പത്തനംതിട്ടയിലെ 19 കാരിയുടെ മരണം; അമ്മയുടെ ഒപ്പം താമസിക്കുന്ന യുവാവിനെ സംശയമുണ്ടെന്ന് രണ്ടാനച്ഛന്‍
പത്തനംതിട്ടയില്‍ പത്തൊമ്പത്കാരി ഗായത്രിയുടെ മരണത്തില്‍ പുതിയ ആരോപണം. അമ്മ രാജിക്കൊപ്പം ഇപ്പോള്‍ താമസിക്കുന്ന ആദര്‍ശിനെതിരെ ആരോപണവുമായി രണ്ടാനച്ഛന്‍ ചന്ദ്രശേഖരന്‍ രംഗത്തെത്തി. അടൂരിലെ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലേക്ക് മകളെ പഠിക്കാന്‍ വിടരുതെന്ന് താന്‍ പറഞ്ഞിരുന്നതായും ചന്ദ്രശേഖരന്‍ പറഞ്ഞു.
പെണ്‍കുട്ടിയെ തൂങ്ങി മരിച്ചെന്ന് കണ്ട ദിവസം രാവിലെ വരെ ആദര്‍ശ് വീട്ടിലുണ്ടായിരുന്നെന്ന് ചന്ദ്രശേഖരന്‍ പറഞ്ഞു. ലോറി ഡ്രൈവറായ ആദര്‍ശ് ഗോവക്ക് പോയെന്നാണ് ഇപ്പോള്‍ വിശദീകരിക്കുന്നതെന്നും രണ്ടാനച്ഛന്‍ ചന്ദ്രശേഖരന്‍ കൂട്ടിച്ചേര്‍ത്തു. ആദര്‍ശിനേക്കുറിച്ചും അടൂരിലെ പരിശീലന കേന്ദ്രത്തെക്കുറിച്ചും അന്വേഷണം നടത്തണം എന്നും ചന്ദ്രശേഖരന്‍പിള്ള ആവശ്യപ്പെട്ടു.
ഗായത്രിയുടെ ആത്മഹത്യയ്ക്ക് പിന്നില്‍ ദുരൂഹതയുണ്ടെന്നാണ് രണ്ടാനച്ഛന്‍ പറയുന്നത്. ഗായത്രി ആത്മഹത്യ ചെയ്യുമെന്ന് താന്‍ വിശ്വസിക്കുന്നില്ല. പ്രായത്തില്‍ കൂടുതല്‍ പക്വതയുള്ള കുട്ടിയായിരുന്നു ഗായത്രി എന്നും ചന്ദ്രശേഖരന്‍പിള്ള പറഞ്ഞു. ആദര്‍ശ് എന്ന ഒരാള്‍ തന്നെ കുറച്ച് നാള്‍ മുമ്പ് വിളിച്ചിരുന്നു. ഗായത്രിയെ കണ്ടുകൊണ്ടാണ് ആ വീട്ടില്‍ കയറിയതെന്ന് ആദര്‍ശ് തന്നോട് പറഞ്ഞു. ആത്മഹത്യയെങ്കില്‍ പിന്നിലെ കാരണം കണ്ടെത്തണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.
എന്നാല്‍ വിനോദയാത്ര പോയപ്പോള്‍ നഗ്‌നദൃശ്യം പകര്‍ത്തി, അത് കാട്ടി അദ്ധ്യാപകന്‍ ഭീഷണിപ്പെടുത്തി എന്നാണ് ഗായത്രിയുടെ അമ്മ രാജിയുടെ ആരോപണം. മകളെ അധ്യാപകന്‍ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായെന്നും അമ്മ രാജി പറഞ്ഞു.
അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ത്ഥിയായിരുന്ന ഗായത്രിയെ സൈനിക റിക്രൂട്ട്‌മെന്റ് പരിശീലന കേന്ദ്രത്തിലെ അധ്യാപകന്‍ നഗ്‌നദൃശ്യങ്ങള്‍ കാട്ടി ഭീഷണിപ്പെടുത്തിയെന്ന് അമ്മ പറഞ്ഞു. നേരത്തെയും അധ്യാപകനെതിരെ അമ്മ രംഗത്തെത്തിയിരുന്നു.
മകളെ അധ്യാപകന്‍ ആദ്യം ഡേറ്റിങിന് ക്ഷണിച്ചുവെന്നും വഴങ്ങാതെ വന്നപ്പോള്‍ ഭീഷണിയായെന്നും അമ്മ രാജി പറഞ്ഞു. വിനോദയാത്രയ്ക്ക് പോയപ്പോഴാണ് മകളുടെ നഗ്‌നദൃശ്യങ്ങള്‍ പകര്‍ത്തിയത്. പിന്നീട് ഇത് കാട്ടി അധ്യാപകന്‍ ഭീഷണിപ്പെടുത്തിയെന്നും രാജി ആരോപിച്ചു. അതേസമയം അധ്യാപകനില്‍ നിന്ന് ഗായത്രി കടുത്ത മാനസിക പീഡനം നേരിട്ടിരുന്നുവെന്ന് അമ്മ ആരോപിച്ചിരുന്നു.
ആരോപണം നേരിടുന്ന അടൂരിലെ സ്വകാര്യ സ്ഥാപനത്തിലേക്ക് ഇന്നലെ യുവജന സംഘടനകള്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. വിശദമായ അന്വേഷണം നടക്കുന്നുണ്ടെന്ന് കൂടല്‍ പോലീസ് അറിയിച്ചു. ആത്മഹത്യാക്കുറിപ്പ് പോലീസിന് കിട്ടിയിട്ടുണ്ട്. മരണത്തില്‍ ആര്‍ക്കും പങ്കില്ലെന്നാണ് എഴുതിയിരിക്കുന്നതെന്ന് പോലീസ് അറിയിച്ചു.
അഗ്‌നിവീര്‍ കോഴ്‌സ് വിദ്യാര്‍ഥിയായ മുറിഞ്ഞ കല്ല് സ്വദേശിയായ ഗായത്രിയെയാണ് വാടക വീട്ടില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഹോട്ടല്‍ ജീവനക്കാരിയായ അമ്മ ജോലി കഴിഞ്ഞ് വീട്ടിലെത്തിയപ്പോഴാണ് മകളെ തൂങ്ങി മരിച്ച നിലയില്‍ കണ്ടത്. പെണ്‍കുട്ടിയെ കോന്നി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. അടൂരിലെ ആര്‍മി റിക്രൂട്ട്മെന്റ് പരിശീലന കേന്ദ്രത്തിലെ വിദ്യാര്‍ഥിയായിരുന്നു ഗായത്രി.