വിദേശം

യാത്രക്കാരിയുടെ പരാക്രമം: ലണ്ടന്‍- മുംബൈ വിര്‍ജിന്‍ വിമാനത്തിന് തുര്‍ക്കി സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്

ലണ്ടനില്‍ നിന്നും മുംബൈയിലേക്ക് പറന്ന വിര്‍ജിന്‍ യാത്രാ വിമാനത്തിനു തുര്‍ക്കിയിലെ സൈനിക ബേസില്‍ അടിയന്തര ലാന്‍ഡിംഗ്. ഇതോടെ 200-ലേറെ യാത്രക്കാര്‍ ദുരിതത്തിലായി. 30,000 അടി ഉയരത്തില്‍ പറക്കവെ ഒരു യാത്രക്കാരി ബഹളം വെച്ചതിനെ തുടര്‍ന്നാണ് വിമാനം തുര്‍ക്കിയിലെ സൈനിക വിമാനത്താവളത്തില്‍ ഇറക്കേണ്ടി വന്നത്. പ്രശ്‌നം കൈവിട്ട് പോകുമെന്ന് തോന്നിയതോടെയാണ് മെഡിക്കല്‍ സഹായത്തിനായി വിമാനം ലാന്‍ഡ് ചെയ്തത്.

തുര്‍ക്കിയിലേക്ക് വഴിതിരിച്ചുവിട്ട എയര്‍ബസ് എ350 വൈകുന്നേരം 4 മണിയോടെ ദിയാര്‍ബകിറില്‍ ലാന്‍ഡ് ചെയ്തു. സൈനിക താവളമായ ഇവിടെ ചില യാത്രാ വിമാനങ്ങളും എത്താറുണ്ട്. എന്നാല്‍ അടിയന്തര ലാന്‍ഡിംഗിന് ശേഷം വിര്‍ജിന്‍ വിമാന അധികൃതര്‍ യാത്രക്കാരെ കൈവിട്ട നിലയിലായി. 16 മണിക്കൂറോളം ചോറ് മാത്രം കൊടുക്കാനാണ് ഇവര്‍ക്ക് കഴിഞ്ഞത്.

കുഞ്ഞുങ്ങളും, ഡയബറ്റിക് രോഗികളും, പെന്‍ഷന്‍കാരും ഉള്‍പ്പെടെ യാത്രക്കാര്‍ ഇതോടെ ദുരിതത്തിലായി. സഹായം അഭ്യര്‍ത്ഥിച്ച് ഒരു നാല് മാസം ഗര്‍ഭിണിയായ സ്ത്രീ ഓണ്‍ലൈനില്‍ വിവരങ്ങള്‍ പുറത്തുവിട്ടു. കൈയിലെ ബാഗ് പോലും വിമാനത്തില്‍ വെച്ച് പുറത്തിറങ്ങാനാണ് നിര്‍ദ്ദേശം നല്‍കിയത്.

വിമാനത്താവളം സാധാരണ യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന വിധത്തില്‍ അല്ലാത്തതിനാല്‍ പ്രശ്‌നം കൂടുതല്‍ വഷളാകുകയാണ് ചെയ്തത്. വിമാനത്തിന് ഇതിനിടെ സാങ്കേതിക തകരാറും നേരിട്ടതോടെ ഇന്ത്യയിലേക്കുള്ള യാത്ര അസാധ്യമായി. നയതന്ത്രജ്ഞര്‍ ഇടപെട്ട് 24 മണിക്കൂര്‍ വിസകള്‍ ലഭ്യമാക്കിയതോടെയാണ് ഇവര്‍ക്ക് അടുത്തുള്ള ഹോട്ടലുകളിലേക്ക് മാറാനായത്.

ഇന്ന് സൗദി അറേബ്യയിലേക്കുള്ള കണക്ഷന്‍ ഫ്‌ളൈറ്റില്‍ യാത്രക്കാരെ അയയ്ക്കുമെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ വിര്‍ജിന്‍ അറ്റ്‌ലാന്റിക്കിന്റെ ഭാഗത്ത് നിന്നും പകരം യാത്രാ സാധ്യതകളെ കുറിച്ച് യാതൊരു വിവരവും ലഭിച്ചില്ലെന്ന് യാത്രക്കാര്‍ പരാതിപ്പെടുന്നു. സംഭവത്തില്‍ അഗാധമായ ഖേദമുണ്ടെന്ന് മാത്രമാണ് വിര്‍ജിന്റെ പ്രതികരണം.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions