ഹേമ കമ്മറ്റി റിപ്പോര്‍ട്ടില്‍ വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി
ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വാദം കേള്‍ക്കാന്‍ പ്രത്യേക ബെഞ്ച് രൂപീകരിച്ച് ഹൈക്കോടതി. വനിതാ ജഡ്‌ജി അടങ്ങുന്ന ബെഞ്ച് കേസുകള്‍ പരിഗണിക്കും. ആക്ടിംഗ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് പ്രത്യേക ബെഞ്ച് രൂപീകരിച്ചത്.
ശോഭ അന്നമ്മ ഈപ്പന്‍, സോഫി തോമസ്, എം ബി സ്‌നേഹലത, സി എസ് സുധ എന്നിവരാണ് നിലവിലെ വനിതാ ജഡ്ജിമാര്‍. ഇവരില്‍ നിന്നാണ് പ്രത്യേക ബെഞ്ചിനെ തിരഞ്ഞെടുക്കുക. അതേസമയം എഡിറ്റു ചെയ്യാത്ത ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സെപ്റ്റംബര്‍ ഒന്‍പതിന് മുമ്പ് സര്‍ക്കാര്‍ ഹൈക്കോടതിക്ക് കൈമാറും. റിപ്പോര്‍ട്ടിന്റെ പൂര്‍ണ രൂപത്തിന് പുറമെ മൊഴിപ്പകര്‍പ്പുകള്‍, റിപ്പോര്‍ട്ടിന് പിന്നാലെ സര്‍ക്കാര്‍ സ്വീകരിച്ച നടപടികള്‍, ആരോപണങ്ങള്‍ അന്വേഷിക്കാന്‍ നിയോഗിച്ച പ്രത്യേക അന്വേഷണ സംഘത്തെപ്പറ്റിയുള്ള വിവരങ്ങള്‍, ഇതിലെ കേസുകള്‍ എന്നിവയാണ് കോടതിക്ക് കൈമാറുക.
ഓഗസ്റ്റ് 22-നായിരുന്നു റിപ്പോര്‍ട്ടിന്റെ പൂര്‍ണരൂപം കൈമാറണമെന്ന്
More »
ലഹരി പാര്‍ട്ടി ആരോപണം; ആഷിഖ് അബുവിനും റിമാ കല്ലിങ്കലിനുമെതിരെ അന്വേഷണം
തമിഴ് ഗായിക സുചിത്ര ഉന്നയിച്ച ലഹരി പാര്‍ട്ടി ആരോപണങ്ങളില്‍ സംവിധായകല്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരെ പൊലീസ് അന്വേഷണം. യുവമോര്‍ച്ചയാണ് പരാതി നല്‍കിയത്. ആഷിഖ് അബുവിന്റെയും റിമയുടെയും വീട്ടില്‍ ലഹരി പാര്‍ട്ടികള്‍ നടക്കുന്നുണ്ടെന്ന ആരോപണവുമായി ഗായിക സുചിത്ര രംഗത്തെത്തിയിരുന്നു.
സുചിത്രയുടെ ആരോപണത്തില്‍ അന്വേഷണം വേണമെന്നാണ് യുവമോര്‍ച്ചയുടെ ആവശ്യം. നടിയുടെ കൊച്ചിയിലെ വീട്ടില്‍ ലഹരി പാര്‍ട്ടി സംഘടിപ്പിക്കാറുണ്ടെന്നായിരുന്നു സുചിത്രയുടെ ആരോപണം. പാര്‍ട്ടിയില്‍ പെണ്‍കുട്ടികള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുക്കാറുണ്ടായിരുന്നു. നിരോധിതമായ വസ്തുക്കള്‍ പാര്‍ട്ടിയില്‍ ഉപയോഗിച്ചിരുന്നു.
ഇത് റിമയുടെ കരിയറിനെ തന്നെ ബാധിച്ചിട്ടുണ്ടെന്നും സുചിത്ര ആരോപിച്ചിരുന്നു. ഈ വിഷയത്തില്‍ സുചിത്രക്ക് റിമ വക്കീല്‍ നോട്ടീസ് അയച്ചിരുന്നു. റിമ കല്ലിങ്കിലിന്റെ കരിയര്‍ തകര്‍ത്തത് ലഹരിയാണ് എന്നാണ് സുചിത്ര
More »
പാപ്പനംകോട് തീപിടിത്തം വൈരാഗ്യ കൊല; വൈഷ്ണയെ കൊലപ്പെടുത്തി ബിനു സ്വയം ജീവനൊടുക്കിയതെന്ന് സംശയം
തിരുവനന്തപുരം : പാപ്പനംകോട് ഇന്‍ഷുറന്‍സ് ഓഫീസിലെ തീപിടിത്തത്തില്‍ കൂടുതല്‍ വിവരങ്ങള്‍ തേടി പൊലീസ്. വൈരാഗ്യത്തില്‍, ഒപ്പം താമസിക്കുന്ന ബിനുകുമാര്‍ വൈഷ്ണയെ കൊലപ്പെടുത്തുകയും സ്വയം ജീവനൊടുക്കുകയും ചെയ്‌തെന്നാണ് സംശയം. വൈഷ്ണയ്ക്ക് കുത്തേറ്റതായും പൊലീസ് സംശയിക്കുന്നുണ്ട്. ഓഫീസില്‍ കത്തി കണ്ടെത്തിയിരുന്നു. വൈഷ്ണയെ കുത്തിയശേഷം ബിനു തീയിട്ടതാകാമെന്നാണ് പൊലീസ് നിഗമനം. പൊള്ളലേറ്റ് മരിച്ച ഓഫീസ് ജീവനക്കാരി പാപ്പനംകോട് ശ്രീരാഗം റോഡില്‍ ദിക്കുബലിക്കളത്തിന് സമീപം താമസിക്കുന്ന വിഎസ് വൈഷ്ണ ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്നു.
തീപിടിത്തത്തില്‍ മരിച്ച പുരുഷന്‍ ഇവരോടൊപ്പം താമസിക്കുന്ന ബിനു കുമാര്‍ ആണോയെന്നാണ് സംശയം. ഇതിനായി ഡിഎന്‍എ പരിശോധന നടത്തും. ആദ്യ ഭര്‍ത്താവുമായി പിരിഞ്ഞു കഴിയുകയായിരുന്ന വൈഷ്ണയോടൊപ്പം നാല് വര്‍ഷം മുന്‍പാണ് പള്ളിച്ചല്‍ മൊട്ടമൂട് ചെമ്മണ്ണുകുഴി ശിവശക്തിയില്‍ ബിനുകുമാര്‍ താമസം
More »
അമേരിക്കയില്‍ നിന്ന് എത്തി വീട്ടിലേക്ക് പോകവേ വാഹനാപകടം; യുവാവും ഡ്രൈവറും മരിച്ചു
അമേരിക്കയില്‍ നിന്ന് കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തി വീട്ടിലേക്ക് പോകവേ വടകരയില്‍ വാഹനാപകടത്തില്‍ പ്രവാസി യുവാവും കാര്‍ ഡ്രൈവറും മരിച്ചു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് ടാക്സിയില്‍ ന്യൂ മാഹിയിലെ വീട്ടിലേക്ക് തിരിക്കുന്നതിനിടെയാണ് അപകടമുണ്ടായത്. കാര്‍ ഡ്രൈവര്‍ തലശ്ശേരി ചേറ്റം കുന്ന് സ്വദേശി പ്രണവം നിവാസില്‍ ജൂബി, ന്യൂ മാഹി സ്വദേശി കളത്തില്‍ ഷിജില്‍ (40) എന്നിവരാണ് മരിച്ചത്.
അമേരിക്കയില്‍ നിന്നും പുലര്‍ച്ചെ എത്തിയതായിരുന്നു ഷിജില്‍. ഇന്ന് രാവിലെ ആറരയോടെയാണ് അപകടമുണ്ടായത്. ഷിജിലിനെ കൂട്ടാനെത്തിയതാണ് അപകടത്തില്‍ മരിച്ച ജൂബി (38). അപകടമുണ്ടായതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ഇതിനോടകം പുറത്തുവന്നു. ഒരേ ദിശയിലെത്തിയ വാഹനങ്ങള്‍ കൂട്ടിയിടിക്കുകയായിരുന്നു.
ജൂബി സംഭവ സ്ഥലത്ത് തന്നെ മരിച്ചിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷിജിലിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ജീവന്‍
More »
നിവിന്‍ പോളിയും കൂട്ടരും മുറിയില്‍ പൂട്ടിയിട്ട് ഉപദ്രവിച്ചു; ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു - പരാതിക്കാരി
നിവിന്‍ പോളിയും നിര്‍മ്മാതാവ് എകെ സുനിലും അടങ്ങുന്ന സംഘത്തിനെതിരെ നേരത്തെ പീഡന പരാതി നല്‍കിയിരുന്നതായി യുവതി. ലഹരി മരുന്ന് കലക്കിയ വെള്ളം തന്നു. ഭര്‍ത്താവിനെയും മകനെയും കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. തന്റെ ഫോണ്‍ അവര്‍ പിടിച്ചെടുത്തു, അതുകൊണ്ട് തന്റെ കൈയ്യില്‍ തെളിവുകള്‍ ഇല്ല എന്നാണ് അവര്‍ പറയുന്നതെന്ന് പരാതിക്കാരി വ്യക്തമാക്കുന്നു.
ദുബായില്‍ വച്ച് പീഡിപ്പിച്ചതായാണ് നേര്യമംഗലം സ്വദേശിനിയുടെ പരാതി. നിവിന്‍ പോളിയടക്കം ആറ് പേര്‍ക്കെതിരെ പൊലീസ് കേസ് എടുത്തിട്ടുണ്ട്. നിവിന്‍ 6ാം പ്രതിയാണ്. കോട്ടയം സ്വദേശി ശ്രേയ, സിനിമാ നിര്‍മാതാവ് എകെ സുനില്‍, എറണാകുളം സ്വദേശികളായ ബിനു, ബഷീര്‍, കുട്ടന്‍ എന്നിവരാണ് മറ്റ് പ്രതികള്‍.
ദുബായില്‍ വച്ചാണ് സിനിമാ സംഘവുമായി പരിചയപ്പെട്ടത് എന്നാണ് യുവതി പ്രതികരിച്ചിരിക്കുന്നത്. യൂറോപ്പില്‍ കൊണ്ടുപോകാമെന്ന് പറഞ്ഞ് ശ്രേയ 3 ലക്ഷം രൂപ വാങ്ങി. പണം തിരികെ ചോദിച്ചപ്പോള്‍ ഉഴപ്പി.
More »
'ഹെഡ്മാസ്റ്ററേക്കുറിച്ച് അന്വേഷിക്കുന്നത് പ്യൂണാകരുത്'; അന്വേഷണത്തില്‍ ഒരുറപ്പും ലഭിച്ചിട്ടില്ലെന്ന് പിവി അന്‍വര്‍
എഡിജിപിക്കും പി ശശിയ്ക്കും എതിരെയുള്ള തന്റെ നല്‍കിയ പരാതിയില്‍ നടപടിയുണ്ടാകുമെന്ന ഉറപ്പ് എവിടെ നിന്നും ലഭിച്ചിട്ടില്ലെന്ന് പിവി അന്‍വര്‍ എം എല്‍ എ. എഡിജിപി എംആര്‍ അജിത്കുമാര്‍ ഉള്‍പ്പെടയുള്ള ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരായ പരാതി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന് നല്‍കിയ ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അന്‍വര്‍. എഡിജിപിക്കെതിരെ അടക്കമുള്ള പരാതി അന്വേഷിക്കാന്‍ അദ്ദേഹത്തിന്റെ കീഴിലുള്ള ഉദ്യോഗസ്ഥനെ നിയോഗിച്ചതിലുള്ള അതൃപ്തിയും അന്‍വര്‍ പ്രകടിപ്പിച്ചു.
ഞാന്‍ ഉയര്‍ത്തിയ വിഷയങ്ങളുമായി പൊതുസമൂഹത്തിന് മുന്നിലുണ്ടാകും. അതില്‍ ഒരു തര്‍ക്കവുമില്ല. എഡിജിപിയെ മാറ്റിനിര്‍ത്തിയുള്ള അന്വേഷണം വേണമോയെന്നത് സര്‍ക്കാരും മുഖ്യമന്ത്രിയുമാണ് തീരുമാനിക്കേണ്ടത്. പാര്‍ട്ടിക്ക് മുന്നിലും ഇത് സംബന്ധിച്ച പരാതി നല്‍കിയിട്ടുണ്ട്. ഇത് അന്തസുള്ള സര്‍ക്കാരും മുഖ്യമന്ത്രിയും പാര്‍ട്ടിയുമാണ്. അവരുടെ
More »
തിരുവനന്തപുരത്ത് ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സിന്റെ ഓഫീസില്‍ തീപിടുത്തം; രണ്ട് പേര്‍ക്ക് ദാരുണാന്ത്യം
തിരുവനന്തപുരം പാപ്പനംകോട് പ്രവര്‍ത്തിക്കുന്ന ന്യൂ ഇന്ത്യ ഇന്‍ഷുറന്‍സ് കമ്പനിയുടെ ഓഫീസിലുണ്ടായ തീപിടുത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. സ്ഥാപനത്തിലെ ജീവനക്കാരി വൈഷ്ണവിയും ഓഫീസിലെത്തിയ മറ്റൊരു സ്ത്രീയുമാണ് അപകടത്തില്‍ മരിച്ചത്. ചൊവ്വാഴ്ച ഉച്ചയ്ക്കായിരുന്നു സംഭവം.
മരിച്ചവരുടെ മൃതദേഹങ്ങള്‍ പൂര്‍ണ്ണമായും കത്തിക്കരിഞ്ഞ നിലയിലാണ്. ഓഫീസും പൂര്‍ണ്ണമായും കത്തി നശിച്ചിട്ടുണ്ട്. ഇരുനില കെട്ടിടത്തിന്റെ മുകള്‍ നിലയില്‍ പ്രവര്‍ത്തിച്ചിരുന്ന ഓഫീസിലെ ഫര്‍ണിച്ചറുകള്‍ ഉള്‍പ്പെടെ കത്തി നശിച്ചതായാണ് വിവരം. ഓഫീസില്‍ നിന്ന് തീയും പുകയും കണ്ട് ഓടിക്കൂടിയ നാട്ടുകാരാണ് ആദ്യഘട്ടത്തില്‍ രക്ഷാപ്രവര്‍ത്തനം നടത്തിയത്.
പിന്നാലെ ഫയര്‍ ആന്റ് റെസ്‌ക്യു സ്ഥലത്തെത്തി തീ നിയന്ത്രണ വിധേയമാക്കി. എസി പൊട്ടിത്തെറിച്ചാണ് തീ പിടുത്തം ഉണ്ടായതെന്നാണ് പ്രാഥമിക നിഗമനം. എസി പൊട്ടിത്തെറിച്ചതിന്റെ അടയാളങ്ങള്‍
More »
നവജാത ശിശുവിനെ അമ്മയുടെ കാമുകന്‍ കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു
ചേര്‍ത്തല : നവജാത ശിശുവിനെ അമ്മയുടെ കാമുകന്‍ ശ്വാസംമുട്ടിച്ച് കൊലപ്പെടുത്തി വീട്ടുവളപ്പില്‍ കുഴിച്ചിട്ടു. അമ്മയെയും കാമുകനെയും പോലീസ് അറസ്റ്റ് ചെയ്തു. പള്ളിപ്പുറം പഞ്ചായത്ത് 17-ാം വാര്‍ഡില്‍ പല്ലുവേലി കായിപ്പുറം വീട്ടില്‍ ആശ മനോജ് (35), കാമുകന്‍ പല്ലുവേലി പണിക്കാശേരി റോഡില്‍ രാജേഷാലയത്തില്‍ രതീഷ് (38) എന്നിവരാണ് പിടിയിലായത്. രതീഷിന്റെ സാന്നിധ്യത്തില്‍ ഇയാളുടെ വീടിനോട് ചേര്‍ന്നുള്ള ശുചിമുറിയില്‍നിന്നാണ് കുഞ്ഞിന്റെ മൃതദേഹം കണ്ടെടുത്തത്.
ആശയുടെ അകന്ന ബന്ധുവാണ് രതീഷ്. ഇരുവരും വിവാഹിതരാണ്. ആശയ്ക്ക് രണ്ടു കുട്ടികളും രതീഷിന് ഒരു കുട്ടിയുമുണ്ട്. കോട്ടയം കല്ലറ മുണ്ടാര്‍ സ്വദേശിനിയായ ആശയെ പല്ലുവേലി സ്വദേശിയാണ് വിവാഹം കഴിച്ചിരിക്കുന്നത്. കഴിഞ്ഞ 26ന് ചേര്‍ത്തലയിലെ സ്വകാര്യ ആശുപത്രിയില്‍ സിസേറിയനിലൂടെയാണ് ആശ ആണ്‍ കുഞ്ഞിനു ജന്മം നല്‍കിയത്. ഭര്‍ത്താവ് മനോജ് എന്ന പേരില്‍ രതീഷാണ് സഹായിയായി നിന്നിരുന്നത്. 31ന് രാവിലെ
More »
വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയിലേക്ക് ചേക്കേറാന്‍ പ്രമുഖര്‍
തമിഴകത്തിന്റെ ചിന്ന ദളപതി വിജയ്‌യുടെ തമിഴക വെട്രി കഴകം പാര്‍ട്ടിയിലേക്ക് (ടി.വി.കെ.) ചേക്കേറാന്‍ പ്രമുഖര്‍. അണ്ണാ ഡി.എം.കെ. വിമതനേതാവ് ഒ. പനീര്‍ശെല്‍വത്തിന്റെ മകന്‍ ഒ.പി. രവീന്ദ്രനാഥ് അടക്കമുള്ളവരാണ് പാര്‍ട്ടിയില്‍ ചേരാന്‍ മുന്നോട്ട് വന്നിരിക്കുന്നത്.
അണ്ണാ ഡി.എം.കെ.യില്‍നിന്ന് പുറത്താക്കപ്പെട്ടതിനാല്‍ കഴിഞ്ഞ കുറച്ചുനാളുകളായി രവീന്ദ്രനാഥ് രാഷ്ട്രീയത്തില്‍ സജീവമല്ല. 2014-ല്‍ തേനി ലോക്സഭാ മണ്ഡലത്തില്‍ അണ്ണാ ഡി.എം.കെ. സ്ഥാനാര്‍ഥിയായി മത്സരിച്ച് വിജയിച്ചിരുന്നു. അന്ന് എന്‍.ഡി.എ. സഖ്യത്തില്‍ തമിഴ്നാട്ടില്‍നിന്ന് വിജയിച്ച ഏകസ്ഥാനാര്‍ഥിയായിരുന്നു രവീന്ദ്രനാഥ്. ഇത്തവണത്തെ തേനിസീറ്റ് അമ്മ മക്കള്‍ മുന്നേറ്റ കഴകം നേതാവ് ടി.ടി.വി. ദിനകരനുവേണ്ടി ഒഴിയുകയായിരുന്നു. രവീന്ദ്രനാഥിനുപകരം പനീര്‍ശെല്‍വം രാമനാഥപുരത്ത് സ്വതന്ത്ര സ്ഥാനാര്‍ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെട്ടു.
പനീര്‍ശെല്‍വത്തിനും
More »