ലണ്ടന്‍: ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയില്‍ പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി പ്രസംഗിക്കുന്നതിനിടെ പ്രതിഷേധം. ബംഗാളില്‍ തെരഞ്ഞെടുപ്പിന് ശേഷം നിരന്തരമായുള്ള അക്രമങ്ങളും വനിത ഡോക്ടറുടെ ബലാത്സംഗം ചെയ്ത് കൊന്ന സംഭവത്തിലുമായിരുന്നു പ്രതിഷേധം.
ലണ്ടനിലെ ഓക്‌സ്‌ഫോര്‍ഡ് യൂണിവേഴ്സിറ്റിയുടെ കെല്ലോഗ കോളജിലായിരുന്നു മമതയുടെ പ്രസംഗം. പരിപാടി തുടങ്ങിയപ്പോള്‍ സദസില്‍ നിന്ന് ആളുകള്‍ എഴുന്നേറ്റ് പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി മുദ്രാവാക്യം വിളിച്ചു. തുടര്‍ന്ന് ചോദ്യങ്ങള്‍ ഉന്നയിക്കുകയും ചെയ്തു. ഇതിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡയയില്‍ വൈറലാണ്.
പ്രതിഷേധം ശക്തമായതോടെ ഭയന്നു പോയ മമത നിങ്ങള്‍ ഇങ്ങനെ പെരുമാറരുത് , എന്നോട് മോശമായി പെരുമാറുന്നു. ഞാന്‍ എല്ലാവര്‍ക്കും വേണ്ടിയാണ്. ഞാന്‍ ഹിന്ദുക്കള്‍ക്കും മുസ്ലീങ്ങള്‍ക്കും സിഖുകാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും വേണ്ടിയാണ് പ്രവര്‍ത്തിക്കുന്നത് എന്നൊക്കെ മമത പറയുന്നുണ്ടായിരുന്നു.