നാട്ടുവാര്‍ത്തകള്‍

പ്രണയനൈരാശ്യം: കോഴഞ്ചേരിയില്‍ റിസോര്‍ട്ടിലെ റിസപ്ഷനിസ്റ്റിനെ കുത്തിക്കൊന്നു; യുവാവ് പിടിയില്‍
കോഴഞ്ചേരി മാരാമണ്‍ ചെട്ടിമുക്കില്‍ റിസോര്‍ട്ടില്‍ റിസപ്ഷനിസ്റ്റായ യുവതിയെ കുത്തിക്കൊലപ്പെടുത്തി. കഴുത്തില്‍ കുത്തേറ്റ കുളത്തുപ്പൂഴ സ്വദേശി ദിന്‍ഷ (20) സംഭവസ്ഥലത്തുതന്നെ മരിച്ചു. സംഭവവുമായി ബന്ധപ്പെട്ട് കീഴുകര സ്വദേശി ജിത്തുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു. പ്രണയനൈരാശ്യമാണ് ആക്രമണത്തിന് പിന്നിലെന്നാണ് പ്രാഥമിക വിവരം. റിസോര്‍ട്ടില്‍ ട്രെയിനിയായി ജോലി ചെയ്തുവരികയായിരുന്ന ദിന്‍ഷ രണ്ടാഴ്ച മുമ്പാണ് ജോലിയില്‍ പ്രവേശിച്ചത്. മൃതദേഹം കോഴഞ്ചേരി ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. പ്രതി ജിത്തുവിനെ നാട്ടുകാര്‍ പിടികൂടി കെട്ടിയിട്ടു. തുടര്‍ന്ന് പോലീസ് സ്ഥലത്തെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു.

More »

കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തികൊലപ്പെടുത്തി; വിദേശത്തുള്ള മകനെ വിളിച്ചുപറഞ്ഞ് പ്രതി
എറണാകുളം കോതമംഗലത്ത് ഭര്‍ത്താവ് ഭാര്യയെ കുത്തിക്കൊന്നു. 65 വയസ്സുകാരനായ പി വി കുര്യാക്കോസ് ആണ് ഭാര്യ കുഞ്ഞമ്മ (61) യെ വീടിനുള്ളില്‍ വെച്ച് കുത്തിക്കൊലപ്പെടുത്തിയതെന്നു പോലീസ് പറഞ്ഞു. കോതമംഗലം മാരമംഗലം ഹാപ്പി നഗറിലാണ് സംഭവം. കോതമംഗലം പൊലീസ് കുര്യാക്കോസിനെ കസ്റ്റഡിയിലെടുത്തു. ഇന്ന് പുലര്‍ച്ചെ രണ്ടുമണിയോടെ ആണ് ദാരുണ സംഭവം. കുഞ്ഞമ്മയെ വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. വിദേശത്തുള്ള മകനെ കുര്യാക്കോസ് തന്നെയാണ് വിവരം അറിയിച്ചത്. കഴിഞ്ഞ ഏതാനും നാളുകളായി ശസ്ത്രക്രിയയ്ക്ക് ശേഷം വിശ്രമത്തിലായിരുന്നു കുര്യാക്കോസ്. ഇരുവരും മാത്രമാണ് വീട്ടില്‍ താമസിച്ചിരുന്നത്. കൊലപാതക കാരണം വ്യക്തമല്ല. കോതമംഗലം പൊലീസ് തുടര്‍നടപടികള്‍ സ്വീകരിച്ചുവരികയാണ്.

More »

വിസ തട്ടിപ്പില്‍ പിടിയിലായ പാര്‍വതി മായ ഷാജിക്ക് ഇഡി കുരുക്കും
ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജി ഉള്‍പ്പെട്ട വിസാ തട്ടിപ്പ് കേസില്‍ കൊച്ചി പൊലീസ് തിങ്കളാഴ്ച ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കും. പ്രതികള്‍ വിദേശത്തേക്ക് കടത്തിയ പണത്തിന്റെ വിവരങ്ങളടക്കമാണ് പൊലീസ് ഇഡിക്ക് റിപ്പോര്‍ട്ട് നല്‍കുക. അതിനിടെ കേസിലെ മറ്റുപ്രതികള്‍ക്കായി പൊലീസ് ഉടന്‍ തന്നെ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കും. പാര്‍വതിയുടെ പങ്കാളി അനീഷ് മേനോന്‍ ഉള്‍പ്പെടെയുള്ളവരാണ് കേസിലെ മറ്റുപ്രതികള്‍. ഇതില്‍ അനീഷ് അടക്കമുള്ളവര്‍ വിദേശത്താണ്. വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസിലാണ് ആംസ്റ്റര്‍ ഓവര്‍സീസ് സിഇഒ പാര്‍വതി മായ ഷാജിയെ പൊലീസ് അറസ്റ്റ് ചെയ്തത്. അര്‍മേനിയ, പോളണ്ട്, കാനഡ, ഓസ്‌ട്രേലിയ തുടങ്ങിയ രാജ്യങ്ങളില്‍ ജോലി വാഗ്ദാനംചെയ്താണ് പണം തട്ടിയെടുത്തത്. പണം നഷ്ടപ്പെട്ടവര്‍ നല്‍കിയ പരാതിയില്‍ പാലാരിവട്ടം പൊലീസാണ് ആംസ്റ്റര്‍ ഏജന്‍സി ഉടമകള്‍ക്കെതിരേ കേസെടുത്തത്. പാലാരിവട്ടം

More »

'ഗ്യാനേഷ് കുമാര്‍ ബിജെപിയിലേക്ക് ചേരാന്‍ നിര്‍ദേശിച്ചു, കേന്ദ്രമന്ത്രിയാകാമെന്ന് പറഞ്ഞു'; വെളിപ്പെടുത്തലുമായി ജിജി തോംസണ്‍
മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ ഗുരുതര ആരോപണവുമായി മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍. ചീഫ് സെക്രട്ടറി സ്ഥാനത്ത് നിന്ന് വിരമിച്ച ശേഷം ബിജെപിയില്‍ ചേരണമെന്ന് ഗ്യാനേഷ് കുമാര്‍ തന്നോട് നിര്‍ദേശിച്ചിരുന്നുവെന്നാണ് ജിജി തോംസണ്‍ വെളിപ്പെടുത്തിയത്. മന്ത്രിയാകാനുള്ള സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ കേന്ദ്രമന്ത്രിസ്ഥാനം ലഭിക്കുമെന്നും ഗ്യാനേഷ് പറഞ്ഞതായും അദ്ദേഹം വ്യക്തമാക്കി. 2016ല്‍ ഡല്‍ഹിയിലേക്കുള്ള വിമാനയാത്രയ്ക്കിടെയാണ് ഗ്യാനേഷ് കുമാര്‍ ഇത്തരമൊരു നിര്‍ദേശം മുന്നോട്ടുവെച്ചതെന്ന് ജിജി തോംസണ്‍ പറഞ്ഞു. താന്‍ സര്‍വീസില്‍ തുടരുന്ന സമയത്തായിരുന്നു ഈ ക്ഷണമെന്നും അദ്ദേഹം വ്യക്തമാക്കി. ഗ്യാനേഷ് കുമാറിന്റെ നിര്‍ദേശം തന്നെ അത്ഭുതപ്പെടുത്തിയെന്നും ജിജി തോംസണ്‍ പറഞ്ഞു. വിരമിച്ച ശേഷം ബിജെപിയില്‍ ചേരണമെന്ന നിര്‍ദേശം താന്‍ നിരസിച്ചുവെന്നും മുന്‍ ചീഫ് സെക്രട്ടറി

More »

വിവാഹ വാര്‍ഷികം ആഘോഷിക്കാന്‍ കുളു മണാലിയിലെത്തിയ മുന്‍ യുകെ മലയാളി ദമ്പതികളെ കാത്തിരുന്നത് ഞെട്ടിക്കുന്ന ദുരന്തം
ഒന്നാം വിവാഹ വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി കുളു മണാലിയിലേക്ക് യാത്ര തിരിച്ച മുന്‍ യുകെ മലയാളി ദമ്പതികളെ കാത്തിരുന്നത് വന്‍ ദുരന്തം. ബെഡ്‌ഫോര്‍ഡില്‍ താമസിക്കുകയും ജോലി ചെയ്യുകയും ചെയ്തിരുന്ന അക്ഷര ജോസും (28) ഭര്‍ത്താവ് സാബിന്‍ മാത്യു കുര്യനും (33) സഞ്ചരിച്ചിരുന്ന ബൈക്ക് അപകടത്തില്‍പ്പെട്ട് സാബിന് ദാരുണാന്ത്യം. ഗുരുതരമായി പരിക്കേറ്റ അക്ഷര ചികിത്സയിലാണ്. സംഭവും യുകെ മലയാളി സമൂഹത്തേയും ബെഡ്‌ഫോര്‍ഡിലെ അക്ഷരയുടെ സുഹൃത്തുക്കളേയും സഹ പ്രവര്‍ത്തകരേയും ഞെട്ടിച്ചിരിക്കുകയാണ്. 2025 സെപ്തംബര്‍ 15നായിരുന്നു അക്ഷരയുടേയും സാബിന്റെയും വിവാഹം. ഒന്നാം വിവാഹ വാര്‍ഷികത്തോടനുബന്ധിച്ച് ഇരുവരും സെപ്തംബര്‍ 12 നാണ് കുളു മണാലിയിലേക്ക് യാത്ര തിരിച്ചത്. മണാലിയിലെത്തിയ ശേഷം വാടകയ്ക്ക് എടുത്ത ബൈക്കിലാണ് ഇരുവരും യാത്ര ചെയ്തത്. അപ്രതീക്ഷിതമായിട്ടാണ് ദുരന്തമുണ്ടായത്. സെപ്തംബര്‍ 20 ഞായറാഴ്ച ഉച്ചയ്ക്ക് കുളുവിലെ ജിബി മേഖലയില്‍ ജിബി സോജാ

More »

തിരുവനന്തപുരം മൃഗശാല മാറ്റും; ആ സ്ഥലത്ത് മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ ചത്വരം: മുഖ്യമന്ത്രി
കൊച്ചി : തിരുവനന്തപുരം നഗരമധ്യത്തില്‍ പ്രവര്‍ത്തിക്കുന്ന മൃഗശാല മാറ്റി സ്ഥാപിക്കുമെന്ന നിലപാട് ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി.ഡി. സതീശന്‍. നിലവില്‍ മൃഗശാല സ്ഥിതി ചെയ്യുന്ന പ്രദേശം അമേരിക്കയിലെ മാഡിസണ്‍ സ്‌ക്വയര്‍ മാതൃകയില്‍ പൊതുചത്വരമായി വികസിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. കൊച്ചിയില്‍ കേരള ട്രാവല്‍ മാര്‍ട്ടിന്റെ 13-ാം പതിപ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. മൃഗശാല വനമേഖലയോട് ചേര്‍ന്ന പ്രദേശത്തേക്ക് മാറ്റണമെന്നാണ് സര്‍ക്കാരിന്റെ ആലോചനയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. നഗരമധ്യത്തില്‍ മൃഗങ്ങളെ പാര്‍പ്പിക്കുന്നത് അവയുടെ സ്വാഭാവിക ജീവിതസാഹചര്യങ്ങള്‍ക്ക് അനുയോജ്യമല്ലെന്നും വനത്തോട് ചേര്‍ന്ന പരിസരത്തേക്ക് മാറ്റുന്നതിലൂടെ കൂടുതല്‍ സ്വാഭാവികമായ ആവാസവ്യവസ്ഥ ഒരുക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. 'മൃഗശാല മാറ്റി സ്ഥാപിക്കണം. അത് വനത്തിനടുത്തേക്ക് മാറ്റണം. നിലവിലെ സ്ഥലത്തെ മാഡിസണ്‍

More »

'മാസപ്പടി ഡയറി'യില്‍ വി.ഡി. സതീശന്റെ പേരും; രേഖ പുറത്തുവിട്ട് ഷോണ്‍ ജോര്‍ജ്
തിരുവനന്തപുരം : സിഎംആര്‍എല്‍ മാസപ്പടി കേസുമായി ബന്ധപ്പെട്ട് മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഉള്‍പ്പെടെ വിവിധ രാഷ്ട്രീയ നേതാക്കളുടെ പേരുകളുള്ളതെന്ന് അവകാശപ്പെടുന്ന രേഖ പുറത്തുവിട്ട് ബിജെപി നേതാവ് ഷോണ്‍ ജോര്‍ജ്. സിഎംആര്‍എല്‍ മാനേജിങ് ഡയറക്ടര്‍ എസ്.എന്‍. ശശിധരന്‍ കര്‍ത്തയില്‍ നിന്ന് പിടിച്ചെടുത്ത ഡയറിയിലെ ഒരു പേജാണെന്ന് അവകാശപ്പെട്ടാണ് ഷോണ്‍ ജോര്‍ജ് രേഖ സമൂഹമാധ്യമങ്ങളില്‍ പങ്കുവച്ചത്. സീരിയസ് ഫ്രോഡ് ഇന്‍വെസ്റ്റിഗേഷന്‍ ഓഫീസ് (എസ്എഫ്ഐഒ) കോടതിയില്‍ സമര്‍പ്പിച്ച കുറ്റപത്രത്തിന്റെ അനുബന്ധ രേഖകളിലൊന്നാണ് ഇതെന്നും ഷോണ്‍ ജോര്‍ജ് അവകാശപ്പെട്ടു. പുറത്തുവിട്ട പേജില്‍ വി.ഡി. സതീശനൊപ്പം പിണറായി വിജയന്‍, രമേശ് ചെന്നിത്തല, ഹൈബി ഈഡന്‍, കെ. മുരളീധരന്‍, ജി. സുധാകരന്‍, എസ്. ശര്‍മ, പന്ന്യന്‍ രവീന്ദ്രന്‍, പി. രാജീവ് തുടങ്ങി ഭരണ-പ്രതിപക്ഷ നിരയിലെ നിരവധി നേതാക്കളുടെ പേരുകള്‍ കാണുന്നതായാണ് റിപ്പോര്‍ട്ടുകള്‍. വി.ഡി. സതീശന്റെ

More »

ഡല്‍ഹിയില്‍ വീണ്ടും കൂട്ടബലാത്സംഗം; പൊലീസ് ചമഞ്ഞെത്തി 17 കാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു
രാജ്യ തലസ്ഥാനത്തെ ഞെട്ടിച്ചു വീണ്ടും കൂട്ടബലാത്സംഗം. തെക്കന്‍ ഡല്‍ഹിയിലെ പ്രശസ്തമായ കല്‍ക്കാജി ക്ഷേത്രത്തിന് സമീപമുള്ള പാര്‍ക്കില്‍ പതിനേഴുകാരിയെ മൂന്നംഗ സംഘം പീഡിപ്പിച്ചു. പൊലീസുകാരെന്ന വ്യാജേന സമീപിച്ചാണ് പ്രതികള്‍ പെണ്‍കുട്ടിയെ ക്രൂരതയ്ക്ക് ഇരയാക്കിയത്. സംഭവത്തില്‍ ഒരാള്‍ പിടിയിലായിട്ടുണ്ട്. മറ്റു രണ്ടു പ്രതികള്‍ക്കായി തിരച്ചില്‍ തുടരുകയാണ്. ഡല്‍ഹി സ്വദേശിയായ പെണ്‍കുട്ടി തന്റെ സുഹൃത്തായ പതിനേഴുകാരനൊപ്പം വൈകുന്നേരം 7 മണിയോടെയാണ് കല്‍ക്കാജി ക്ഷേത്രത്തില്‍ ദര്‍ശനത്തിനായി എത്തിയത്. ക്ഷേത്ര ദര്‍ശനത്തിന് ശേഷം രാത്രി 7.30 ഓടെ ഇരുവരും തൊട്ടടുത്തുള്ള പാര്‍ക്കിലിക്കുമ്പോള്‍ 25നും 30നും ഇടയില്‍ പ്രായം തോന്നിക്കുന്ന മൂന്നുപേര്‍ ഇവരെ സമീപിക്കുകയായിരുന്നു. ഞങ്ങള്‍ പൊലീസുകാരാണെന്ന് അവകാശപ്പെട്ട പ്രതികള്‍ ഇവരെ ഭീഷണിപ്പെടുത്തുകയും തുടര്‍ന്ന് പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്യുകയുമായിരുന്നു. രാത്രി 8.45

More »

മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക്: അടുത്ത ഞായറാഴ്ച പ്രവര്‍ത്തി ദിനമാക്കി കേന്ദ്രസര്‍ക്കാര്‍
ന്യൂഡല്‍ഹി : രാജ്യത്തെ ബാങ്കുകള്‍ അടുത്ത ഞായറാഴ്ച(സെപ്റ്റംബര്‍ 27) തുറന്നു പ്രവര്‍ത്തിക്കും. വരുന്ന 28ാം തീയതി മുതല്‍ മൂന്ന് ദിവസം ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് പ്രഖ്യാപിച്ച സാഹചര്യത്തിലാണ് തീരുമാനം. ഞായറാഴ്ച പ്രവര്‍ത്തിക്കാന്‍ ബാങ്കുകള്‍ക്ക് റിസര്‍വ് ബാങ്ക് അനുമതി നല്‍കി. ഡെപ്യൂട്ടി ചീഫ് ലേബര്‍ കമ്മീഷണറുടെ മധ്യസ്ഥതയില്‍ നടന്ന അനുരഞ്ജന യോഗം പരാജയപ്പെട്ടിരുന്നു. ഇതോടെയാണ് തിങ്കളാഴ്ച മുതലുള്ള പണിമുടക്ക് ഉറപ്പായത്. പണിമുടക്കില്‍ വിട്ടുവീഴ്ച വേണ്ടെന്നാണ് പൊതുമേഖലാ ബാങ്ക് ജീവനക്കാരുടെ നിലപാട്. നിലവില്‍ പ്രഖ്യാപിച്ച മൂന്ന് ദിവസത്തെ(സെപ്തംബര്‍ 28-30) പണിമുടക്കിന് പുറമേ ഒക്ടോബര്‍ 26 മുതല്‍ അനിശ്ചിതകാല പണിമുടക്കും ആരംഭിക്കാനാണ് ജീവനക്കാരുടെ തീരുമാനം. പണിമുടക്ക് പ്രഖ്യാപിച്ച ദിവസങ്ങള്‍ക്ക് മുമ്പുള്ള രണ്ട് ദിവസങ്ങള്‍ നാലാം ശനിയും ഞായറുമാണ്. ഇതോടെ അഞ്ച് ദിവസം ബാങ്കിങ് സേവനം തടസപ്പെടാന്‍ കാരണമാകും. ഈ സാഹചര്യം

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions