അക്രമിയുടെ വെടി ഏശിപ്പോയ ട്രംപിന് കനത്ത സുരക്ഷ
ട്രംപിനെ വെടിവെച്ചിട്ടത് ഇരുപതുകാരനായ തോമസ് മാത്യു ക്രൂക്‌സ്; തോക്ക് പിടിച്ചെടുത്തു; ഡോക്ടര്‍മാര്‍ നിര്‍ദേശിച്ച വിശ്രമം തള്ളി വീണ്ടും പൊതുവേദിയിലേക്ക്
അമേരിക്കന്‍ മുന്‍ പ്രസിഡന്റും സ്ഥാനാര്‍ത്ഥിയുമായ ഡൊണാള്‍ഡ് ട്രംപിനെ വെടിവച്ച പെന്‍സില്‍വാനിയയിലെ സ്ഥലത്തുനിന്ന് അക്രമിയുടേതെന്നു കരുതുന്ന എആര്‍15 സെമി ഓട്ടമാറ്റിക് റൈഫിള്‍ കണ്ടെടുത്തു. ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും അടുത്തയാഴ്ച നടക്കുന്ന റിപ്പബ്ലിക്കന്‍ നാഷനല്‍ കണ്‍വെന്‍ഷനില്‍ ട്രംപ് പങ്കെടുക്കുമെന്ന് ട്രംപിന്റെ ടീം അറിയിച്ചു.
ട്രംപിന് വെടിയേറ്റ സംഭവത്തെ അപലപിച്ച് പ്രസിഡന്റ് ജോ ബൈഡന്‍ രംഗത്തുവന്നു. അമേരിക്കയില്‍ ഇത്തരം രാഷ്ട്രീയ അക്രമം കേട്ടുകേള്‍വിയില്ലാത്തതാണ്, അത് ഉചിതമല്ല. എല്ലാവരും അതിനെ അപലപിക്കണമെന്ന് അദേഹം പറഞ്ഞു.
ഇത്തരം കാര്യങ്ങള്‍ ആവര്‍ത്തിക്കുന്നത് അനുവദിക്കാനാകില്ല. നമുക്ക് ഇങ്ങനെ
More »
ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് തിരിച്ച ബ്രിട്ടീഷ് എയര്‍വേസ് 9 മണിക്കൂറിനു ശേഷം തിരിച്ചിറക്കി
ലണ്ടന്‍ ഹീത്രൂവില്‍ നിന്ന് ഹൂസ്റ്റണിലേക്ക് യാത്രക്കാരുമായി പറന്ന ബ്രിട്ടീഷ് എയര്‍വേയ്സ് വിമാനം ഒമ്പത് മണിക്കൂറിലധികം ലണ്ടനില്‍ തന്നെ തിരിച്ചിറക്കി. 7,779 കിലോമീറ്റര്‍ സഞ്ചരിച്ച വിമാനം വടക്കേ അമേരിക്കയിലെത്തിയ ശേഷമാണ് അവിടെ നിന്നും തിരിച്ച് ലണ്ടനിലേക്ക് തന്നെ പറന്നത്. വിമാനത്തിന്റെ സാങ്കേതിക തകരാര്‍ മൂലമാണ് തിരിച്ചു പറത്തേണ്ടി വന്നത്. ഹൂസ്റ്റണിലെ ജോര്‍ജ്ജ് ബുഷ് ഇന്റര്‍കോണ്ടിനെന്റല്‍ എയര്‍പോര്‍ട്ടിലേക്ക് പോവുകയായിരുന്ന ബോയിംഗ് 787-9 ഡ്രീംലൈനര്‍ കനേഡിയന്‍ അതിര്‍ത്തിയും കടന്ന ശേഷമാണ് തിരിച്ചു പറന്നത്.
ട്രാക്കിംഗ് സൈറ്റായ ഫ്‌ലൈറ്റ് റഡാര്‍ 24 അനുസരിച്ച് അറ്റ്‌ലാന്റിക് സമുദ്രം രണ്ടുതവണ കടന്ന് ഒമ്പതര മണിക്കൂറിലധികം വിമാനം ആകാശത്ത് പറന്നു. ഹൂസ്റ്റണിലേക്ക് എത്താന്‍ സാധാരണ ഗതിയില്‍ 30-40 മിനിറ്റ് കൂടി സമയമാണ് ബാക്കിയുള്ളത്. വിമാനം ഉടനടി നിലത്തിറക്കാന്‍ വേണ്ടത്ര ഗൗരവമുള്ളതായിരുന്നില്ല പ്രശ്‌നം, പക്ഷേ അടിയന്തിരമായ
More »
ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ്; ഒരാള്‍ മരിച്ചു, 30 പേര്‍ക്ക് പരിക്ക്
ലണ്ടന്‍ : ആകാശച്ചുഴിയില്‍പ്പെട്ട് സിംഗപ്പൂര്‍ എയര്‍ലൈന്‍സ് വിമാനം ആടിയുലഞ്ഞതിനെ തുടര്‍ന്ന് ഒരു യാത്രക്കാരന്‍ മരിച്ചു. സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ ബോയിംഗ് 777- 300ER വിമാനമാണ് ആകാശച്ചുഴിയില്‍പ്പെട്ടത്. ലണ്ടനിലെ ഹീത്രൂ വിമാനത്താവളത്തില്‍ നിന്ന് സിംഗപ്പൂരിലേക്ക് പോകുകയായിരുന്നു വിമാനം. 211 യാത്രക്കാരുമായി ബാങ്കോക്കില്‍ എമര്‍ജന്‍സി ലാന്‍ഡിംഗ് നടത്തുകയും ചെയ്തു.
സംഭവത്തില്‍ 30 പേര്‍ക്ക് പരിക്കേറ്റുവെന്നാണ് വിവരം. ഔദ്യോഗിക കണക്കുകള്‍ വരുമ്പോള്‍ പരിക്കേറ്റവരുടെ എണ്ണം ഇനിയും വര്‍ദ്ധിച്ചേക്കാമെന്നാണ് സൂചന. വിമാനത്തിലെ യാത്രക്കാര്‍ക്കും ജീവനക്കാര്‍ക്കും സാദ്ധ്യമായ എല്ലാ സഹായവും നല്‍കുമെന്നും മെഡിക്കല്‍ സഹായത്തിനായി തായ്ലന്‍ഡിലെ പ്രാദേശിക വക്താക്കളുമായി ബന്ധപ്പെടുകയാണെന്നും വിമാനകമ്പനി അറിയിച്ചു.
മരിച്ചയാളുടെ കുടുംബത്തെ സിംഗപ്പൂര്‍ എയര്‍ലൈന്‍സിന്റെ അഗാധമായ
More »
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടു!
ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഹെലികോപ്ടര്‍ അപകടത്തില്‍ കൊല്ലപ്പെട്ടതായി പാശ്ചാത്യ മാധ്യമങ്ങള്‍. എന്നാല്‍ അപകടം സ്ഥിരീകരിച്ചെങ്കിലും മരണം ഇറാന്‍ മാധ്യമങ്ങള്‍ സ്ഥിരീകരിച്ചിട്ടില്ല. ഹെലികോപ്റ്റര്‍ തകര്‍ന്ന നിലയില്‍ കണ്ടെത്തിയതായി ഇറാന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ഹെലികോപ്റ്ററിലുണ്ടായിരുന്നവരില്‍ ആരും ജീവനോടെയുണ്ടാകാനിടയില്ലെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.
ഇറാന്റെ തലസ്ഥാനമായ ടെഹ്‌റാനില്‍ നിന്ന് 600 കിലോമീറ്റര്‍ അകലെയുള്ള അസര്‍ബൈജാന്‍ അതിര്‍ത്തിയ്ക്ക് സമീപം ജോല്‍ഫ നഗരത്തിലാണ് അപകടം സംഭവിച്ചത്. മോശം കാലാവസ്ഥയെ തുടര്‍ന്ന് ഹെലികോപ്ടര്‍ തിരിച്ചിറക്കിയതാണെന്നും ഇറാന്‍ വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഇറാന്‍ വിദേശകാര്യ മന്ത്രിയുള്‍പ്പെടെ ഹെലികോപ്ടറിലുണ്ടായിരുന്നതായാണ് വിവരം. കാലാവസ്ഥ പ്രതികൂലമായത് രക്ഷാപ്രവര്‍ത്തനത്തിന് തടസമായി. കനത്ത കാറ്റും മഴയും
More »
ഓസ്‌ട്രേലിയന്‍ വിദ്യാര്‍ത്ഥി വിസയ്ക്ക് ഇനി 16 ലക്ഷം രൂപ ഡിപ്പോസിറ്റ് വേണം; വിദേശ വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം കുറയ്ക്കാന്‍ നടപടികള്‍
വിദേശ വിദ്യാര്‍ത്ഥികളുടെ തള്ളിക്കയറ്റം കുറയ്ക്കാന്‍ കൂടുതല്‍ നിയന്ത്രണ നടപടികളുമായി ഓസ്‌ട്രേലിയ. നിയമപരമായ കുടിയേറ്റം റെക്കോര്‍ഡ് നിലയിലെത്തിയതോടെ കുടിയേറ്റ നിയന്ത്രണത്തിന് കര്‍ശനമായ നയങ്ങളുമായി ഓസ്‌ട്രേലിയ രംഗത്ത് വന്നിരിക്കുകയാണ്. കുടിയേറ്റ നിയന്ത്രണത്തോടൊപ്പം വിദ്യാര്‍ത്ഥികള്‍ ചൂഷണം ചെയ്യപ്പെടുന്നത് അവസാനിപ്പിക്കുക എന്ന ലക്ഷ്യവും മുന്നില്‍ കണ്ടുകൊണ്ട് വിദ്യാര്‍ത്ഥികള്‍ക്കുള്ള വിസയിലാണ് ഇപ്പോള്‍ കര്‍ശന നയം കൊണ്ടു വരുന്നത്. ഓസ്‌ട്രേലിയയിലേക്കുള്ള സ്റ്റുഡന്റ് വിസ ഇനി മുതല്‍ കൂടുതല്‍ ചെലവേറിയതാകും.
വെള്ളിയാഴ്ച മുതല്‍ പ്രാബല്യത്തില്‍ വരുന്ന പുതിയ നിയമമനുസരിച്ച്, സ്റ്റുഡന്റ് വിസ ആവശ്യമെങ്കില്‍, വിദ്യാര്‍ത്ഥികള്‍ ചുരുങ്ങിയത് 29,710 ഓസ്‌ട്രേലിയന്‍ ഡോളറിന്റെ (ഏകദേശം 16.5 ലക്ഷം) സേവിംഗ്‌സ് കാണിക്കേണ്ടി വരും. കഴിഞ്ഞ ഏഴ് മാസക്കാലത്തിനിടയില്‍ ഇതില്‍ വരുത്തുന്ന രണ്ടാമത്തെ വര്‍ദ്ധനവാണിത്.
More »
മീന്‍പിടിക്കുന്നതിനിടെ ന്യൂസീലന്‍ഡില്‍ 2 മലയാളികളെ കടലില്‍ കാണാതായി
മൂവാറ്റുപുഴ : ന്യൂസീലന്‍ഡില്‍ കടലിടുക്കില്‍ റോക് ഫിഷിങ്ങിനു പോയ 2 മലയാളി യുവാക്കളെ കാണാതായി. മൂവാറ്റുപുഴ ചെമ്പകത്തിനാല്‍ ഫെര്‍സില്‍ ബാബു (36), ആലപ്പുഴ നെടുമുടി സ്വദേശി ശശി നിവാസില്‍ ശരത് കുമാര്‍ (37) എന്നിവരെയാണു കാണാതായത്.
ന്യൂസീലന്‍ഡില്‍ ആരോഗ്യ മേഖലയില്‍ ജോലി ചെയ്യുന്ന ഇരുവരും ബുധനാഴ്ച പ്രാദേശിക സമയം വൈകിട്ട് നാലോടെയാണ് വിനോദത്തിനായി റോക് ഫിഷിങ് നടത്തുന്നതിനു പോയത്. രാത്രി വൈകിയും ഇരുവരും വീട്ടില്‍ തിരികെ എത്താത്തതിനെ തുടര്‍ന്ന് കുടുംബാംഗങ്ങള്‍ നോര്‍ത്ത് ലാന്‍ഡ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. തുടര്‍ന്ന് പൊലീസ് 3 കിലോമീറ്റര്‍ തീരപ്രദേശത്ത് തിരച്ചില്‍ നടത്തിയെങ്കിലും ഇരുവരെയും കണ്ടെത്താനായിട്ടില്ല.
ഇവരുടെ വാഹനവും മൊബൈല്‍ ഫോണ്‍, ഷൂ എന്നിവയും കടല്‍ത്തീരത്തു നിന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഹെലികോപ്റ്ററില്‍ കടലിലും പരിശോധന നടത്തിയെങ്കിലും വ്യാഴാഴ്ചയും ഇരുവരെയും കണ്ടെത്താനായില്ലെന്ന്
More »
കാനഡയില്‍ വിദേശ വിദ്യാര്‍ഥികള്‍ക്ക് ആഴ്ചയില്‍ 24 മണിക്കൂര്‍ ജോലി ചെയ്യാം
ഒട്ടാവ : വിദേശ വിദ്യാര്‍ഥികള്‍ക്ക് ഇനി ആഴ്ചയില്‍ 24 മണിക്കൂര്‍ മാത്രം കാമ്പസിനുപുറത്ത് ജോലിയെടുക്കാന്‍ അനുമതി നല്‍കുന്ന പുതിയ ചട്ടവുമായി കാനഡ. സെപ്റ്റംബര്‍ മുതല്‍ ഇത് പ്രാബല്യത്തില്‍വരും. 20 മണിക്കൂറിലധികം പാര്‍ട്ട്ടൈം ആയി ജോലിചെയ്യാന്‍ വിദേശവിദ്യാര്‍ഥികളെ അനുവദിച്ചിരുന്ന താത്കാലിക നയത്തിന്റെ കാലാവധി ചൊവ്വാഴ്ച അവസാനിച്ചതോടെയാണിത്.
കോവിഡ് കാലത്താണ് ആഴ്ചയില്‍ 20 മണിക്കൂറിലധികം ജോലിയെടുക്കാന്‍ വിദേശവിദ്യാര്‍ഥികള്‍ക്ക് പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ലിബറല്‍പാര്‍ട്ടിസര്‍ക്കാര്‍ ഇളവ് നല്‍കിയത്. രാജ്യത്ത് തൊഴിലാളിക്ഷാമം നേരിട്ട പശ്ചാത്തലത്തില്‍ക്കൂടിയായിരുന്നു അത്.
More »
ഇറാനില്‍ ഇസ്രയേലിന്റെ മിസൈലാക്രമണം; ആശങ്കയില്‍ ലോകം
ടെഹ്‌റാന്‍ : ഇറാനില്‍ ഇസ്രയേലിന്റെ വ്യോമാക്രമണം. ഇറാന്‍ നഗരമായ ഇസ്ഫഹാനിലെ ഷഹിദ് സലാമി എയര്‍ബേസിലായിരുന്നു ആക്രമണം എന്ന് ഒരു യു.എസ് ഉദ്യോഗസ്ഥനെ ഉദ്ദരിച്ചുകൊണ്ട് എ.ബി.സി ന്യൂസാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
ഇസഫഹാന്‍ പ്രവിശ്യയിലെ സൈനികത്താവളത്തിനു സമീപമായി നിരവധി സ്ഫോടന ശബ്ദങ്ങള്‍ കേട്ടതായി ഇറാന്‍ മാധ്യമമായ ഫാര്‍സ് റിപ്പോര്‍ട്ട് ചെയ്തു.
സൈനിക നടപടിയുമായി ഇസ്രയേല്‍ മുന്നോട്ടുപോയാല്‍ തിരിച്ചടിക്കുമെന്ന ഇറാന്‍ വിദേശകാര്യമന്ത്രി ഹുസൈന്‍ ആമിര്‍ അബ്ദുല്ലാഹിയന്‍ പ്രസ്താവന നടത്തിയതിനു പിന്നാലെയാണ് ആക്രമണം. ഇറാന്റെ നിരവധി ആണവ കേന്ദ്രങ്ങള്‍ ഇസ്‌ഫഹാന്‍ പ്രവിശ്യയിലാണ് സ്ഥിതി ചെയ്യുന്നത്. ഇവ സുരക്ഷിതമാണെന്ന് ഇറാന്‍ മാധ്യമമായ തസ്നീം റിപ്പോര്‍ട്ട് ചെയ്തു.
എന്നാല്‍ ഇറാനില്‍ ഇസ്രയേല്‍ ആക്രമണം നടത്തിയ വാര്‍ത്തയോട് ഇസ്രയേല്‍ സൈന്യം പ്രതികരിച്ചില്ല. ഇതേക്കുറിച്ചുള്ള ചോദ്യത്തിന് ‘‘ഇപ്പോള്‍
More »
കാനഡയില്‍ വെടിവയ്പ്; ഇന്ത്യക്കാരനുള്‍പ്പടെ 2 പേര്‍ കൊല്ലപ്പെട്ടു
കാനഡയിലെ തെക്കന്‍ എഡ്മണ്ടനിലുണ്ടായ വെടിവയ്പില്‍ ഇന്ത്യന്‍ വംശജനുള്‍പ്പടെ രണ്ടുപേര്‍ കൊല്ലപ്പെട്ടു. എഡ്മണ്ടന്‍ ആസ്ഥാനമായി ഗില്‍ ബില്‍റ്റ് ഹോംസ് എന്ന സ്ഥാപനം നടത്തിവരികയായിരുന്നു ഇന്ത്യന്‍ വംശനായ ബുട്ടാ സിങ് എന്നയാളടക്കം രണ്ട് പേരാണ് വെടിവെപ്പില്‍ കൊല്ലപ്പെട്ടത്. കഴിഞ്ഞ തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് വെടിവെപ്പ് നടന്നത്. സംഭവത്തില്‍ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
വെടിവെപ്പ് നടന്നതിന് അടുത്തുള്ള കണ്‍സ്ട്രക്ഷന്‍ സൈറ്റില്‍ നിന്നും കറുത്ത നിറത്തിലുള്ള കാര്‍ പുറത്തേക്ക് വരുന്നത് കണ്ടെന്നും കെട്ടിട നിര്‍മാണ തൊഴിലാളിയുടെ വേഷത്തില്‍ നടന്നു വന്നയാളെ ഈ കാര്‍ ഇടിച്ചെന്നും ഇതോയൊണ് വെടിവെപ്പ് നടന്നതെന്നുമാണ് ദൃക്‌സാക്ഷി ലിന്‍ഡ്‌സെ ഹില്‍ടന്‍ പൊലീസിന് മൊഴി നല്‍കിയത്.
തൊഴിലാളിയുടെ വേഷം ധരിച്ചെത്തിയ ആളെ കാര്‍ ഇടിച്ച ശേഷം നിര്‍ത്താതെ പോയി. ഇതോടെ അപകടത്തില്‍പ്പെട്ടയാള്‍ ഒളിപ്പിച്ചുവെച്ച തോക്ക്
More »