ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ട്'; പിടിയിലായ യുവതിയുടെ മൊഴി
ആലപ്പുഴയില്‍ കഞ്ചാവുമായി പിടിയിലായ തസ്ലീമയുടെ മൊഴിപുറത്ത്. ഷൈന്‍ ടോം ചാക്കോയ്ക്കും ശ്രീനാഥ് ഭാസിക്കും നിരോധിത ലഹരി നല്‍കാറുണ്ടെന്നാണ് തസ്ലീമ മൊഴി നല്‍കിയത്. സിനിമ മേഖലയിലെ പ്രമുഖരുടെ പേരുകള്‍ തസ്ലീമ പറഞ്ഞെന്ന് എക്സൈസ് അറിയിച്ചു. ഇവരുമായി യുവതിയ്‌ക്ക് ബന്ധമുണ്ടെന്ന ഡിജിറ്റല്‍ തെളിവും എക്‌സൈസിന് കിട്ടിയിട്ടുണ്ട്.
ഒന്നര കോടിയുടെ ഹൈബ്രിഡ് കഞ്ചാവാണ് എക്സൈസ് പിടിച്ചെടുത്തത്. സിനിമ മേഖലയും ടൂറിസം മേഖലയും ലക്ഷ്യം വെച്ച് എത്തിച്ച ഹൈബ്രിഡ് കഞ്ചാവാണ് പിടികൂടിയത്. യുവതി അടക്കം രണ്ട് പേരെ പിടികൂടിയിരുന്നു. മൂന്ന് കിലോ കഞ്ചാവും പ്രതികളില്‍ നിന്ന് പിടികൂടി. ചെന്നൈ സ്വദേശി ക്രിസ്റ്റീന എന്ന് വിളിക്കുന്ന തസ്ലീമ സുല്‍ത്താന്‍, മണ്ണാഞ്ചേരി സ്വദേശി ഫിറോസ് എന്നിവരാണ് പിടിയിലായത്.
കഞ്ചാവ് കടത്താന്‍ ഉപയോഗിച്ച കാറും കസ്റ്റഡിയിലെടുത്തു. ബാംഗ്ലൂരില്‍ നിന്നാണ് പ്രതികള്‍ ഹൈബ്രിഡ് കഞ്ചാവ് എത്തിച്ചതെന്ന് പൊലീസ് പറയുന്നു. കഞ്ചാവ് എത്തിക്കുന്ന റാക്കറ്റുമായി ബന്ധപ്പെട്ട് കൂടുതല്‍ അന്വേഷണം നടത്തുമെന്നും അന്വേഷണ സംഘം അറിയിച്ചു. വിദേശത്ത് നിന്ന് എത്തിച്ച ഹൈബ്രിഡ് കഞ്ചാവ് എറണാകുളത്ത് വിതരണം ചെയ്തു. എക്സൈസ് പ്രതികളെ ആലപ്പുഴയില്‍ എത്തിച്ചത് കെണിയൊരുക്കി പിടികൂടുകയായിരുന്നു.
മുന്‍പ് പെണ്‍കുട്ടിയെ ലഹരി നല്‍കി മയക്കിയ ശേഷം പീഡിപ്പിച്ച സംഭവത്തിലെ പ്രതിയാണ് തസ്ളീന. ഇവര്‍ സെക്‌സ് റാക്കറ്റിലെ കണ്ണിയാണെന്നും വിവരമുണ്ട്.