പത്തനംതിട്ട അടൂരില്‍ പത്തുവയസുകാരിയെ പീഡിപ്പിച്ച കേസില്‍ 16 വയസ്സുകാരനടക്കം രണ്ട് പേര്‍ പിടിയില്‍. പെണ്‍കുട്ടിയുടെ അയല്‍വാസിയായ കൗമാരക്കാരനും കൂട്ടുപ്രതി എറണാകുളം സ്വദേശി സുധീഷുമാണ് പിടിയിലായത്. പത്തുവയസുകാരിയെ രണ്ടുപേര്‍ ചേര്‍ന്ന് ലൈംഗികമായി പീഡിപ്പിച്ചെന്നാണ് പരാതി. പിടിയിലായ പ്രതികളില്‍ ഒരാള്‍ക്ക് 16 വയസും മറ്റേയാള്‍ക്ക് 19 വയസുമാണ്. ബന്ധുക്കള്‍ നല്‍കിയ വിവരത്തിന്റെ അടിസ്ഥാനത്തിലാണ് അടൂര്‍ പൊലീസ് പ്രതികളെ അറസ്റ്റ് ചെയ്തത്.