നാട്ടുവാര്‍ത്തകള്‍

'ഇന്ത്യന്‍ ചാമ്പ്യന്‍സ് ട്രോഫി'

ദുബായ്: പാകിസ്ഥാന്‍ മൂന്നു പതിറ്റാണ്ടിനു ശേഷം ആതിഥേയത്വം വഹിച്ച ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഇന്ത്യ ദുബായിലേക്ക് 'ഹൈജാക്ക്' ചെയ്തു കിരീടം ചൂടി. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു തോല്‍പ്പിച്ച് രോഹിതും കൂട്ടരും മൂന്നാംതവണ രാജ്യത്തിന് ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് കിരീടം സമ്മാനിച്ചു. ആവേശം നിറഞ്ഞ മത്സരത്തില്‍ ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റിന് 251 റണ്ണെടുത്തു. മറുപടി ബാറ്റ് ചെയ്ത ഇന്ത്യ കളി തീരാന്‍ ഒരോവര്‍ ശേഷിക്കേ വിജയ റണ്ണെടുത്തു. ഒരു വ്യാഴവട്ടത്തിനുശേഷം ഇന്ത്യ ഒരു ഐ.സി.സി. ഏകദിന ചാമ്പ്യന്‍ഷിപ്പ് നേടുന്നുവെന്ന സന്തോഷവുമുണ്ട്. തുടര്‍ച്ചയായി രണ്ട് ഐ.സി.സി. കിരീടങ്ങള്‍ നേടുന്ന ക്യാപ്റ്റനെന്ന ഖ്യാതിയോടെ രോഹിത് ശര്‍മയ്ക്കും ഇത് അഭിമാന നേട്ടം. കളിയിലെ താരവും രോഹിതാണ്. ന്യൂസിലന്‍ഡ് യുവതാരം രചിന്‍ രവീന്ദ്രയാണ് ടൂര്‍ണമെന്റിലെ താരം.

ന്യൂസിലന്‍ഡ് ബൗളര്‍മാരുടെ തകര്‍പ്പന്‍ പ്രകടനത്തെ അതിജീവിച്ചാണ് ഇന്ത്യന്‍ ബാറ്റര്‍മാര്‍ കിരീടം പിടിച്ചെടുത്തത്. ലോകേഷ് രാഹുലും (33 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 34) രവീന്ദ്ര ജഡേജയും (ആറ് പന്തില്‍ ഒന്‍പത്) ചേര്‍ന്നാണ് ഇന്ത്യയെ ജയത്തിലേക്കു നയിച്ചത്. നായകനും ഓപ്പണറുമായ രോഹിത് ശര്‍മ (83 പന്തില്‍ മൂന്ന് സിക്‌സറും ഏഴ് ഫോറുമടക്കം 76), ശ്രേയസ് അയ്യര്‍ (62 പന്തില്‍ രണ്ട് സിക്‌സറും രണ്ട് ഫോറുമടക്കം 48), ഓപ്പണര്‍ ശുഭ്മന്‍ ഗില്‍ (50 പന്തില്‍ ഒരു സിക്‌സറടക്കം 31), അക്ഷര്‍ പട്ടേല്‍ (40 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 29), ഹാര്‍ദിക് പാണ്ഡ്യ (18 പന്തില്‍ ഒരു സിക്‌സറും ഒരു ഫോറുമടക്കം 18) എന്നിവര്‍ പിന്തുടര്‍ന്നുള്ള ബാറ്റിങ് ദുഷ്‌കരമായ പിച്ചില്‍ ഇന്ത്യക്കു തുണയായി.

ഗില്ലും രോഹിത് ശര്‍മയും അടുത്തടുത്തു പുറത്തായതും മുന്‍ നായകന്‍ വിരാട് കോഹ്‌ലി (ഒന്ന്) നിരാശപ്പെടുത്തിയതും ഇന്ത്യന്‍ ആരാധകരെ സമ്മര്‍ദത്തിലാക്കി. ശ്രേയസ് അയ്യര്‍ അക്ഷര്‍ പട്ടേലുമായി കൂട്ടുചേര്‍ന്നതോടെയാണ് ഇന്ത്യ മത്സരത്തിലേയ്ക്ക് തിരിച്ചുവന്നത്.

ദുബായ് ഇന്റര്‍നാഷണല്‍ ക്രിക്കറ്റ് സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ ടോസ് നേടിയ ന്യൂസിലന്‍ഡ് നായകന്‍ മിച്ചല്‍ സാന്റനര്‍ ആദ്യം ബാറ്റ് ചെയ്യാന്‍ തീരുമാനിച്ചു. സ്പിന്നര്‍മാര്‍ക്കു മുന്നില്‍ പതറിയ ന്യൂസിലന്‍ഡിനെ ഡാരില്‍ മിച്ചല്‍ (101 പന്തില്‍ 63), മൈക്കിള്‍ ബ്രേസ്‌വെല്‍ (40 പന്തില്‍ രണ്ട് സിക്‌സറും മൂന്ന് ഫോറുമടക്കം പുറത്താകാതെ 53) എന്നിവരുടെ അര്‍ധ സെഞ്ചുറികളാണു 250 കടത്തിയത്.

വില്‍ യങും (23 പന്തില്‍ 15) റാചിന്‍ രവീന്ദ്രയും (29 പന്തില്‍ ഒരു സിക്‌സറും നാല് ഫോറുമടക്കം 37) ന്യൂസിലന്‍ഡിന് മികച്ച തുടക്കം നല്‍കി. ഓപ്പണിങ് വിക്കറ്റ് 57 റണ്ണെടുത്തു. പേസര്‍മാരായ മുഹമ്മദ് ഷമിയെയും ഹാര്‍ദിക് പാണ്ഡ്യയെയും അവര്‍ പ്രഹരിച്ചങ്കിലും സ്പിന്നര്‍മാര്‍ കളംപിടിച്ചതോടെ സ്‌കോര്‍ താഴ്ന്നു.



  • പണം കൊടുത്താണ് സ്വര്‍ണം വാങ്ങിയതെന്ന് അറസ്റ്റിലായ ഗോവര്‍ധന്‍, ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കോടികള്‍ കൈമാറിയെന്ന് മൊഴി
  • നടന്നത് ലൈംഗിക സ്വഭാവത്തോടെയുള്ള കുറ്റകരമായ ബലപ്രയോഗം; പി ടി കുഞ്ഞുമുഹമ്മദിനെതിരെ ഗുരുതര കണ്ടെത്തലുമായി പൊലീസ്
  • പരാതിപ്പെട്ടത് എന്റെ തെറ്റ്, അന്നേ ആത്മഹത്യ ചെയ്യണമായിരുന്നു; വൈകാരിക കുറിപ്പുമായി അതിജീവിത
  • ശബരിമല സ്വര്‍ണക്കൊള്ള: സ്മാര്‍ട്ട് ക്രിയേഷന്‍സ് സിഇഒ പങ്കജ് ഭണ്ഡാരിയും ഗോവര്‍ധനും അറസ്റ്റില്‍
  • നാണം കെട്ടു; പോറ്റിയെ കേറ്റിയേ... പാരഡി ഗാനത്തില്‍ യൂ ടേണടിച്ച് സര്‍ക്കാര്‍; പുതിയ കേസും തുടര്‍നടപടികളും വേണ്ടെന്ന് പൊലീസിന് നിര്‍ദേശം
  • നെടുമ്പാശ്ശേരിയില്‍ അടിയന്തര ലാന്‍ഡിങ്ങിനിടെ എയര്‍ ഇന്ത്യ എക്സപ്രസ് വിമാനത്തിന്റെ ടയറുകള്‍ പൊട്ടി; ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്
  • 'അഹങ്കാരം, ധാര്‍ഷ്ട്യം എന്നിവയ്ക്ക് ജനങ്ങള്‍ മറുപടി നല്‍കി'; സര്‍ക്കാരിനെതിരെ കത്തോലിക്ക കോണ്‍ഗ്രസ്
  • രണ്ടാം പ്രതി മാര്‍ട്ടിന്‍ സമൂഹ മാധ്യമത്തില്‍ പങ്കുവെച്ച വീഡിയോ നീക്കം ചെയ്യണമെന്ന് അതിജീവിത, പരാതി നല്‍കി
  • ബോണ്ടി ബീച്ചിലെ കൂട്ടക്കൊല; ഭീകരന്റെ ഇന്ത്യന്‍ കുടുംബം ഞെട്ടലില്‍
  • യുകെ മലയാളികളെ നടുക്കിയ അരുംകൊല: മലയാളി നഴ്സും മക്കളും കൊല്ലപ്പെട്ടിട്ട് മൂന്ന് വര്‍ഷം
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions