നാട്ടുവാര്‍ത്തകള്‍

'സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തി'; മലപ്പുറത്ത് ആത്മഹത്യ ചെയ്ത 18കാരിയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്

മലപ്പുറം ആമയൂരില്‍ ആത്മഹത്യ ചെയ്ത ചെയ്ത നിലയില്‍ കണ്ടെത്തിയ 18കാരി ഷൈമയുടെ പോസ്റ്റുമോര്‍ട്ടം ഇന്ന്. ഇന്നലെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഷൈമയുടെ സമ്മതമില്ലാതെ വീട്ടുകാര്‍ വിവാഹം നടത്തിയതിനു പിന്നാലെയായിരുന്നു ആത്മഹത്യ.

മഞ്ചേരി മെഡിക്കല്‍ കോളേജിലാണ് ഷൈമയുടെ പോസ്റ്റുമോര്‍ട്ടം നടക്കുക. ഇന്നലെ വൈകിട്ട് 6 മണിയോടെയാണ് ഷൈമ സിനിവര്‍ എന്ന 18കാരിയെ വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. വെള്ളിയാഴ്ച ഷൈമയുടെ നിക്കാഹ് നടന്നിരുന്നു. നിക്കാഹ് കഴിഞ്ഞുവെങ്കിലും പെണ്‍കുട്ടിയെ ഭര്‍ത്താവിന്റെ വീട്ടിലേക്ക് കൂട്ടിക്കൊണ്ട് പോയിരുന്നില്ല. ചടങ്ങുകള്‍ അടുത്ത ദിവസം നടക്കാനിരിക്കെയാണ് മരണം. വിവാഹത്തിന് ഷൈമക്ക് താത്പര്യമില്ലായിരുന്നു എന്നാണ് പൊലീസ് പറയുന്നത്.

അതേസമയം ഷൈമ മരിച്ചതറിഞ്ഞ് 19കാരനായ ആണ്‍സുഹൃത്ത് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചിട്ടുമുണ്ട്. ഇയാളെ മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇയാള്‍ അപകടനില തരണം ചെയ്തിട്ടുണ്ട്. ആണ്‍സുഹൃത്തായ 19കാരനെ വിവാഹം കഴിക്കാനായിരുന്നു പെണ്‍കുട്ടിക്ക് ആഗ്രഹമെന്നാണ് പൊലീസ് പറയുന്നത്. താത്പര്യമില്ലാത്ത വിവാഹം നടക്കുന്നതിന്റെ മനോവിഷമത്തിലായിരുന്നു പെണ്‍കുട്ടിയെന്നും ഇതേത്തുടര്‍ന്ന് ജീവനൊടുക്കിയതെന്നാണ് പ്രാഥമിക നിഗമനമെന്നും പൊലീസ് പറയുന്നു.

രണ്ട് വര്‍ഷം മുമ്പ് ഷൈമയുടെ പിതാവ് ഹൃദയാഘാതം മൂലം മരണപ്പെട്ടിരുന്നു. പിതാവ് മരിച്ചതിനെ തുടര്‍ന്ന് അദ്ദേഹത്തിന്റെ സഹോദരന്റെ വീട്ടിലായിരുന്നു ഷൈമ താമസിച്ചിരുന്നത്.

  • ഗ്യാനഷ് കുമാറിന്റെ് രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് തിരംഗ തരംഗം
  • തിരംഗ മാര്‍ച്ചുമായി സിജെപി; സെന്‍ട്രല്‍ പാര്‍ക്ക് അടച്ച് പൊലീസ്
  • ഗുരുഗ്രാമില്‍ മലയാളി ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി; യുവതിയെ കൊലപ്പെടുത്തിയതെന്ന് പോലീസ്
  • 3 പേരുടെ ജീവനെടുത്ത വാഹനാപകടം; കാര്‍ ഓടിച്ച സുഹൈല്‍ അനുവദനീയമായതിലും അഞ്ചിരട്ടി മദ്യപിച്ചിരുന്നെന്ന് സ്ഥിരീകരണം
  • മാസപ്പടിക്കേസ്: പിണറായി വിജയനടക്കമുള്ളവരുടെ അപ്പീല്‍ അനുമതി അപേക്ഷ തള്ളി ഹൈക്കോടതി
  • എല്ലാ സമരവും ഒരു ലക്ഷ്യത്തിന് വേണ്ടി; സിജെപിക്ക് പിന്തുണയുമായി രാഹുല്‍ ഗാന്ധി
  • എറണാകുളം സിനഗോഗിന് മുന്നിലെ തീവയ്പ്: അറസ്റ്റിലായ യുവാവിന്റെ വിദേശബന്ധങ്ങള്‍ അന്വേഷിക്കുന്നു
  • ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് ഇന്ത്യ സഖ്യത്തിന്റെ സുപ്രീം കോടതി മാര്‍ച്ച്
  • കൊല്ലത്ത് പാര്‍ക്കിന്‍സണ്‍സ് രോഗിയായ ഭര്‍ത്താവിനെ പ്ലാസ്റ്റിക് ചരട് മുറുക്കി കൊലപ്പെടുത്തിയ കേസില്‍ ഭാര്യ ചെന്നൈയില്‍ പിടിയില്‍
  • യുകെയില്‍ മലയാളി യുവതിയെ തടഞ്ഞുവച്ചിരിക്കുന്നതായി ആരോപണം: ഹൈക്കമ്മിഷന്‍ ഇടപെടും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions