പ്രശസ്ത വൃക്കരോഗ വിദഗ്ധന്‍ ഡോ.ജോര്‍ജ് പി.അബ്രഹാം ഫാംഹൗസില്‍ തൂങ്ങി മരിച്ചനിലയില്‍
കേരളത്തിലെ പ്രമുഖ വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയ വിദഗ്ധനായ സീനിയര്‍ സര്‍ജന്‍ ഡോ ജോര്‍ജ് പി എബ്രഹാമിനെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. നെടുമ്പാശ്ശേരി തുരുത്തിശ്ശേരിയില്‍ അദ്ദേഹത്തിന്റെ തന്നെ ഉടമസ്ഥതയിലുള്ള ജിപി ഫാം ഹൗസിലാണ് രാത്രി തൂങ്ങി മരിച്ച നിലയില്‍ മൃതദേഹം കണ്ടെത്തിയത്.
25,000ത്തോളം വൃക്ക മാറ്റിവയ്ക്കല്‍ ശസ്ത്രക്രിയകള്‍ക്ക് ജോര്‍ജ് പി എബ്രഹാം നേതൃത്വം നല്‍കിയിട്ടുണ്ട്. കൊച്ചി ലേക്ഷോര്‍ ആശുപത്രിയിലാണ് അദേഹം നിലവില്‍ സേവനം അനുഷ്ടിച്ചിരിക്കുന്നത്.
സഹോദരനും മറ്റൊരാള്‍ക്കുമൊപ്പം ഫാം ഹൗസില്‍ ഇന്നലെ വൈകിട്ടുണ്ടായിരുന്നു. പിന്നീട് രാത്രിയോടെ ഇവര്‍ മടങ്ങുകയായിരുന്നു. മൃതദേഹം അങ്കമാലി ലിറ്റില്‍ ഫ്ലവര്‍ ആശുപത്രിയിലേക്ക് മാറ്റി.
ഫാം ഹൗസില്‍ നിന്ന് അദ്ദേഹത്തിന്റെ ആത്മഹത്യാ കുറിപ്പ് കണ്ടെത്തിയിട്ടുണ്ട്. പ്രായധിക്യമുണ്ടെന്നും ആരോഗ്യപ്രശ്നങ്ങളുണ്ടെന്നും കുറിപ്പില്‍ പറയുന്നു.
ബ്രഹ്മപുരത്ത് ജനിച്ച ഡോ. ജോര്‍ജ് പി.അബ്രഹാം എളംകുളം പളത്തുള്ളില്‍ കൂളിയാട്ട് വീട്ടിലായിരുന്നു താമസം. സംസ്കാരം ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് ഇന്‍ഫോപാര്‍ക്ക് ഫേസ് -2ന് അടുത്തുള്ള ചെറുതോട്ടുകുന്നേല്‍ സെന്റ് ജോര്‍ജ് യാക്കോബായ സുറിയാനി പള്ളിയില്‍.