ലൈംഗിക തൊഴിലാളിയെ കുത്തിക്കൊന്നു; ഇന്ത്യന് സ്റ്റുഡന്റ് വിസക്കാരന് 28 വര്ഷം ജയില്
ലൈംഗിക തൊഴിലാളിയായ യുവതിയെ കുത്തിക്കൊന്ന ഇന്ത്യക്കാരന് 28 വര്ഷത്തെ ജയില്ശിക്ഷ വിധിച്ച് കോടതി. 2024 സെപ്റ്റംബറില് യുകെയില് സ്റ്റുഡന്റ് വിസയില് എത്തിയ ദീപക് സന്ധു(24) സൗത്താംപ്ടണിലെ യൂണിവേഴ്സിറ്റിയില് നിന്നും ആറാം മാസം പുറത്തായതോടെയാണ് ഇയാളുടെ വിസ റദ്ദായത്.
എന്നാല് സ്പോണ്സര്ഷിപ്പ് നഷ്ടമായിട്ടും സന്ധു ബ്രിട്ടനില് തുടര്ന്നു. വിസ നഷ്ടപ്പെട്ട് ഒന്പതാം മാസമാണ് ഇയാള് യുവതിയെ കൊലപ്പെടുത്തിയത്. താനൊരു മോഡലും, നടനുമാണെന്നാണ് ഇയാള് അവകാശപ്പെട്ടിരുന്നതെന്ന് ഓള്ഡ് ബെയ്ലി കോടതിയില് വ്യക്തമാക്കി. വെസ്റ്റ് ലണ്ടനിലെ ഫ്ളാറ്റില് വെച്ചാണ് സന്ധു ലൈംഗിക തൊഴിലാളി സിയാവോക്വിംഗിനെ കൊലപ്പെടുത്തിയത്.
കേസില് കുറ്റക്കാരനായി കണ്ടെത്തിയതോടെ ജീവപര്യന്തം ശിക്ഷയാണ് സന്ധുവിന് കോടതി സമ്മാനിച്ചത്. കഴിഞ്ഞ വര്ഷം ഡിസംബര് 10ന് യുവതിയെ കിടപ്പുമുറിയില് കമിഴ്ന്ന നിലയില് കണ്ടെത്തുമ്പോള് ഗുരുതരമായി
More »
യുകെയില് വീണ്ടും നിക്ഷേപക വിസ കൊണ്ടുവരാന് ആലോചന
സമ്പന്നരായ വിദേശ നിക്ഷേപകരെ രാജ്യത്തേക്ക് ആകര്ഷിക്കുന്നതിനായി പുതിയ നിക്ഷേപക വിസ പദ്ധതി കൊണ്ടുവരുന്ന കാര്യം ബ്രിട്ടീഷ് സര്ക്കാര് പരിഗണിക്കുന്നു. ഒക്ടോബറിലെ ബജറ്റിന് മുന്നോടിയായി നിക്ഷേപം വര്ധിപ്പിക്കാനും സാമ്പത്തിക വളര്ച്ചയ്ക്ക് വേഗം കൂട്ടാനുമുള്ള നടപടികളുടെ ഭാഗമായാണ് നീക്കം.
2022ല് നിര്ത്തലാക്കിയ നിക്ഷേപക വിസ പദ്ധതി വീണ്ടും കൊണ്ടുവരുന്നതാണ് സര്ക്കാര് പരിഗണിക്കുന്നതെന്ന് ബ്ലൂംബെര്ഗ് റിപ്പോര്ട്ട് ചെയ്തു. എന്നാല് ഇക്കാര്യത്തില് അന്തിമ തീരുമാനമെടുത്തിട്ടില്ല.
നിക്ഷേപക വിസ നിലവിലില്ലാത്തത് സമ്പന്നരായ ചില വ്യക്തികള്ക്കും സംരംഭകര്ക്കും ബ്രിട്ടനില് താമസമാക്കാന് അനുയോജ്യമായ വിസ മാര്ഗങ്ങള് കണ്ടെത്തുന്നതില് ബുദ്ധിമുട്ടുണ്ടാക്കുന്നതായി കുടിയേറ്റ നിയമവിദഗ്ധര് ചൂണ്ടിക്കാട്ടുന്നു.
മുന് പ്രധാനമന്ത്രി ബോറിസ് ജോണ്സന്റെ നേതൃത്വത്തിലുള്ള കണ്സര്വേറ്റീവ്
More »
ബജറ്റില് ഉയര്ന്ന നികുതികള്ക്ക് പദ്ധതി; ബാങ്കിംഗ് മേഖല കടുത്ത ആശങ്കയില്
ഈ മാസം അവസാനം ചാന്സലര് ജോണ് ഹീലി അവതരിപ്പിക്കാനിരിക്കുന്ന ബജറ്റില് ബാങ്കിംഗ് മേഖലയ്ക്ക് നികുതി വര്ദ്ധിപ്പിക്കാന് പദ്ധതിയിടുന്നതായി മുതിര്ന്ന ബാങ്കിംഗ് എക്സിക്യൂട്ടീവുകള് ബിബിസിയോട് പറഞ്ഞു.
യുകെ സമ്പദ്വ്യവസ്ഥയുടെ 'കിരീടത്തിന്റെ' ഭാഗമായി ബാങ്കുകളെ ഹീലി വിശേഷിപ്പിച്ചിരുന്നു, എന്നാല് രണ്ടാഴ്ചയ്ക്കുള്ളില് ബജറ്റില് നികുതി വര്ദ്ധന ഉണ്ടാകുമെന്ന് ബാങ്കിംഗ് മേഖലയിലെ നേതാക്കൾ പറഞ്ഞു.
ഈ വര്ഷത്തെ ആദ്യ ആറ് മാസങ്ങളില് ഏറ്റവും വലിയ നാല് ബാങ്കുകള് ഒന്നിച്ച് ഏകദേശം 15 ബില്യണ് പൗണ്ട് ലാഭം നേടി, കൂടാതെ അധിക നികുതികള് നേരിടാന് ട്രേഡ് യൂണിയനുകള് അവരോട് ആവശ്യപ്പെട്ടിട്ടുണ്ട്.
ബാങ്കിംഗ് മേഖലയുടെ വ്യാപാര സ്ഥാപനമായ യുകെ ഫിനാന്സ്, 'ബാങ്ക് നികുതികളില് കൂടുതല് വര്ദ്ധനവ് മത്സരശേഷിയെ ദുര്ബലപ്പെടുത്തുകയും നിക്ഷേപത്തെയും തൊഴിലവസര സൃഷ്ടിയെയും നിരുത്സാഹപ്പെടുത്തുകയും എല്ലാ
More »
ഇംഗ്ലണ്ടിലെ ആറ് മേഖലകള് കടുത്ത വരള്ച്ചയില്; കുടിവെള്ള വിതരണം പ്രതിസന്ധിയില്
റെക്കോര്ഡ് ചൂട് അനുഭവപ്പെട്ട വേനല്ക്കാലത്തിനു പിന്നാലെ ഇംഗ്ലണ്ടിലെ ആറ് മേഖലകളില് കടുത്ത വരള്ച്ച പ്രഖ്യാപിച്ചു. ഡെവണ്, കോണ്വാള്, ഡോര്സെറ്റ്, സോമര്സെറ്റ്, ഈസ്റ്റ് സസെക്സ്, വെസ്റ്റ് സസെക്സ് എന്നിവിടങ്ങളിലാണ് വരള്ച്ച രൂക്ഷമായത്. തെക്കുകിഴക്കന്, തെക്കുപടിഞ്ഞാറന് ഇംഗ്ലണ്ടിലെ ജലസംഭരണികളില് വെള്ളത്തിന്റെ അളവ് നിര്ണായകമായി കുറഞ്ഞതോടെ പൊതുജലവിതരണം പ്രതിസന്ധിയിലായി. പ്രതിസന്ധി നേരിടാന് അടിയന്തര നടപടികള് സ്വീകരിച്ചുവരികയാണ്. ഏപ്രില് മുതല് സെപ്റ്റംബര് വരെയുള്ള കാലയളവില് ഒരു നൂറ്റാണ്ടിലേറെയായി രേഖപ്പെടുത്തിയ ഏറ്റവും വരണ്ട കാലാവസ്ഥയാണ് ഇത്തവണ അനുഭവപ്പെട്ടത്. കാലാവസ്ഥാ വ്യതിയാനമാണ് വരള്ച്ച രൂക്ഷമാകാന് പ്രധാന കാരണങ്ങളിലൊന്ന്.
ഹേവാര്ഡ്സ് ഹീത്ത്, ഉക്ഫീല്ഡ് എന്നിവിടങ്ങളിലായി ഏകദേശം 95,000 കെട്ടിടങ്ങളിലേക്ക് വെള്ളമെത്തിക്കുന്ന ആര്ഡിംഗ്ലി ജലസംഭരണിയില് ശേഷിയുടെ 19 ശതമാനം വെള്ളം
More »
വനിതകളുടെ ആശുപത്രി വാര്ഡുകളില് ട്രാന്സ് സ്ത്രീകള്ക്ക് വിലക്ക് പ്രഖ്യാപിച്ച് എന്എച്ച്എസ്
ട്രാന്സ് സ്ത്രീകള്ക്ക് വനിതകളുടെ വാര്ഡുകളിലും, സ്ത്രീകള് വസ്ത്രം മാറുന്ന ഇടങ്ങളിലും പ്രവേശനം അനുവദിച്ചിരുന്ന നയത്തില് മാറ്റം വരുത്തി എന്എച്ച്എസ് ഇംഗ്ലണ്ട്. വനിതകള്ക്ക് മാത്രമായുള്ള വാര്ഡുകളില് ട്രാന്സ് സ്ത്രീകള്ക്ക് പ്രവേശനവിലക്ക് ഏര്പ്പെടുത്താമെന്നാണ് എന്എച്ച്എസ് ഇംഗ്ലണ്ട് നയം പുതുക്കിയിരിക്കുന്നത്.
ട്രാന്സ്ജെന്ഡര് രോഗികള്ക്കും, ജീവനക്കാര്ക്കും വനിതകളുടെ ഇടങ്ങളില് പ്രവേശനം നല്കിയ രീതിയാണ് എന്എച്ച്എസ് ഇംഗ്ലണ്ട് തിരുത്തുന്നത്. ഇതുസംബന്ധിച്ച പുതിയ നയരേഖയും പുറത്തുവിട്ടു. ആശുപത്രി വാര്ഡുകള്, ടോയ്ലറ്റുകള്, ചേഞ്ചിംഗ് റൂമുകള് എന്നിവയും പുതിയ നയത്തിന്റെ പരിധിയില് വരും.
ട്രാന്സ്ജെന്ഡര് രോഗികള്ക്ക് അവരുടെ ജനിച്ച സമയത്തെ ലിംഗം നോക്കിയാണ് താമസസൗകര്യം നല്കേണ്ടതെന്നും നയം വ്യക്തമാക്കി. ക്ലിനിക്കല് ആവശ്യങ്ങള്, സ്വകാര്യത, അഭിമാനം എന്നിവ പരിഗണിച്ച്
More »
അമിത ലഹരിയില് ലണ്ടനിലെ തെരുവില് യുഎഇ രാജകുടുംബാംഗം; ശിക്ഷ വിധിച്ച് കോടതി
അമിത ലഹരി ഉപയോഗത്തെത്തുടര്ന്ന് കുഞ്ഞിനെ അലക്ഷ്യ മായി ഉപേക്ഷിച്ചെന്ന കുറ്റത്തിന് അബുദാബി രാജ കുടുംബാംഗത്തിനെതിരെ ലണ്ടന് കോടതി ഉത്തരവ്. ലണ്ടനിലെ തെരുവില് അബോധാവസ്ഥയില് കാണപ്പെട്ട മഹ്റ അല് നഹ്യാനെതിരെ (32) ആണ് കോടതി വിധി.
പുനരധിവാസ നടപടികള് ഉള്പ്പെടെയുള്ള രണ്ട് വര്ഷത്തെ സാമൂഹിക സേവനം ആണ് സൗത്ത്വാര്ക്ക് ക്രൗണ് കോടതി മഹ്റക്കെതിരെ വിധിച്ചത്. പിഴയും കോടതിച്ചെലവുകളുമായി ആകെ 6114 പൗണ്ട് (ഏഴ് ലക്ഷം രൂപയിലധികം) അടയ്ക്കാനും കോടതി ഉത്തരവിട്ടു. നിലവില് മഹ്റയെ സറെയിലുള്ള ലഹരിവിമുക്ത കേന്ദ്രത്തിലേയ്ക്ക് മാറ്റിയിരിക്കുകയാണ്. മൂന്ന് മാസം ഇവിടെ ചികിത്സയില് കഴിയേണ്ടി വരുമെന്നാണ് വിവരം.
ജൂണ് 13നായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. ലണ്ടനിലെ തെരുവില് മഹ്റയെ ബോധമറ്റ നിലയില് ആളുകള് കണ്ടെത്തുകയായിരുന്നു. സമീപത്തായി മറ്റൊരു പുരുഷനും ബോധരഹിതനായി കിടക്കുന്നുണ്ടായിരുന്നു. ഇവര്ക്ക് സമീപത്തായി
More »
ഈ മാസം 2000 തടവുകാര് പുറത്തുകടക്കും; ആശങ്കയില് ജനം
ജയിലുകളിലെ തിരക്ക് കുറയ്ക്കുന്നതിന്റെ ഭാഗമായി ബ്രിട്ടനില് തടവുകാരെ നേരത്തേ മോചിപ്പിക്കുന്ന പദ്ധതിയുടെ രണ്ടാം ഘട്ടം തുടങ്ങി. ഇംഗ്ലണ്ടിലും വെയില്സിലുമായി നൂറുകണക്കിന് തടവുകാരാണ് ഇതിനകം ജയിലുകളില്നിന്ന് പുറത്തിറങ്ങിയത്. വിവാദമായ സര്ക്കാര് പദ്ധതിപ്രകാരം ഈ മാസം ഏകദേശം 2,000 തടവുകാരെ കൂടി മോചിപ്പിക്കും. ഗാര്ഹിക പീഡനക്കേസുകളിലും അക്രമക്കേസുകളിലും ശിക്ഷിക്കപ്പെട്ടവരും ഇതില് ഉള്പ്പെടും. അടുത്ത ഒരു വര്ഷത്തിനിടെ ഘട്ടംഘട്ടമായി 3,000 പേരെക്കൂടി മോചിപ്പിക്കാനാണ് തീരുമാനം.
പ്രധാനമന്ത്രി ആന്ഡി ബേണ്ഹാമിന്റെ ഇടപെടലിനെത്തുടര്ന്ന് നേരത്തേ മോചിപ്പിക്കാനിരുന്നവരുടെ എണ്ണം 6,000ല്നിന്ന് കുറച്ചിരുന്നു. നരഹത്യക്കേസുകളില് ശിക്ഷിക്കപ്പെട്ടവരെ പദ്ധതിയില്നിന്ന് ഒഴിവാക്കിയിട്ടുണ്ട്. അതിനാല് 2019ല് ഡ്യൂട്ടിക്കിടെ കൊല്ലപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് ആന്ഡ്രൂ ഹാര്പ്പറിന്റെ കൊലപാതകക്കേസില്
More »
സ്കൂള് പാഠ്യ പദ്ധതിയില് സ്പീക്കിങ് സ്കില്സും; വീണ്ടും മാറ്റങ്ങള് കൊണ്ടുവരാന് സര്ക്കാര്
ബ്രിട്ടനില് സ്കൂള് വിദ്യാഭ്യാസ പാഠ്യപദ്ധതിയില് വീണ്ടും മാറ്റങ്ങള് കൊണ്ടുകൊണ്ടുവരാന് ലേബര് സര്ക്കാര്. വിദ്യാഭ്യാസ സെക്രട്ടറി ലൂസി പവല് പ്രഖ്യാപിച്ച പുതിയ പദ്ധതിപ്രകാരം, ജിസിഎസ്ഇ മൂല്യനിര്ണയത്തില് വായനയ്ക്കും എഴുത്തിനും തുല്യപ്രാധാന്യം സ്പീക്കിങ് സ്കില്സിനും നല്കും. കുട്ടികളുടെ പെരുമാറ്റവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളില് സ്കൂളുകളില്നിന്ന് പുറത്താക്കുന്ന നടപടികള് കുറയ്ക്കാനും സര്ക്കാര് ലക്ഷ്യമിടുന്നു. കുട്ടികളെ ഒഴിവാക്കുന്നതിനുപകരം എല്ലാവരെയും ഉള്ക്കൊള്ളുന്ന വിദ്യാഭ്യാസരീതിക്കാണ് പ്രാധാന്യം നല്കുന്നതെന്ന് ലൂസി പവല് വ്യക്തമാക്കി.
ബര്മിംഗ്ഹാമില് സ്കൂള് മേധാവികളെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് വിദ്യാഭ്യാസ മേഖലയെക്കുറിച്ചുള്ള തന്റെ കാഴ്ചപ്പാട് അവര് വിശദീകരിച്ചത്. കുട്ടിക്കാലത്തെക്കുറിച്ചുള്ള കാഴ്ചപ്പാടുകള് പുതിയ കാലത്തിനനുസരിച്ച്
More »
ലണ്ടന് പുറത്ത് വാടക നിരക്കുകള് ആദ്യമായി 1400 പൗണ്ട് കടന്നു; തലസ്ഥാനത്ത് താമസം അസാധ്യം
ലണ്ടന് പുറത്തുള്ള വാടക നിരക്കുകള് ആദ്യമായി 1400 പൗണ്ട് മറികടന്നു. വാര്ഷിക റെന്റ് വളര്ച്ച മെല്ലെപ്പോക്ക് നേരിടുന്ന ഘട്ടത്തിലാണ് ഇത് എന്നതാണ് ശ്രദ്ധേയം. കഴിഞ്ഞ വര്ഷങ്ങളില് റെക്കോര്ഡ് നിരക്ക് വര്ദ്ധനയ്ക്ക് ശേഷമാണ് വാര്ഷിക നിരക്കുകള് കൂടുന്നതിന്റെ വേഗത കുറഞ്ഞതെന്ന് റൈറ്റ്മൂവ് റിപ്പോര്ട്ട് പറയുന്നു.
പ്രോപ്പര്ട്ടി പോര്ട്ടലിന്റെ ഏറ്റവും പുതിയ കണക്ക് പ്രകാരം ശരാശരി പ്രതിമാസ റെന്റ് തലസ്ഥാനത്തിന് പുറത്ത് 1418 പൗണ്ടിലേക്ക് എത്തി. ക്വാര്ട്ടേര്ലി വര്ദ്ധന 1.5 ശതമാനമാണ്. വാര്ഷിക വളര്ച്ച 2.4 ശതമാനവുമാണ്. 2021 മുതല് 2023 വരെ ഏകദേശം 10% വര്ദ്ധനവാണ് നിരക്കുകളില് രേഖപ്പെടുത്തിയത്.
അതേസമയം ലണ്ടനില് റെന്റല് നിരക്ക് വര്ദ്ധന ശക്തമായ നിലയിലാണ്. ഇപ്പോള് പരസ്യപ്പെടുത്തുന്ന ശരാശരി പ്രതിമാസ വാടക 2825 പൗണ്ടാണ്. വാര്ഷിക നിരക്ക് വര്ദ്ധന 3.2 ശതമാനത്തിലേക്കും ഉയര്ന്നു. സപ്ലൈ-ഡിമാന്ഡിലെ വ്യത്യാസമാണ് നിരക്കുകളിലും
More »