വിദേശം

യുഎസ് -ഇസ്രയേല്‍ ആക്രമണത്തില്‍ ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു

യുഎസ് -ഇസ്രയേല്‍ സംയുക്ത ആക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയി കൊല്ലപ്പെട്ടു. ഖമനയിയെ വധിച്ചെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ഇക്കാര്യം ഇറാനും ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുന്നത്. ഖമനയിയുടെ മൃതദേഹം കണ്ടെടുത്തതായി റോയിട്ടേഴ്സും റിപ്പോര്‍ട്ട് ചെയ്തു

ഇറാന്റെ പരമാധികാരിയും സൈന്യത്തിന്റെ കമാന്‍ഡര്‍ ഇന്‍ ചീഫുമായിരുന്നു ആയത്തുള്ള അലി ഖമനയി. ഇറാന്റെ ചരിത്രത്തിലെ ഏറ്റവും കരുത്തനായ നേതാക്കളില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഖമനയി വധിക്കപ്പെട്ട സംഭവം ഇറാന് വലിയ തിരിച്ചടിയായിരിക്കുകയാണ്. ഇസ്രയേല്‍ 30 ബോംബുകള്‍ ഉപയോഗിച്ചാണ് ഖമനേയിയുടെ താമസസ്ഥലത്തെ ലക്ഷ്യമിട്ടതെന്നാണ് റിപ്പോര്‍ട്ടുകള്‍. ഖമനേയിക്ക് പുറമെ മകള്‍, പേരക്കുട്ടി, മരുമകള്‍, മരുമകന്‍ എന്നീ കുടുംബാംഗങ്ങളും കൊല്ലപ്പെട്ടതായാണ് വിവരം. ഇറാനിലെ രാഷ്ട്രീയ-മത ഘടനയില്‍ വലിയ ശൂന്യതയാണ് ഇപ്പോള്‍ രൂപപ്പെട്ടിരിക്കുന്നത്.

ഇസ്രയേല്‍-യുഎസ് സംയുക്ത വ്യോമാക്രമണത്തില്‍ ഇറാന്‍ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനയിയുടെ മകളും മരുമകനും കൊച്ചുമകളും ഉള്‍പ്പെടെയുള്ള ബന്ധുക്കളും വധിക്കപ്പെട്ടിട്ടുണ്ട്. ഇക്കാര്യവും ഇറാന്‍ സ്റ്റേറ്റ് മീഡിയ സ്ഥിരീകരിച്ചു. പരമോന്നത നേതാവിന്റെ വസതിയിലുണ്ടായിരുന്ന നിരവധി ഉദ്യോഗസ്ഥരും കൊല്ലപ്പെട്ടതായി സ്റ്റേറ്റ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു. ആയത്തൊള്ള അലി ഖമനയി കൊല്ലപ്പെട്ടെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെയാണ് ലോകത്തെ അറിയിച്ചത്. ചരിത്രത്തിലെ ഏറ്റവും ദുഷ്ടനായ വ്യക്തികളില്‍ ഒരാള്‍ കൊല്ലപ്പെട്ടു' എന്ന് പറഞ്ഞുകൊണ്ടാണ് ഖമനയിയുടെ മരണം ട്രംപ് സ്ഥിരീകരിച്ചത്. ഇറാന്‍ ജനതയ്ക്ക് മാത്രമല്ല, അമേരിക്കയ്ക്കക്കാര്‍ക്കും കൂടി നീതി ലഭിച്ചെന്നും ട്രംപ് പറഞ്ഞിരുന്നു

തങ്ങളുടെ പരമോന്നത നേതാവ് യുഎസ്, ഇസ്രയേല്‍ സംയുക്ത വ്യോമാക്രമണത്തില്‍ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചതിന് പിന്നാലെ ഞായറാഴ്ചയും യുഎസ് സഖ്യകക്ഷികള്‍ക്ക് നേരെ ഇറാന്‍ അക്രമം കടുപ്പിക്കുകയാണ്. ഗള്‍ഫ് മേഖലയിലെ രാജ്യങ്ങളില്‍ ഉള്‍പ്പെടെ ഇറാന്‍ മിസൈലുകളും, ഡ്രോണുകളും അക്രമം നടത്തുന്നു. ഇതിന് തിരിച്ചടി നല്‍കാനായി ഇറാന്റെ ബാലിസ്റ്റിക് മിസൈല്‍ പ്രതിരോധ സംവിധാനങ്ങള്‍ തകര്‍ക്കാനുള്ള നടപടി ആരംഭിച്ചതായി ഇസ്രയേലും വ്യക്തമാക്കി.

  • ഉദ്ദേശിച്ചത് ഡോക്ടര്‍, ക്രിസ്തുവായി തെറ്റിദ്ധരിച്ചത്! എഐ ചിത്രം ഡിലീറ്റ് ചെയ്ത് ട്രംപ്
  • സ്വയം യേശുവായി രോഗശാന്തി നല്‍കുന്ന ചിത്രം പങ്കുവെച്ച് ട്രംപ്
  • ഒടുക്കം രണ്ടാഴ്ചത്തെ വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ച് ഇറാനും അമേരിക്കയും; ഇസ്ലാമാബാദില്‍ തുടര്‍ ചര്‍ച്ചകള്‍
  • 54 വര്‍ഷത്തിന് ശേഷം മനുഷ്യന്‍ ചന്ദ്രനിലേക്ക്; നാസയുടെ ആര്‍ട്ടെമിസ് 2 വിക്ഷേപിച്ചു
  • ഹോര്‍മുസ് തുറക്കാതെ തന്നെ ഇറാനെതിരായ യുദ്ധം അവസാനിപ്പിക്കാന്‍ ട്രംപ്
  • ഇറാഖില്‍ ഇറാന്‍ അക്രമണത്തില്‍ ഫ്രഞ്ച് സൈനികര്‍ക്കും യുകെ സ്‌പെഷ്യല്‍ ഫോഴ്‌സിന് നേര്‍ക്കും ആക്രമണം
  • മുജ്തബ ഖമനയി ഇറാന്റെ പുതിയ പരമോന്നത നേതാവ്
  • ദുബായിലെ ഇറാന്റെ ഡ്രോണ്‍ ആക്രമണം: അനിശ്ചിതമായി സര്‍വീസ് റദ്ദാക്കി എമിറേറ്റ്സ്
  • ഗള്‍ഫ് രാജ്യങ്ങളില്‍ ആക്രമണം നടത്തിയതിന് ക്ഷമാപണം നടത്തി ഇറാന്‍ പ്രസിഡന്റ്
  • ഗള്‍ഫ് റൂട്ട് ഉപേക്ഷിച്ച് എയര്‍ ലൈനുകള്‍; വ്യോമാതിര്‍ത്തിഅടച്ച് യുഎഇയും ഖത്തറും ബഹ്റൈനും കുവൈറ്റും ഇറാഖും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions