നാട്ടുവാര്‍ത്തകള്‍

കോഴിക്കോട്ട് പെണ്‍മക്കളെ കൊലപ്പെടുത്തി പിതാവ് ട്രെയിനിന് മുന്നില്‍ചാടി ജീവനൊടുക്കി

കോഴിക്കോട്: പയ്യോളി അയനിക്കാടില്‍ അച്ഛനെയും പെണ്‍മക്കളെയും മരിച്ചനിലയില്‍ കണ്ടെത്തി. പുതിയോട്ടില്‍ സുമേഷ് (42), മക്കളായ ഗോപിക(15), ജ്യോതിക(10) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്‌. വ്യാഴാഴ്ച രാവിലെയാണ് സംഭവം.

മക്കളെ വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം സുമേഷ് ട്രെയിനിനു മുന്നില്‍ ചാടുകയായിരുന്നുവെന്നാണ് പോലീസിന്റെ നി​ഗമനം. വ്യാഴാഴ്ച രാവിലെ 8.30-നുള്ള പരശുറാം എക്സ്പ്രസ് കടന്നുപോയതിന് ശേഷമാണ് യുവാവിന്റെ മൃതദേഹം ട്രാക്കില്‍ കിടക്കുന്നത് അധികൃതരുടെ ശ്രദ്ധയില്‍പ്പെടുന്നത്. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ മൃതദേഹം മൃതദേഹം സുമേഷിന്റേതാണെന്ന് തിരിച്ചറിഞ്ഞു.

ഇതിന് പിന്നാലെ ഇയാളുടെ വീട്ടിലെത്തി നടത്തിയ അന്വേഷണത്തിലാണ് മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷം മുമ്പ് കോവിഡ് ബാധിച്ച് സുമേഷിന്റെ ഭാര്യ സ്വപ്ന മരിച്ചിരുന്നു. പയ്യോളി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.

  • യാത്രക്കാരുടെ കുറവ്: കണ്ണൂരിലേക്കുള്ള സര്‍വീസുകള്‍ അവസാനിപ്പിച്ച് എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും; ടിക്കറ്റ് ബുക്കിംഗ് നിര്‍ത്തിവെച്ചു
  • കേരളം ജനവിധിയെഴുതി; പോളിങ് ഏറ്റവും കൂടുതല്‍ കണ്ണൂര്‍; കുറവ് പത്തനംതിട്ട
  • കേരളം ബൂത്തില്‍, 20 മണ്ഡലങ്ങളിലായി 2,77,49,159 വോട്ടര്‍മാര്‍ ; വിധിനിര്‍ണയിക്കാന്‍ 5 ലക്ഷത്തിലധികം കന്നിക്കാര്‍
  • ഫൈനല്‍ ലാപ്പില്‍ സിപിഎമ്മിനെ വെട്ടിലാക്കി ഇപി ജയരാജന്‍
  • തൃശൂര്‍ പൂരത്തിനിടെ വ്‌ളോഗറായ യുകെ വനിതയ്ക്ക് നേരെ പീഡന ശ്രമം; വെളിപ്പെടുത്തല്‍ ഇന്‍സ്റ്റ വീഡിയോയിലൂടെ
  • അടിയൊഴുക്കില്‍ ഭയന്ന് മുന്നണികള്‍; പ്രചാരണം ക്ലൈമാക്സിലേയ്‌ക്ക്‌
  • സിസ്റ്റര്‍ ജോസ്‌മരിയ കൊലക്കേസ്: പ്രതിയെ വെറുതെ വിട്ട് കോടതി
  • കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ അയോഗ്യനാക്കി; സൂററ്റില്‍ ആദ്യ സീറ്റ് ജയിച്ച് ബിജെപി
  • 'രാഹുല്‍ ഗാന്ധിയുടെ ഡിഎന്‍എ പരിശോധിക്കണം'; ഗുരുതര അധിക്ഷേപ പരാമര്‍ശവുമായി പിവി അന്‍വര്‍ എംഎല്‍എ
  • നടിയെ ആക്രമിച്ച കേസില്‍ മറ്റു കേസുകള്‍ മാറ്റിവെച്ച് ഒരുമാസം ഫുള്‍ടൈം വിചാരണ
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions