നാട്ടുവാര്‍ത്തകള്‍

11കാരനെ ലൈംഗികമായി പീഡിപ്പിച്ചെന്ന് പരാതി; സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ നിഷ റാഫേലിനെതിരെ കേസ്
11 വയസ്സുള്ള ആണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ സോഷ്യല്‍ മീഡിയ ഇന്‍ഫ്ലുവന്‍സര്‍ നിഷ റാഫേലിനെതിരെ പൊലീസ് കേസെടുത്തു. സംഭവത്തില്‍ തൃശ്ശൂര്‍ വെസ്റ്റ് പൊലീസാണ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. പരാതിയെ തുടര്‍ന്ന് കുട്ടിയെ തൃശ്ശൂര്‍ ജനറല്‍ ആശുപത്രിയിലെത്തിച്ച് മെഡിക്കോ-ലീഗല്‍ പരിശോധനയ്ക്ക് വിധേയനാക്കി. പരിശോധനയില്‍ കുട്ടിക്കെതിരെ ലൈംഗികാതിക്രമം നടന്നതിന്റെ സൂചനകള്‍ ലഭിച്ചതായാണ് വിവരം. നിഷ റാഫേലിനെതിരെ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണ് ഉന്നയിച്ചിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം നടത്തിവരികയാണ്. കേസിലെ കൂടുതല്‍ വിവരങ്ങള്‍ അന്വേഷണത്തിന്റെ ഭാഗമായി പുറത്തുവരുമെന്നാണ് സൂചന.

More »

ഇന്‍സ്റ്റാഗ്രാമിലൂടെ പരിചയം: തായ്‌ലന്‍ഡിലെത്തി വിവാഹം ചെയ്തു പണവുമായി മുങ്ങി; യുവാവിനെ ഇന്ത്യയിലെത്തി പൊക്കി യുവതി
സമൂഹ മാധ്യമത്തിലൂടെ പരിചയപ്പെട്ട തായ്ലന്‍ഡ് സ്വദേശിയായ യുവതിയെ വിവാഹം കഴിച്ച് ലക്ഷക്കണക്കിന് രൂപ തട്ടിയെടുത്ത് മുങ്ങിയ യുവാവ് പിടിയില്‍. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലെ ലാറ്റൂഷ് റോഡ് സ്വദേശിയായ ഇര്‍ഫാന്‍ (30) എന്നയാളെയാണ് അന്‍വര്‍ഗഞ്ച് പൊലീസ് അറസ്റ്റ് ചെയ്തത്. തായ്‌ലന്‍ഡ് സ്വദേശിയായ 25 കാരി ഉപ്‌സോണിന്റെ പരാതിയിലാണ് പൊലീസ് നടപടി. ഏകദേശം 20 ലക്ഷം ഭാത് (ഇന്ത്യന്‍ രൂപ 60 ലക്ഷത്തോളം) ഇയാള്‍ തട്ടിയെടുത്തതായാണ് പരാതിയില്‍ പറയുന്നത്. വിവാഹിതനാണെന്ന വിവരം മറച്ചുവെച്ചാണ് ഇയാള്‍ തായ് യുവതിയെ കല്യാണം കഴിച്ചതെന്ന് പൊലീസ് വ്യക്തമാക്കി. തായ്ലന്‍ഡില്‍ റസ്റ്ററന്റ് നടത്തുന്ന ഉപ്‌സോണും കാണ്‍പൂരിലെ തുകല്‍ വ്യാപാരിയായ ഇര്‍ഫാനും ഇന്‍സ്റ്റാഗ്രാമിലൂടെയാണ് പരിചയപ്പെട്ടത്. നാല് വര്‍ഷം മുമ്പാണ് ഇന്‍സ്റ്റാഗ്രാമിലൂടെ ഇരുവരും പരിചയപ്പെടുന്നത്. ആദ്യം ഇരുവരും തമ്മില്‍ സൗഹൃദമായിരുന്നു. പിന്നാലെ അത് പ്രണയബന്ധമായി മാറി. പിന്നീട് താന്‍

More »

തിരുവനന്തപുരത്ത് കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയുടെ മൃതദേഹം
തിരുവനന്തപുരം : കാറിനുള്ളില്‍ എംബിബിഎസ് വിദ്യാര്‍ത്ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി . ആലപ്പുഴ മെഡിക്കല്‍ കോളേജിലെ അവസാന വര്‍ഷ വിദ്യാര്‍ത്ഥിയും കിളിമാനൂര്‍ തട്ടത്തുമല സ്വദേശിയുമായ ആഷിക്കാണ് (23) മരിച്ചത്. ഇന്നലെ വൈകിട്ട് നാലുമണിക്കാണ് ആഷിക് വീട്ടില്‍ നിന്ന് കാറുമായി പുറത്തേക്ക് പോകുന്നത്. എന്നാല്‍ രാത്രിയായിട്ടും ആഷിക് വീട്ടില്‍ തിരിച്ചെത്തിയില്ല. പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ കല്ലമ്പലത്തെ ദേശീയപാതയ്ക്ക് അടുത്തുള്ള ഇടറോഡില്‍ നിന്ന് ആഷിക്കിന്റെ കാര്‍ പൊലീസ് കണ്ടെത്തി. കാറിനുള്ളില്‍ അബോധാവസ്ഥയിലായിരുന്ന ആഷികിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ കഴിഞ്ഞില്ല. കാറിനുള്ളില്‍ ചാര്‍ക്കോള്‍ കത്തിച്ച് വിഷവാതകം ശ്വസിച്ചതായും തിരിച്ചറിഞ്ഞിട്ടുണ്ട്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. മൃതദേഹം പാരിപ്പള്ളി മെഡിക്കല്‍ കോളേജ്

More »

വിവാഹം ഉറപ്പിച്ച ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ ക്വാര്‍ട്ടേഴ്‌സില്‍ മരിച്ച നിലയില്‍
പയ്യന്നൂര്‍ പഞ്ചായത്ത് കുടുംബാരോഗ്യ കേന്ദ്രത്തിലെ ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടറെ താമസ സ്ഥലത്ത് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. എറണാകുളം ഇരുമ്പനം ചക്കപ്പറമ്പില്‍ സന്തോഷിന്റെയും സിനിയുടേയും മകള്‍ സാന്ദ്ര (29) ആണ് മരിച്ചത്. കഴിഞ്ഞ ദിവസം ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. സഹപ്രവര്‍ത്തകയ്‌ക്കൊപ്പം കുടുംബാരോഗ്യ കേന്ദ്രത്തിന്റെ ക്വാര്‍ട്ടേഴ്‌സിലായിരുന്നു സാന്ദ്ര താമസിച്ചിരുന്നത്. ഒപ്പം താമസിച്ചിരുന്ന സഹപ്രവര്‍ത്തക വീട്ടിലേക്ക് പോയിരുന്നു. ഇന്നലെ ഔദ്യോഗിക യോഗത്തില്‍ പങ്കെടുക്കാന്‍ സാന്ദ്ര എത്തിയില്ല. ഫോണിലും കിട്ടാതായതോടെ അന്വേഷിച്ചപ്പോഴാണ് മൃതദേഹം കണ്ടെത്തിയത്. മുറിയിലെ ജനലില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സാന്ദ്രയുടെ വിവാഹം ഉറപ്പിച്ചിരുന്നു. ജീവിതം മടുത്തുവെന്ന് എഴുതിവച്ച കുറിപ്പ് മുറിയില്‍ നിന്നും പൊലീസ് കണ്ടെടുത്തു. എനിക്ക് ജീവിതം മടുത്തു. മരണത്തിന് ഞാന്‍ മാത്രമാണ് ഉത്തരവാദി.

More »

പാര്‍ട്ടിയിലെ അഭിഭാഷകയോട് മോശം പെരുമാറ്റം; മാഫിയ സംഘങ്ങളുമായി വഴിവിട്ടബന്ധം ; സുരേഷ്ബാബുവിനെതിരേ 11 ഗുരുതര ആരോപണങ്ങള്‍
പാലക്കാട് : സി.പി.എം. മുന്‍ ജില്ലാ സെക്രട്ടറി ഇ.എന്‍. സുരേഷ് ബാബുവിനെതിരേ സംസ്ഥാന നേതൃത്വത്തിനു ലഭിച്ചതു ഗുരുതരമായ പരാതികളെന്നു സൂചന. ഡിജിറ്റല്‍ തെളിവുകള്‍ സഹിതം അഭിഭാഷക നല്‍കിയ പരാതിയില്‍ ഗുരുതരമായ ആരോപണങ്ങളാണുള്ളത്. എന്നാല്‍, പാര്‍ട്ടിക്കു മുന്നില്‍ പരാതിയൊന്നുമില്ലെന്നാണ് സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനും പുതിയ ജില്ലാ സെക്രട്ടറി വി. ചെന്താമരാക്ഷനും ആവര്‍ത്തിക്കുന്നത്. യുവതി സംസ്ഥാന നേതൃത്വത്തിനു പരാതി നല്‍കിയതിനു പുറമേ സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദനെ നേരില്‍ക്കണ്ടും പരാതി അറിയിച്ചതായാണ് പുറത്തുവരുന്ന വിവരം. പാര്‍ട്ടി നടപടിയെടുത്തില്ലെങ്കില്‍ നിയമനടപടിയുമായി മുന്നോട്ടുപോകുമെന്നും അവര്‍ നേതൃത്വത്തെ അറിയിച്ചിരുന്നു. 'സംഘടനാ പരിപാടിക്ക് എത്തിയപ്പോള്‍ പാര്‍ട്ടി ഓഫീസില്‍വച്ചാണ് മോശം പെരുമാറ്റമുണ്ടായത്. ഒരു വര്‍ഷമായി ഫോണിലും ശല്യപ്പെടുത്തി' -എന്നും പരാതിയിലുണ്ടെന്നാണു വിവരം. പാര്‍ട്ടി അനുകൂല

More »

കളമശേരി കൂട്ടബലാത്സംഗം; ഭാര്യ ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലെന്ന് ഭര്‍ത്താവ്
എറണാകുളം കളമശ്ശേരിയില്‍ കൂട്ടബലാത്സംഗത്തിനിരയായ യുവതി ഗുരുതര മാനസിക-ശാരീരിക ആഘാതത്തിലാണെന്ന് ഭര്‍ത്താവ്. ആരെയും തിരിച്ചറിയാന്‍ കഴിയാത്ത അവസ്ഥയിലാണെന്നും കടുത്ത ട്രോമയിലാണെന്നും ഭര്‍ത്താവ് പറഞ്ഞു. ഐസ്ക്രീമില്‍ മയക്കുമരുന്ന് കലര്‍ത്തി നല്‍കിയ ശേഷമാണ് പീഡിപ്പിച്ചതെന്നാണ് ഭര്‍ത്താവിന്റെ ആരോപണം. രക്ഷപ്പെടാന്‍ ശ്രമിച്ചപ്പോള്‍ പ്രതികള്‍ തടഞ്ഞെന്നും വീട്ടിലെത്തുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. ബിയര്‍ കുപ്പി പൊട്ടിച്ച് കൈ മുറിക്കുമെന്ന് ഭീഷണിപ്പെടുത്തിയതോടെയാണ് യുവതിക്ക് അവിടെനിന്ന് രക്ഷപ്പെടാനായതെന്നാണ് ഭര്‍ത്താവിന്റെ മൊഴി. യുവതിയുടെ മൊബൈല്‍ ഫോണ്‍ പ്രതികളുടെ കൈവശമായിരുന്നെന്നും സംഭവസ്ഥലത്തുണ്ടായിരുന്ന മറ്റൊരു യുവതിയും ചൂഷണത്തിനിരയായെന്നും അദ്ദേഹം ആരോപിച്ചു. കേസില്‍ നിലവില്‍ രണ്ട് പേരാണ് അറസ്റ്റിലായത്. ഇനി രണ്ട് പേരെ കൂടി

More »

ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ടു ഡല്‍ഹിയില്‍ സമരം ശക്തം
മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിന്റെ രാജി ആവശ്യപ്പെട്ട് രാജ്യ തലസ്ഥാനത്ത് സമരജ്വാല ഉയര്‍ത്തി ഇന്‍ഡ്യ സഖ്യ എംപിമാര്‍. പാര്‍ലമെന്റ് കവാടത്തില്‍ നിന്ന് ആരംഭിച്ച പ്രതിഷേധമാര്‍ച്ച് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആസ്ഥാനത്തേക്കാണ് നീങ്ങിയത്. പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധി, പ്രിയങ്ക ഗാന്ധി, കെ സി വേണുഗോപാല്‍, സുപ്രിയ സുലേ, അഖിലേഷ് യാദവ്, മല്ലികാര്‍ജുന്‍ ഖര്‍ഗെ തുടങ്ങിയ പ്രതിപക്ഷ എംപിമാര്‍ മുന്‍ നിരയിലുണ്ട്. കേരളത്തില്‍ നിന്നുള്ള കോണ്‍ഗ്രസ് - ഇടതുപക്ഷ എംപിമാരും സമരത്തിന്റെ ഭാഗമായി അണി നിരന്നിട്ടുണ്ട്. തമിഴ്നാട്ടിലുണ്ടായ രാഷ്ട്രീയ വൈരം മാറ്റിവെച്ച് ഡിഎംകെ കൂടി പ്രക്ഷോഭത്തിന്റെ ഭാഗമായത് വലിയ രാഷ്ട്രീയ മാനങ്ങളാണ് നല്‍കുന്നതെന്നാണ് വിലയിരുത്തല്‍. 'ജനാധിപത്യത്തെ രക്ഷിക്കൂ... വോട്ട് രക്ഷിക്കൂ' എന്ന ബാനര്‍ ഉയര്‍ത്തിയാണ് പ്രതിപക്ഷ എംപിമാരുടെ മാര്‍ച്ച്. 500 മീറ്റര്‍ മാത്രമാണ് ഡല്‍ഹി പൊലീസ് മാര്‍ച്ചിന് അനുമതി

More »

കോടിയേരി അനുസ്മരണ പരിപാടിയില്‍ പിണറായിയും എം വി ഗോവിന്ദനും പങ്കെടുത്തില്ല
സിപിഎം മുന്‍ സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ഓര്‍മ്മയായിട്ട് ഇന്നേക്ക് നാല് വര്‍ഷം. കണ്ണൂരിലെ കോടിയേരി അനുസ്മരണ പരിപാടികളില്‍ പ്രതിപക്ഷ നേതാവ് പിണറായി വിജയനും സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദനും പങ്കെടുക്കാത്തതില്‍ കോടിയേരിയുടെ കുടുംബത്തിന് കടുത്ത അതൃപ്തിയുണ്ട് . തലശ്ശേരിയിലെ അനുസ്മരണ സമ്മേളനം മുന്‍ അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി പ്രകാശ് കാരാട്ടായിരിക്കും ഉദ്ഘാടനം ചെയ്യുക. പയ്യാമ്പലത്തെ പുഷ്പാര്‍ച്ചനയിലും ഇരുവരും എത്തില്ല. കഴിഞ്ഞ മൂന്ന് വര്‍ഷവും ഇരുവരും കോടിയേരിയുടെ വീട്ടില്‍ എത്തിയിരുന്നു. പാര്‍ട്ടിയുടെ വിശാല ജില്ലാ സമിതി യോഗങ്ങളില്‍ പങ്കെടുക്കുന്നതിനാലാണ് ഇരുവരും കണ്ണൂരില്‍ എത്താത്തതെന്നാണ് വിശദീകരണം. നേരത്തെ കോടിയേരിയ്ക്കു നല്‍കേണ്ടിയിരുന്ന വിടവാങ്ങല്‍ യാത്രയയപ്പ് ചുരുക്കിയതിലും വിലാപയാത്ര ഒഴിവാക്കിയതിലും കുടുംബത്തിനു അതൃപ്തിയുണ്ടായിരുന്നു.

More »

ഗ്യാനേഷ് കുമാറിനെതിരെ പോരാട്ടം കടുപ്പിക്കുന്നു; SIR റദ്ദാക്കണമെന്ന് കോണ്‍ഗ്രസ് പ്രമേയം
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരായ പ്രതിഷേധം ശക്തമാക്കാന്‍ കോണ്‍ഗ്രസ്. കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തുടര്‍നീക്കങ്ങള്‍ക്ക് തീരുമാനമായത്. പ്രത്യേക തീവ്ര വോട്ടര്‍പട്ടിക പുനഃപരിശോധനയായ SIR നിര്‍ത്തിവെക്കണമെന്നും ഇതിന്റെ ഭാഗമായി പുറത്തായെന്ന് പാര്‍ട്ടി ആരോപിക്കുന്ന 13.3 കോടി പേരുടെ പേരുകള്‍ വോട്ടര്‍പട്ടികയില്‍ പുനഃസ്ഥാപിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെട്ടു. പ്രധാനമന്ത്രി നരേന്ദ്ര മോദി രാജിവെക്കണമെന്നും ഗ്യാനേഷ് കുമാറിനെതിരെ നടപടി സ്വീകരിക്കണമെന്നും കോണ്‍ഗ്രസ് ആവശ്യപ്പെട്ടു. തുടര്‍ പ്രതിഷേധങ്ങളുടെ രൂപരേഖ ഇന്ത്യ സഖ്യ യോഗത്തിന് ശേഷം തീരുമാനിക്കാനാണ് നീക്കം. ഇംപീച്ച്മെന്റ് ഉള്‍പ്പെടെയുള്ള നടപടികളും യോഗത്തില്‍ ചര്‍ച്ചയാകും. സഖ്യത്തിന്റെ നീക്കങ്ങള്‍ കോണ്‍ഗ്രസ് ഒറ്റയ്ക്ക് പ്രഖ്യാപിക്കില്ലെന്നാണ് വ്യക്തമാക്കിയത്. അതേസമയം, ഇന്ത്യ സഖ്യ യോഗത്തില്‍ സമാജ്‌വാദി

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions