നാട്ടുവാര്‍ത്തകള്‍

ബാലിക ചുമച്ചതില്‍ പ്രകോപിതയായി 16 വയസു കാരിയുടെ പരാക്രമം; വിമാനം അടിയന്തരമായി നിലത്തിറക്കി

ലണ്ടന്‍: അടുത്തിരുന്ന ബാലിക ചുമച്ചതില്‍ പ്രകോപിതയായി സഹയാത്രക്കാര്‍ക്കും കാബിന്‍ ക്രൂ അംഗങ്ങള്‍ക്കും നേരേ അധിക്ഷേപവാക്കുകള്‍ പറയുകയും ചെരിപ്പൂരി എറിയുകയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്ത് 16 വയസു കാരിയുടെ പരാക്രമം. ഒടുക്കം വിമാനം അടിയന്തരമായി നിലത്തിറക്കി. ഈസിജെറ്റ് വിമാനത്തില്‍ ആണ് യുവതിയുടെ പരാക്രമം. 27ന് രാത്രി തുര്‍ക്കിയിലെ അന്റാലിയയില്‍ നിന്നും ലണ്ടന്‍ ഗാറ്റ്‌ വിക്കിലേക്ക് വരികയായിരുന്ന ഈസിജെറ്റ് വിമാനത്തിലാണ് ( EZY8556) കൗമാരക്കാരിയുടെ പരാക്രമം. ഇതെത്തുടര്‍ന്ന് വിമാനം അടിയന്തരമായി ഇറ്റലിയിലെ ബാരി വിമാനത്തിവളത്തില്‍ ഇറക്കി. നിരവധി പേരുടെ ക്രിസ്മസ് ന്യൂ-ഇയര്‍ അവധിയാത്ര അലങ്കോലപ്പെടത്തിയ യുവതിയെ പൊലീസിന് കൈമാറി വിമാനം യാത്ര തുടര്‍ന്നു.

അടുത്തിരുന്ന പത്തുവയസുള്ള കൊച്ചുകുട്ടി ഉച്ചത്തില്‍ ചുമച്ചതാണ് യുവതിയെ ചൊടിപ്പിച്ചത്. കേവലം 16 വയസുമാത്രം ഉള്ള കൗമാരക്കാരിയാണ് വിമാനത്തില്‍ ഈ പരാക്രമം കാട്ടി നിരവധി യാത്രക്കാരുടെ ക്രിസ്മസ്-ന്യൂ ഇയര്‍ ഹോളിഡേ മടക്കയാത്ര അലങ്കോലപ്പെടുത്തിയത്.

അടുത്തിരുന്ന കുട്ടി ഉച്ചത്തില്‍ ചുമച്ചപ്പോള്‍ ചുമ നിര്‍ത്താന്‍ യുവതി ആവശ്യപ്പെട്ടു. ഇതേത്തുര്‍ന്ന് ടോയ്‌ലറ്റിലേക്ക് പോയ പത്തുവയസ്സുകാരിയെ പിന്തുടര്‍ന്ന് യുവതി ആക്രോശം തുടര്‍ന്നു എന്നാണ് യാത്രക്കാര്‍ പറയുന്നത്. ഇതിനെ ചോദ്യം ചെയ്ത കുട്ടിയുടെ അമ്മയ്ക്കു നേരെയായിരുന്നു യുവതിയുടെ അടുത്ത പരാക്രമം. യുവതിയുടെ ശല്യം സഹിക്കവയ്യാതെ കരഞ്ഞ കുട്ടിയെയും അമ്മയെയും കാബിന്‍ ക്രൂ അംഗങ്ങള്‍ സമാധാനിപ്പിച്ച് മുന്‍നിരയിലെ സീറ്റിലേക്ക് മാറ്റി. തുടര്‍ന്ന് യുവതിയോടെ സമാധാനമായിരിക്കാന്‍ ആവശ്യപ്പെട്ട കാബിന്‍ ക്രൂവിനെയും അവര്‍ വെറുതെ വിട്ടില്ല. അവരെ കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി ചെരിപ്പൂരി യാത്രക്കാര്‍ക്കുനേരെ എറിഞ്ഞു. ഇതോടെയാണ് വിമാനം അടിയന്തരമായി ഇറക്കി യുവതിയെ പൊലീസിന് കൈമാറാന്‍ ക്യാപ്റ്റന്‍ തീരുമാനിച്ചത്.

സഹയാത്രക്കാര്‍ക്കും കാബിന്‍ ക്രൂവിനുമെതിരെ അപമര്യാദയായി പെരുമാറുന്നത് പൊറുക്കാനാവില്ലെന്നും യാത്രക്കാരുടെ ആരോഗ്യവും സുരക്ഷയും ഉറപ്പുവരുത്തുന്നതിനാണ് ഈസിജെറ്റ് മുന്‍ഗണന നല്‍കുന്നതെന്നും സംഭവത്തെക്കുറിച്ച് പ്രതികരിക്കവേ ഈസിജെറ്റ് അധികൃതര്‍ വ്യക്തമാക്കി.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions