ബിസിനസ്‌

ഫിജിക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസ് നിര്‍മ്മാണോദ്ഘാടനം ചെയര്‍മാന്‍ ബോബി നിര്‍വഹിച്ചു
ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസിന്റെ ഇ കൊമേഴ്‌സ് സംരംഭമായ ഫിജിക്കാര്‍ട്ടിന്റെ കോര്‍പ്പറേറ്റ് ഓഫീസ് സമുച്ചയത്തിന്റെ നിര്‍മ്മാണോദ്ഘാടനം ചെയര്‍മാന്‍ ബോബി നിര്‍വഹിച്ചു . തൃശൂര്‍ കൊച്ചി ദേശീയ പാതയില്‍ പാലിയേക്കര ടോള്‍ പ്ലാസക്ക് സമീപം പറപ്പൂക്കര പഞ്ചായത്തിലെ സ്വന്തം സ്ഥലത്താണ് എല്ലാ ആധുനിക സൗകര്യങ്ങളോടും കൂടിയ ഓഫീസ് ആരംഭിക്കുന്നത് .കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ച് നടന്ന ലളിതമായ ചടങ്ങില്‍ ഫിജികാര്‍ട്ട് സി ഇ ഒ ഡോ.ജോളി ആന്റണി, ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ അനീഷ് കെ ജോയ്, ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ഗ്രൂപ്പ് ജനറല്‍ മാനേജര്‍ മാര്‍ക്കറ്റിംഗ് സി.പി. അനില്‍ ,പറപ്പൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഇ.കെ. അനൂപ് , ഫിജികാര്‍ട്ട് മാര്‍ക്കറ്റിംഗ് ടീം, ഡിസ്ട്രിബ്യൂട്ടേഴ്‌സ് തുടങ്ങിയവര്‍ സന്നിഹിതരായി. 200 ഓളം ജോലിക്കാര്‍ക്ക് ഒരേ സമയം പ്രവര്‍ത്തിക്കാനുള്ള സംവിധാനമുള്ള ഓഫീനില്‍ 500 ആളുകള്‍ക്ക് പങ്കെടുക്കാവുന്ന ഡിജിറ്റല്‍ ട്രെയിനിംഗ്

More »

രൂപയ്ക്കും ഡോളറിനുമെതിരെ പൗണ്ട് മികച്ച നിലയില്‍; പ്രവാസികള്‍ക്ക് നേട്ടം
ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതായി കണക്കുകള്‍ പുറത്തുവന്നതിന് പിന്നാലെ കരുത്തും സ്ഥിരതയുമായി പൗണ്ട്. പ്രധാന കറന്‍സികള്‍ക്കെല്ലാം എതിരെ പൗണ്ട് മികച്ച നിലയിലാണ്. രൂപക്കെതിരെ പൗണ്ട് മൂന്നക്കത്തില്‍ സ്ഥിരത കൈവരിച്ചിരിക്കുകയാണ്. 103.15 ആണ് ഇന്നത്തെ നില. ബ്രക്‌സിറ്റ് ഹിതപരിശോധനയ്ക്കു ശേഷം ആദ്യമായി പൗണ്ട് ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ മൂന്നക്കം കടന്നിരുന്നു. പിന്നീട് മൂന്നക്കത്തില്‍ തന്നെ തുടരുകയാണ്. യുകെ മലയാളികള്‍ അടക്കമുള്ള പ്രവാസികളെ സംബന്ധിച്ചിടത്തോളം നാട്ടിലേക്ക് പണമയക്കാന്‍ പറ്റിയ ഏറ്റവും നല്ല അവസരമാണ്. യുകെ ബാങ്കുകളില്‍ നിക്ഷേപിച്ച പണം പലരും നാട്ടിലേക്ക് ട്രാന്‍സ്ഫര്‍ ചെയ്തു. കടംവാങ്ങിയും ലോണെടുത്തും ഇപ്പോള്‍ നാട്ടിലേക്ക് പണമയക്കാനുള്ള തത്രപ്പാടിലാണ് പ്രവാസികള്‍.യൂറോയ്‌ക്കെതിരെ പൗണ്ട് നില 1.15 ആണ്. പൗണ്ട് ഡോളറിനെതിരെ 1.38 ന് മുകളിലേക്ക് ഉയര്‍ന്നു. അതേസമയം, രൂപയുടെ തകര്‍ച്ച, യുകെയില്‍

More »

ഡോ. ബോബി ചെമ്മണൂരിനെ പീസ് അംബാസിഡറായി തിരഞ്ഞെടുത്തു
ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ് സെന്ററിന്റെ പീസ് അംബാസിഡറായി 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ഹോള്‍ഡറും സമാധാനത്തിനുള്ള ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ് ജേതാവുമായ ഡോ. ബോബി ചെമ്മണൂരിനെ തിരഞ്ഞെടുത്തു. ദീര്‍ഘകാലമായി സമൂഹത്തില്‍ സ്‌നേഹം പടര്‍ത്താനും സമാധാന സന്ദേശം പരത്താനും നടത്തിയ ശ്രമങ്ങളെ മാനിച്ചാണ് ജീവകാരുണ്യപ്രവര്‍ത്തകനും സ്‌പോര്‍ട്‌സ്മാനും ബിസിനസുകാരനും മോട്ടിവേറ്ററും എന്റര്‍ടെയ്‌നറുമായ ഡോ.ബോബി ചെമ്മണൂരിന് പീസ് അംബാസിഡര്‍ പദവി അലങ്കരിക്കാന്‍ ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ് സെന്റര്‍ തിരഞ്ഞെടുത്തതെന്ന് ചെയര്‍മാന്‍ ബ്രഹ്മശ്രീ സ്വാമി വിദ്യാനന്ദ പറഞ്ഞു. വിദ്യാഭ്യാസം, സാമൂഹ്യക്ഷേമം, ആരോഗ്യം എന്നീ മേഖലകളില്‍ ഊന്നി പ്രവര്‍ത്തിക്കുന്ന, യുഎന്നില്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ള ട്രസ്റ്റാണ് ശ്രീനാരായണ വേള്‍ഡ് റിസര്‍ച്ച് ആന്‍ഡ് പീസ്

More »

ബ്രിട്ടീഷ് സമ്പദ്‌വ്യവസ്ഥ പ്രതീക്ഷിച്ചതിലും മെച്ചപ്പെട്ടു, യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയില്‍, രൂപക്കെതിരെ സ്ഥിരത
കഴിഞ്ഞ വര്‍ഷം ഭയപ്പെട്ടതിനേക്കാള്‍ ബ്രിട്ടീഷ് മികച്ച സമ്പദ്‌വ്യവസ്ഥ മെച്ചപ്പെട്ടതായി കണക്കുകള്‍. യൂറോയ്‌ക്കെതിരെ പൗണ്ട് ഉയര്‍ന്ന നിലയിലെത്തി. 1.175 ആണ് ഇന്നത്തെ നില. ലോക് ഡൗണിനു മുമ്പ് 2020 ഫെബ്രുവരിക്കു ശേഷമുള്ള മുതലുള്ള ഏറ്റവും ശക്തമായ നിലയാണ് ഇതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സിന്റെ (ഒഎന്‍എസ്) പുതുക്കിയ കണക്കുകള്‍ വ്യക്തമാക്കുന്നു. മൊത്ത ആഭ്യന്തര ഉത്പാദനം (ജിഡിപി) 2020 ല്‍ 9.8 ശതമാനം ഇടിഞ്ഞു - മുന്‍ എസ്റ്റിമേറ്റായ 9.9 ശതമാനത്തേക്കാള്‍ അല്പം മെച്ചപ്പെട്ടെങ്കിലും 1709 ലെ ഗ്രേറ്റ് ഫ്രോസ്റ്റിന് ശേഷമുള്ള ഏറ്റവും വലിയ മാന്ദ്യം ആണിത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെയുള്ള കാലയളവില്‍ 19.5 ശതമാനം സങ്കോചമാണ് സാമ്പത്തിക മാന്ദ്യത്തിന് കാരണമായത്. എന്നാല്‍ വര്‍ഷത്തിന്റെ രണ്ടാം പകുതിയില്‍ വിചാരിച്ചതിലും ശക്തമായി തിരിച്ചെത്താനായി. യുകെയില്‍ കോവിഡ് വാക്‌സിനുകളുടെ വിജയകരമായ ഉപയോഗം ബ്രക്‌സിറ്റ് ഡീല്‍ എന്നിവ

More »

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ ഏറ്റവും പുതിയ ഷോറൂം അഞ്ചലില്‍
158 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ 50 ാം ഷോറൂം അഞ്ചലില്‍ പ്രവര്‍ത്തനമാരംഭിച്ചു. ബുധനാഴ്ച നടന്ന ചടങ്ങില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടന കര്‍മ്മം നിര്‍വ്വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് രാധ രാജേന്ദ്രന്‍, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് എസ്. ബൈജു, മുന്‍ എം എല്‍ എ പി. എസ് സുപാല്‍ ഉള്‍പ്പെടെയുള്ള രാഷ്ടീയ സാമൂഹ്യ രംഗത്തെ പ്രമുഖര്‍ പങ്കെടുത്ത ചടങ്ങില്‍ ബോബി ഗ്രൂപ്പ് ഓഫ് കമ്പനീസ് പി.ആര്‍.ഒ വി കെ ശ്രീരാമന്‍, ജനറല്‍ മാനേജര്‍, (മാര്‍ക്കറ്റിങ്) അനില്‍ സി പി എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വെച്ച് അഞ്ചലിലെ നിര്‍ധനരായ രോഗികള്‍ക്ക് ബോബി ഫാന്‍സ് ചാരിറ്റബിള്‍ ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ വിതരണം ചെയ്തു. സ്വര്‍ണാഭരണങ്ങളുടെ ആദ്യവില്പന ശശിധരന്‍

More »

ചികിത്സക്കായി കേരളത്തിലെത്തുന്ന ആന്‍ഡമാന്‍ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കും: ഡോ. ബോബി ചെമ്മണൂര്‍
പോര്‍ട്ട് ബ്ലെയര്‍ : മികച്ച വൈദ്യചികിത്സക്കായി ചെന്നൈയെയും കേരളത്തെയും ആശ്രയിക്കുന്ന നിര്‍ധനരായ ദ്വീപ് നിവാസികള്‍ക്ക് സൗജന്യ താമസം ഒരുക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍. ആന്‍ഡമാന്‍ മാപ്പിള സര്‍വീസ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ ആന്‍ഡമാനിലെ പോര്‍ട്ട് ബ്ലെയറിലെ ഹോട്ടാല്‍ മറീന മാനറിലെ കോഫറന്‍സ് ഹാളില്‍ നടന്ന സാംസ്‌കാരിക പരിപാടിയില്‍ മുഖ്യാത്ഥിയായി സംസാരിക്കുകയായിരുു ഡോ. ബോബി ചെമ്മണൂര്‍. ദ്വീപ് നിവാസികള്‍ക്ക് നാമമാത്രമായ ചിലവില്‍ ചികിത്സ നല്‍കുമെന്നും അദ്ദേഹം ഉറപ്പ് നല്‍കി. ചടങ്ങില്‍ വെച്ച് ആരോഗ്യപരമായി ബുദ്ധിമുട്ടനുഭവിക്കു സഹിബ, ഭരത്, വര്‍ഷ എിവര്‍ക്കുള്ള ധനസഹായം ഡോ. ബോബി ചെമ്മണൂര്‍ നേരിട്ട് വിതരണം ചെയ്തു. AMSO പ്രസിഡന്റ് എന്‍. യൂസഫ്, ടി.പി. ഹാഷിര്‍ അലി, ഫൈസല്‍, വിജയരാജ്, സത്താര്‍, സുബൈര്‍ എന്നിവര്‍ ചടങ്ങില്‍ സംബന്ധിച്ചു. ജീവകാരുണ്യ രംഗത്തെ നിറസാന്നിദ്ധ്യമായ ഡോ. ബോബി ചെമ്മണൂരിന്റെയും ബോബി ഫാന്‍സ്

More »

ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അമ്പതാം ഷോറൂം അഞ്ചലില്‍
158 വര്‍ഷത്തെ വിശ്വസ്ത പാരമ്പര്യമുള്ള ബോബി ചെമ്മണൂര്‍ ഇന്റര്‍നാഷണല്‍ ജ്വല്ലേഴ്‌സിന്റെ അമ്പതാം ഷോറൂം അഞ്ചലില്‍ ആരംഭിക്കുന്നു. മാര്‍ച്ച് 10 ബുധനാഴ്ച രാവിലെ 10.30 ന് ഗവണ്‍മെന്റിന്റെ എല്ലാ കോവിഡ് മാനദണ്ഡങ്ങളും പാലിച്ചു കൊണ്ട് നടക്കുന്ന ചടങ്ങില്‍ 812 കി.മീ. റണ്‍ യുനീക് വേള്‍ഡ് റെക്കോര്‍ഡ് ജേതാവും ഗിന്നസ് റെക്കോര്‍ഡ് ഫോര്‍ വേള്‍ഡ് പീസ് ജേതാവുമായ ഡോ. ബോബി ചെമ്മണൂര്‍ ഉദ്ഘാടനം നിര്‍വ്വഹിക്കും. പുനലൂര്‍ റോഡില്‍ റോയല്‍ ജംഗ്ക്ഷനിലാണ് ഷോറൂം പ്രവര്‍ത്തിക്കുന്നത്. ഉദ്ഘാടനത്തിന്റെ ഭാഗമായി ഏപ്രില്‍ 30 വരെ നിരവധി ഓഫറുകളാണ് മാന്യ ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിരിക്കുന്നത്. BIS ഹാള്‍മാര്‍ക്ക്ഡ് 916 സ്വര്‍ണാഭരണങ്ങള്‍ ഹോള്‍സെയില്‍ വിലയിലും ഡയമണ്ട് ആഭരണങ്ങള്‍ 50 % വരെ കിഴിവിലും ലഭിക്കും. കൂടാതെ വിവാഹപാര്‍ട്ടികള്‍ക്ക് പ്രത്യേക ആനൂകൂല്യങ്ങളും നല്‍കുന്നു. മാര്‍ച്ച് 10 മുതല്‍ ഏപ്രില്‍ 30 വരെ പര്‍ച്ചേയ്‌സ് ചെയ്യുമ്പോള്‍

More »

ഉമ്മര്‍ മുഖ്താറിനെ അഭിനന്ദിക്കാന്‍ ഡോ. ബോബി ചെമ്മണൂര്‍ എത്തി
വേങ്ങര : തോട്ടില്‍ മുങ്ങിത്താഴ്ന്ന രണ്ടു പേരെ മരണക്കയത്തില്‍ നിന്നും രക്ഷപെടുത്തിയതിന് ധീരതയ്ക്കുള്ള അവാര്‍ഡ് നേടിയ ഉമ്മര്‍ മുഖ്താറിനെ ഡോ. ബോബി ചെമ്മണൂര്‍ സ്വര്‍ണപ്പതക്കം നല്‍കി ആദരിച്ചു. വേങ്ങരയിലെ വീട്ടിലെത്തിയ ഡോ. ബോബി ചെമ്മണൂരിനെ ഉമ്മര്‍ മുഖ്താറും കുടുംബാംഗങ്ങളും ചേര്‍ന്ന് സ്വീകരിച്ചു. പഠനത്തോടൊപ്പം തന്റെ കൂടെ സന്നദ്ധ പ്രവര്‍ത്തനങ്ങളിലും ഉമ്മര്‍ മുഖ്താര്‍ സമയം ചെലവഴിക്കണമെന്ന് ഡോ. ബോബി ചെമ്മണൂര്‍ അഭ്യര്‍ത്ഥിച്ചു. തോട്ടില്‍ മുങ്ങിത്താഴുന്ന ബന്ധുക്കളായ രണ്ടു കുട്ടികളെ അതിസാഹസികമായി രക്ഷിച്ചതിനാണ് ഉമ്മര്‍ മുഖ്താര്‍ ഇന്ത്യന്‍ കൗണ്‍സില്‍ ഫോര്‍ ചൈല്‍ഡ് വെല്‍ഫെയറിന്റെ ധീരതയ്ക്കുള്ള അവാര്‍ഡിന് അര്‍ഹനായത്. മലപ്പുറം വേങ്ങരയിലെ അഞ്ചുകണ്ടം വീട്ടില്‍ അബ്ബാസിന്റെയും സമീറയുടെയും മകനാണ് ആറാം ക്ലാസ് വിദ്യാര്‍ത്ഥിയായ ഉമ്മര്‍

More »

യൂട്യൂബര്‍മാര്‍ക്ക് ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍
സബ്‌സ്‌ക്രൈബര്‍മാരുടെ എണ്ണം വര്‍ദ്ധിക്കുന്നതിനനുസരിച്ച് യൂട്യൂബ് നല്‍കുന്ന സില്‍വര്‍, ഗോള്‍ഡ്, ഡയമണ്ട് ബട്ടണുകള്‍ക്ക് പുറമെ യൂട്യൂബര്‍മാര്‍ക്ക് ഗോള്‍ഡ് ബട്ടണുമായി ഡോ. ബോബി ചെമ്മണൂര്‍. കന്നഡ, തമിഴ്, മലയാളം ബ്ലോഗര്‍മാരെയും വ്‌ളോഗര്‍മാരെയും പങ്കെടുപ്പിച്ച്, മിസ്റ്റി ലൈറ്റ്‌സ് എന്ന പേരില്‍ സംഘടിപ്പിക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റിലാണ് 22 കാരറ്റ് സ്വര്‍ണത്തില്‍ തീര്‍ത്ത ബോബി & മറഡോണ ഗോള്‍ഡ് ബട്ടണ്‍ സമ്മാനിക്കുക. വയനാട്ടിലെ വൈത്തിരി വില്ലേജ് റിസോര്‍ട്ടില്‍ ഫെബ്രുവരി 17 മുതല്‍ 19 വരെ നടക്കുന്ന ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റില്‍ പ്രമുഖ സൗത്തിന്ത്യന്‍ യൂട്യൂബര്‍മാരാണ് പങ്കെടുക്കുന്നത്. പരിപാടിയില്‍ ഡോ. ബോബി ചെമ്മണൂര്‍ മുഖ്യാതിഥി ആകും. ഇന്‍ഫ്‌ളുവന്‍സേഴ്‌സിന് മാത്രമായി ഒരു ക്ലബ്ബ് രൂപികരിക്കാനും പദ്ധതിയുണ്ട്. ഓള്‍ ഇന്ത്യ ഇന്‍ഫ്‌ളുവന്‍സേഴ്‌സ് മീറ്റ് എല്ലാ വര്‍ഷവും സംഘടിപ്പിക്കും.

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions