തിരുവനന്തപുരം വെഞ്ഞാറമൂട് കൊലപാതകത്തില്‍ കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. പരീക്ഷ കഴിഞ്ഞ് വീട്ടിലെത്തിയ അഫാന്റെ അനുജന്‍ ഉമ്മയെ കാണുന്നില്ലെന്ന് പറഞ്ഞ് കരഞ്ഞെന്ന് പ്രതി അഫാന്റെ അയല്‍വാസി പറയുന്നു. പ്രതിയുടെ സഹോദരന്‍ അഫ്‌സാന്റെ ബഹളം കെട്ട് അയള്‍വാസികളെത്തി. ഉമ്മയുടെ ഫോണില്‍ വിളിച്ചപ്പോള്‍ ഫോണ്‍ എടുത്തത് അഫാനാണ്. അഫാന്‍ ആ സമയം വീടിന് പുറത്തായിരുന്നു. തിരിച്ചെത്തി അനുജനുമായി വീട്ടിലേക്ക് കയറി പോയെന്ന് അയല്‍വാസി പറഞ്ഞു
തന്നേക്കാള്‍ പത്ത് വയസിന് താഴെയുള്ള സഹോദരന്‍ അഫ്‌സാന് ഇഷ്ടവിഭവമായ കുഴിമന്തി വാങ്ങി നല്‍കിയ ശേഷമാണ് പ്രതി കൊലപ്പെടുത്തിയത്. അനിയനെയും കൂട്ടി വെഞ്ഞാറമൂട്ടിലെ ഹോട്ടലിലെത്തി കുഴിമന്തി വാങ്ങിക്കൊടുത്തുവെന്നാണ് നാട്ടുകാര്‍ പറയുന്നത്. അതിന് ശേഷമാണ് കൊടും ക്രൂരത ചെയ്തത്. എന്തിനാണ് കൊലപാതകം നടത്തിയതെന്ന് ഇപ്പോഴും വ്യക്തമല്ല. സാമ്പത്തിക പ്രശ്‌നമാണ് കാരണമെന്ന പ്രതി അഫാന്റെ വാദം ആരും മുഖവിലക്കെടുക്കുന്നില്ല. ഇക്കാര്യത്തില്‍ കൂടുതല്‍ അന്വേഷണം നടത്തുകയാണ് പൊലീസ്.
പ്രതി അഫാന്‍ കൊലപ്പെടുത്തിയ സഹോദരന്‍ അഫ്‌സാന്‍, അച്ഛന്റെ അമ്മ സല്‍മബീവി, അച്ഛന്റെ സഹോദരന്‍ ലത്തീഫ്, ലത്തീഫിന്റെ ഭാര്യ ഷാഹിദ, അഫ്‌നാന്റെ സുഹൃത്ത് ഫര്‍സാന എന്നിവരുടെ പോസ്റ്റ്‌മോര്‍ട്ടം ഇന്ന് നടത്തും. ചികിത്സയിലുള്ള അഫാന്റെ അമ്മ ഷെമിയുടെ നില അതീവ ഗുരുതരമാണ്. എലിവിഷം കഴിച്ച പ്രതി അഫാന്‍ മെഡിക്കല്‍ കോളേജ് ആശുപത്രി ഒന്നാം വാര്‍ഡില്‍ ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യ നില തൃപ്തികരമെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു.