യു.കെ.വാര്‍ത്തകള്‍

ഇംഗ്ലണ്ടില്‍ പുതിയ മങ്കിപോക്‌സ് വകഭേദം കണ്ടെത്തി
ഇംഗ്ലണ്ടില്‍ ആദ്യമായി മങ്കിപോക്‌സ് എന്നറിയപ്പെട്ടിരുന്ന എംപോക്‌സിന്റെ പുതിയൊരു വകഭേദം കണ്ടെത്തിയതായി ആരോഗ്യ ഉദ്യോഗസ്ഥര്‍ അറിയിച്ചു. ഏഷ്യയില്‍ യാത്ര ചെയ്ത് തിരിച്ചെത്തിയ ഒരാളിലാണ് വൈറസ് കണ്ടെത്തിയത്. രണ്ട് പ്രധാന എംപോക്‌സ് വൈറസ് സ്‌ട്രെയിനുകളുടെ സങ്കലനമാണ് പുതിയ വകഭേദം. ക്ലേഡ് ഐബി, ക്ലേഡ് IIb എന്നീ സ്‌ട്രെയിനുകളുടെ ഘടകങ്ങള്‍ ഇതില്‍ അടങ്ങിയിട്ടുണ്ട്. നിലവില്‍ ഇതിന് പേരിട്ടിട്ടില്ല. പുതിയ സ്‌ട്രെയിനിന്റെ പ്രത്യേകതകളും പ്രാധാന്യവും വിലയിരുത്തിക്കൊണ്ടിരിക്കുകയാണെന്ന് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. വ്യാപന സാധ്യത കൂടുതലായിരിക്കാമെന്നാണ് കണക്കുകൂട്ടല്‍. വൈറസുകള്‍ പരിണമിക്കുന്നത് സാധാരണമാണെന്നും ഗുരുതര രോഗങ്ങളില്‍ നിന്ന് സംരക്ഷിക്കാനുള്ള മികച്ച മാര്‍ഗം വാക്‌സിനേഷന്‍ തന്നെയാണെന്നും യുകെ ഹെല്‍ത്ത് സെക്യൂരിറ്റി ഏജന്‍സി (യുകെഎച്ച്എസ്എ) അറിയിച്ചു. യുകെയിലെ ആരോഗ്യ ഉദ്യോഗസ്ഥര്‍ അടുത്തിടെ

More »

ബ്രിട്ടീഷ് മ്യൂസിയത്തില്‍ വന്‍ കവര്‍ച്ച; ആനക്കൊമ്പിലെ ബുദ്ധപ്രതിമയും അമൂല്യ പുരാവസ്തുക്കളും കടത്തി
ലണ്ടന്‍ : ബ്രിട്ടീഷ് അധിനിവേശ കാലഘട്ടത്തിലെ ഇന്ത്യന്‍ പുരാവസ്തുക്കള്‍ ഉള്‍പ്പെടെ അറുന്നൂറിലധികം അമൂല്യവസ്തുക്കള്‍ ബ്രിസ്റ്റോളിലെ മ്യൂസിയത്തില്‍നിന്ന് മോഷ്ടിച്ചു. രണ്ട് മാസം മുമ്പാണ് മോഷണം നടന്നതെങ്കിലും ഇതിന്റെ വാര്‍ത്ത ഇപ്പോഴാണ് പുറത്തുവരുന്നത്. സെപ്റ്റംബര്‍ 25-ന് പുലര്‍ച്ചെ ഒരു മണിക്കു ശേഷമായിരുന്നു മോഷണം. ബ്രിട്ടീഷ് സാമ്രാജ്യത്തിന്റെയും കോമണ്‍വെല്‍ത്ത് ശേഖരത്തിന്റെയും ഭാഗമായിരുന്ന വസ്തുക്കളാണ് മോഷ്ടിക്കപ്പെട്ടത്. സംഭവസ്ഥലത്ത് കണ്ട നാല് വെള്ളക്കാരായ പുരുഷന്മാരുടെ വീഡിയോ ദൃശ്യങ്ങള്‍ പോലീസ് പുറത്തുവിട്ടു. കൊള്ളക്കാരെ തിരിച്ചറിയാന്‍ പൊതുജനങ്ങള്‍ സഹായിക്കണമെന്ന് പോലീസ് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്. നഷ്ടപ്പെട്ട വസ്തുക്കളില്‍ ആനക്കൊമ്പുകൊണ്ടുള്ള ബുദ്ധപ്രതിമയും ഈസ്റ്റ് ഇന്ത്യ കമ്പനി ഉദ്യോഗസ്ഥന്റെ അരപ്പട്ടയുടെ ബക്കിളും ഉള്‍പ്പെടുന്നു. വലിയ സാംസ്‌കാരിക മൂല്യമുള്ള ഒട്ടേറെ വസ്തുക്കളുടെ

More »

വീടുകള്‍ വാടകക്ക് കൊടുക്കുന്നവര്‍ക്കു തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്
ലണ്ടന്‍ : പണം നിക്ഷേപിക്കുന്ന കാര്യത്തില്‍ റിയല്‍ എസ്റ്റേറ്റ് നല്ലൊരു മേഖലയായാണ് പരിഗണിക്കപ്പെട്ടിരുന്നത്. എന്നാല്‍ ഒന്നിലധികം വീടുകള്‍ വാങ്ങി, അവയൊക്കെ വാടകയ്ക്ക് നല്‍കി ലാഭം നേടുന്നവര്‍ക്കൊക്കെ തിരിച്ചടിയായി പുതിയ റെന്റേഴ്സ് റൈറ്റ് ആക്ട്. ഈ നിയമത്തിന്റെ കീഴില്‍ നിയമലംഘനം നടത്തുന്നവര്‍ക്കുള്ള പിഴ തുകകളുടെ പട്ടിക പുറത്തിറങ്ങിയിരിക്കുകയാണ്. പലതും, താങ്ങാനാവാത്ത വന്‍ തുകകളാണെന്നതാണ് വീട്ടുടമകളെ വിഷമിപ്പിക്കുന്ന കാര്യം. സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് ആയ ഗവ് ഡോട്ട് യു കെയില്‍ ഈയാഴ്ച പ്രസിദ്ധീകരിച്ച ഔദ്യോഗിക മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ പ്രകാരം 3000 പൗണ്ട് മുതലാണ് പിഴത്തുക ആരംഭിക്കുന്നത്. ഏറ്റവും ഗുരുതരമായ നിയമലംഘനങ്ങള്‍ക്ക് അത് 35,000 പൗണ്ട് വരെയായി ഉയരും. ഇതില്‍ പല നിയമലംഘനങ്ങളും സാധാരണ സംഭവിക്കാറുള്ള ചെറിയ പിഴവുകളായി കണ്ട് അവഗണിക്കുകയായിരുന്നു പതിവ്. എന്നാല്‍, ഇപ്പോള്‍ അത്തരം പിഴവുകള്‍ക്കും പിഴ

More »

ലണ്ടനില്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി; വേഗത 150 മൈല്‍
ലണ്ടനില്‍ 2028 മുതല്‍ എയര്‍ പോര്‍ട്ടുകളിലേക്കും സമീപ നഗരങ്ങളിലേക്കും ഫ്ലയിംഗ് ടാക്‌സി യാഥാര്‍ഥ്യമാവുന്നു. ലണ്ടനിലെ കാനറി വാര്‍ഫില്‍ നിന്നും ഗാറ്റ്വിക്ക്, ഹീത്രൂ, കേംബ്രിഡ്ജ് എന്നിവയുള്‍പ്പടെ പലയിടങ്ങളിലേക്കും യാത്രക്കാരുമായി വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ഫ്ലയിംഗ് ടാക്സികള്‍ അധികം താമസിയാതെ പറന്നു തുടങ്ങും. മണിക്കൂറില്‍ 150 മൈല്‍ വേഗതയിലായിരിക്കും ഇവ പറക്കുക. 2028 മുതല്‍തന്നെ വാണിജ്യാടിസ്ഥാനത്തില്‍ ഇത്തരം യാത്രകള്‍ നടത്തുന്നതിനുള്ള അനുമതികള്‍ നല്‍കി കഴിഞ്ഞതായാണ് റിപ്പോര്‍ട്ടുകള്‍. എങ്കിലും യുകെയുടെ ആകാശത്ത് പറക്കാന്‍ തുടങ്ങുന്നതിന് മുന്‍പായി ഇനിയും ഒരുപാട് നിയന്ത്രണ തടസങ്ങള്‍ മറികടക്കേണ്ടതുണ്ട്. അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍, ആദ്യത്തെ വാണിജ്യ പാതയില്‍ സര്‍വ്വീസ് നടത്താന്‍ തങ്ങളുടെ വാലോ എയര്‍ക്രാഫ്റ്റുകള്‍ക്ക് അനുമതി ലഭിക്കും എന്നാണ് വെര്‍ട്ടിക്കല്‍ എയ്‌റോസ്പേസ്

More »

യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്ന ആളുകളുടെ എണ്ണം ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണ്‍ കുതിച്ചു!
തൊഴില്‍ ചെയ്യാതെ ബെനഫിറ്റ് വനാഗി ജീവിക്കാന്‍ സാധിക്കുന്ന രാജ്യമാണ് യുകെ. സര്‍ക്കാര്‍ മറ്റ് നികുതി ദായകരില്‍ നിന്നും പിരിച്ചെടുക്കുന്ന നികുതി വീതിച്ച് നല്‍കുന്നതിനാല്‍ ജോലിയില്ലെങ്കിലും സുഖമായി ജീവിക്കാം. ഈ രീതിയില്‍ ആയിരക്കണക്കിന് ആളുകള്‍ ചെറിയ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് വാങ്ങി കഴിയുന്നു. ഇപ്പോള്‍ ആരോഗ്യ പ്രശ്‌നങ്ങളുടെയും, വൈകല്യങ്ങളുടെയും പേരില്‍ മൂന്ന് മില്ല്യണിലേറെ ജനങ്ങള്‍ ആനുകൂല്യങ്ങള്‍ നേടുന്നുവെന്നാണ് കണക്ക്. ലേബര്‍ അധികാരത്തിലേറി ഒരൊറ്റ വര്‍ഷം കൊണ്ട് ഒരു മില്ല്യണിലേറെ ജനങ്ങള്‍ ഈ തുക കൈപ്പറ്റാന്‍ തുടങ്ങിയെന്ന് പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. ആരോഗ്യ കാരണങ്ങള്‍ പറഞ്ഞ് യൂണിവേഴ്‌സല്‍ ക്രെഡിറ്റ് നേടുന്നവരുടെ എണ്ണത്തില്‍ 2025 സെപ്റ്റംബര്‍ വരെയുള്ള വര്‍ഷത്തില്‍ 41 ശതമാനം വര്‍ദ്ധനവാണുള്ളത്. 933,000 പേര്‍ കൂടി ആനുകൂല്യം നേടാന്‍ തുടങ്ങിയതോടെ യൂണിവേഴ്‌സല്‍ ക്രെഡിറ്റ് 3.2

More »

വിന്റര്‍ ഫ്ലൂ: 6 എന്‍എച്ച്എസ് ആശുപത്രികളില്‍ അടിയന്തര സാഹചര്യം; മാസ്‌ക് നിര്‍ബന്ധം
ലണ്ടന്‍ : വിന്റര്‍ ഫ്ലൂവിന്റെ അടിയന്തര സാഹചര്യം കോവിഡ് കാല നിര്‍ബന്ധിത മാസ്‌ക് ധാരണത്തിലേക്ക് ആളുകളെയെത്തിക്കുന്നു. ചുരുങ്ങിയത് ആറ് ആശുപത്രികളിലെങ്കിലും 'ഗുരുതര പ്രതിസന്ധി' പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സമയത്തെ കണക്കെടുത്താല്‍ ഏറ്റവും ഉയര്‍ന്ന നിലയിലാണ് ആശുപത്രികളില്‍ പ്രവേശിപ്പിക്കപ്പെട്ട ഫ്ലൂ ബാധിതരുടെ എണ്ണം. അതേസമയം, വ്യാപനം ഇനിയും അതിന്റെ മൂര്‍ദ്ധന്യത്തില്‍ എത്തിയിട്ടില്ലെന്ന് വിദഗ്ധര്‍ പറയുന്നു. ഇതുവരെയുണ്ടായിട്ടുള്ളതില്‍ വെച്ച് ഏറ്റവും മോശപ്പെട്ട ഫ്ലൂ സീസണായിരിക്കും ഈ വര്‍ഷം ബ്രിട്ടന്‍ അഭിമുഖീകരിക്കുക എന്നാണ് ആരോഗ്യ രംഗത്തെ പ്രമുഖര്‍ പറയുന്നത്. പല ആശുപത്രികളിലും ഫ്ലൂ ബാധ കൂടുതല്‍ വ്യാപിക്കാതിരിക്കുന്നതിനായി മറ്റ് രോഗങ്ങളുമായി എത്തുന്നവരുടെ സന്ദര്‍ശനം നിരോധിക്കുന്ന സാഹചര്യം പോലും വന്നിരിക്കുകയാണ്. ചിലയിടങ്ങളില്‍ ഫ്ലൂ ബാധിതരുടെ എണ്ണം ക്രമാതീതമായി ഉയര്‍ന്നതോടെ ശസ്ത്രക്രിയകള്‍ പോലും

More »

വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ചു അധ്യാപക സമരം !
വിദ്യാര്‍ത്ഥികളെ പേടിച്ച് അധ്യാപകര്‍ സമരം ചെയ്യേണ്ടി വരുന്ന അവസ്ഥ വന്നാല്‍ എങ്ങനെയിരിക്കും ? കുട്ടികള്‍ക്ക് സ്വാതന്ത്ര്യങ്ങള്‍ വര്‍ധിച്ചതോടെ അധ്യാപകര്‍ ഭയപ്പെട്ട് ജോലി ചെയ്യേണ്ടി വരുന്ന നിലയിലെത്തി കാര്യങ്ങള്‍. സ്‌കൂളിലെ ആണ്‍ വിദ്യാര്‍ത്ഥികള്‍ യാതൊരു നിയന്ത്രണവുമില്ലാതെ സ്വന്തം കാര്യം നോക്കുന്ന അവസ്ഥയില്‍ അധ്യാപകര്‍ സമരത്തിനിറങ്ങുകയാണ്. നോര്‍ത്തംബര്‍ലാന്‍ഡ് ഹെയ്ഡണ്‍ ഹൈ സ്‌കൂളിലെ ജീവനക്കാരാണ് വിദ്യാര്‍ത്ഥികളെ 'നേരെയാക്കാനുള്ള' ഒരു നടപടിയും ശരിയായില്ലെന്ന് വ്യക്തമാക്കുന്നത്. കൂടാതെ തടസ്സപ്പെടുത്തലുകള്‍ പതിവായി തുടരുകയും ചെയ്തു. ഇതോടെ ഡിസംബര്‍ 16, 17, 18 തീയതികളില്‍ വിദ്യാര്‍ത്ഥികളുടെ മോശം പെരുമാറ്റത്തില്‍ പ്രതിഷേധിച്ച് സമരം ചെയ്യുകയാണ് അധ്യാപകര്‍. നവംബര്‍ 19, 25 തീയതികളില്‍ സമരം പ്രഖ്യാപിച്ചിരുന്നെങ്കിലും പരിഹാരം കാണാമെന്ന വാക്ക് വിശ്വസിച്ച് ഇത് മാറ്റിവെച്ചു. എന്നാല്‍ കഴിഞ്ഞ ഏതാനും

More »

ക്രോയിഡോണില്‍ പാലക്കാട് വടക്കാഞ്ചേരി സ്വദേശി അന്തരിച്ചു
തുടര്‍ മരണങ്ങളുടെ ഞെട്ടലില്‍ യുകെ മലയാളി സമൂഹം. ക്രോയ്‌ഡോണ്‍ മലയാളിയായ ജോബിന്‍ മാത്യൂസി(44)ന്റെ വിയോഗമാണ് ഒടുവിലായി സംഭവിച്ചത്. ഏതാനും നാളുകളായി അസുഖ ബാധിതനായിരുന്ന ജോബിനെ ആരോഗ്യാവസ്ഥ മോശമായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുക ആയിരുന്നു. ഇതിനിടയില്‍ രോഗനില വഷളായതോടെ തിങ്കളാഴ്ച മരണം സംഭവിക്കുക ആയിരുന്നു. പാലക്കാട് വടക്കാഞ്ചേരി സ്വദേശിയാണ് ജോബിന്‍. നാലു വര്‍ഷം മുന്‍പാണ് യുകെയില്‍ എത്തിയത്. ജീവിതം കരുപ്പിടിപ്പിച്ചു തുടങ്ങുമ്പോഴേക്കും മരണം ജോബിനെ തട്ടിയെടുക്കുക ആയിരുന്നു. ഭാര്യ രമ്യ ക്രോയ്‌ഡോണ്‍ ഹോസ്പിറ്റലില്‍ നഴ്‌സ് ആയി ജോലി ചെയ്യുകയാണ്. ഇവര്‍ക്ക് രണ്ടു കുട്ടികളാണുള്ളത്. രണ്ടു വയസുകാരി ജോഷ്വായും ഒന്‍പതു വയസുകാരി റെബേക്കയുമാണ് മക്കള്‍. സംസ്‌കാരം സംബന്ധിച്ച വിവരങ്ങള്‍ തീരുമാനമായിട്ടില്ല ഏറെ നാളത്തെ കാത്തിരിപ്പിനൊടുവിലാണ് ഇവര്‍ക്ക് യുകെയില്‍ എത്താന്‍

More »

അനിയന്ത്രിത കുടിയേറ്റം: മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍
യൂറോപ്യന്‍ രാജ്യങ്ങള്‍ അനിയന്ത്രിത കുടിയേറ്റം നേരിടുന്ന സാഹചര്യത്തില്‍ മനുഷ്യാവകാശ ചട്ടങ്ങള്‍ പുതുക്കാന്‍ യുകെ ഉള്‍പ്പെടയുള്ള യൂറോപ്യന്‍ രാജ്യങ്ങള്‍. യൂറോപ്യന്‍ മനുഷ്യാവകാശ കോടതിയായ ഇ സി എച്ച് ആറിന്റെ കുടിയേറ്റ കേസുകള്‍ കൈകാര്യം ചെയ്യുന്ന രീതിയില്‍ വലിയ മാറ്റങ്ങള്‍ക്ക് തുടക്കമിടുന്ന അന്തര്‍ദേശീയ ചര്‍ച്ചകള്‍ സ്‌ട്രാസ്ബര്‍ഗില്‍ നടന്നുവരുകയാണ്. അനധികൃത കുടിയേറ്റം തടയാനും അതിര്‍ത്തി നിയന്ത്രണം ശക്തമാക്കാനും നിയമങ്ങള്‍ പുതുക്കാനുള്ള ആവശ്യം ഉയര്‍ന്ന സാഹചര്യത്തിലാണ് യുകെ, ഡെന്‍മാര്‍ക്ക് തുടങ്ങിയ രാജ്യങ്ങള്‍ ആശയ വിനിമയത്തിന് നേതൃത്വം നല്‍കുന്നത്. ഈ ചര്‍ച്ചകള്‍ വിജയിച്ചാല്‍ മനുഷ്യാവകാശ കരാറിന്റെ 75 വര്‍ഷത്തെ ചരിത്രത്തില്‍ ഏറ്റവും വലിയ മാറ്റമാവുമെന്നാണ് വിലയിരുത്തല്‍. യുകെയുടെ ഡെപ്യൂട്ടി പ്രധാനമന്ത്രി ഡേവിഡ് ലാമി നേതൃത്വം നല്‍കുന്ന സംഘം ഇ സി എച്ച് ആറില്‍ തുടരുമെന്ന ഉറപ്പ് നല്‍കിക്കൊണ്ടാണ്

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions