നാട്ടുവാര്‍ത്തകള്‍

അടിയൊഴുക്കില്‍ ഭയന്ന് മുന്നണികള്‍; പ്രചാരണം ക്ലൈമാക്സിലേയ്‌ക്ക്‌

തിരുവനന്തപുരം: ഒരു മാസത്തിലേറെ നീണ്ട പ്രചാരണ കോലാഹലം സമാപിക്കുമ്പള്‍ അടിയൊഴുക്കില്‍ ഭയന്ന് മുന്നണികള്‍. ഭരണവിരുദ്ധ വികാരം, വര്‍ഗീയത, അഴിമതി വിലക്കയറ്റം, ധൂര്‍ത്ത്, ക്ഷേമ പെന്‍ഷന്‍.... എന്നിങ്ങനെ പാര്‍ട്ടികള്‍ അടവുകള്‍ പലതു പയറ്റിയിട്ടും പിടിതരാതെ ഒരു വിഭാഗം വോട്ടര്‍മാരാവും ഇക്കുറിയും ജയപരാജയങ്ങളില്‍ നിര്‍ണായകമാവുക. 2019 ലെ പ്രകടനം ആവര്‍ത്തിക്കാന്‍ യുഡിഎഫും പകുതിയിലേറെ സീറ്റുകള്‍ ഉറപ്പിക്കാന്‍ എല്‍ഡിഎഫും അക്കൗണ്ട് തുറക്കാന്‍ ബിജെപിയും കൈമെയ് മറന്നു എല്ലാ അടവുകളും പുറത്തെടുത്തിരുന്നു.

നിശബ്ദ പ്രചാരണംമാത്രം അനുവദനീയമായ അവസാന 48 മണിക്കൂറില്‍ ഇത്തവണ കടുത്ത നിരീക്ഷണമുണ്ടാവും നിയമവിരുദ്ധമായി ആളുകള്‍ കൂട്ടംചേരുകയോ പൊതുയോഗങ്ങള്‍ സംഘടിപ്പിക്കുകയോ ചെയ്താല്‍ ക്രിമിനല്‍ ചട്ടപ്രകാരം നടപടി സ്വീകരിക്കും. ഉച്ചഭാഷിണികള്‍ ഉപയോഗിക്കാനോ ജാഥകളും പ്രകടനങ്ങളും സംഘടിപ്പിക്കാനോ പാടില്ല. തെരഞ്ഞെടുപ്പ് ഫലത്തെ സ്വാധീനിക്കാനിടയുള്ള ഒരു തരത്തിലുള്ള പ്രദര്‍ശനവും (സിനിമ, ടെലിവിഷന്‍ പരിപാടികള്‍, പരസ്യങ്ങള്‍, സംഗീത പരിപാടികള്‍, നാടകങ്ങള്‍, മറ്റ് സമാന പ്രദര്‍ശനങ്ങള്‍, ഒപ്പീനിയന്‍ പോള്‍, പോള്‍ സര്‍വേ, എക്‌സിറ്റ്‌പോള്‍ മുതലായവ) അനുവദിക്കില്ല. ചട്ടം ലംഘിക്കുന്നവര്‍ക്ക് തടവോ പിഴയോ രണ്ടുംകൂടിയോ ശിക്ഷ ലഭിക്കും. ആദ്യഘട്ട വോട്ടെടുപ്പ് തുടങ്ങിയ സമയം മുതല്‍ അവസാനഘട്ടവോട്ടെടുപ്പ് പൂര്‍ത്തിയായി അര മണിക്കൂര്‍ കഴിയും വരെയാണ് എക്‌സിറ്റ്‌പോളുകള്‍ക്ക് നിരോധനമുള്ളത്.

വോട്ടര്‍മാരെ സ്വാധീനിക്കുന്നതിനു പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, ദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശനനടപടിയെടുക്കും. വോട്ടെടുപ്പ് പൂര്‍ത്തിയാകുന്നതുവരെയുള്ള 48 മണിക്കൂര്‍ ഡ്രൈഡേയായി പ്രഖ്യാപിച്ചിട്ടുണ്ട്. മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പോലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാത്തരം വാഹനങ്ങളും പരിശോധിക്കും. മണ്ഡലത്തിനു പുറത്തുനിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തെരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നതുവരെ തുടരും.

സംസ്ഥാനത്തെ 20 ലോക്സഭാ മണ്ഡലങ്ങളിലേക്കുള്ള വോട്ടെടുപ്പ് ഏപ്രില്‍ 26 രാവിലെ 7 മുതല്‍ വൈകിട്ട് 6 വരെ നടക്കും. ജൂണ്‍ നാലിനാണ് വോട്ടെണ്ണല്‍. എല്ലാവരും മാതൃകാപെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കണമെന്നു മുഖ്യതിരഞ്ഞെടുപ്പ് ഓഫീസര്‍ സഞ്ജയ് കൗള്‍ നിര്‍ദേശിച്ചു.

നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനുള്ള പൊലീസിന്റെയും എന്‍ഫോഴ്‌സ്‌മെന്റ് ഏജന്‍സികളുടെയും കര്‍ശന പരിശോധ തുടരും. വോട്ടര്‍മാരെ സ്വാധീനിക്കുന്നതിന് നിയമവിരുദ്ധമായ പണം കൈമാറ്റം, സൗജന്യങ്ങളും സമ്മാനങ്ങളും നല്‍കല്‍, മദ്യവിതരണം എന്നിവ ചെയ്യുന്നതായി കണ്ടെത്തിയാല്‍ കര്‍ശന നടപടിയെടുക്കും.

മണ്ഡലത്തിന് അകത്തേക്കും പുറത്തേക്കുമുള്ള യാത്രകള്‍ പൊലീസിന്റെയും സുരക്ഷാവിഭാഗങ്ങളുടെയും കര്‍ശന നിരീക്ഷണത്തിലായിരിക്കും. എല്ലാതരം വാഹനങ്ങളും പരിശോധിക്കപ്പെടും. മണ്ഡലത്തിന് പുറത്ത് നിന്നുള്ള പാര്‍ട്ടി പ്രവര്‍ത്തകര്‍ മണ്ഡലത്തില്‍ തുടരാന്‍ അനുവദിക്കില്ല. ലൈസന്‍സ് ഉള്ള ആയുധങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നതിനും കൊണ്ടുനടക്കുന്നതിനുള്ള നിരോധനം തിരഞ്ഞെടുപ്പ് ഫലം പ്രഖ്യപിക്കുന്നത് വരെ തുടരും.

  • കേരളത്തില്‍ നിന്നുള്ള കോഴിക്കും താറാവിനും നിരോധനം ഏര്‍പ്പെടുത്തി തമിഴ്‌നാട്; അതിര്‍ത്തിയില്‍ കര്‍ശന പരിരോധന
  • 'ഗര്‍ഭം അലസിപ്പിക്കാന്‍ ശ്രമിച്ചിരുന്നു, കുഞ്ഞിനെ കൊന്നത് ശ്വാസം മുട്ടിച്ച്; വെളിപ്പെടുത്തി യുവതി
  • ബംഗാള്‍ ഗവര്‍ണര്‍ സി.വി. ആനന്ദബോസിനെതിരെ ലൈംഗികാതിക്രമ പരാതി; നിഷേധിച്ച് ഗവര്‍ണര്‍
  • നവജാത ശിശുവിനെ ഫ്ളാറ്റില്‍ നിന്ന് എറിഞ്ഞത് അമ്മ; യുവതി ലൈംഗിക പീഡനത്തിന് ഇരയായെന്ന് സംശയം
  • കൊച്ചിയില്‍ നവജാത ശിശുവിനെ ഫ്ലാറ്റില്‍നിന്ന് എറിഞ്ഞുകൊന്നു; മൃതദേഹം നടുറോഡില്‍
  • വീട്ടില്‍ വച്ച് രജിസ്റ്റര്‍ വിവാഹം; ലളിതമായ മാതൃക കാണിച്ചു ശ്രീധന്യ ഐഎഎസ്
  • പീഡനവീരന്‍ പ്രജ്വല്‍ രേവണ്ണ എംപിയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി
  • അപ്പന്റെയും മോന്റെയും വേട്ട: ക്രൂരം, പൈശാചികം!
  • സിപിഎം തിരിച്ചടയ്ക്കാനെത്തിച്ച ഒരു കോടി പിടിച്ചെടുത്ത് ആദായ നികുതി വകുപ്പ്
  • യു.കെയിലേക്ക് പോകാന്‍ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിയ നഴ്സ് കുഴഞ്ഞുവീണു മരിച്ചു
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions