തിരുവനന്തപുരത്ത് യുവ ദന്തഡോക്ടര്‍ കഴുത്തറത്ത് മരിച്ച നിലയില്‍
തിരുവനന്തപുരം പാറശ്ശാല കൊറ്റാമത്ത് ദന്തഡോക്ടറെ കഴുത്തറുത്ത് മരിച്ച നിലയില്‍ കണ്ടെത്തി. കൊറ്റാമം ശിവശ്രീയില്‍ സൗമ്യ (31) ആണ് മരിച്ചത്. ഇവര്‍ മാനസിക സമ്മര്‍ദത്തിന് മരുന്നു കഴിച്ചിരുന്നെന്നും അന്വേഷണം ആരംഭിച്ചെന്നും പൊലീസ് പറഞ്ഞു. സൗമ്യയുടെ കയ്യിലും മുറിവേറ്റിട്ടുണ്ട്. ഭര്‍ത്താവ് അനൂപിന്റെ ചികിത്സയിലുള്ള അമ്മയോടൊപ്പമാണ് വ്യാഴാഴ്ച രാത്രി സൗമ്യ ഉറങ്ങാന്‍ കിടന്നത്.
ഭര്‍ത്താവ് അനൂപ് തൊട്ടടുത്ത മുറിയിലാണ് കിടന്നത്. സൗമ്യയെ കാണാത്തതിനെ തുടര്‍ന്ന് രാത്രി ഒരു മണിയോടെ ഭര്‍തൃമാതാവ് അനൂപിനെ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് നടത്തിയ പരിശോധനയിലാണ് വീട്ടിനുള്ളിലെ ശൗചാലയത്തില്‍ കഴുത്തിലും കൈയിലും മുറിവേറ്റ നിലയില്‍ സൗമ്യയെ കണ്ടെത്തിയത്. തുടര്‍ന്ന് ഭര്‍ത്താവ് സൗമ്യയെ നെയ്യാറ്റിന്‍കരയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു.
നാലുവര്‍ഷം മുന്‍പായിരുന്നു സൗമ്യയുടെ വിവാഹം. കുട്ടികളില്ലാത്തതിന്റെയും ജോലി ലഭിക്കാത്തതിന്റെയും മാനസികസംഘര്‍ഷം സൗമ്യയെ അലട്ടിയിരുന്നതായാണ് സൂചന. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. ഭര്‍ത്താവ് അനൂപ് ടെക്‌നോ പാര്‍ക്ക് ജീവനക്കാരനാണ്.