നാട്ടുവാര്‍ത്തകള്‍

കേരളത്തില്‍ രണ്ട് മിനിറ്റിനുള്ളില്‍ ബിസിനസ് തുടങ്ങാന്‍ കഴിയുന്ന അതിശയകരമായ മാറ്റമെന്ന് ശശി തരൂര്‍

കേരളം മാറ്റത്തിന്റെ പാതയിലെന്നും വ്യവസായ രംഗത്ത് മികച്ച മാറ്റങ്ങളാണ് ഉണ്ടായിരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് ശശി തരൂര്‍ എംപി. 2024-ലെ ഗ്ലോബല്‍ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം റിപ്പോര്‍ട്ട് അനുസരിച്ച് കേരളത്തിന്റെ സ്റ്റാര്‍ട്ട്അപ്പ് മൂല്യം ആഗോള ശരാശരിയേക്കാള്‍ അഞ്ചിരട്ടി അധികമാണ്. 'ചെയ്ഞ്ചിംഗ് കേരള; ലംബറിങ് ജമ്പോ റ്റു എ ലൈത് ടൈഗര്‍' എന്ന പേരില്‍ ദ ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസില്‍ എഴുതിയ ലേഖനത്തിലാണ് കേരളത്തില്‍ വന്ന മാറ്റങ്ങള്‍ അദേഹം തുറന്നുകാട്ടിയിരിക്കുന്നത്.

ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ 28ാം സ്ഥാനത്തുണ്ടായിരുന്ന കേരളം ഒന്നാം സ്ഥാനത്തേക്കെത്തിയതിനെയും തരൂര്‍ അഭിനന്ദിച്ചു. സിംഗപ്പൂരിലോ അമേരിക്കയിലോ ഒരു ബിസിനസ് തുടങ്ങാന്‍ മൂന്ന് ദിവസം എടുക്കുമ്പോള്‍, ഇന്ത്യയില്‍ ശരാശരി 114 ദിവസം എടുക്കും. കേരളത്തില്‍ 236 ദിവസവും. എന്നാല്‍ രണ്ടാഴ്ച മുമ്പ് 'രണ്ട് മിനിറ്റിനുള്ളില്‍' ഒരു ബിസിനസ് തുടങ്ങാന്‍ കഴിയുമെന്ന് വ്യവസായ മന്ത്രി പി രാജീവ് പ്രഖ്യാപിച്ചു. കേരളത്തെക്കുറിച്ച് നമ്മളെല്ലാവരും കേട്ടതും കരുതിയതുമായ കാര്യങ്ങളില്‍ നിന്നുള്ള സ്വാഗതാര്‍ഹമായ മാറ്റമാണെന്നും ശശി തരൂര്‍ വ്യക്തമാക്കി.

സംരംഭങ്ങള്‍ക്ക് ഏകജാലകത്തിലൂടെ അനുമതികള്‍ ലഭിക്കുമെന്ന് മാത്രമല്ല അത് കണ്ണടച്ചു തുറക്കുന്ന നേരം കൊണ്ടാണ് സംഭവിക്കുന്നതെന്നും ശശി തരൂര്‍ പറഞ്ഞു. രാജീവ് ചൂണ്ടിക്കാണിച്ചതുപോലെ, ഈസ് ഓഫ് ഡൂയിങ് ബിസിനസില്‍ കേരളം 28-ാം സ്ഥാനത്ത് നിന്ന് ഒന്നാമതെത്തിയിട്ടുണ്ട്. എഐ, ബ്ലോക്ക്‌ചെയിന്‍ സാങ്കേതികവിദ്യ, മെഷീന്‍ ലേണിംഗ് എന്നിവയുള്‍പ്പെടെ വിജ്ഞാനാധിഷ്ഠിത വ്യവസായങ്ങളില്‍ ശ്രദ്ധ കേന്ദ്രീകരിച്ച് സംസ്ഥാനം ഒരു പുതിയ വ്യവസായ നയം നടപ്പാക്കിയിട്ടുണ്ടെന്നും അദേഹം പറഞ്ഞു. ശശി തരൂരിന്റെ അഭിനന്ദനം സര്‍ക്കാര്‍ നടത്തിയ പ്രവര്‍ത്തനങ്ങള്‍ക്കുള്ള അംഗീകാരം കൂടിയാണ്.

തരൂരിന്റെ ലേഖനം വ്യവസായ മന്ത്രി പി രാജീവ് ഫേസ്ബുക്കില്‍ പങ്കുവെച്ചിട്ടുണ്ട്. കേരളം വ്യാവസായിക രംഗത്ത് നേടിയ നേട്ടങ്ങളെ വളരെ പോസിറ്റീവായി അദ്ദേഹം നോക്കിക്കാണുന്നു. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന കേരളത്തിന്റെ പുതിയ വ്യവസായ നയത്തെയും കേരളത്തിലേക്ക് അന്താരാഷ്ട്ര അംഗീകാരമുള്‍പ്പെടെ എത്തിച്ച സംരംഭക വര്‍ഷം പദ്ധതിയേയുമെല്ലാം ഒരു വലിയ മാറ്റമായി അംഗീകരിക്കാനും അദ്ദേഹം തയ്യാറായി. കേരളത്തിന്റെ മുന്നേറ്റത്തിനായി എല്ലാവരും ഒന്നിച്ചുനില്‍ക്കണമെന്ന ഞങ്ങളുടെ ദീര്‍ഘകാലമായുള്ള ആവശ്യവും അദ്ദേഹം സ്വന്തം വാക്കുകളില്‍ ഈ ലേഖനത്തിലൂടെ പങ്കുവെക്കുന്നുവെന്ന് പി രാജീവ് പറഞ്ഞു.

പിണറായി വിജയന്‍ സര്‍ക്കാരിനെ പുകഴ്ത്തിയുള്ള ശശി തരൂര്‍ എംപിയുടെ പരാമര്‍ശത്തെ തള്ളി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ രംഗത്ത് വന്നു. കേരളത്തിലെ സംരംഭത്തിന്റെ കണക്ക് തരൂരിന് എവിടെ നിന്ന് കിട്ടിയെന്ന് വി ഡി സതീശന്‍ ചോദിച്ചു. ശശി തരൂരിന്റെ ലേഖനം പാര്‍ട്ടി പരിശോധിക്കട്ടേയെന്നും പ്രതിപക്ഷനേതാവ് പറഞ്ഞു. ഇതിനു പിന്നാലെ

ഇതിനു പിന്നാലെ ശശി തരൂരിന്റെ നിലപാടിനെ തള്ളി കോണ്‍ഗ്രസ് രംഗത്തുവന്നു. തരൂരിന്റേത് പാര്‍ട്ടി നിലപാടല്ലെന്ന് കോണ്‍ഗ്രസ്സ് നേതാവ് പവന്‍ ഖേര പറഞ്ഞു. ശശി തരൂര്‍ പറഞ്ഞത് പാര്‍ട്ടി നിലപാടല്ലെന്നും വ്യക്തിപരമായ അഭിപ്രായമാണെന്നും പവന്‍ഖേര പറഞ്ഞു.

  • രാഹുല്‍ മാങ്കൂട്ടത്തിലിന്റെ അറസ്റ്റ് താത്കാലികമായി തടഞ്ഞ് ഹൈക്കോടതി
  • ഒന്നരയേക്കര്‍ ഭൂമിക്ക് വേണ്ടി അമ്മയെ കൊന്നു; നെടുമ്പാശ്ശേരിയില്‍ മനഃസാക്ഷിയെ ഞെട്ടിക്കുന്ന ക്രൂരത
  • കാവ്യയും ദിലീപും തമ്മിലുള്ള ബന്ധം നടി പുറത്തുപറഞ്ഞതാണ് ക്വട്ടേഷന് കാരണമെന്ന് പ്രോസിക്യൂഷന്‍; വാദങ്ങളുടെ വിവരങ്ങള്‍ പുറത്ത്
  • രാഹുല്‍ മാങ്കൂട്ടത്തിലിനെ പുറത്താക്കി കോണ്‍ഗ്രസ്, എംഎല്‍എ സ്ഥാനവും നഷ്ടമാകും
  • നഴ്‌സറി ജോലിക്കാരന്‍ കുട്ടികളെ ദുരുപയോഗം ചെയ്തു; കണ്ടെത്തിയത് 250000 അശ്ലീല ചിത്രങ്ങള്‍
  • രാഹുല്‍ മാങ്കൂട്ടത്തിലിനെതിരെ പുതിയ പരാതി; ക്രൂരമായി ചൂഷണം ചെയ്‌തെന്ന് 23കാരി
  • റീവ്‌സിന്റെ ബജറ്റിന്റെ ആദ്യ ഇര! ഒബിആര്‍ മേധാവി രാജിവെച്ചു
  • രാഹുല്‍ മാങ്കൂട്ടത്തില്‍ മുങ്ങിയത് നടിയുടെ കാറില്‍: യുവനടിയെ ഉടന്‍ ചോദ്യംചെയ്യും
  • കേരളത്തില്‍ എച്ച്‌ഐവി ബാധിതര്‍ കൂടൂന്നു: ജെന്‍സികളില്‍ രോഗബാധിതരുടെ എണ്ണം 15.4% ആയി
  • കിഫ്ബി മസാല ബോണ്ട് കേസ്; ഫെമ ചട്ട ലംഘനം കണ്ടെത്തി, മുഖ്യമന്ത്രിക്ക് ഇഡിയുടെ നോട്ടീസ്
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions