സ്പിരിച്വല്‍

ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ അയ്യപ്പ പൂജ ശനിയാഴ്ച
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ തുലാം മാസ ശ്രീ അയ്യപ്പ പൂജ, ശനിയാഴ്ച നടക്കും. രാവിലെ 8 :30 ന് ഗണപതി ഹോമം, വൈകുന്നേരം 6 :30 മുതല്‍ അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ നടത്തപ്പെടുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും, ഒരു നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്. ക്ഷേത്രം മേല്‍ശാന്തി ശ്രീ അഭിജിത്തും, താഴൂര്‍ മന ശ്രീ ഹരിനാരായണന്‍ നമ്പിടിശ്വരറും പൂജകള്‍ക്ക് കര്‍മികത്വം വഹിക്കും അമ്പലത്തിന്റെ വിലാസം KENT AYYAPPA TEMPLE 1 Northgate, Rochester ME1 1LS കൂടുതല്‍ വിവരങ്ങള്‍ക്ക് : 07838170203, 07985245890, 07507766652, 07906130390,0 7973 151975

More »

വിവാഹ കൂദാശയ്ക്ക് കാനോനിക മാര്‍ഗനിര്‍ദേശം: ബ്രിട്ടനിലെ സീറോ മലബാര്‍ രൂപതാധ്യക്ഷന്റെ സര്‍ക്കുലര്‍ പുറത്തിറക്കി
ബ്രിട്ടനിലെ സീറോ മലബാര്‍ സഭയിലെ വിശ്വാസികളും ക്നാനായ സമൂഹവും സംബന്ധിച്ചുള്ള വിവാഹ കൂദാശയുടെ സാധുതയെ കുറിച്ച് കാനോനിക നിയമങ്ങള്‍ വിശദീകരിച്ച് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ സര്‍ക്കുലര്‍ പുറത്തിറക്കി. 2016-ല്‍ ഫ്രാന്‍സിസ് പാപ്പാ സ്ഥാപിച്ച ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പരിധിയിലാണ് ബ്രിട്ടനിലെ ക്നാനായരടക്കമുള്ള എല്ലാ സീറോ മലബാര്‍ വിശ്വാസികളും ഉള്‍പ്പെടുന്നതെന്ന് സര്‍ക്കുലര്‍ വ്യക്തമാക്കി. ബ്രിട്ടനില്‍ സ്ഥിരതാമസമോ (ഡൊമിസൈല്‍) ക്വാസി-ഡൊമിസൈല്‍ പദവിയോ ഉള്ളവര്‍ സീറോ മലബാര്‍ രൂപതയുടെ നിയമപരിധിയിലായിരിക്കുമെന്നും, ഇവരുടെ ആത്മീയ പരിപാലനത്തിന്റെ ചുമതല രൂപതയിലെ വൈദികര്‍ക്കാണ് എന്നും സര്‍ക്കുലര്‍ വ്യക്തമാക്കുന്നു. സീറോ മലബാര്‍ സഭ പൗരസ്ത്യ സഭകളില്‍പ്പെട്ട ഒരു സ്വയംഭരണ സഭയായതിനാല്‍ അതിലെ വിശ്വാസികള്‍ തമ്മിലുള്ള വിവാഹം സാധുവായിരിക്കണമെങ്കില്‍ അതാത് സഭയുടെ

More »

വി. ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍
മലങ്കര സുറിയാനി കത്തോലിക്കാ സഭയുടെ യുകെയിലെ കേംബ്രിഡ്ജ് മിഷന്റെ ഇടവക മധ്യസ്ഥനായ വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ തിരുനാള്‍ നാളെ (ശനിയാഴ്ച) ആഘോഷിക്കും. രാവിലെ 10 :30ന് സ്വസ്ടണ്‍ ഔവര്‍ ലേഡി ഓഫ് ലൂര്‍ദ്ദ് റോമന്‍ കത്തോലിക്കാ പള്ളിയില്‍ (CB22 3HJ) വെച്ച് വികാരി ഫാ. കുര്യാക്കോസ് തിരുവാലില്‍ വി. കുര്‍ബ്ബാന അര്‍പ്പിക്കും. തുടര്‍ന്ന് പ്രദക്ഷിണം, ആശീര്‍വാദം നേര്‍ച്ച വിളമ്പ്, അഗപ്പെ, കലാപരിപാടികള്‍ ഉണ്ടാകും. ക്രിസ്തുമതത്തിലെ മഹാനായ ആധുനിക ചിന്തകരില്‍ ഒരാളും, കത്തോലിക്കാ സഭയിലെ വേദപാരംഗതരുടെ ഗണത്തിലേക്ക് പരിശുദ്ധ പിതാവ് ലിയോ പതിനാലാമന്‍ മാര്‍പ്പാപ്പ നവംബര്‍ ഒന്നിന് ഉയര്‍ത്തുന്ന വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്റെ നാമത്തില്‍ ഉള്ള സഭയുടെ ആദ്യ മിഷന്‍ ആണ് കേംബ്രിഡ്ജ് വിശുദ്ധ ജോണ്‍ ഹെന്റി ന്യൂമാന്‍ മിഷന്‍. ട്രസ്റ്റി പ്രദീപ് മാത്യു, സെക്രട്ടറി സോജി പാപ്പച്ചന്‍, നാഷണല്‍ കൗണ്‍സില്‍ അംഗം അരുണ്‍ വര്‍ഗീസ് എന്നിവര്‍ നേതൃത്വം നല്‍കും.

More »

ക്‌നാനായ കാത്തലിക് മിഷന്‍സ് കുടുംബ സംഗമം വീടൊരുക്കം 'വാഴ്‌വ്' നാളെ ബഥേല്‍ സെന്ററില്‍
ബര്‍മിംഗ്ഹാം : യുകെയിലെ ക്‌നാനായ കത്തോലിക്കര്‍ക്ക് വേണ്ടി സ്ഥാപിതമായ 15 ക്‌നാനായ മിഷനുകളുടെ നേതൃത്വത്തില്‍ നാളെ നടത്തപ്പെടുന്ന മൂന്നാമത് ക്‌നാനായ കുടുംബ സംഗമത്തിന് വാഴ്വ് -25 ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. യുകെയില്‍ ക്‌നാനായക്കാരുടെ കൂട്ടായ്മകള്‍ ഏറെയുണ്ടെങ്കിലും കോട്ടയം അതിരൂപതയോട് ചേര്‍ന്നു നിന്നുകൊണ്ട് നടത്തുന്ന ഈ കൂട്ടായ്മ വാഴ്വ് 25 വാഴ്വിന് ഒരു വീട് എന്നുള്ളതും, വിവിധ പ്രായത്തിലുള്ള കുട്ടികള്‍ക്കായി കരിയര്‍ ഗൈഡന്‍സ് ഉള്‍പ്പെടെയുള്ള പ്രത്യേകം ക്ലാസുകള്‍ പ്രാഗത്ഭ്യം നേടിയ യുവജനങ്ങളുടെ നേതൃത്വത്തില്‍ നടത്തുന്നത് ഈ വര്‍ഷത്തെ വാഴ്വിന്റെ പ്രത്യേകതയാണ്. വാഴ്വ് എന്ന പേരിനെ അന്വര്‍ത്ഥമാക്കും വിധം പരി. കുര്‍ബാനയുടെ ആരാധനയോടെയും ആശീര്‍വാദത്തോടെയും രാവിലെ 9 :45ന് പരിപാടികള്‍ ആരംഭിക്കും. 10.30 ന് മാര്‍ ജോസഫ് പണ്ടാരശേരീല്‍ പിതാവിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍, യുകെയിലെ ക്‌നാനായ വൈദികരുടെ

More »

സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷനില്‍ വി. സെബസ്ത്യാനോസിന്റെ തിരുനാള്‍
സ്റ്റോക്ക് പോര്‍ട്ട് സെന്റ് സെബാസ്റ്റ്യന്‍ സീറോ മലബാര്‍ മിഷന്‍ ഇടവക മധ്യസ്ഥനായ വിശുദ്ധ സെബസ്ത്യാനോസിന്റെ തിരുനാളിന് കൊടിയേറി . 28ാം തീയതി വരെയാണ് തിരുനാള്‍ നടത്തപ്പെടുക. ഞായറാഴ്ച രാവിലെ 10 മണിക്ക് സ്റ്റോക്ക് പോര്‍ട്ട് സെന്റ് ഫിലിപ്‌സ് പള്ളിയില്‍ വച്ച് മിഷന്‍ ഡയറക്ടര്‍ ഫാ ജോസ് കുന്നുംപുറം കൊടിയേറ്റ് നിര്‍വ്വഹിച്ചതോടെ ഭക്തിനിര്‍ഭരമായ ആഘോഷങ്ങള്‍ക്ക് തുടക്കമായി. വിശുദ്ധ കുര്‍ബാനയ്ക്കുശേഷം വെഞ്ചരിച്ച അമ്പും (കഴുന്നും) യൂണിറ്റ് ലീഡര്‍മാരുടെ നേതൃത്വത്തില്‍ ഇടവകയിലെ എല്ലാ ഭവനങ്ങളിലും എത്തിക്കുന്നതായിരിക്കും.

More »

കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം: പൂജവെപ്പ് 29ന്; വിദ്യാരംഭത്തിലേക്ക് രജിസ്റ്റര്‍ ചെയ്യാം
ഇംഗ്ലണ്ടിലെ കെന്റ് അയ്യപ്പ ടെംപിള്‍ നവരാത്രി ആഘോഷം വളരെ വിപുലമായി നടത്തുന്നു. ഈമാസം 29ന് വൈകുന്നേരം ആറു മണിക്ക് പൂജവെപ്പും. ഒക്ടോബര്‍ രണ്ടിന് വ്യാഴാഴ്ച രാവിലെ 9 :30നു ഗണപതി ഹോമവും തുടര്‍ന്ന് വിദ്യാരംഭവും. വൈകുന്നേരം വിദ്യാലക്ഷ്മി മഹാപൂജ, വിളക്ക് പൂജ, ദീപാരാധന, വിദ്യരംഭം, നാമര്‍ച്ചന എന്നിവ ഉണ്ടായിരിക്കുന്നതാണ്. വിദ്യരംഭം കുറിക്കാന്‍ ആഗ്രഹിക്കുന്ന കുട്ടികളുടെ മാതാപിതാക്കള്‍ താഴെ കൊടുത്തിരിക്കുന്ന രജിസ്ട്രഷന്‍ ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. രജിസ്റ്റര്‍ ചെയ്യുന്നതിന് ഇവിടെ

More »

കെന്റ് ഹിന്ദു സമാജത്തിന്റ അയ്യപ്പ പൂജ സെപ്തംബര്‍ 20 ന്
കെന്റ് അയ്യപ്പ ടെംപിള്‍ കെന്റ് ഹിന്ദു സമാജത്തിന്റ കന്നി മാസ ശ്രീ അയ്യപ്പ പൂജ, 2025 സെപ്റ്റംബര്‍ 20 ശനിയാഴ്ച നടക്കും. രാവിലെ 8 :00 മണിക്ക് ഗണപതി ഹോമം. വൈകുന്നേരം 6 :30 മുതല്‍ ഗണപതി പൂജ, ഒറ്റയപ്പം നിവേദ്യം, അഭിഷേകം, വിളക്ക് പൂജ, ലളിത സഹസ്ര നാമ അര്‍ച്ചന, ഭജന, നീരാഞ്ജനം, പടിപൂജ, ഹരിവരാസനം എന്നിവ ഉണ്ടായിരിക്കുന്നതാണ്, വിളക്ക് പൂജയില്‍ പങ്കെടുക്കുന്ന ഭക്തര്‍ രണ്ടു ബഞ്ച് പൂക്കളും, ഒരു നാളികേരവും, നിലവിളക്കും, നീരാഞ്ചനത്തിന് ഒരു നാളികേരവും കൊണ്ട് വരേണ്ടതാണ്.വിനായക സ്വാമിയുടെ ഇഷ്ട വഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം വഴിപാടിനായി താഴെ കൊടുത്തിരിക്കുന്ന നമ്പറുകളില്‍ ബന്ധപ്പെടാവുന്നതാണ്. അമ്പലത്തിന്റെ വിലാസം KENT AYYAPPA TEMPLE 1 Northgate, Rochester ME1 1LS കൂടുതല്‍ വിവരങ്ങള്‍ക്ക് ബന്ധപെടുക 07838170203, 07985245890, 07507766652, 07906130390,07973

More »

ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്നൊരുക്കുന്ന ഓണാഘോഷം 27ന്
ലണ്ടന്‍ ഹിന്ദു ഐക്യവേദിയും മോഹന്‍ജി ഫൗണ്ടേഷനും ചേര്‍ന്ന് ഓണം ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്നു. ഈമാസം 27ന് (ശനിയാഴ്ച) വൈകുന്നേരം 5 :30 മുതല്‍ ലണ്ടനിലെ തൊണ്ടോന്‍ ഹീത്തിലുള്ള വെസ്റ്റ് തൊണ്ടോന്‍ കമ്മ്യൂണിറ്റി സെന്‍ഡറില്‍ വച്ചാണ് ഓണം ആഘോഷങ്ങള്‍ നടത്തുന്നത്. ക്രോയ്ഡണ്‍ മേയര്‍ ജയ്‌സണ്‍ പെറി വിശിഷ്ടാതിഥി ആയിരിക്കും. രജിസ്‌ട്രേഷന് ഇവിടെ ക്ലിക്ക് ചെയ്യുക അന്നേ ദിവസം മാവേലി എഴുന്നളത്ത്, ദീപം തെളിയിക്കല്‍, ഓണപ്പാട്ട് (LHA ടീം), ഓണപ്പാട്ട് (നിവേദിത), നൃത്തം [LHA കുട്ടികള്‍], കൈകൊട്ടിക്കളി (LHA പെണ്‍കുട്ടികള്‍), ഓണപ്പാട്ട് (റാഗി സ്വിന്റണ്‍), നൃത്തം (സംഗീത ഓക്‌സ്‌ഫോര്‍ഡ്), തിരുവാതിര (LHA ടീം), നൃത്തശില്‍പ്പം (ആശാ ഉണ്ണിതന്‍), കഥകളി (വിനീത് പിള്ള), ഇലഞ്ഞിത്തറ മേളം (വിനോദ് നവധാര), ദീപാരാധന, പ്രസാദം ഉട്ട് [ഓണസദ്യ] എന്നിവ ഉണ്ടായിരിക്കുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്കും രജിസ്‌ട്രേഷനും ബന്ധപ്പെടുക സുരേഷ് ബാബു - 07828137478

More »

കെന്റ് അയ്യപ്പക്ഷേത്രത്തില്‍ തിരുവോണ നാളില്‍ വിശേഷാല്‍ പൂജ
ഇംഗ്ലണ്ടിലെ കെന്റ് ശ്രീ ധര്‍മശാസ്ത വിനായക ക്ഷേത്രത്തില്‍ 2025 സെപ്റ്റംബര്‍ 5 ചിങ്ങമാസത്തിലെ തിരുവോണ നാളില്‍ രാവിലെ 8 മണിക്ക് വിനായക സ്വാമിയുടെ ഇഷ്ടവഴിപാടായതും ഉദ്ധിഷ്ടകാര്യ സിദ്ധിക്കായി സമര്‍പ്പിതവുമാകുന്ന ഒറ്റയപ്പം നിവേദ്യം ക്ഷേത്രം തന്ത്രി സൂര്യകാലടി ബ്രഹ്‌മശ്രീ സൂര്യന്‍ ജയസൂര്യന്‍ ഭട്ടത്തിരിപ്പാടിന്റെ മുഖ്യകര്‍മികത്വത്തില്‍ നടത്തപ്പെടുന്നു. ഈ പുണ്യകര്‍മത്തില്‍ സാക്ഷ്യം വഹിക്കാനും ഭഗവാന്റെ അനുഗ്രഹത്തിന് പാത്രിഭൂതരാകുവാനും ക്ഷേത്രം ഭാരവാഹികള്‍ ഭക്തരെ ക്ഷണിച്ചു. കൂടുതല്‍ വിവരങ്ങള്‍ക്കും അന്വേഷണങ്ങള്‍ക്കും ഈ നമ്പറുകളില്‍ ബന്ധപ്പെടുക 07838170203 , 07973151975, 07985245890

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions