യു.കെ.വാര്‍ത്തകള്‍

ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റ് ആക്രമണം: മുഖ്യപ്രതിയെ എന്‍ഐഎ അറസ്റ്റ് ചെയ്തു

ലണ്ടന്‍: ലണ്ടനിലെ ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ കഴിഞ്ഞ വര്‍ഷം ഖലിസ്ഥാന്‍ അനുകൂലികള്‍ നടത്തിയ ആക്രമണത്തിലെ മുഖ്യപ്രതിയെ ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) അറസ്റ്റ് ചെയ്തു. യുകെയില്‍ താമസിക്കുന്ന ഇന്ദര്‍പാല്‍ സിങ് ​ഘബ എന്നയാളാണ് പിടിയിലായത്. ഖലിസ്ഥാന്‍വാദി അമൃത്പാല്‍ സിങ്ങിനെ അറസ്റ്റുചെയ്യാനുള്ള നീക്കത്തില്‍ പ്രതിഷേധിച്ച് 2023 മാര്‍ച്ച് 22-നായിരുന്നു ഇന്ത്യന്‍ കോണ്‍സുലേറ്റിനുനേരെ ആക്രണം ഉണ്ടായത്.

അതിക്രമിച്ചുകയറിയ ഖലിസ്ഥാന്‍ അനുകൂലികള്‍ ദേശീയപതാക അഴിച്ചുമാറ്റാന്‍ ശ്രമിക്കുകയും ഖലിസ്ഥാന്‍ പതാക വീശുകയും ചെയ്തു. ഓഫീസ് കെട്ടിടത്തിന്റെ ജനലുകളും സംഘം തകര്‍ത്തു. രണ്ട് സുരക്ഷാജീവനക്കാര്‍ക്ക് സംഭവത്തില്‍ പരിക്കേറ്റിരുന്നു.

2023 മാര്‍ച്ച് 18-ന് അമൃത്പാല്‍ സിങ്ങിനെതിരെ പഞ്ചാബ് പോലീസ് നടത്തിയ നീക്കത്തിന്റെ പ്രതികാരമായാണ് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍ ആക്രമിച്ചതെന്ന് എന്‍ഐഎ പ്രസ്താവനയില്‍ പറഞ്ഞു. മാര്‍ച്ച് 19-നും 22-നും ലണ്ടനില്‍ ഇന്ത്യന്‍ മിഷണറികള്‍ക്കും ഉദ്യോ​ഗസ്ഥര്‍ക്കും നേരെ നടന്ന ആക്രമണങ്ങള്‍ വലിയ ​ഗൂഢാലോചനയുടെ ഭാ​ഗമാണെന്ന് ഇതുവരെ നടത്തിയ അന്വേഷണത്തില്‍ വ്യക്തമായെന്നും എന്‍ഐഎ അറിയിച്ചു.

  • ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും മികച്ച വിജയം നേടി
  • കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സുനകിനെ മാറ്റില്ല
  • കാര്‍ഡിഫില്‍ വാഹനാപകടം: 4 മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
  • ട്രെയിന്‍ പണിമുടക്ക്; യാത്രക്കാര്‍ക്ക് വന്‍തോതില്‍ തടസം
  • തിരിച്ചറിയല്‍ രേഖയില്ലാതെയെത്തിയ ബോറിസിനെ പോളിങ് ഓഫിസര്‍ തിരിച്ചയച്ചു
  • കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലും അട്ടിമറി വിജയവുമായി ലേബര്‍; സുനാകിന്റെ കസേര ഇളകുന്നു
  • വാടക കൊടുക്കാനാവുന്നില്ല; യുകെ ജനതയുടെ അന്തിയുറക്കം പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും!
  • ജീവന്‍ നിലനിര്‍ത്താന്‍ പോരാടിയ സുദിക്ഷയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട
  • ലേബര്‍ പാര്‍ട്ടിക്ക് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള വഴി തെളിയിച്ച് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ടോറികള്‍ക്കു വന്‍ തിരിച്ചടി
  • ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions