അസാധാരണ നീക്കത്തില്‍ പ്രതി കൊടി സുനിയ്ക്ക് ഒരു മാസത്തെ പരോള്‍; പുറത്തിറങ്ങി
ടിപി ചന്ദ്രശേഖരന്‍ വധക്കേസ് മുഖ്യ പ്രതി കൊടി സുനി തവനൂര്‍ ജയിലില്‍ നിന്ന് പുറത്തിറങ്ങി. പരോള്‍ ലഭിച്ചതിനെ തുടര്‍ന്നാണ് പുറത്തിറങ്ങിയത്. കൊടി സുനിയുടെ അമ്മ മനുഷ്യാവകാശ കമ്മീഷനു നല്‍കിയ അപേക്ഷ പരിഗണിച്ചാണ് 30 ദിവസത്തെ പരോള്‍ ജയില്‍ ഡിജിപി അനുവദിച്ചത്.
കൊടി സുനിയുടെ പരോള്‍ ആവശ്യപ്പെട്ട് അമ്മ മനുഷ്യാവകാശ കമ്മീഷനാണ് ആദ്യം അപേക്ഷ നല്‍കിയത്. കമ്മീഷന്റെ കത്തിന്റെ അടിസ്ഥാനത്തില്‍ ജയില്‍ ഡിജിപി പരോള്‍ അനുവദിക്കുകയായിരുന്നു. ശിക്ഷ അനുഭവിക്കുന്നതിനിടെയിലും മറ്റു കേസുകളില്‍ പ്രതികളായിട്ടും പൊലീസിന്റെ പ്രെബേഷന്‍ റിപ്പോര്‍ട്ട് പ്രതികൂലമായിട്ടും ജയില്‍ ഡിജിപി അനുകൂല നിലപാട് എടു എടുത്തത് അസാധാരണ നീക്കമാണ്.
എങ്ങനെയാണ് കൊടി സുനിക്ക് 30 ദിവസത്തെ പരോള്‍ അനുവദിക്കുന്നതെന്ന് കെ.കെ രമ ചോദിച്ചു. എന്തിന്റെ അടിസ്ഥാനത്തിലാണ് 30 ദിവസം പരോള്‍ നല്‍കിയത് എന്ന് കേരള സര്‍ക്കാരും ആഭ്യന്തരവകുപ്പും മറുപടി പറയണം. ആഭ്യന്തരവകുപ്പ് അറിയാതെ ഇങ്ങനെ ഒരു നീക്കം സാധ്യമല്ല. ഡിജിപിക്ക് മാത്രമായി ഇങ്ങനെയൊരു ഉത്തരവിറക്കാന്‍ പറ്റില്ല. പരോള്‍ അനുവദിച്ചത് സംശയാസ്പദമാണെന്നും അസാധാരണമായ നടപടിയാണ് ഉണ്ടായതെന്നും മനുഷ്യാവകാശ കമ്മീഷന്‍ ഇടപെടല്‍ ഭരിക്കുന്നവര്‍ ക്ക് വേണ്ടിയാണെന്നും കെ.കെ രമ പറഞ്ഞു. നിയമ വിദഗ്ദരുമായി ആലോചിച്ചു തുടര്‍നടപടികളിലേക്ക് കടക്കുമെന്നും കെ.കെ രമ പറഞ്ഞു.