ചരമം

ലീഡ്‌സില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം

യുകെ മലയാളി സമൂഹത്തിനു വേദനയായി അപകട മരണ വാര്‍ത്ത. ലീഡ്‌സില്‍ ബൈക്കപകടത്തില്‍ മലയാളി യുവാവിന് ദാരുണാന്ത്യം സംഭവിച്ചതാണ് ഞെട്ടിക്കുന്ന വാര്‍ത്ത. ലീഡ്സില്‍ വെള്ളിയാഴ്ച വൈകിട്ട് ആറുമണിയോടെ സംഭവിച്ച റോഡ് അപകടത്തില്‍ ബൈക്ക് യാത്രികനായ തിരുവനന്തപുരം സ്വദേശിയായ ജെഫേഴ്‌സണ്‍ ജസ്റ്റിന്‍ എന്ന യുവാവാണ് മരണപ്പെട്ടത്.

വൈകിട്ട് ആറുമണി കഴിഞ്ഞതോടെയാണ് നഗര പ്രദേശമായ എ 647 കനാല്‍ സ്ട്രീറ്റില്‍ റെയില്‍വേ ഓവര്‍ബ്രിഡ്ജിനു താഴെ അപകടം സംഭവിക്കുന്നത്. ജെഫേഴ്‌സന്‍ ഓടിച്ചിരുന്ന ബൈക്ക് ഏതു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം എന്നതില്‍ വ്യക്തത വന്നിട്ടില്ല. മണിക്കൂറുകളായി നഗര പ്രദേശം ഏറെക്കുറെ പൂര്‍ണമായി ഗതാഗത കുരുക്കിലാണെന്നു ലീഡ്സിലെ സോഷ്യല്‍ മീഡിയ ഉപയോക്താക്കള്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്.

ദുബായില്‍ താമസിക്കുന്ന കുടുംബത്തില്‍ നിന്നാണ് ജെഫേഴ്സണ്‍ കവന്‍ട്രി യൂണിവേഴ്സിറ്റിയില്‍ വിദ്യാര്‍ത്ഥിയായി ഏതാനും വര്‍ഷം മുന്‍പ് എത്തിയത്. തുടര്‍ന്ന് വിദ്യാഭ്യാസ ശേഷം ലീഡ്സില്‍ ജോലി ലഭിച്ചതോടെയാണ് ജെഫേഴ്സണ്‍ ഇവിടെ എത്തുന്നത്. അപകടത്തെ തുടര്‍ന്ന് ജെഫേഴ്സന്റെ ലൈസന്‍സില്‍ നിന്നും അഡ്രസ് മനസിലാക്കിയ പോലീസ് താമസ സ്ഥലത്ത് എത്തി വിവരം അറിയിച്ചതിനെ തുടര്‍ന്നാണ് അപകട വിവരം ദുബായില്‍ ഉള്ള കുടുംബം അറിയുന്നത്. ഇതേതുടര്‍ന്ന് കുടുംബം യുകെയില്‍ ഉള്ള സുഹൃത്തുക്കളെ വിളിച്ചു സഹായം തേടുക ആയിരുന്നു.

  • കാന്‍സറിനോട് പോരാടി യുകെയില്‍ മലയാളി യുവതി വിടവാങ്ങി
  • പ്രമുഖ ഗൈനക്കോളജിസ്റ്റ് ഡോ. എലിസബത്ത് മേനോന്‍ അന്തരിച്ചു
  • ജര്‍മനിയില്‍ മലയാളി യുവാവ് മരിച്ച നിലയില്‍
  • ലിറ്റല്‍ഹാംപ്ടണിലെ കോട്ടയം സ്വദേശി കാന്‍സറിനോട് പൊരുതി വിടവാങ്ങി
  • സൗത്താംപ്ടണില്‍ മലയാളിയുവാവ് മരണമടഞ്ഞു
  • മാഞ്ചസ്റ്ററില്‍ താമസിച്ചിരുന്ന പിറവം സ്വദേശി മിജു ജോര്‍ജ് നിര്യാതനായി
  • യുകെ മലയാളി ദമ്പതികളുടെ അഞ്ചുമാസം പ്രായമായ കുഞ്ഞ് മരിച്ചു; വേര്‍പാട് മാമോദീസ കഴിഞ്ഞ് ദിവസങ്ങള്‍ക്കകം
  • ജീസിന്റെ മൃതദേഹം ഫ്യൂണറല്‍ ഡയറക്ടേഴ്‌സിന് കൈമാറി; ഈ മാസം അവസാനത്തോടെ നാട്ടില്‍ എത്തിക്കും
  • മകനൊപ്പം ഈസ്റ്റര്‍ ആഘോഷിക്കാനായി യുകെയിലെത്തിയ കാസര്‍ഗോഡ്‌ സ്വദേശി അന്തരിച്ചു
  • മലയാളി യുവാവ് യുകെയില്‍ കാറപകടത്തില്‍ മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions