യു.കെ.വാര്‍ത്തകള്‍

റെന്റേഴ്‌സ് റിഫോം ബില്ലിന് എംപിമാരുടെ അംഗീകാരം; കാരണമില്ലാതെ പുറത്താക്കുന്നതിന് നിരോധനം ഏര്‍പ്പെടുത്താനുള്ള നയം നീളും

ഗവണ്‍മെന്റിന്റെ റെന്റേഴ്‌സ് റിഫോം ബില്ലിന് ബില്ലിന് എംപിമാരുടെ അംഗീകാരം. ഇതോടെ അകാരണമായി പുറത്താക്കുന്നത് നിരോധിക്കാനുള്ള നയം നടപ്പാക്കാന്‍ കൂടുതല്‍ സമയം വേണ്ടിവരുമെന്നതാണ് കരുതുന്നത് .

സെക്ഷന്‍ 21 പ്രകാരമുള്ള കാരണം കാണിക്കാതെയുള്ള പുറത്താക്കല്‍ നിയമവിരുദ്ധമാക്കുന്നത് കോടതി നടപടികള്‍ പൂര്‍ത്തിയാകുന്നത് വരെ നീട്ടിവെയ്ക്കാനുള്ള ഭേദഗതി ഉള്‍പ്പെടെയാണ് പാസാക്കിയത്. കടുത്ത വിമര്‍ശനം ഉയര്‍ന്നെങ്കിലും എംപിമാരില്‍ ഭൂരിപക്ഷവും ബില്ലിനെ അനുകൂലിച്ചു. ഇതോടെയാണ് ബില്‍ പാസായത്.

സെക്ഷന്‍ 21 നോട്ടീസ് പ്രകാരമാണ് ലാന്‍ഡ്‌ലോര്‍ഡ്‌സിന് വാടകക്കാരെ കാരണം കാണിക്കാതെ പുറത്താക്കാന്‍ അനുമതി നല്‍കുന്നത്. വീട് വാടകയ്ക്ക് എടുക്കുന്നവരെ സംബന്ധിച്ച് അനിശ്ചിതത്വം സൃഷ്ടിക്കുന്നതാണ് ഈ നയം. അഞ്ച് വര്‍ഷം മുന്‍പ് തെരേസ മേയ് പ്രധാനമന്ത്രി പദത്തില്‍ ഇരിക്കുമ്പോള്‍ നിരോധനം നടപ്പാക്കുമെന്ന് ഗവണ്‍മെന്റ് വാഗ്ദാനം ചെയ്തിരുന്നു.

എന്നാല്‍ സെക്ഷന്‍ 21 റദ്ദാക്കുന്നത് പുറത്താക്കല്‍ കേസുകള്‍ കോടതികൡ കൂടുതല്‍ സങ്കീര്‍ണ്ണമായി നീണ്ട് പോകുമെന്നാണ് ലാന്‍ഡ്‌ലോര്‍ഡ്‌സ് ഭയപ്പെടുന്നത്. ടോറി ബാക്ക്‌ബെഞ്ച് എംപിമാരില്‍ നിരവധി പേര്‍ ഈ ആശങ്ക പങ്കുവെച്ചു. കോടതി നടപടികള്‍ പൂര്‍ത്തിയാക്കുന്നത് വരെ നിരോധനം നീളുമെന്ന് സര്‍ക്കാര്‍ സമ്മതിച്ചതോടെ സെക്ഷന്‍ 21 നിരോധനം എപ്പോള്‍ നടപടിയാകുമെന്ന് ഉറപ്പില്ലാതായി.

  • ബേസിംഗ്‌സ്‌റ്റോക്ക് കൗണ്‍സിലര്‍ സജീഷ് ടോം വീണ്ടും മികച്ച വിജയം നേടി
  • കൗണ്‍സില്‍ തെരഞ്ഞെടുപ്പിലെ തിരിച്ചടി; സുനകിനെ മാറ്റില്ല
  • കാര്‍ഡിഫില്‍ വാഹനാപകടം: 4 മലയാളി നഴ്‌സിംഗ് വിദ്യാര്‍ത്ഥികള്‍ക്ക് പരിക്ക്; ഒരാളുടെ നില ഗുരുതരം
  • ട്രെയിന്‍ പണിമുടക്ക്; യാത്രക്കാര്‍ക്ക് വന്‍തോതില്‍ തടസം
  • തിരിച്ചറിയല്‍ രേഖയില്ലാതെയെത്തിയ ബോറിസിനെ പോളിങ് ഓഫിസര്‍ തിരിച്ചയച്ചു
  • കൗണ്‍സില്‍ തിരഞ്ഞെടുപ്പിലും പാര്‍ലമെന്റ് ഉപതിരഞ്ഞെടുപ്പിലും അട്ടിമറി വിജയവുമായി ലേബര്‍; സുനാകിന്റെ കസേര ഇളകുന്നു
  • വാടക കൊടുക്കാനാവുന്നില്ല; യുകെ ജനതയുടെ അന്തിയുറക്കം പള്ളിമുറ്റങ്ങളിലും ശ്മശാനങ്ങളിലും!
  • ജീവന്‍ നിലനിര്‍ത്താന്‍ പോരാടിയ സുദിക്ഷയുടെ കുടുംബം 8000 പൗണ്ടിലേറെ ബെനഫിറ്റ് തിരിച്ചടയ്ക്കണ്ട
  • ലേബര്‍ പാര്‍ട്ടിക്ക് വെസ്റ്റ്മിന്‍സ്റ്ററിലേക്കുള്ള വഴി തെളിയിച്ച് ലോക്കല്‍ തെരഞ്ഞെടുപ്പ് ഫലങ്ങള്‍; ടോറികള്‍ക്കു വന്‍ തിരിച്ചടി
  • ചൂടേറുന്നതിനിടെ മഴ മുന്നറിയിപ്പുമായി മെറ്റ് ഓഫീസ്; ശക്തമായ മഴയ്‌ക്കൊപ്പം ഇടിമിന്നലും
  •  
        © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions