പ്രവാസികളുടെ അക്കൗണ്ടുകളിലൂടെയുള്ള പണ ഇടപാടുകള്‍ അന്വേഷണ വിധേയമാക്കുന്നു!
പ്രവാസികള്‍ നാട്ടിലേക്ക് അയയ്ക്കുന്ന പണം ഇനി മുതല്‍ കര്‍ശന നിരീക്ഷണത്തിന് വിധേയമാക്കും. വിദേശ രാജ്യങ്ങളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികളുള്‍പ്പെടെയുള്ളവര്‍ വന്‍ തോതില്‍ പണം നാട്ടിലേക്ക് അയക്കുന്നുവെന്ന സംശയമാണ് നടപടിക്ക് കാരണം. വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെയുള്ളവരുടെ അക്കൗണ്ടുകളിലൂടെ ദേശവിരുദ്ധ ശക്തികള്‍ പണം കൈമാറ്റം ചെയ്യുന്ന സാഹചര്യമുണ്ടോയെന്ന് അന്വേഷണ വിധേയമാക്കും.
സ്റ്റഡി വിസയില്‍ പോകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് പഠനത്തിനൊപ്പം ജോലിയും ചെയ്യാം. അങ്ങനെ പണമയക്കുന്നവര്‍ സുതാര്യമായ രീതികളിലൂടെ പണം അയക്കുന്നതാകും ഉചിതം.
ബഡ്ജറ്റില്‍ പ്രവാസി ഇന്ത്യക്കാരുടെ സാമ്പത്തിക ഇടപാടുകളെ നിരീക്ഷിക്കുമെന്ന് കേന്ദ്ര ധനകാര്യമന്ത്രി നിര്‍മല സീതാരാമന്‍ വ്യക്തമാക്കിയിരുന്നു. പ്രവാസികള്‍ ഇന്ത്യയിലേക്ക് അയയ്ക്കുന്ന പണത്തിന് നികുതിയില്ലെന്ന സൗകര്യം മുതലെടുക്കുന്നതായിട്ടാണ് റിപ്പോര്‍ട്ട്.
പ്രവാസികള്‍ നികുതി റിട്ടേണ്‍ സമര്‍പ്പിക്കുന്നതാണ് നല്ലതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ പറയുന്നത്.