ഏറ്റുമാനൂര്‍ റെയില്‍വേ ട്രാക്കില്‍ മരിച്ചത് അമ്മയും കുട്ടികളും; കുടുംബപ്രശ്‌നത്തില്‍ ജീവനൊടുക്കി
ഏറ്റുമാനൂരില്‍ രണ്ടു പെണ്‍കുട്ടികളുമായി അമ്മ ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി. പാറോലിക്കല്‍ സ്വദേശിയായ ഷൈനി (43), മക്കളായ അലീന (11), ഇവാന (10) എന്നിവരാണ് മരിച്ചത്.
കുട്ടികളേയും കൊണ്ട് അമ്മയായ ഷൈനി ആത്മഹത്യ ചെയ്യുകയായിരുന്നുവെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഷൈനിയുടെ ഭര്‍ത്താവ് ഇറാഖിലാണ് ജോലി ചെയ്യുന്നത്. കുടുംബ പ്രശ്‌നങ്ങളാണ് ആത്മഹത്യക്ക് കാരണം എന്നാണ് പ്രാഥമിക വിവരം. ഷൈനി 9 മാസമായി സ്വന്തം വീട്ടിലാണ് താമസിക്കുന്നത്.
പുലര്‍ച്ചെ അമ്മയും മക്കളും പള്ളിയിലേക്ക് എന്ന് പറഞ്ഞ് പോകുകയായിരുന്നു. ഏറ്റുമാനൂര്‍ ഹോളി ക്രോസ്സ് സ്‌കൂളിലെ അഞ്ചും ആറും ക്ലാസ്സില്‍ പഠിക്കുന്ന വിദ്യാര്‍ഥികളാണ് മരിച്ച അലീനയും, ഇവാനയും. ഷൈനിയും ഭര്‍ത്താവുമായി ഏറെ കാലമായി അകന്ന് കഴിയുകയായിരുന്നുവെന്നും ഇരുവരും തമ്മില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നുവെന്നും പൊലീസ് അന്വേഷണത്തില്‍ തെളിഞ്ഞു. ഭര്‍ത്താവിന്റെ വീട് തൊടുപുഴയാണ്.
കോട്ടയം - നിലമ്പൂര്‍ എക്‌സ്‌പ്രസിന് മുന്നിലേക്ക് ചാടിയാണ് ഇവര്‍ ജീവനൊടുക്കിയത്. സംഭവത്തിന് ശേഷം ലോക്കോ പൈലറ്റ് റെയില്‍വേ അധികൃതരെ വിവരമറിയിച്ചു. തുടര്‍ന്ന് പൊലീസിനെയും അറിയിച്ചു.
പൊലീസ് ഉദ്യോഗസ്ഥരെത്തിയാണ് മൃതദേഹം റെയില്‍വേ ട്രാക്കില്‍ നിന്ന് മാറ്റിയത്. മൃതദേഹം ചിന്നിച്ചിതറിയ നിലയിലായതിനാല്‍ തിരിച്ചറിയാനായിരുന്നില്ല. വസ്‌ത്രവും ചെരുപ്പും കണ്ടിട്ടാണ് ഒരു സ്‌ത്രീയും രണ്ട് പെണ്‍കുട്ടികളുമാകാം ഇതെന്ന നിഗമനത്തിലെത്തിയത്.
എന്നാല്‍, തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് സമീപവാസികളായ അമ്മയും മക്കളുമാണ് മരിച്ചതെന്ന് തിരിച്ചറിഞ്ഞത്. പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്കായി മൃതദേഹങ്ങള്‍ കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്കു മാറ്റി.