വിദേശം

സ്വീഡനെ ഞെട്ടിച്ച് 10 പേരെ കൂട്ടക്കൊല ചെയ്തു; മരിച്ചവരില്‍ അക്രമിയും

സ്വീഡനെ നടുക്കിയ കൂട്ടക്കൊലയില്‍ അന്വേഷണം തുടരുന്നതിനിടെ അക്രമിയും മരിച്ചവരുടെ കൂട്ടത്തില്‍ ഉണ്ടെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്വീഡനിലെ ഒറെബ്രോയിലുള്ള റിസ്‌ബെര്‍ഗ്‌സ്‌ക അഡല്‍റ്റ് എജ്യുക്കേഷന്‍ സെന്ററിലായിരുന്നു രാജ്യത്തെ നടുക്കിയ വെടിവെപ്പ് അരങ്ങേറിയത്.

ചുരുങ്ങിയത് പത്ത് പേരെങ്കിലും കൊല്ലപ്പെട്ടെന്നും നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ടെന്നുമാണ് ഒറെബ്രോ നഗരത്തിന്റെ പോലീസ് മേധാവി റോബര്‍ട്ടോ ഈദ് ഫോറസ്റ്റ് വ്യക്തമാക്കിയിരിക്കുന്നത്. ക്രൂരവും മാരകവുമായ അക്രമമെന്നും രാജ്യത്തിന്റെ ചരിത്രത്തിലെ തന്നെ കൂട്ട വെടിവയ്പെന്നും പ്രധാനമന്ത്രി ഉള്‍ഫ് ക്രിസ്റ്റേഴ്‌സണ്‍ പറഞ്ഞു.

അക്രമി ആര് എന്നതിനെ കുറിച്ച് പോലീസിന് കൃത്യമായ വിവരങ്ങള്‍ ലഭ്യമാക്കാന്‍ ഇതുവരെ കഴിഞ്ഞിട്ടില്ല. അതേ സമയം തോക്കുധാരി മരിച്ചവരില്‍ ഉണ്ടെന്ന കാര്യം പോലീസ് കണ്ടെത്തിയിട്ടുണ്ട്. കൊലയാളിക്ക് ഏതെങ്കിലും പ്രത്യായ ശാസ്ത്രങ്ങളുമായി ബന്ധമുള്ള കാര്യം അന്വേഷണത്തില്‍ വ്യക്തമായിട്ടില്ല. അതിനാല്‍ തീവ്രവാദ സ്വഭാവം അക്രമത്തിന് ഉണ്ടെന്ന കാര്യം പോലീസ് ആദ്യഘട്ടത്തില്‍ തള്ളിക്കളഞ്ഞു. വിശദമായ അന്വേഷണം പൂര്‍ത്തിയായെങ്കില്‍ മാത്രമെ അക്രമിയുടെ ഉദ്ദേശ്യം വ്യക്തമാകുവെന്നാണ് പോലീസ് അധികാരികള്‍ വ്യക്തമാക്കുന്നത്.

സ്‌കൂള്‍ കെട്ടിടത്തിനുള്ളിലാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയിരിക്കുന്നത്. നിരവധി കുട്ടികളെ അധ്യാപകരും പിന്നീട് എത്തിയ പോലീസും ചേര്‍ന്ന് രക്ഷപ്പെടുത്തിയിട്ടുണ്ട്.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions