ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയെ അടിമുടി പരിഷ്‌കരിക്കാനുള്ള നിര്‍ദ്ദേശങ്ങള്‍ പേടിച്ചു സമര്‍പ്പിക്കാന്‍ കമ്മീഷനെ നിയോഗിച്ച് സര്‍ക്കാര്‍. പിയര്‍ ലൂസെ കാസി നയിക്കുന്ന ടാസ്‌ക് ഫോഴ്‌സില്‍ പുതിയ നാഷണല്‍ കെയര്‍ സര്‍വ്വീസ് വികസിപ്പിക്കാനുള്ള പദ്ധതികളും നിര്‍ദ്ദേശിക്കും. ലേബര്‍ പ്രകടനപത്രികയില്‍ വാഗ്ദാനം ചെയ്ത പദ്ധതി ഇംഗ്ലണ്ടിലെ സോഷ്യല്‍ കെയര്‍ മേഖലയിലെ ഏറ്റവും വലിയ മാറ്റമാകും.
പ്രായമായവരുടെയും, ശാരീരിക അവശതകള്‍ നേരിടുന്നവരുടെയും വീടുകള്‍ മെച്ചപ്പെടുത്താന്‍ മില്ല്യണ്‍ കണക്കിന് പൗണ്ടാണ് മന്ത്രിമാര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാല്‍ കമ്മീഷന്റെ പ്രവര്‍ത്തനം അവസാനിക്കാന്‍ 2028 വരെ സമയം വേണമെന്നത് കെയര്‍ മേഖലയുടെ വിമര്‍ശനത്തിന് ഇടയാക്കുന്നുണ്ട്.
കണ്‍സര്‍വേറ്റീവുകള്‍ ചെയ്യാന്‍ മടിച്ച കാര്യങ്ങളാണ് തങ്ങള്‍ മുന്നോട്ട് കൊണ്ടുപോകുന്നതെന്ന് ഹെല്‍ത്ത് സെക്രട്ടറി അവകാശപ്പെട്ടു. പരാജയപ്പെടുന്ന സിസ്റ്റത്തെ ശരിയാക്കിയില്ലെങ്കില്‍ പ്രായമായവര്‍ സഹായം കിട്ടാതെ കഴിയാനും, എന്‍എച്ച്എസിനെ സമ്മര്‍ദത്തിലാക്കുകയും ചെയ്യുമെന്ന് മുന്നറിയിപ്പില്‍ മന്ത്രിമാര്‍ വ്യക്തമാക്കി. എന്നാല്‍ കമ്മീഷന്റെ ഇടക്കാല റിപ്പോര്‍ട്ട് 2026ല്‍ പുറത്തുവരുമെങ്കിലും സമ്പൂര്‍ണ്ണ റിപ്പോര്‍ട്ടിന് 2028 വരെ വേണ്ടിവരുമെന്നത് മാറ്റങ്ങള്‍ മെല്ലെപ്പോക്കിലാക്കും.