വിദേശം

യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് ട്രംപ്; പരിഹാരം കാണാന്‍ നാറ്റോ



യുക്രൈന്‍-റഷ്യ യുദ്ധത്തിന് പരിഹാരം കാണാന്‍ യൂറോപ്യന്‍ രാജ്യങ്ങള്‍ പരിശ്രമിക്കവേ തിരിച്ചടിയായി യുക്രൈനുള്ള എല്ലാ സൈനിക സഹായവും നിര്‍ത്തിവെച്ച് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രഖ്യാപനം. എല്ലാ സൈനിക സഹായങ്ങളും നിര്‍ത്തിവെയ്ക്കുന്നതായി പ്രഖ്യാപിച്ച ട്രംപ് പ്രസിഡന്റ് യുക്രൈന്‍ വ്ളാദിമിര്‍ സെലെന്‍സ്‌കിയ്ക്ക് അന്ത്യശാസനവും നല്‍കി.

വെള്ളിയാഴ്ച ഓവല്‍ ഓഫീസില്‍ സമാധാന ചര്‍ച്ചകള്‍ക്ക് എത്തിയ സെലെന്‍സ്‌കി ട്രംപുമായി വാക്‌പോരില്‍ ഏര്‍പ്പെട്ടതിന് പിന്നാലെയാണ് നാടകീയ നീക്കങ്ങള്‍. യുക്രൈനെ പിന്തുണയ്ക്കാനുള്ള ശ്രമങ്ങള്‍ ഊര്‍ജ്ജിതമാക്കി ട്രംപിന്റെ പിന്തുണ തേടാന്‍ ആഗ്രഹിച്ച യൂറോപ്യന്‍ രാജ്യങ്ങള്‍ക്കും ഈ പ്രഖ്യാപനം തിരിച്ചടിയായി.

റഷ്യ യുക്രൈനില്‍ നടത്തിയ അധിനിവേശം മൂന്ന് വര്‍ഷത്തിലേറെയായി യുദ്ധത്തിലാണ്. ഇതിന് അവസാനം കുറിച്ച് സമാധാനം കാണാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വൈറ്റ് ഹൗസ് അധികൃതര്‍ പറയുന്നു. സെലെന്‍സ്‌കിയും ഈ ലക്ഷ്യത്തിനായി പ്രവര്‍ത്തിക്കണമെന്നാണ് യുഎസിന്റെ ഉപദേശം.

സൈനിക സഹായം നിര്‍ത്തിവെച്ച് പുനഃപ്പരിശോധിച്ച്, ഈ സഹായം ഒരു പരിഹാരം നല്‍കുമെന്ന് ഉറപ്പാക്കാനാണ് ശ്രമമെന്ന് യുഎസ് അധികൃതര്‍ അവകാശപ്പെടുന്നു. ട്രംപിന്റെ പ്രഖ്യാപനത്തോടെ യുക്രൈനുള്ള ആയുധ നീക്കങ്ങളും സ്തംഭിക്കും. കൂടാതെ ഭാവിയില്‍ ഏതെങ്കിലും തരത്തിലുള്ള സഹായം ലഭിക്കുമായിരുന്നെങ്കില്‍ അതിന്റെ കാര്യവും അസ്ഥാനത്താണ്.

വൈറ്റ് ഹൗസില്‍ ചര്‍ച്ചകള്‍ക്ക് എത്തിയ സെലെന്‍സ്‌കിയെ നാണംകെടുത്തിയാണ് ട്രംപും, സംഘവും യാത്രയാക്കിയത്. യുക്രൈന്റെ ധാതുശേഖരം കൈവശം വെയ്ക്കാനുള്ള തന്ത്രങ്ങളുടെ ഭാഗമായാണ് ഈ സമ്മര്‍ദതന്ത്രമെന്ന് പരസ്യമാണ്.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions