കുട്ടികളുടെ ഇടയിലുള്ള അക്രമ സംഭവങ്ങളും കുറ്റകൃത്യങ്ങളും കൂടിവരുന്നതിനിടെ ഞെട്ടിക്കുന്ന മറ്റൊരു വാര്‍ത്ത കൂടി. കൊച്ചിയില്‍ ഒന്‍പതാം ക്ലാസുകാരന്‍ പ്രായപൂര്‍ത്തിയാകാത്ത സ്വന്തം സഹോദരിയെ പീഡിപ്പിച്ചതാണ് അത്.
വീട്ടില്‍ വെച്ചാണ് പെണ്‍കുട്ടിയെ ഉപദ്രവിച്ചത്. കൂട്ടുകാരിയോട് പെണ്‍കുട്ടി വിവരം പറഞ്ഞതോടെയാണ് വിവരം പുറത്തറിഞ്ഞത്.
ഒന്‍പതാം ക്ലാസുകാരന്‍ ലഹരിക്ക് അടിമയെന്നാണ് സൂചന. സംഭവത്തില്‍ പാലാരിവട്ടം പൊലീസ് കേസെടുത്തിട്ടുണ്ട്. കുട്ടിയെ മെഡിക്കല്‍ പരിശോധനയ്ക്കു വിധേയമാക്കും.