കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ ബര്‍മിംഗാമില്‍; പിന്നില്‍ മാഞ്ചസ്റ്ററും കവന്‍ട്രിയും
ഇഗ്ലണ്ടില്‍ കുടിയേറ്റക്കാരില്‍ ഏറ്റവും കൂടുതല്‍ പേര്‍ താമസിക്കുന്നത് ബര്‍മിംഗ്ഹാമില്‍. സര്‍ക്കാര്‍ കണക്കുകള്‍ അനുസരിച്ച്, ഇഗ്ലണ്ടിലും വെയ്ല്‍സിലുമായി കഴിഞ്ഞ വര്‍ഷം പത്ത് ലക്ഷത്തിലധികം പേരാണ് കുടിയേറിയത്. 4,62,000 പേര്‍ വിദേശത്തേക്ക് പോവുകയും ചെയ്തു. അതായത് നെറ്റ് ഇമിഗ്രേഷന്‍ 6,22,000 എന്നര്‍ത്ഥം.
ഇവിടം വിട്ടുപോയവരേക്കാള്‍, 24,500 പേരാണ് അധികമായി താമസിക്കാന്‍ എത്തിയത്. തൊട്ടു പിന്നാലെ നെറ്റ് എമിഗ്രേഷന്‍ 18,078 മായി മാഞ്ചസ്റ്റര്‍ ഉണ്ട്. കവന്‍ട്രി (15,538), ന്യൂഹാം (14,292), ലെസ്റ്റര്‍ (13,588), ഷെഫീല്‍ഡ് (13,141) എന്നിങ്ങനെയാണ് തൊട്ടു പിന്നിലുള്ള നഗരങ്ങള്‍. ഗ്രാമീണ മേഖലകളില്‍ നെറ്റ് ഇമിഗ്രേഷന്‍ കുറവായിരുന്നു. മാത്രമല്ല ലിങ്കണ്‍ഷയറിലെ സൗത്ത് ഹോളണ്ടില്‍, കുടിയേറ്റക്കാരെക്കാള്‍ കൂടുതല്‍ ഇവിടം വിട്ടു പോയവരാണ്. ഇവിടേക്ക് വിദേശങ്ങളില്‍ നിന്നെത്തിയവരേക്കാള്‍ 136 പേര്‍ അധികമായി ഇവിടെ നിന്നും വിദേശ രാജ്യങ്ങളിലേക്ക്കുടിയേറി.
More »
ബ്രിട്ടീഷ് ജനസംഖ്യയില്‍ കുടിയേറ്റ സഖ്യ പെരുകുന്നു; ചില ഇടങ്ങളില്‍ 22ല്‍ ഒരാള്‍ വീതം കഴിഞ്ഞ വര്‍ഷം കുടിയേറിയവര്‍
ബ്രിട്ടനിലേക്ക് നടക്കുന്ന കുടിയേറ്റത്തിന്റെ തോത് കുറയ്ക്കാന്‍ ടോറി സര്‍ക്കാര്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും രക്ഷയില്ല. ബ്രിട്ടനിലെ ജനസംഖ്യയിലേക്ക് ഇമിഗ്രേഷന്‍ സംഭാവന പെരുകുകയാണ് ചെയ്തത്. ഇത് രാജ്യത്തെ പൊതുസേവനങ്ങളില്‍ കനത്ത സമ്മര്‍ദമാണ് സൃഷ്ടിക്കുന്നത്. ഇതിന്റെ ആഴം വ്യക്തമാക്കുന്ന കണക്കുകളാണ് ഇപ്പോള്‍ പുറത്തുവന്നിരിക്കുന്നത്. ഇംഗ്ലണ്ടിലെയും, വെയില്‍സിലെയും 22 താമസക്കാരില്‍ ഒരാള്‍ വീതം കഴിഞ്ഞ വര്‍ഷം രാജ്യത്ത് പ്രവേശിച്ചവരാണെന്ന് മെയില്‍ പരിശോധന വ്യക്തമാക്കുന്നു.
ഏകദേശം ഒന്നര ലക്ഷം പേര്‍ മാത്രമുള്ള മിഡില്‍സ്ബറോയില്‍ കഴിഞ്ഞ വര്‍ഷം മാത്രം 6800 വിദേശ കുടിയേറ്റക്കാരാണ് എത്തിയത്. അതായത് 2023-ല്‍ മാത്രം ഈ പട്ടണത്തിലെ ജനസംഖ്യയിലേക്ക് 4.4 ശതമാനം സംഭാവന നല്‍കിയത് വിദേശ കുടിയേറ്റമാണെന്ന് ചുരുക്കം.
4.3 ശതമാനവുമായി കവന്‍ട്രി, 3.9 ശതമാനവുമായി ലണ്ടനിലെ ന്യൂഹാം എന്നിവിടങ്ങളിലും ഉയര്‍ന്ന കുടിയേറ്റ തോത്
More »
ഗ്രാഡ്വേറ്റ് വിസ ചുരുക്കാന്‍ കടുപ്പമേറിയ ഇംഗ്ലീഷ് ടെസ്റ്റ്; നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികളുമായി സുനാക്
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാന്‍ കൂടുതല്‍ പദ്ധതികള്‍ മുന്നോട്ടു വച്ച് പ്രധാനമന്ത്രി റിഷി സുനാക്. ഗ്രാഡ്വേറ്റ് വിസയില്‍ ബ്രിട്ടനില്‍ പഠനത്തിനായി എത്തുന്നവര്‍ക്ക് കൂടുതല്‍ കര്‍ക്കശമായ ഇംഗ്ലീഷ് ഭാഷാ പരിജ്ഞാന പരീക്ഷ ഏര്‍പ്പെടുത്താനാണു പദ്ധതി. യു കെയില്‍ പഠനത്തിന് ഉദ്ദേശിക്കുന്നവരോ, ഗ്രാഡ്വേറ്റ് വിസയ്ക്കായി അപേക്ഷിക്കുന്നവരോ, നിര്‍ബന്ധമായ ഈ ഇംഗ്ലീഷ് ടെസ്റ്റ് പാസ്സായിരിക്കണം. ഏറ്റവും മികച്ചവരും, സമര്‍ത്ഥരായവരും ആയവര്‍ക്ക് മാത്രമെ ഈ വിസയില്‍ ബ്രിട്ടനിലേക്ക് എത്താന്‍ കഴിയു എന്ന് ഉറപ്പാക്കാനാണിത്.
തങ്ങളുടെ ഇമിഗ്രേഷന്‍ സിസ്റ്റം ദുരുപയോഗം ചെയ്യുന്നത് തടയുന്നതിനോടൊപ്പം, ബ്രിട്ടനിലെ അന്താരാഷ്ട്ര നിലവാരമുള്ള യൂണിവേഴ്സിറ്റികളില്‍ സമര്‍ത്ഥരും, ഏറ്റവും മികച്ചവരുമായ വിദ്യാര്‍ത്ഥികളാണ് പഠനത്തിനെത്തുന്നത് എന്ന് ഉറപ്പാക്കുക കൂടിയാണ് ഇതിന്റെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ വക്താവ് പറഞ്ഞു. കഴിഞ്ഞ വര്‍ഷം
More »
ബയോമെട്രിക് റസിഡന്‍സ് പെര്‍മിറ്റില്‍ നിന്നും ഇ-വിസയിലേക്ക്: കുടിയേറ്റക്കാര്‍ക്ക് തിരിച്ചടിയോ?
ബ്രിട്ടനില്‍ താമസിക്കുന്ന, ഇന്ത്യക്കാരടക്കമുള്ള 40 ലക്ഷത്തോളം കുടിയേറ്റക്കാര്‍ ഈ വര്‍ഷം അവസാനത്തോടെ ഡിജിറ്റല്‍ ഇ- വിസയിലേക്ക് മാറേണ്ടതായി വരും. അല്ലാത്തപക്ഷം അവര്‍ക്ക് യുകെയില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അവകാശം ഇല്ലാതെയാകാം എന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു. ചുരുങ്ങിയത് ആറ് മാസമെങ്കിലും യുകെയില്‍ താമസിക്കുന്നതിനായി വിദേശികള്‍ക്ക് നല്‍കിവരുന്ന ബയോമെട്രിക് റെസിഡന്‍സ് പെര്‍മിറ്റുകള്‍ (ബി ആര്‍ പി) ഒരു വ്യക്തിക്ക് ബ്രിട്ടനില്‍ താമസിക്കുന്നതിനുള്ള നിയമപരമായ അവകാശത്തെ സാക്ഷ്യപ്പെടുത്തുന്നവയാണ്.
അതോടൊപ്പം പൊതു സേവനങ്ങള്‍ക്കും മറ്റ് ആനുകൂല്യങ്ങള്‍ക്കും മാന്ദണ്ഡങ്ങള്‍ക്ക് അനുസൃതമായി അര്‍ഹതയും ലഭിക്കും. ഇപ്പോള്‍, ഹോം ഡിപ്പാര്‍ട്ട്‌മെന്റിന്റെ ഡിജിറ്റലൈസേഷന്റെ ഭാഗമായി ഈ പെര്‍മിറ്റുകള്‍ ഡിജിറ്റലൈസ് ചെയ്യുകയാണ്. ഹോം ഓഫീസില്‍ നിന്നും വിവരാവകാശ നിയമ പ്രകാരം ലഭിച്ച കണക്കുകള്‍ പറയുന്നത്,
More »
കുടിയേറ്റ വിസകളുടെ എണ്ണം ഓരോ വര്‍ഷവും കുറയ്ക്കുമെന്ന് റിഷി സുനാകിന്റെ വാഗ്‌ദാനം
അഭിപ്രായ സര്‍വേകളില്‍ ഏറെ പിന്നിലായ കണ്‍സര്‍വേറ്റീവുകള്‍ പിടിച്ചു നില്‍ക്കാന്‍ വീണ്ടും കുടിയേറ്റക്കാരുടെ നെഞ്ചത്തേയ്ക്ക്. കുടിയേറ്റ വിസകള്‍ക്ക് പരിധി നിശ്ചയിക്കുമെന്നു പറഞ്ഞാണ് വിഷയത്തില്‍ പ്രധാനമന്ത്രി റിഷി സുനാകിന്റെ രംഗപ്രവേശം. തങ്ങളുടെ സര്‍ക്കാരിന് കീഴില്‍ കുടിയേറ്റക്കാര്‍ക്ക് ലഭ്യമായ വിസകളുടെ എണ്ണം ഓരോ വര്‍ഷവും കുറയ്ക്കുമെന്ന് പ്രധാനമന്ത്രി വാഗ്ദാനം ചെയ്തു.
വിദഗ്ദ്ധ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റിയുടെ (MAC) ശുപാര്‍ശകളെ അടിസ്ഥാനമാക്കി, ക്രമമായി എണ്ണം കുറയ്ക്കാന്‍ ലക്ഷ്യമിട്ടുള്ള വാര്‍ഷിക സര്‍ക്കാര്‍ നിര്‍ദ്ദേശങ്ങളില്‍ എംപിമാര്‍ക്ക് ആദ്യമായി വോട്ട് ലഭിക്കും.
സാധ്യമായ പരിധിക്കുള്ള കണക്കുകളൊന്നും നിര്‍ദ്ദേശിച്ചിട്ടില്ലെങ്കിലും, ജൂലൈ 4 ന് തിരഞ്ഞെടുക്കപ്പെട്ടാല്‍ "കുടിയേറ്റം കുറയ്ക്കുന്നതിന് ധീരമായ നടപടി" സ്വീകരിക്കാന്‍ തയ്യാറുള്ള ഒരേയൊരു പാര്‍ട്ടി തന്റെതാണെന്ന് സുനാക്
More »
ഇമിഗ്രേഷന്‍ കുറയ്ക്കാന്‍ പദ്ധതി പ്രഖ്യാപിച്ച് കീര്‍ സ്റ്റാര്‍മര്‍; ടോറികളെ വീഴ്ത്താനായുള്ള പൂഴിക്കടകന്‍
വിദേശ റിക്രൂട്ട്‌മെന്റും, ഇമിഗ്രേഷനും ബന്ധിപ്പിക്കുമെന്നും ഇമിഗ്രേഷന്‍ കുറയ്ക്കാന്‍ പദ്ധതി കൊണ്ടുവരുമെന്നും പ്രഖ്യാപിച്ച് ലേബര്‍ നേതാവ് കീര്‍ സ്റ്റാര്‍മര്‍. ടോറികളെ വീഴ്ത്താനായുള്ള പൂഴിക്കടകന്‍ കുടിയേറ്റക്കാര്‍ക്ക് വെല്ലുവിളിയാണ്. ലേബറിന്റെ വരവ് ഇമിഗ്രേഷന്‍ നിയന്ത്രണം കടുപ്പിക്കുമെന്ന സ്ഥിതിയാണ്.
നെറ്റ് മൈഗ്രേഷന്‍ കുറയ്ക്കാനുള്ള പദ്ധതികള്‍ ആണ് ലേബര്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ഇമിഗ്രേഷന്‍ എണ്ണം കുറയ്ക്കുമെന്ന് തുടര്‍ച്ചയായി വാഗ്ദാനം ചെയ്ത് കണ്‍സര്‍വേറ്റീവുകള്‍ ഈ വാഗ്ദാനം ലംഘിക്കുകയാണ് ചെയ്തതെന്ന് കീര്‍ സ്റ്റാര്‍മര്‍ കുറ്റപ്പെടുത്തി. കണ്‍സര്‍വേറ്റീവ് വോട്ടര്‍മാരെ സ്വാധീനിക്കാനുള്ള ശ്രമത്തിലാണ് ലേബര്‍ പാര്‍ട്ടി ഈ നീക്കം ശക്തമാക്കുന്നത്.
സുനാക് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ എത്തിയ നെറ്റ് മൈഗ്രേഷന്‍ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷം യുകെയിലെ കണക്കുകള്‍ 685,000
More »
കുടുംബങ്ങള്‍ക്കുള്ള നിയന്ത്രണം: ഹെല്‍ത്ത് & കെയര്‍ വിസ അപേക്ഷയില്‍ 76% ഇടിവ്
കുടുംബങ്ങളെ കൊണ്ടുവരുന്നതിന് നിയന്ത്രണം ഏര്‍പ്പെടുത്തിയതോടെ യുകെയില്‍ നിന്നും ഇന്ത്യന്‍ കെയര്‍ വര്‍ക്കര്‍മാര്‍ അകലുന്നു. കുടുംബാംഗങ്ങളെ രാജ്യത്തേക്ക് കൊണ്ടുവരുന്നതിന് ബ്രിട്ടീഷ് ഗവണ്‍മെന്റ് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ യുകെയിലെ ഹെല്‍ത്ത്‌കെയര്‍ മേഖലയില്‍ ജോലി ചെയ്യാനുള്ള വിസയ്ക്കായി അപേക്ഷിക്കുന്നവരുടെ എണ്ണം വന്‍തോതില്‍ ഇടിഞ്ഞു.
2023 ഏപ്രിലിലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ ഹെല്‍ത്ത്‌കെയര്‍ വര്‍ക്കര്‍ വിസ അപേക്ഷകളില്‍ 76% കുറവും, ഫാമിലി ഡിപ്പന്റന്‍ഡ്‌സിന് അപേക്ഷിക്കുന്നതില്‍ 58% ഇടിവുമാണ് രേഖപ്പെടുത്തുന്നതെന്ന് യുകെ ഹോം ഓഫീസ് കണക്കുകള്‍ വ്യക്തമാക്കുന്നു. 2023-ലെ ഹെല്‍ത്ത് & കെയര്‍ വിസകളില്‍ ഇന്ത്യന്‍ പൗരന്‍മാരാണ് മുന്നിലുണ്ടായിരുന്നത്.
ഇതിനിടെ യുകെയിലെത്തിയ നിരവധി ഇന്ത്യന്‍ ഹെല്‍ത്ത്‌കെയര്‍ ജോലിക്കാര്‍ നാടുകടത്തല്‍ ഭീഷണി നേരിടുന്നുണ്ട്. ഇവരില്‍ ചിലരുടെ
More »
കുടിയേറ്റ ഗ്രാജുവേറ്റുകള്‍ക്ക് ബ്രിട്ടനില്‍ തങ്ങുന്ന ഓരോ വര്‍ഷവും ഇനി നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റ്
സ്റ്റുഡന്റ് വിസക്കാര്‍ക്ക് കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തി ഏറ്റവും മികച്ചവര്‍ മാത്രം ഇനി രാജ്യത്തു തുടര്‍ന്നാല്‍ മതിയെന്ന ലക്ഷ്യത്തിന്റെ ഭാഗമായി സ്റ്റുഡന്റ് വിസക്കാര്‍ക്ക് ഓരോ വര്‍ഷവും ഇംഗ്ലീഷ് പരീക്ഷ. ബ്രിട്ടനില്‍ പഠിക്കാന്‍ എത്തിയെന്ന് കരുതി ഇംഗ്ലീഷ് പ്രാവീണ്യം അത്ര മികച്ചതാകണമെന്നില്ല. എന്നാല്‍ ഇനി ഇംഗ്ലീഷ് ഭാഷ മോശമാണെങ്കില്‍ അത് യുകെയില്‍ താമസിക്കുന്നതിനെ ബാധിക്കുമെന്നതാണ് അവസ്ഥ. വിവാദമായ ഗ്രാജുവേറ്റ് വിസ റൂട്ടില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുന്നതിന്റെ ഭാഗമായി കുടിയേറ്റ ഗ്രാജുവേറ്റുകള്‍ക്ക് എല്ലാ വര്‍ഷവും നിര്‍ബന്ധിത ഇംഗ്ലീഷ് ടെസ്റ്റ് നടത്താനാണ് ഗവണ്‍മെന്റ് അംഗീകാരം നല്‍കിയിരിക്കുന്നത്.
വിദേശ വിദ്യാര്‍ത്ഥികളെ കുറഞ്ഞ വേതനം നല്‍കുന്ന ജോലികളിലേക്ക് ആകര്‍ഷിക്കുന്ന റിക്രൂട്ടിംഗ് ഏജന്റുമാര്‍ക്ക് പണികൊടുക്കാനും നയം ഉദ്ദേശിക്കുന്നു. വിദേശ വിദ്യാര്‍ത്ഥികള്‍ക്ക് പഠനശേഷം രണ്ട്
More »
ഗ്രാജുവേറ്റ് വിസ റൂട്ടുകള്‍ തുടരും; ഇന്ത്യക്കാര്‍ക്ക് ആശ്വാസിക്കാം
യുകെയുടെ പോസ്റ്റ് സ്റ്റഡി വര്‍ക്ക് വിസ പ്രോഗ്രാം തുടരണമെന്ന് നിര്‍ദ്ദേശിച്ച് ഹോം ഓഫീസ് ചുമതലപ്പെടുത്തിയ മൈഗ്രേഷന്‍ അഡൈ്വസറി കമ്മിറ്റി. ഇന്ത്യക്കാര്‍ പ്രധാനമായും ആശ്രയിക്കുന്ന ഈ റൂട്ട് യുകെ യൂണിവേഴ്‌സിറ്റികളെ സാമ്പത്തിക ബാധ്യതയില്‍ നിന്നും കരകയറ്റുകയും, ഗവേഷണ സാധ്യതകള്‍ വികസിപ്പിക്കാന്‍ സഹായിക്കുകയും ചെയ്യുന്നതായി റിപ്പോര്‍ട്ട് വ്യക്തമാക്കി.
2021 ജൂലൈയില്‍ ആരംഭിച്ച ഗ്രാജുവേറ്റ് റൂട്ട് വിസ പഠനശേഷം രണ്ട് വര്‍ഷത്തേക്ക് അന്താരാഷ്ട്ര വിദ്യാര്‍ത്ഥികള്‍ക്ക് യുകെയില്‍ തുടര്‍ന്ന് ജോലി ചെയ്യാന്‍ അവസരം നല്‍കുന്നുണ്ട്. എന്നാല്‍ ഈ പ്രോഗ്രാം റിവ്യൂ ചെയ്യാന്‍ തീരുമാനിച്ചത് മുതല്‍ വലിയ ആശങ്ക പടര്‍ന്നിരുന്നു. പദ്ധതി അനിശ്ചിതത്വത്തിലായതോടെ യുകെ യൂണിവേഴ്‌സിറ്റികളിലേക്കുള്ള അപേക്ഷകളും കുറഞ്ഞിരുന്നു.
മികച്ച അന്താരാഷ്ട്ര വിദ്യാര്‍ത്ഥികളെ ആകര്‍ഷിക്കാന്‍ വിസാ പ്രോഗ്രാം തുടരണമെന്നാണ് റിപ്പോര്‍ട്ട്
More »