നാട്ടുവാര്‍ത്തകള്‍

36 ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നികുതിയിളവ്, ജില്ലാ ആശുപത്രികളില്‍ കാന്‍സര്‍ സെന്ററുകള്‍, 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' പ്രഖ്യാപിച്ചു

ബജറ്റ് പ്രഖ്യാപനത്തില്‍ ആരോ​ഗ്യമേഖലയ്ക്ക് ഊന്നല്‍ നല്‍കി ധനമന്ത്രി നിര്‍മലാ സീതാരാമന്‍. ജീവന്‍രക്ഷാ മരുന്നുകള്‍ക്ക് നികുതി ഇളവ് പ്രഖ്യാപിച്ചതിനൊപ്പം കാന്‍സര്‍ മേഖലയ്ക്കും പദ്ധതികള്‍ പ്രഖ്യാപിച്ചു. 36 ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് പൂര്‍ണമായും നികുതി ഇളവ് നല്‍കി. ആറ് ജീവന്‍ രക്ഷാമരുന്നുകള്‍ക്ക് നികുതി അഞ്ചു ശതമാനമാക്കി കുറച്ചു. ഇതിനു പുറമെ 37 മരുന്നുകള്‍ക്കും 13 പുതിയ രോ​ഗീസഹായ പദ്ധതികള്‍ക്കും പൂര്‍ണമായും നികുതി ഒഴിവാക്കി.

മൂന്നുവര്‍ഷത്തിനുള്ളില്‍ രാജ്യത്തെ എല്ലാ ജില്ലകളിലും ഡേ കെയര്‍ കാന്‍സര്‍ സെന്ററുകള്‍ സ്ഥാപിക്കുമെന്നും പ്രഖ്യാപിച്ചു. 2025-26 വര്‍ഷത്തില്‍ത്തന്നെ ഇതില്‍ 200 സെന്ററുകള്‍ ക്രമീകരിക്കും. രാജ്യത്തുടനീളമുള്ള കാന്‍സര്‍ രോ​ഗികള്‍ക്ക് ചികിത്സ പ്രാപ്യമാക്കാനും പിന്തുണയേകാനും ആരോ​ഗ്യസേവനങ്ങളിലെ വിടവ് നികത്താനും ലക്ഷ്യമിട്ടാണ് ഈ പദ്ധതി അവതരിപ്പിച്ചത്.

എട്ടു കോടി കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്താനുള്ള പദ്ധതിയും പ്രഖ്യാപനത്തിലുണ്ട്. സക്ഷം അം​ഗന്‍വാടി പോഷണ്‍ 2.0 പദ്ധതിയിലൂടെയാണ് എട്ടുകോടിയിലേറെ കുഞ്ഞുങ്ങള്‍ക്ക് പോഷകാഹാരം ഉറപ്പുവരുത്തുന്നത്. രാജ്യത്തുടനീളമുള്ള ഒരുകോടി ​ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്ന അമ്മമാര്‍ക്കും, 20 ലക്ഷം കൗമാരക്കാര്‍ക്കും പോഷകാഹാരം ഉറപ്പുവരുത്തും. ഭാരത് നെറ്റ് പ്രൊജക്ടിന്റെ ഭാ​ഗമായി ​ഗ്രാമപ്രദേശങ്ങളില്‍ പ്രാഥമികാരോ​ഗ്യ കേന്ദ്രങ്ങള്‍ സ്ഥാപിക്കുമെന്നും ബജറ്റില്‍ പ്രഖ്യാപിച്ചു.

കേന്ദ്ര ബജറ്റ് പ്രഖ്യാപിക്കുമ്പോള്‍ കാര്‍ഷിക മേഖലയ്ക്കും വിവിധ പദ്ധതികള്‍. 'പ്രധാനമന്ത്രി ധന്‍ ധാന്യ കൃഷി യോജന' എന്ന പദ്ധതി പ്രഖ്യാപിച്ചു. ജലസേചന സൗകര്യങ്ങള്‍ മെച്ചപ്പെടുത്തുന്നതിനും ദീര്‍ഘകാല, ഹ്രസ്വകാല വായ്പ ലഭ്യതയെ സഹായിക്കുന്നതിനുമായി 100 ജില്ലകളെ ഉള്‍ക്കൊള്ളുന്ന പദ്ധതി ആരംഭിക്കും.

പയ‍‍‌‍ര്‍ വര്‍​​ഗ്ഗങ്ങളുടെ ഉല്‍പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കും. കാര്‍ഷികോത്പാദനം കുറഞ്ഞ മേഖലയ്ക്ക് ധനസഹായം നല്‍കുമെന്നുമാണ് പ്രഖ്യാപനം. 1.7 കോടി കര്‍ഷകര്‍ക്ക് ഇത് ഗുണം ചെയ്യുമെന്നും മന്ത്രി ബജറ്റ് അവതരിപ്പിച്ചുകൊണ്ട് പറഞ്ഞു. പിഎം കിസാന്‍ ആനുകൂല്യം വര്‍ധിപ്പിക്കും. കിസാന്‍ ക്രഡിറ്റ് കാര്‍ഡ് വഴിയുളള ലോണ്‍ പരിധി ഉയര്‍ത്തി. മൂന്ന് ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കിയാണ് ഉയര്‍ത്തിയത്.

ധാന്യവിളകളുടെ ഉത്പാദനത്തില്‍ സ്വയംപര്യാപ്തത കൈവരിക്കുന്നതിനായി ആറുവര്‍ഷത്തെ മിഷന്‍ പ്രഖ്യാപിച്ചു. തുവര, ഉറാദ്, മസൂര്‍ എന്നീ ധാന്യങ്ങള്‍ക്കായി പ്രത്യേക പദ്ധതി കൊണ്ടുവരുന്നതിനൊപ്പം കര്‍ഷകരില്‍നിന്ന് ധാന്യം ശേഖരിക്കുകയും വിപണനം ഉറപ്പാക്കുകയും ചെയ്യുമെന്നും പ്രഖ്യാപനം.

കിസാന്‍ പദ്ധതികളില്‍ വായ്പ പരിധി ഉയര്‍ത്തുമെന്നും കപ്പല്‍ നിര്‍മാണ മേഖലക്ക് ആനുകൂല്യങ്ങള്‍ നല്‍കുമെന്നും ബജറ്റില്‍ ധനമന്ത്രി നിര്‍മല സീതാരാമന്‍. കിസാന്‍ ക്രെഡിറ്റ് കാര്‍ഡിന്റെ പരിധി 3 ലക്ഷത്തില്‍ നിന്ന് 5 ലക്ഷമാക്കി. ചെറുകിട ഇടത്തരം മേഖലകള്‍ക്ക് കൂടുതല്‍ പ്രോത്സാഹനം നല്‍കും. ഇതിനായി 5.7 കോടി രൂപ നീക്കി വയ്ക്കും.
ബിഹാറിനു വേണ്ടി മഖാന ബോര്‍ഡ് രൂപികരിക്കുമെന്നും ധാനമന്ത്രി പറഞ്ഞു. സസ്യാഹാരികളുടെ പ്രോട്ടീന്‍ സംഭരണ കേന്ദ്രം എന്നറിയപ്പെടുന്നതാണ് മഖാന എന്ന ബിഹാറിലെ പ്രത്യേകതരം താമരവിത്ത്.
കപ്പല്‍ നിര്‍മാണ മേഖലക്ക് ആനുകൂല്യങ്ങള്‍ പ്രഖ്യാപിച്ചത് കൊച്ചിന്‍ ഷിപ്യാര്‍ഡിന് കൂടുതല്‍ പ്രയോജനപ്പെടും.

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions