നാട്ടുവാര്‍ത്തകള്‍

കേരള ബജറ്റ് - 2025 ഒറ്റ നോട്ടത്തില്‍

രണ്ടാം പിണറായി സര്‍ക്കാരിന്റെ അവസാന സമ്പൂര്‍ണ്ണ ബജറ്റ് ധനമന്ത്രി കെഎന്‍ ബാലഗോപാല്‍ അവതരിപ്പിച്ചു. ധന ഞെരുക്കത്തിന്റെ തീക്ഷണമായ ഘട്ടത്തെ അതിജീവിച്ചെന്ന് പ്രഖ്യാപിച്ചാണ് ധനമന്ത്രി ബജറ്റ് പ്രസംഗം തുടങ്ങിയത്.

ബജറ്റിലെ പ്രധാന പ്രഖ്യാപനങ്ങള്‍

സര്‍വീസ് പെന്‍ഷന്‍ പരിഷ്‌കരണ കുടിശികയുടെ അവസാന ഗഡു 600 കോടി ഫെബ്രുവരിയില്‍ നല്‍കും.

വയനാട് പുനരധിവാസത്തിനായി ആദ്യഘട്ടത്തില്‍ 750 കോടി രൂപയുടെ പദ്ധതി

കൊച്ചി, കോഴിക്കോട്, തിരുവനന്തപുരം നഗര വികസനത്തിനായി മെട്രോ പൊളിറ്റന്‍ പ്ലാന്‍

തിരുവനന്തപുരം മെട്രോക്കു വേണ്ടിയുള്ള പ്രവര്‍ത്തനങ്ങള്‍ 2025 - 26ല്‍ ആരംഭിക്കും

കൊച്ചി മെട്രോയുടെ വികസനം തുടരും

തെക്കന്‍ കേരളത്തില്‍ കപ്പല്‍ ശാല തുടങ്ങാന്‍ കേന്ദ്ര സഹകരണം തേടും.
വിദേശ രാജ്യങ്ങളില്‍ ലോക കേരള കേന്ദ്രം സ്ഥാപിക്കും. പ്രാരംഭ പ്രവര്‍ത്തനത്തിന് 5 കോടി രൂപ അനുവദിച്ചു

സംസ്ഥാനത്ത് റോഡുകള്‍ക്കും പാലങ്ങള്‍ക്കുമായി 3061 കോടി

കാരുണ്യ പദ്ധതിക്ക് 700 കോടി കൂടി അനുവദിക്കും

പ്രധാന വ്യവസായ ഇടനാഴി ആക്കി വിഴിഞ്ഞത്തെ മാറ്റും. കയറ്റുമതിയുടെയും ഇറക്കുമതിയുടെയും പ്രധാന കേന്ദ്രമായി വിഴിഞ്ഞത്തെ വളര്‍ത്തും

കോവളം ബേക്കല്‍ ഉള്‍നാടന്‍ ജല ഗതാഗത ഇടനാഴി ഉണ്ടാക്കും. ഉള്‍നാടന്‍ ജലഗതാഗത വികസനത്തിന് കിഫ്‌ബി 500 കോടി നല്‍കും

വിദേശ വിദ്യാര്‍ത്ഥികളെ കേരളത്തിലേക്ക് ആകര്‍ഷിക്കാന്‍ നടപടി എടുക്കും

സ്വകാര്യ നിക്ഷേപത്തോടെ തീരദേശ പാത പൂര്‍ത്തിയാക്കും
തിരുവനന്തപുരം ഔട്ടര്‍ ഏര്യാ ഗ്രോത്ത് കൊറിഡോറിന് അംഗീകാരം നല്‍കി

കൊല്ലത്ത് ഐടി പാര്‍ക്ക്

കണ്ണൂര്‍ ഐടി പാര്‍ക്ക് 293.22 കോടി കിഫ്ബിയില്‍ നിന്ന് നല്‍കിയിട്ടുണ്ട്
വിഴിഞ്ഞം കൊല്ലം പുനലൂര്‍ വികസന തൃകോണപദ്ധതി നടപ്പാക്കും

തദ്ദേശ സ്ഥാപനങ്ങളുടെ ബജറ്റ് വിഹിതം 15980.41 കോടിയായി ഉയര്‍ത്തി
ജനറല്‍ പര്‍പ്പസ് ഫണ്ടായി 2577 കോടി രൂപ

കേരളത്തെ ഹെല്‍ത്ത് ടൂറിസം ഹബ്ബാക്കും. ഇതിനായി 50 കോടി

‘കെ-ഹോം’. സംസ്ഥാനത്ത് ഉപയോഗശൂന്യമായി കിടക്കുന്ന വീടുകള്‍ ഉപയോഗിച്ച് ടൂറിസം വികസനത്തിനടക്കം സാധ്യമാകുന്ന രീതിയില്‍ കെ ഹോം പദ്ധതി ആവിഷ്‌കരിക്കുന്നു. ഫോര്‍ട്ട് കൊച്ചി കുമരകം കോവളം മൂന്നാര്‍ എന്നിവടങ്ങളിലെ 10 കിലോ മീറ്റര്‍ ചുറ്റളവിലാണ് കെ ഹോംസ്

ഡിജിറ്റല്‍ സയന്‍സ് പാര്‍ക്കിന്റെ വികസനത്തിന് 212 കോടി

കൊച്ചി മുസിരിസ് ബിനാലേക്ക് 7 കോടി

നിര്‍മ്മിത ബുദ്ധി സാങ്കേതികവിദ്യ വികസിപ്പിക്കുന്നതിനായി സ്റ്റാര്‍ട്ട് അപ് മിഷന് 1 കോടി

മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ഓപ്പണ്‍ എയര്‍ വ്യായാമ കേന്ദ്രങ്ങള്‍ ആരംഭിക്കും. 'ന്യൂ ഇന്നിംഗ്സ്' എന്ന പേരില്‍ മുതിര്‍ന്ന പൗരന്‍മാര്‍ക്ക് ബിസിനസ് പദ്ധതികള്‍ക്കും സഹായം

ഇടത്തരം വരുമാനമുള്ളവര്‍ക്കായി ഭവന പദ്ധതി

സംസ്ഥാനത്ത് 1147 പദ്ധതികള്‍ക്ക് കിഫ്ബി അംഗീകാരം നല്‍കി

തീരദേശ സംരക്ഷണത്തിന് പ്രത്യേക പാക്കേജ്

സര്‍ക്കാരിന് വാഹനം വാങ്ങാന്‍ 100 കോടി. പഴഞ്ചന്‍ സര്‍ക്കാര്‍ വണ്ടികള്‍ മാറ്റും.

'സിറ്റിസണ്‍ ബജറ്റ്'. സാധാരണക്കാര്‍ക്ക് മനസിലാകുന്ന രീതിയില്‍ ബജറ്റ് വിവരങ്ങളുടെ സംക്ഷിപ്ത വിവരങ്ങള്‍ സിറ്റിസണ്‍ ബജറ്റ് ഈ വര്‍ഷം മുതല്‍ അവതരിപ്പിക്കും

തുഞ്ചന്‍ പറമ്പിന് സമീപം എംടി വാസുദേവന്റെ സ്മാരകത്തിന് 5 കോടി

ഉന്നത വിദ്യാഭ്യസ മേഖലയില്‍ 7 മികവിന്റെ കേന്ദ്രങ്ങള്‍ ആദ്യ ഘട്ടത്തില്‍ 25 കോടി രൂപ

വന്യജീവി ആക്രമണം നേരിടാന്‍ 50 കോടി രൂപ

ന്യൂനപക്ഷ സ്കോളര്‍ഷിപ്പിന് 20 കോടി

ഫിനാന്‍ഷ്യല്‍ കോണ്‍ക്ലേവ് സംഘടിപ്പിക്കാന്‍ 2 കോടി

സീ പ്ലെയിന്‍ ടൂറിസം പദ്ധതിക്ക് 20 കോടി

വൈക്കം സ്മാരകത്തിന് 5 കോടി രൂപ

നെല്ല് വികസന പദ്ധതിക്ക് 150 കോടി രൂപ

തെരുവ് നായ ആക്രമണം തടയാന്‍ എബിസി കേന്ദ്രങ്ങള്‍ക്കു 2 കോടി രൂപ

വനം – വന്യജീവി സംരക്ഷണത്തിന് 305.61 കോടി. ആര്‍ആര്‍ടി
സംഘത്തിന്റെ എണ്ണം 28 ആയി വര്‍ധിപ്പിച്ചു

കോട്ടൂര്‍ ആന സംരക്ഷണകേന്ദ്രത്തിന് 2 കോടി അനുവദിച്ചു

പാമ്പുകടി മരണങ്ങള്‍ ഇല്ലാതാക്കാന്‍ പാമ്പ് വിഷബാധ ജീവഹാനി രഹിത കേരളം പദ്ധതിക്ക് 25 കോടി

ക്ഷീര വികസനത്തിന് 120 കോടി

സൈബര്‍ അധിക്ഷേപങ്ങള്‍ക്കും വ്യാജവാര്‍ത്തകള്‍ക്കും എതിനെ ശക്തമായ നടപടി. സൈബര്‍ വിങ്ങിനായി 2 കോടി രൂപ

കുടുംബശ്രീക്ക് 270 കോടി

ഗ്രാമീണ ചെറുകിട വ്യവസായ പദ്ധതികള്‍ക്ക് 212 കോടി

കശുവണ്ടി മേഖലയ്ക്ക് 53.36 കോടി

കാഷ്യു ബോര്‍ഡിന് 40.81 കോടി റിവോള്‍വിങ് ഫണ്ട്

കൈത്തറി ഗ്രാമത്തിന് 4 കോടി

കയര്‍ വ്യവസായത്തിന് 107.6 കോടി

ഖാദി വ്യവസായത്തിന് 14.8 കോടി

കെഎസ്ഐഡിസി 127.5 കോടി

കൊച്ചി– ബെംഗളൂരു വ്യവസായ ഇടനാഴി – 200 കോടി

ഐടി മേഖലയ്ക്ക് 507 കോടി

ഐബിഎമ്മുമായി സഹകരിച്ച് എഐ രാജ്യാന്തര കോണ്‍ക്ലേവ് നടത്തും

2000 വൈഫൈ ഹോട്ട്സ്പോട്ടുകള്‍ സ്ഥാപിക്കാന്‍ 25 കോടി

25 സ്വകാര്യ വ്യവസായ പാര്‍ക്കുകള്‍ അനുമതി നല്‍കാന്‍ കഴിയുമെന്ന് പ്രതീക്ഷ

തദ്ദേശ സ്ഥാപനങ്ങള്‍ മുന്‍കയ്യെടുത്ത് നടത്തുന്ന വ്യവസായ പാര്‍ക്കുകള്‍, വാണിജ്യ കേന്ദ്രങ്ങള്‍ എന്നിവയ്ക്ക് സര്‍ക്കാര്‍ സഹായം. ഈ വര്‍ഷം 100 കോടി

കായിക ഉച്ചകോടിക്ക് 5000 കോടിയുടെ നിക്ഷേപ വാഗ്ദാനം ലഭിച്ചു

റബ്‌കോയ്ക്ക് 10 കോടി

കെഎസ്ആര്‍ടിസി വികസനത്തിന് 178.98 കോടി രൂപ

പുതിയ ബസ് വാങ്ങാന്‍ 107 കോടി രൂപ

ഹൈദ്രാബാദില്‍ കേരള ഹൗസ് സ്ഥാപിക്കാനായി അഞ്ച് കോടി

ചാമ്പ്യന്‍സ് ബോട്ട് ലീഗിന് 8.96 കോടി രൂപ

പൊന്‍മുടിയില്‍ റോപ് വേ സാധ്യതാ പഠനത്തിന് 50 ലക്ഷം രൂപ

സ്‌കൂളുകളില്‍ ഉച്ചഭക്ഷണ പദ്ധതിക്ക് 402 കോടി

സമഗ്ര ശിക്ഷ അഭിയാന് 20.5 കോടി

സിഎം റിസര്‍ച്ച് സ്കോളര്‍ഷിപ്പ് സംസ്ഥാനത്തെ സര്‍വകലാശാലകളില്‍
ഗവേഷണ പഠനം നടത്തുന്ന മറ്റ് ഫെലോഷിപ്പുകള്‍ ലഭിക്കാത്ത വിദ്യാര്‍ത്ഥികള്‍ക്ക് 10000 രൂപ നല്‍കുന്നതാണ് പദ്ധതി

സംസ്ഥാന ചലച്ചിത്ര വികസന കോര്‍പറേഷന് 21 കോടി രൂപ

സര്‍ക്കാര്‍ തിയേറ്ററുകളില്‍ ഇ-ടിക്കറ്റ് സംവിധാനം ഉണ്ടാക്കാന്‍ 2 കോടി

വയനാട് തുരങ്കപാതയ്ക്കായി 2134 കോടി രൂപ

നോര്‍ക്കയ്ക്കായി 101.83 കോടി

ക്ഷേമനിധി പ്രവര്‍ത്തനത്തിന് 23 കോടി

105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ

ആലപ്പുഴ -എറണാകുളം -കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ആധുനിക കാത്ത് ലാബ്

കാന്‍സര്‍ ചികിത്സയ്ക്ക് കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും കോടി രൂപ

105 ഡയാലിസിസ് കേന്ദ്രങ്ങള്‍ക്കായി 13.98 കോടി രൂപ

സ്ട്രോക്ക് യൂണിറ്റുകള്‍ക്കായി 21 കോടി

ഇ ഹെല്‍ത്ത് പദ്ധതിയ്ക്ക് 27.60 കോടി രൂപ

കോട്ടയം മെഡിക്കല്‍ കോളേജില്‍ മജ്ജ മാറ്റിവയ്ക്കല്‍ സൗകര്യം ഒരുക്കും

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions