ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ലണ്ടനിലേക്കുള്ള വിമാനങ്ങള്‍ വഴിതിരിച്ചുവിടുന്നു
ഇറാന്‍-ഇസ്രയേല്‍ സംഘര്‍ഷത്തെ തുടര്‍ന്ന് ഇറാന്‍ വ്യോമപാത അടച്ചതോടെ വ്യോമഗതാഗതം ആകെ താളംതെറ്റി. മുംബൈയില്‍ നിന്നും ലണ്ടന്‍, ന്യൂയോര്‍ക്ക് എന്നിവിടങ്ങളിലേക്ക് പുറപ്പെട്ട എയര്‍ ഇന്ത്യ വിമാനങ്ങള്‍ യാത്ര പൂര്‍ത്തിയാക്കാതെ തിരിച്ച് വരികയാണ്. ചില വിമാനങ്ങള്‍ വഴിതിരിച്ച് വിട്ടു. എയര്‍ ഇന്ത്യയുടെ എഐസി 129 മുംബൈ-ലണ്ടന്‍ വിമാനം, മുംബൈ- ന്യൂയോര്‍ക്ക് എഐസി 119 വിമാനങ്ങളാണ് തിരിച്ച് വിളിച്ചത്. നിരവധി വിമാനങ്ങള്‍ വഴി തിരിച്ചുവിട്ടു.
ഇറാനെ ഇസ്രയേല്‍ ആക്രമിച്ചതിന് പിന്നാലെ ഇറാനും പ്രത്യാക്രമണം നടത്തിയതോടെ പശ്ചിമേഷ്യ കനത്ത ഭീതിയിലാണ്. ഇസ്രയേലിന്റെ തന്ത്രപ്രധാന നഗരമായ ടെല്‍ അവീവിലെ വിവിധയിടങ്ങളില്‍ ഇറാന്‍ മിസൈല്‍ ആക്രമണം നടത്തി. ടെല്‍ അവീവിലെ മിലിട്ടറി കേന്ദ്രത്തിനടുത്ത് വരെ ഇറാന്റെ മിസൈയിലെത്തിയെന്ന് വ്യക്തമാക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവന്നു. ഇസ്രയേലി പ്രതിരോധ ആസ്ഥാനം ഉള്‍പ്പെടെ ഇറാന്‍ ആക്രമിക്കാന്‍ ശ്രമിച്ചതായി
More »
ഇസ്രയേലില്‍ തിരിച്ചടിയുമായി ഇറാനും; ബാലിസ്റ്റിക് മിസൈല്‍ ആക്രമണം
ഇസ്രയേല്‍ - ഇറാന്‍ സംഘര്‍ഷം കൂടുതല്‍ രൂക്ഷമാവുന്നു. ഇസ്രയേലിന് തിരിച്ചടിയായി ഇറാന്‍ നടത്തിയ പ്രത്യാക്രമണത്തില്‍ 63 പേര്‍ക്ക് പരിക്കേറ്റതായി ടൈംസ് ഓഫ് ഇസ്രയേല്‍ റിപ്പോര്‍ട്ട് ചെയ്തു. പരിക്കേറ്റവരില്‍ ഒരാളുടെ നില ഗുരുതരമാണ്. എട്ട് പേര്‍ക്ക് സാരമായി പരിക്കേറ്റിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് നിസ്സാര പരിക്കുകളാണുള്ളതെന്നും ഇസ്രയേല്‍ ആംബുലന്‍സ് ഏജന്‍സി ഉള്‍പ്പെടെയുള്ളവെ ഉദ്ധരിച്ചുള്ള റിപ്പോര്‍ട്ട് വിശദീകരിക്കുന്നു.
ആദ്യം നൂറിലധികം ഡ്രോണുകള്‍ ഉപയോഗിച്ച് ഇസ്രയേലില്‍ ആക്രമണം നടത്തിയ ഇറാന്‍, പിന്നീട് ബാലിസ്റ്റിക് മിസൈലുകളും തൊടുത്തുവിട്ടു. അതേസമയം ഇറാനില്‍ വീണ്ടും ആക്രമണം നടത്താന്‍ ലക്ഷ്യമിട്ട് ഇസ്രയേല്‍ യുദ്ധവിമാനങ്ങള്‍ പറന്നതായും സൂചനയുണ്ട്.
ഇറാന്റെ ആക്രമണത്തില്‍ ഇസ്രയേലില്‍ നിരവധി കെട്ടിടങ്ങള്‍ തകര്‍ന്നതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്. ടെല്‍ അവീവിന്റെ പരിസര പ്രദേശങ്ങളില്‍ നിരവധി
More »
ഇറാനില്‍ ഇസ്രായേല്‍ ആക്രമണം; ലോകം കടുത്ത ആശങ്കയില്‍
ടെഹ്‌റാന്‍ : ലോകത്തെ കടുത്ത ആശങ്കയിലാഴ്ത്തി ഇറാനില്‍ ഇസ്രായേല്‍ ആക്രമണം. വെള്ളിയാഴ്ച രാത്രിയില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ ഇറാന്‍ ഇസ്ലാമിക റെവലൂഷന്‍ ഗാര്‍ഡ് കോര്‍പ്‌സ് മേധാവി മേജര്‍ ജനറല്‍ ഹൊസൈല്‍ സലാമി അടക്കം കൊല്ലപ്പെട്ടു.
ഇസ്രയേല്‍ സ്വയം കയ്‌പേറിയതും വേദനാജനകവുമായി വിധി നിര്‍ണയിച്ചിരിക്കുകയാണെന്നും അത് അവര്‍ക്ക് ലഭിച്ചിരിക്കുമെന്നും ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി പറഞ്ഞു. ഇസ്രയേലിലെ സയണിസ്റ്റ് ഭരണകൂടം കടുത്ത ശിക്ഷ കാത്തിരിക്കണമെന്നും ഇറാന്‍ പരമോന്നത നേതാവ് മുന്നറിയിപ്പ് നല്‍കി. ഇതോടെ ലോകം മറ്റൊരു യുദ്ധ ഭീതിയിലാണ്.
ഇറാനിലെ ആണവ ലക്ഷ്യങ്ങളില്‍ ആക്രമണം നടത്തിയെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു. ഇറാനെതിരായ ഓപ്പറേഷന്‍ ദിവസങ്ങളോളം തുടരുമെന്നും അദ്ദേഹം പറഞ്ഞു. ഇസ്രയേല്‍ നടത്തിയ ആക്രമണത്തിന് പിന്നാലെ രാജ്യത്തെ അഭിസംബോധന
More »
കെനിയയില്‍ വിനോദയാത്രയ്ക്കിടെ വാഹനാപകടം: മരിച്ചവരില്‍ 5 മലയാളികള്‍
ഖത്തറില്‍ നിന്ന് കെനിയയിലേക്ക് വിനോദയാത്ര പോയവരുടെ സംഘം സഞ്ചരിച്ച ബസ് അപകടത്തില്‍പെട്ട് മരിച്ച 6 പേരില്‍ 5 പേരും മലയാളികള്‍. പിഞ്ചുകുഞ്ഞും 3 സ്ത്രീകളും മരിച്ചവരില്‍ ഉള്‍പ്പെടുന്നു. തിരുവല്ല സ്വദേശി ഗീത ഷോജി ഐസക്ക് (58), ജസ്ന കുറ്റിക്കാട്ടുചാലില്‍ (29), ഒറ്റപ്പാലം സ്വദേശികളായ റിയ ആന്‍ (41), ടൈറ റോഡ്രിഗ്വസ് (8), റൂഹി മെഹ്റില്‍ മുഹമ്മദ് (18 മാസം) എന്നിവരാണ് മരിച്ചത്.
വിനോദയാത്രാ സംഘം സഞ്ചരിച്ച വാഹനം വടക്കുകിഴക്കന്‍ കെനിയയിലെ ന്യാന്‍ഡറുവ പ്രവിശ്യയില്‍ വച്ച് നിയന്ത്രണം നഷ്ടമായി താഴ്ചയിലേക്ക് മറിഞ്ഞായിരുന്നു അപകടം. 27 പേര്‍ക്ക് പരുക്കേറ്റു. ഇവരെ പ്രദേശത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മൂന്നുപേരുടെ നില ഗുരുതരമാണ്. ഇവരെ നയ്റോബിയിലെ ആശുപത്രിയിലേക്ക് മാറ്റും.
14 മലയാളികളും കര്‍ണാടക സ്വദേശികളും ഗോവന്‍ സ്വദേശികളും സംഘത്തിലുണ്ട്. പ്രാദേശിക സമയം തിങ്കളാഴ്ച വൈകുന്നേരം നാലു മണിയോടെയായിരുന്നു അപകടം. ശക്തമായ മഴയില്‍ സംഘം സഞ്ചരിച്ച
More »
കാബിന്‍ ബാഗുകള്‍ക്ക് അധിക ഫീസ് ചുമത്താന്‍ വിമാന കമ്പനികള്‍ക്ക് അനുമതി നല്‍കി യൂറോപ്യന്‍ യൂണിയന്റെ നിയമം
വിമാന യാത്രയ്ക്ക് ചിലവേറുന്ന പുതിയ നിയമവുമായി യൂറോപ്യന്‍ യൂണിയന്‍ . വിമാനങ്ങളില്‍ വലിയ കാബിന്‍ ബാഗുകള്‍ക്ക് അധിക ഫീസ് ചുമത്താന്‍ വിമാനക്കമ്പനികള്‍ക്ക് അനുമതി നല്‍കിക്കൊണ്ട് യൂറോപ്യന്‍ യൂണിയന്‍ പുതിയ നിയമം രൂപീകരിക്കാനൊരുങ്ങുകയാണ്. ചെറിയ ബാക്ക്പാക്കുകള്‍, ഹാന്‍ഡ് ബാഗുകള്‍ എന്നിവ സൗജന്യമായി കൊണ്ടുപോകാം.
ഹാന്‍ഡ് ലഗേജ് എന്നതിന് പുതിയൊരു നിര്‍വ്വചനം കൂടി നല്‍കിയിട്ടുണ്ട്. ഇതനുസരിച്ച്, മുന്‍പിലെ സീറ്റിനടിയില്‍ വയ്ക്കാന്‍ സാധിക്കുന്ന ബാഗുകള്‍ മാത്രമായിരിക്കും ഹാന്‍ഡ് ലഗേജ് ,അതിലും വലിയ ഏതൊരു ലഗേജിനും അധിക തുക നല്‍കേണ്ടി വരും. സ്‌പെയിന്‍, ജര്‍മ്മനി, സോള്‍വേനിയ, പോര്‍ച്ചുഗല്‍ എന്നീ രാജ്യങ്ങള്‍ ഇതിനെതിരെ വോട്ടു ചെയ്തു. യാത്രക്കാരെ ചൂഷണം ചെയ്യുന്നുവെന്നാണ് വിമര്‍ശനമുന്നയിച്ചത്. എന്നാല്‍, ഈ നിര്‍ദ്ദേശങ്ങള്‍ വോട്ടെടുപ്പില്‍ അംഗീകരിക്കപ്പെടുകയായിരുന്നു.
പുതിയ നിര്‍ദ്ദേശം യൂറോപ്യന്‍
More »
കാബിന്‍ ലഗേജിന് ചാര്‍ജ് ; വിമാനം ഏറെ നേരം വൈകിയാല്‍ മാത്രം നഷ്ട പരിഹാരം- നിയമം മാറ്റാന്‍ യൂറോപ്പ്
കാബിന്‍ ബഗേജുമായി ബന്ധപ്പെട്ട നിയമം മാറ്റുവാനും വിമാനം വൈകിയാല്‍ നല്‍കേണ്ട നഷ്ടപരിഹാരം സംബന്ധിച്ച വ്യവസ്ഥകളില്‍ ഭേദഗതി വരുത്താനും ഇന്ന് 27 യൂറോപ്യന്‍ യൂണിയന്‍ അമ്പാസിഡര്‍മാര്‍ ബ്രസ്സല്‍സില്‍ യോഗം ചേരും. കാബിന്‍ ബാഗേജുമായി യാത്ര ചെയ്യുന്നവരില്‍ നിന്നും പ്രത്യേക ബാഗേജ് ചാര്‍ജ് ഈടാക്കാനും. വിമാനം ദീര്‍ഘനേരം വൈകിയാല്‍ മാത്രമായി നഷ്ടപരിഹാരം നിജപ്പെടുത്താനുമുള്ള നിര്‍ദ്ദേശങ്ങളാണ് വന്നിരിക്കുന്നത്. ഇതുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന ചില സ്രോതസ്സുകളെ ഉദ്ധരിച്ച് യൂറോ ന്യൂസ് ആണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.
യൂറോപ്യന്‍ യൂണിയനിലെ വ്യോമയാത്രക്കാരുടെ അവകാശങ്ങള്‍ പരിഷ്‌കരിക്കുന്നതിനുള്ള നിര്‍ദ്ദേശങ്ങള്‍ അമ്പാസിഡര്‍മാരുടെ യോഗത്തില്‍ ചര്‍ച്ച ചെയ്യും. ചര്‍ച്ചയില്‍ ഉരുത്തിരിയുന്ന തീരുമാനങ്ങള്‍ പിന്നീട് വ്യാഴാഴ്ച നടക്കുന്ന 27 ട്രാന്‍സ്പോര്‍ട്ട് മന്ത്രിമാരുടെ യോഗത്തില്‍ വെയ്ക്കും.
More »
അമേരിക്കന്‍ കര്‍ദ്ദിനാള്‍ ലിയോ പതിനാലാമന്‍ പുതിയ ഇടയന്‍
വത്തിക്കാന്‍ : ഫ്രാന്‍സിസ് മാര്‍പാപ്പയുടെ പിന്‍ഗാമിയായി അമേരിക്കന്‍ കര്‍ദ്ദിനാള്‍ റോബര്‍ട്ട് പ്രെവോസ്റ്റിനെ (69) തിരഞ്ഞെടുത്തു. ആഗോള കത്തോലിക്ക സഭയുടെ പുതിയ പരമാദ്ധ്യക്ഷനായ പ്രെവോസ്റ്റ് ഇനി ലിയോ പതിനാലാമന്‍ മാര്‍പാപ്പ എന്നാകും അറിയപ്പെടുക. മാര്‍പാപ്പ സ്ഥാനത്തെത്തുന്ന ആദ്യ അമേരിക്കക്കാരനാണ് അദ്ദേഹം.
വത്തിക്കാനിലെ സിസ്റ്റീന്‍ ചാപ്പലില്‍ തുടങ്ങിയ കര്‍ദ്ദിനാള്‍മാരുടെ കോണ്‍ക്ലേവിന്റെ നാലാം റൗണ്ട് വോട്ടെടുപ്പിലാണ് ലിയോ മാര്‍പാപ്പയെ ആഗോള കത്തോലിക്ക സഭയുടെ 267 -ാം പരമാദ്ധ്യക്ഷനായി തിരഞ്ഞെടുത്തത്. സിസ്റ്റീന്‍ ചാപ്പലിന്റെ ചിമ്മിനിയില്‍ നിന്ന് വെളുത്ത പുക
More »
ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു; എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്ന് ട്രംപ്
പാകിസ്ഥാനിലെ ഭീകരകേന്ദ്രങ്ങളില്‍ ഇന്ത്യ നടത്തിയ ആക്രമണത്തില്‍ ആദ്യ പ്രതികരണവുമായിഅമേരിക്കന്‍ പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപ്. ഇന്ത്യ തിരിച്ചടിക്കുമെന്ന് എല്ലാവര്‍ക്കുമറിയാമായിരുന്നു. തിരിച്ചടി അറിഞ്ഞത് അല്‍പ്പസമയം മുന്‍പാണ്. എല്ലാം പെട്ടന്ന് അവസാനിക്കട്ടെയെന്നും ട്രംപ് പറഞ്ഞു. ഇന്ത്യ സംയമനം പാലിക്കണമെന്ന് യുഎന്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
ആക്രമണത്തില്‍ പാക്കിസ്ഥാനിലെയും പാക് അധീന കാഷ്മീരിലെയും ഭീകര കേന്ദ്രങ്ങള്‍ തകര്‍ത്തുവെന്ന് ഇന്ത്യന്‍ സൈന്യം വ്യക്തമാക്കി. ഓപ്പറേഷന്‍ സിന്ദൂര്‍ എന്ന പേരിട്ട മിഷനിലൂടെ പാക്കിസ്ഥാനിലെ ഒമ്പത് ഭീകര കേന്ദ്രങ്ങള്‍ ആക്രമിച്ച് തകര്‍ത്തതായി സൈന്യം അറിയിച്ചു. നീതി നടപ്പാക്കിയെന്ന് സൈന്യം എക്‌സില്‍ പോസ്റ്റ് ചെയ്തു. ആക്രമണത്തില്‍ 12 ഭീകരര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുണ്ട്.
ബഹാവല്‍പൂരിലും മുസാഫറബാദിലും കോട്‌ലിയിലും മുറിഡ്‌കെയിലും ആക്രമണം നടന്നു. മിസൈല്‍ ആക്രമണമാണ്
More »
പോപ്പ് ഫ്രാന്‍സിസിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ പുറത്തുവിട്ടു; ലളിതം
ജീവിതത്തിലും, മരണത്തിലും ലാളിത്യം കാത്തുസൂക്ഷിച്ച ആളായിരുന്നു പോപ്പ് ഫ്രാന്‍സിസ്. തന്റെ മരണാനന്തര കര്‍മ്മങ്ങളും ലളിതമായിരിക്കണമെന്നു അദ്ദേഹത്തിന് നിര്‍ബന്ധം ഉണ്ടായിരുന്നു. സെന്റ് മേരി മാഗിയോര്‍ ചര്‍ച്ചിലെ പോപ്പിന്റെ കല്ലറ സന്ദര്‍ശിക്കാന്‍ എത്തുന്നവര്‍ക്ക് ഇത് വ്യക്തമാകും. ശനിയാഴ്ച അന്ത്യവിശ്രമം നല്‍കിയ പോപ്പിന്റെ കല്ലറയുടെ ആദ്യ ചിത്രങ്ങള്‍ ഇപ്പോള്‍ വത്തിക്കാന്‍ പുറത്തുവിട്ടിട്ടുണ്ട്. ഇവിടം പൊതുജനങ്ങള്‍ക്കായി തുറന്ന് നല്‍കിയതോടെ കര്‍ദിനാള്‍മാരും, കന്യാസ്ത്രീകളും ഉള്‍പ്പെടെ ആയിരങ്ങളാണ് ഒഴുകുന്നത്. മണിക്കൂറുകള്‍ കാത്തുനിന്ന ശേഷമാണ് ചര്‍ച്ചില്‍ പ്രവേശിക്കാന്‍ സാധിക്കുന്നത്.
തിങ്കളാഴ്ച വിടവാങ്ങിയ 88-കാരനായ പോപ്പ് ഫ്രാന്‍സിസിനെ സ്വകാര്യമായ ചടങ്ങിലാണ് സെന്റ് മേരി ബസലിക്കയില്‍ അടക്കം ചെയ്തത്. പൊതുദര്‍ശനത്തില്‍ ലോകനേതാക്കള്‍ ഉള്‍പ്പെടെ 250,000 പേരാണ് പങ്കെടുത്തത്. കര്‍ദിനാളായും, പോപ്പായും
More »