നാട്ടുവാര്‍ത്തകള്‍

പ്രവാസികള്‍ ഇന്ത്യയിലേക്ക് വരും മുമ്പേ എയര്‍ സുവിധ 2.0' ഡിക്ലറേഷന്‍ പൂര്‍ത്തിയാക്കണം

എബോള രോഗവ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഇന്ത്യ പ്രതിരോധ നടപടികള്‍ ശക്തമാക്കി. ഇതിന്റെ ഭാഗമായി, വിദേശരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലേക്ക് എത്തുന്ന എല്ലാ അന്താരാഷ്ട്ര യാത്രക്കാരും വിമാനത്തില്‍ കയറുന്നതിന് മുമ്പ് 'എയര്‍ സുവിധ 2.0' പോര്‍ട്ടലില്‍ ഓണ്‍ലൈന്‍ ആരോഗ്യ പ്രഖ്യാപന ഫോം നിര്‍ബന്ധമായും പൂരിപ്പിക്കണമെന്ന് കേന്ദ്ര സര്‍ക്കാര്‍ നിര്‍ദേശിച്ചു.

കോവിഡ് കാലത്ത് ഉപയോഗിച്ചിരുന്ന എയര്‍ സുവിധ സംവിധാനം കൂടുതല്‍ നവീകരിച്ചാണ് 'എയര്‍ സുവിധ 2.0' വീണ്ടും പ്രവര്‍ത്തനക്ഷമമാക്കിയത്. വിമാനത്താവളങ്ങളിലെ പേപ്പര്‍ ഫോമുകള്‍ ഒഴിവാക്കി യാത്രക്കാരുടെ വിവരങ്ങള്‍ ഡിജിറ്റലായി ശേഖരിക്കാനാണ് പുതിയ സംവിധാനത്തിന്റെ ലക്ഷ്യം.


യാത്രക്കാര്‍ ചെയ്യേണ്ടത്

ഇന്ത്യയിലേക്ക് യാത്ര തിരിക്കുന്നതിന് 24 മണിക്കൂര്‍ മുമ്പ് വരെ ഫോം സമര്‍പ്പിക്കാം.

വിമാനത്തില്‍ കയറുന്നതിന് മുമ്പോ വെബ് ചെക്ക്-ഇന്‍ സമയത്തോ ഫോം പൂരിപ്പിക്കണം.

കഴിഞ്ഞ 21 ദിവസത്തെ യാത്രാ ചരിത്രം, എബോള ബാധിത രാജ്യങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ടോ, രോഗലക്ഷണങ്ങള്‍ ഉണ്ടോ തുടങ്ങിയ വിവരങ്ങള്‍ രേഖപ്പെടുത്തണം.

ഫോം സമര്‍പ്പിച്ച ശേഷം ലഭിക്കുന്ന ഡിജിറ്റല്‍ കോപ്പി മൊബൈല്‍ ഫോണില്‍ സൂക്ഷിച്ചാല്‍ മതി.

ഇന്ത്യയിലെ വിമാനത്താവളത്തില്‍ എത്തിയാല്‍ ഇന്റര്‍നാഷണല്‍ ട്രാവല്‍ ഹെല്‍ത്ത് ഡെസ്‌കിലോ ഇമിഗ്രേഷന്‍ കൗണ്ടറിലോ ഡിജിറ്റല്‍ കോപ്പി കാണിച്ചാല്‍ മതിയാകും. പേപ്പര്‍ ഫോം പൂരിപ്പിക്കേണ്ടതില്ല.


പുതിയ സംവിധാനത്തിലൂടെ എബോള ബാധിത പ്രദേശങ്ങളില്‍ നിന്ന് വരുന്ന യാത്രക്കാരെ വേഗത്തില്‍ തിരിച്ചറിയാനും ആരോഗ്യ നിരീക്ഷണം കാര്യക്ഷമമാക്കാനും വിമാനത്താവളങ്ങളിലെ തിരക്ക് കുറയ്ക്കാനും സാധിക്കുമെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

  • മാസപ്പടി കേസ്; വീണ വീണ്ടും ഇഡിക്ക് മുന്നില്‍ ഹാജരായി
  • സന്നദ്ധസംഘടനകള്‍ക്ക് കേന്ദ്രസര്‍ക്കാരിന്റെ കര്‍ശന എഫ്സിആര്‍എ ചട്ടങ്ങള്‍
  • 250 കിലോമീറ്റര്‍ വേഗത്തില്‍ പാഞ്ഞ കാര്‍ ഡിവൈഡറിലിടിച്ച് മലയാളി യുവതിയും സുഹൃത്തും മരിച്ചു
  • പ്രവാസി ഇന്‍വെസ്റ്റ്മെന്റ് ട്രസ്റ്റ് രൂപീകരിക്കും; വിമാനത്താവളങ്ങളെ കേന്ദ്രീകരിച്ച് വികസന പദ്ധതികള്‍- വി ഡി സതീശന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍
  • 'മുല്ലപ്പെരിയാറില്‍ പുതിയ ഡാം അനുവദിക്കില്ല'; കേരളത്തിന്റെ ആവശ്യത്തെ എതിര്‍ക്കുമെന്ന് ടിവികെ സര്‍ക്കാര്‍
  • കോട്ടയത്തെത്തിയ 52കാരിക്ക് എബോളയെന്ന് സംശയം; മെഡി. കോളേജില്‍ പ്രത്യേക ഐസൊലേഷന്‍ വാര്‍ഡില്‍
  • ഇന്ത്യ-യുകെ വ്യാപാര കരാര്‍ അടുത്തമാസം പ്രാബല്യത്തില്‍
  • മാസപ്പടിക്കേസില്‍ വീണ ഇഡിക്ക് മുന്നില്‍ ചോദ്യം ചെയ്യലിന് ഹാജറായി
  • തിരഞ്ഞെടുപ്പ് പൊടിപൊടിച്ചു; കേരളത്തില്‍ പകര്‍ച്ചവ്യാധികളും
  • ഹെന്റി നൊവാക്ക് കൊലക്കേസ്; പ്രതിയ്ക്ക് നല്‍കിയിരിക്കുന്ന ശിക്ഷ കുറഞ്ഞുപോയെന്ന്- അപ്പീല്‍ കോടതിയിലേക്ക് റഫര്‍ ചെയ്തു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions