ഉമ തോമസിന്റെ ആരോഗ്യ നിലയില്‍ പുരോഗതി; വെന്റിലേറ്ററില്‍ നിന്നും മാറ്റി
കലൂര്‍ സ്റ്റേഡിയത്തിലെ നൃത്ത പരിപാടിക്കിടെ താല്‍ക്കാലിക സ്റ്റേജില്‍ നിന്നും വീണ് ഗുരുതരമായി പരിക്കേറ്റ ഉമ തോമസ് എംഎല്‍എയുടെ ആരോഗ്യ നിലയില്‍ പുരോഗതി. ഉമ തോമസിനെ വെന്റിലേറ്ററില്‍ നിന്നും മാറ്റി. ശ്വാസകോശത്തിന് പുറത്ത് നീര്‍ക്കെട്ടുണ്ടെകിലും ആരോഗ്യ നിലയില്‍ പുരോഗതി ഉണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. അതേസമയം തീവ്രപരിചരണ വിഭാഗത്തിലെ ചികിത്സ തുടരും.
അതേസമയം ഉമ തോമസ് എംഎല്‍എ ചികിത്സയോട് പ്രതികരിച്ച് തുടങ്ങി. കൈകാലുകള്‍ അനക്കുകയും എഴുനേറ്റിരിക്കുകയും ചെയ്തു. എക്സര്‍സൈസിന്റെ ഭാഗമായി എംഎല്‍എ പേപ്പറില്‍ എഴുതിയതായും എറണാകുളം റിനായ് മെഡിസിറ്റി അധികൃതര്‍ അറിയിച്ചു. എക്സര്‍സൈസിന്റെ ഭാഗമായാണ് ഉമാ തോമസിനോട് എഴുതാന്‍ ഡോക്ടര്‍മാര്‍ ആവശ്യപ്പെട്ടത്. വീടിന്റെ അറ്റകുറ്റപ്പണി സംബന്ധിച്ചാണ് ഉമ തോമസ് എഴുതിയത്.
'വാരിക്കൂട്ടണം എല്ലാ സാധനങ്ങളും' എന്നാണ് ഉമ തോമസ് എഴുതിയത്. വാടക വീട്ടില്‍ നിന്നും എല്ലാ സാധനങ്ങളും എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് മലയാളത്തിലും ഇംഗ്ലീഷിലുമായി ഉമ തോമസ് പേപ്പറില്‍ കുറിച്ചിട്ടുണ്ട്. പാലാരിവട്ടം പൈപ്‌ലൈന്‍ ജംഗ്‌ഷനിലെ വീട്ടില്‍ അറ്റകുറ്റപ്പണി നടക്കുന്നതിനാല്‍ കാരണക്കോടത്തെ വാടക വീട്ടിലാണ് ഉമ താമസിച്ചിരുന്നത്. തിരികെ വീട്ടിലേക്ക് പോകാനിരിക്കെയായിരുന്നു അപകടം സംഭവിച്ചത്.
തീവ്ര പരിചരണ വിഭാഗത്തില്‍ വെന്റിലേറ്ററില്‍ തുടരുന്ന എംഎല്‍എയുടെ ആരോഗ്യസ്ഥിതിയെ കുറിച്ച് നിലവില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു. അതേസമയം സിപിഎം നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ കെകെ ഷെലജ ടീച്ചര്‍ റിനായ് മെഡിസിറ്റിയില്‍ ഉമാ തോമസ്
എംഎല്‍എയുടെ കുടംബത്തെ സന്ദര്‍ശിച്ചു. മനസില്‍ ഏറെ ആഘാതമുണ്ടാക്കിയ ഒന്നായിരുന്നു ഉമയ്ക്കുണ്ടായ അപകടമെന്ന് സന്ദര്‍ശനത്തിന് ശേഷം ഷൈലജ ടീച്ചര്‍ ഫേസ്ബുക്കില്‍ കുറിച്ചു.