ഡബ്ലിന്‍: അയര്‍ലന്‍ഡ് അണ്ടര്‍-19 മെന്‍സ് ക്രിക്കറ്റ് ടീമിലേക്ക് മലയാളി യുവതാരം ഫെബിന്‍ മനോജ് ഇടം നേടി. സിംബാബ്വെ പര്യടനത്തിനുള്ള ടീമിലേക്കാണ് ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടത്. അയര്‍ലന്‍ഡ് 19 ടീമില്‍ ഇടം നേടുന്ന ആദ്യ ഇന്ത്യന്‍ -ഐറിഷ് കളിക്കാരനാണ് ഫെബിന്‍. കഴിഞ്ഞ വര്‍ഷം അയര്‍ലന്‍ഡിന്റെ അണ്ടര്‍ 17 ദേശീയ ക്രിക്കറ്റ് ടീമിലേക്കും ഫെബിന്‍ തിരഞ്ഞെടുക്കപ്പെട്ടിരുന്നു. ഓള്‍റൗണ്ടറായ ഫെബിന്‍ മികച്ച പ്രകടനമാണ് ആഭ്യന്തര മത്സരങ്ങളില്‍ കാഴ്ചവെച്ചത്. കില്‍ഡെയര്‍ കൗണ്ടിയിലെ അത്തെയില്‍ ആണ് ഫെബിനും കുടുംബവും താമസിക്കുന്നത്. മനോജ് ജോണിന്റെയും ബീന വര്‍ഗീസിന്റെയും മകനാണ്. നേഹ മനോജ് ആണ് സഹോദരി. ഈ നേട്ടം അയര്‍ലന്‍ഡിലെ ഇന്ത്യന്‍ സമൂഹത്തിനും, പ്രത്യേകിച്ച് മലയാളി ക്രിക്കറ്റ് പ്രേമികള്‍ക്കും അഭിമാനകരമായ മുഹൂര്‍ത്തമാണ്.
ഫെബിന്റെ കഠിനാധ്വാനത്തിനും പ്രതിഭയ്ക്കുമുള്ള അംഗീകാരമാണ് ഈ തിരഞ്ഞെടുപ്പ്. സിംബാബ്വെ പരൃടനത്തില്‍ മികച്ച പ്രകടനം കാഴ്ചവെച്ച് അയര്‍ലന്‍ഡ് ടീമില്‍ സ്ഥാനം ഉറപ്പിക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഫെബിനും ആരാധകരും. ഈ നേട്ടത്തിലെത്താന്‍ തന്നെ പിന്തുണച്ച എല്ലാവരോടും നന്ദിയുണ്ടെന്ന് ഫെബിന്‍ പറഞ്ഞു. ഈ വര്‍ഷം ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 12 വരെയാണ് പര്യടനം. അഞ്ച് ഏകദിന മത്സരങ്ങളാണ് (ODI) ഈ പര്യടനത്തില്‍ ഉള്ളത്.
ഈ പര്യടനം കളിക്കാര്‍ക്ക് മത്സരപരിചയം നേടാനും വ്യത്യസ്ത സാഹചര്യങ്ങളില്‍ കളിക്കാനുമുള്ള മികച്ച അവസരമാണെന്നും അടുത്ത അണ്ടര്‍ 19 ലോകകപ്പ് സിംബാബ്‌വെയിലും നമീബിയയിലുമായതിനാല്‍ ഇതൊരു നല്ല തയ്യാറെടുപ്പായിരിക്കുമെന്നും അയര്‍ലന്‍ഡ്അണ്ടര്‍-19 മെന്‍സ് ക്രിക്കറ്റ് ടീമിന്റെ കോച്ച് പീറ്റര്‍ ജോണ്‍സന്റെ അഭിപ്രായപ്പെട്ടു.