുടങ്ങി അനേകം കണ്ടെത്തലുകളാണ് ഫയര്‍ഫോഴ്‌സ് കണ്ടെത്തിയിരിക്കുന്നത്.

ഞായറാഴ്ച കലൂര്‍ ജവഹര്‍ലാല്‍ നെഹ്രു സ്‌റ്റേഡിയത്തില്‍ മെഗാ ഭരതനാട്യം തുടങ്ങുന്നതിന് മുമ്പ് വൈകിട്ട് ആറരയോടെയാണ് അപകടമുണ്ടായത്. പതിനാലടി ഉയരത്തില്‍ നിന്നുമാണ് ഉമാതോമസ് എംഎല്‍എ താഴേയ്ക്ക് വീണത്. വീഴ്ചയില്‍ തല കോണ്‍ക്രീറ്റ് സ്‌ളാബിലിടിച്ചു. ഉടന്‍ തന്നെ ആംബുലന്‍സില്‍ എംഎല്‍എയെ പാലാരിവട്ടത്തുള്ള സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. ഇവിടെ ചികിത്സയില്‍ കഴിയുന്ന എംഎല്‍എയുടെ ആരോഗ്യസ്ഥിതി ആശങ്കാജനകമല്ലെന്ന് റിപ്പോര്‍ട്ടുണ്ട്. കോട്ടയം മെഡിക്കല്‍ കോളേജ് സൂപ്രണ്ടിന്റെ നേതൃത്വത്തിലുള്ള മെഡിക്കല്‍ സംഘം തിങ്കളാഴ്ച പുലര്‍ച്ചെയോടെ റിപ്പോര്‍ട്ട് പുറത്തിറക്കി.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions