വിദേശനാണ്യ വിനിമയ ചട്ടം ലംഘിച്ചതിന് ബിബിസി ഇന്ത്യയ്ക്ക് 3.44 കോടി പിഴ ചുമത്തി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. ആന്റണി ഹണ്ട്, ഇന്ദു ശേഖര്‍ സിന്‍ഹ, പോള്‍ മൈക്കല്‍ ഗിബ്ബണ്‍സ് തുടങ്ങി ബിബിസിയുടെ മൂന്ന് ഡയറക്ടര്‍മാര്‍ 1.14 കോടി പിഴ നല്‍കണമെന്നും ഇ ഡി വ്യക്തമാക്കി. 2023 ല്‍ ഡയറക്ടര്‍മാര്‍ക്ക് ഇ ഡി നോട്ടീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് പിഴ ചുമത്തല്‍ നടപടി.
2021 ഒക്ടോബര്‍ 15 മുതല്‍ ഇതുവരെ ഓരോ ദിവസവും 5000 രൂപ വെച്ചാണ് പിഴ ഈടാക്കിയിരിക്കുന്നത്. ഫോറിന്‍ എക്‌സ്‌ചേഞ്ച് മാനേജ്‌മെന്റ് ആക്ട് (ഫെമ) ലംഘനങ്ങള്‍ ചൂണ്ടിക്കാണിച്ചാണ് ബിബിസിക്കെതിരായ നടപടി. 100 ശതമാനം വിദേശ നിക്ഷേപമുള്ള കമ്പനിയാണ് ബിബിസി ഇന്ത്യ. 2019 സെപ്റ്റംബര്‍ 18 ന് ഡിപ്പാര്‍ട്ട്‌മെന്റ് ഫോര്‍ പ്രൊമോഷന്‍ ഓഫ് ഇന്‍ഡസ്ട്രി ആന്‍ഡ് ഇന്റേണല്‍ ട്രേഡ് (ഡിപിഐഐടി) പുറത്തിറക്കിയ പ്രസ് നോട്ട് 4 പ്രകാരം, ഡിജിറ്റല്‍ മീഡിയയ്ക്ക് 26 ശതമാനം എഫ്ഡിഐ പരിധി വ്യവസ്ഥ ചെയ്യുന്നുണ്ട്. ഇത് ബിബിസി ലംഘിച്ചതായാണ് ആരോപണം.