ലണ്ടനില്‍ ഇനി ബസ് ചാര്‍ജ് നിരക്കും ഉയരും. ബസ് യാത്രയ്ക്ക് മിനിമം ചാര്‍ജ് മൂന്നു പൗണ്ടായി ഉയരും. കോവിഡ് കാലത്ത് ഏര്‍പ്പെടുത്തിയ രണ്ട് പൗണ്ട് ചാര്‍ജ് ക്യാപ്പാണ് അവസാനിച്ചത്. ലണ്ടന്‍ നഗരത്തില്‍ ഉള്‍പ്പെടെ ഇംഗ്ലണ്ടിലെ ദശലക്ഷക്കണക്കിന് ബസ് യാത്രക്കാരുടെ ജീവിത ചെലവ് പുതുവര്‍ഷത്തില്‍ ഉയരുകയാണ്.
ബസ് ചാര്‍ജ് വര്‍ധനയിലൂടെ ലഭിക്കുന്ന അധിക തുക യാത്രാ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിനും കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കുന്നതിനുമായി ഉപയോഗിക്കുമെന്നാണ് ഗതാഗത വകുപ്പ് അറിയിച്ചിരിക്കുന്നത്. ഓപ്പറേറ്റര്‍മാര്‍ക്ക് 150 മില്യണ്‍ പൗണ്ട് സഹായം നല്‍കിയാണ് രണ്ടു പൗണ്ടിന്റെ പ്രൈസ് ക്യാപ് സര്‍ക്കാര്‍ നിലനിര്‍ത്തിയിരുന്നത്.