നാട്ടുവാര്‍ത്തകള്‍

ഇന്ത്യക്കാര്‍ക്ക് യുകെയില്‍ താമസിക്കാനും ജോലി ചെയ്യാനുമുള്ള അവസരം, 3000 പേര്‍ക്ക് അവസരം

ലണ്ടന്‍: 18 മുതല്‍ 30 വയസ് വരെ പ്രായമുള്ള ബിരുദധാരികളായ ഇന്ത്യന്‍ പൗരന്മാര്‍ക്ക് യുകെയില്‍ രണ്ട് വര്‍ഷം വരെ താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന യങ് പ്രഫഷനല്‍സ് സ്‌കീം 18ന് ആരംഭിച്ച് 20ന് അവസാനിക്കും. സ്‌കീം പ്രകാരം 18ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30ന് യുകെ ഗവണ്മെന്റിന്റെ വെബ്‌സൈറ്റില്‍ ബാലറ്റ് ആരംഭിക്കുമ്പോള്‍ ഇന്ത്യയില്‍ താമസിക്കുന്ന ഡിഗ്രിയോ പിജിയോ ഉഉള്ളവര്‍ക്ക് അപേക്ഷ നല്‍കി പങ്കെടുക്കാം. 20ന് ഇന്ത്യന്‍ സമയം ഉച്ച കഴിഞ്ഞ് 2.30 ന് ബാലറ്റ് അവസാനിക്കും. ബാലറ്റില്‍ തികച്ചും സൗജന്യമായി തന്നെ പങ്കെടുക്കാം. ബാലറ്റില്‍ പ്രവേശിക്കുന്നതിനുള്ള ലിങ്കില്‍ ക്ലിക്ക് ചെയ്ത് പേര്, ജനന തീയതി, പാസ്‌പോര്‍ട്ട് വിശദാംശങ്ങള്‍, പാസ്‌പോര്‍ട്ടിന്റെ ഒരു സ്‌കാന്‍ ചെയ്ത കോപ്പി, ഫോണ്‍ നമ്പര്‍, ഇമെയില്‍ വിലാസം എന്നിവ നല്‍കണം. ഇതില്‍ പങ്കെടുക്കുന്നവരില്‍ നിന്നും ക്രമരഹിതമായി ആളുകളെ തിരഞ്ഞെടുക്കും.

ഇത്തരത്തില്‍ തിരഞ്ഞെടുക്കപ്പെടുകയാണെങ്കില്‍, ബാലറ്റ് ക്ലോസ് ചെയ്ത് രണ്ടാഴ്ച്ചക്കകം അപേക്ഷകര്‍ക്ക് ഇമെയില്‍ വഴി അറിയിപ്പ് ലഭിക്കും. യുകെയിലെ താമസമടക്കമുള്ള ചെലവുകള്‍ക്കുള്ള സാമ്പത്തിക ഭദ്രതയും ഉണ്ടാകണം. അതിനായി 2,530 പൗണ്ട് (ഏകദേശം രണ്ടേമുക്കാല്‍ ലക്ഷം ഇന്ത്യന്‍ രൂപ) ബാങ്ക് സേവിങ്‌സും ഉണ്ടായിരിക്കണം. ബാലറ്റില്‍ നിന്നും തിരഞ്ഞെടുത്താല്‍ ഉടന്‍ തന്നെ വീസയ്ക്കുള്ള അപേക്ഷ സമര്‍പ്പിക്കാന്‍ ആവശ്യപ്പെടും. തിരഞ്ഞെടുക്കപ്പെടാത്തവര്‍ക്ക് പ്രസ്തുത കാലയളവില്‍ വീസയ്ക്കായി വീണ്ടും അപേക്ഷ നല്‍കാനാവില്ല. യുകെ - ഇന്ത്യ യങ് പ്രഫഷനല്‍സ് സ്‌കീം വഴി ഇത്തവണ 3000 ഇന്ത്യക്കാര്‍ക്ക് രണ്ടു വര്‍ഷത്തോളം യുകെയില്‍ താമസിക്കാനും തൊഴിലെടുക്കാനും ഉള്ള അവസരം കൈവരും. തിരഞ്ഞെടുപ്പ് ഫലം അന്തിമമായിരിക്കും. അപ്പീല്‍ നല്‍കാന്‍ സാധിക്കുകയില്ല. ഒരു തരത്തില്‍ ഭാഗ്യ പരീക്ഷണം എന്ന് തന്നെ പറയേണ്ടി വരും.

വിശദ വിവരങ്ങള്‍ക്ക് താഴെക്കാണുന്ന യുകെ വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക:- https://www.gov.uk/india-young-professionals-scheme-visa യുകെ - ഇന്ത്യ യങ് പ്രഫഷണല്‍സ് സ്‌കീം ബാലറ്റില്‍ പങ്കെടുക്കാന്‍ താഴെക്കാണുന്ന യുകെ വെബ്‌സൈറ്റ് ലിങ്കില്‍ ക്ലിക്ക് ചെയ്യുക:- https://www.gov.uk/guidance/india-young-professionals-scheme-visa-ballot-system#entering-the-ballot

  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions