യു.കെ.വാര്‍ത്തകള്‍

ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു

ലൈംഗികാരോപണങ്ങളും കുട്ടിപീഡകനായുള്ള ബന്ധവും മൂലം തിരിച്ചടി നേരിട്ട ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന സാധാരണ ബ്രിട്ടീഷ് പൗരനിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന്റെ അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രാജകീയ സ്ഥാനപ്പേരുകള്‍ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് പൂര്‍ത്തിയാക്കിക്കൊണ്ട് ആണ് എല്ലാ അവകാശങ്ങളും തിരിച്ചെടുത്തത്.

മുന്‍ യോര്‍ക്ക് ഡ്യൂക്കിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗ്രാറ്റര്‍ അംഗത്വമാണ് ചാള്‍സ് രാജാവ് തിങ്കളാഴ്ച ഔദ്യോഗികമായി റദ്ദാക്കിയത്. 1348-ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ഏറ്റവും പഴക്കമേറിയ ബ്രിട്ടീഷ് ഓര്‍ഡര്‍ ഓഫ് ഷിവല്‍റിയാണ് ഇത്. ആന്‍ഡ്രൂവിന്റെ നൈറ്റ് ഓഫ് ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി റോയല്‍ വിക്ടോറിയ ഓര്‍ഡറിന്റെയും കാലാവധി അവസാനിച്ചതായി യുകെയുടെ ഔദ്യോഗിക പബ്ലിക് റെക്കോര്‍ഡായ ദി ഗസറ്റില്‍ പ്രഖ്യാപിച്ചു.

അതേസമയം, ഈ ക്രിസ്മസ് കാലം കൂടി ആന്‍ഡ്രൂ വിന്‍ഡ്‌സറിലെ റോയല്‍ ലോഡ്ജില്‍ തങ്ങുമെന്നാണ് വെളിപ്പെടുത്തല്‍. പുതുവര്‍ഷം പിറന്നതിന് ശേഷം മാത്രമായിരിക്കും ഇയാള്‍ സമ്പൂര്‍ണ്ണ വനവാസത്തിനായി സാന്‍ഡിഗ്രാമിലേക്ക് പോകുക. ആന്‍ഡ്രൂവിന്റെ ബാക്കിയുള്ള എല്ലാ രാജകീയ പദവികളും, സ്ഥാനപ്പേരുകളും റദ്ദാക്കുന്നതായി രാജാവ് ഗവണ്‍മെന്റിന് ഔദ്യോഗികമായി അയച്ച റോയല്‍ വാറണ്ടിലൂടെയാണ് വ്യക്തമാക്കിയത്.

നിലവില്‍ റോയല്‍ നേവിയുടെ വൈസ് അഡ്മിറല്‍ പദവിയാണ് ആന്‍ഡ്രൂവിന് ബാക്കിയുള്ളത്. എന്നാല്‍ സൈനിക പദവി നീക്കം ചെയ്യേണ്ടത് ഗവണ്‍മെന്റിന്റെ ഉത്തരവാദിത്വമാണ്. എത്രയും വേഗം ഇതിനുള്ള നടപടിയെടുക്കാന്‍ ഡിഫന്‍സ് മേധാവികള്‍ക്ക് ഉപദേശം ലഭിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.

ജെഫ്രി എപ്സ്റ്റീന്‍ ബന്ധത്തില്‍ നുണകള്‍ പറഞ്ഞതും, ഇര വിര്‍ജിനിയ ജിഫ്രെയുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ക്കും ഒപ്പം ആന്‍ഡ്രൂ നടത്തിയ ഇമെയില്‍ ഇടപാടുകള്‍ കൂടുതല്‍ നാണക്കേടായി മാറുമെന്ന് ഉറപ്പായതോടെയാണ് രാജാവിന് സ്വന്തം സഹോദരനെ പടിയിറക്കേണ്ടി വന്നത്.

  • പലിശ നിരക്ക് കുറച്ച് തുടങ്ങിയതോടെ 3 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ മോര്‍ട്ടഗേജ് നിരക്ക് വിപണിയില്‍
  • സ്റ്റാര്‍മറുടെ ക്രിസ്മസ് ആഘോഷത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അതിഥി
  • ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
  • ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
  • വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
  • ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
  • യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
  • വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
  • വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചു അധ്യാപക സമരം !
  • ക്രോയിഡോണില്‍ പാലക്കാട് വടക്കാഞ്ചേരി സ്വദേശി അന്തരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions