യു.കെ.വാര്‍ത്തകള്‍

രജിസ്റ്റേഡ് നഴ്‌സായി വേഷമിട്ട് ആറ് നഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്ത് 200,000 പൗണ്ട് വരുമാനം കൈക്കലാക്കിയ തട്ടിപ്പുകാരന്‍ അകത്തായി
രജിസ്റ്റേഡ് നഴ്‌സിന്റെ ഐഡന്റിറ്റി ഉപയോഗിച്ച് നാല് വര്‍ഷത്തോളം ബ്രിട്ടനിലെ വിവിധ നഴ്‌സിംഗ് ഹോമുകളില്‍ ജോലി ചെയ്ത വ്യാജ നഴ്‌സിന് ജയില്‍ശിക്ഷ. ആറോളം കെയര്‍ ഹോമുകളില്‍ ജോലി ചെയ്ത് 200,000 പൗണ്ട് വരെ വരുമാനം നേടുകയും ചെയ്തു ഈ തട്ടിപ്പുകാരന്‍. 2015 ജനുവരി മുതല്‍ 2019 ഏപ്രില്‍ വരെയാണ് നോര്‍ത്ത് ഈസ്റ്റ് ഇംഗ്ലണ്ടിലെ ആറ് കെയര്‍ ഹോമുകളിലായി ആഷ്ടണ്‍ ഗുരമാതുന്‍ഹു ജോലി ചെയ്തത്. വാറിംഗ്ടണിലെ നഴ്‌സിംഗ് ഏജന്‍സിയില്‍ രജിസ്റ്റര്‍ ചെയ്ത ആഷ്ടണ്‍ ഇതിനായി മറ്റൊരു യഥാര്‍ത്ഥ നഴ്‌സിന്റെ ഐഡന്റിറ്റിയാണ് ദുരുപയോഗം ചെയ്തതെന്ന് ലിവര്‍പൂള്‍ ക്രൗണ്‍ കോടതി വിചാരണയില്‍ കണ്ടെത്തി. വ്യാജ നഴ്‌സായി പ്രവര്‍ത്തിച്ച വകയില്‍ 172,920.94 പൗണ്ടാണ് ഇവര്‍ വരുമാനം നേടിയത്. വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സിലെ ഡഡ്‌ലിയില്‍ നിന്നുള്ള ഈ 46-കാരന് 40 മാസത്തെ ശിക്ഷയാണ് വിധിച്ചത്. വ്യാജ സേവനം നല്‍കിയെന്ന് ഇയാള്‍ കുറ്റസമ്മതം നടത്തി. കെയര്‍ ഹോമില്‍

More »

എ&ഇയില്‍ നിന്നും ചികിത്സയില്ലാതെ മടങ്ങുന്നവരുടെ എണ്ണം മൂന്നിരട്ടി കൂടി; കണക്കുകള്‍ പുറത്തുവിട്ട് ആര്‍സിഎന്‍
അടിയന്തര ആവശ്യങ്ങള്‍ക്കാണ് രോഗികള്‍ ആശുപത്രികളിലെ എ&ഇകളിലേക്ക് എത്താറുള്ളത്. എന്നാല്‍ ഇവിടെ നിന്നും ആശുപത്രിയിലേക്ക് അഡ്മിഷന്‍ കിട്ടുന്നത് തന്നെ ബുദ്ധിമുട്ടാണ്. യാതൊരു ചികിത്സയും കിട്ടാതെ എ&ഇയില്‍ നിന്നും മടങ്ങുന്ന ആളുകളുടെ എണ്ണം കഴിഞ്ഞ ആറ് വര്‍ഷത്തിനിടെ മൂന്നിരട്ടി വര്‍ധിച്ചതായി പുതിയ കണക്കുകള്‍ വ്യക്തമാക്കുന്നു. അടിയന്തര ആശുപത്രി ചികിത്സകള്‍ക്ക് ഡിമാന്‍ഡ് കൂടുകയും, കാത്തിരിപ്പ് ഏറുകയും ചെയ്യുന്നതിനിടെയാണ് എമര്‍ജന്‍സി ഡിപ്പാര്‍ട്ട്‌മെന്റുകളില്‍ നിന്നും രോഗികള്‍ ചികിത്സ കിട്ടാതെ മടങ്ങുന്ന അവസ്ഥ വര്‍ദ്ധിക്കുന്നതെന്ന് റോയല്‍ കോളേജ് ഓഫ് നഴ്‌സിംഗ് എന്‍എച്ച്എസ് കണക്കുകളിലെ പരിശോധനകളില്‍ നിന്നും കണ്ടെത്തി. 2025 ജൂലൈ മുതല്‍ സെപ്റ്റംബര്‍ വരെ കാലയളവില്‍ 320,000-ലേറെ ആളുകളാണ് എ&ഇകളില്‍ നിന്നും ചികിത്സ കിട്ടാതെ മടങ്ങിയത്. 2019-ലെ കണക്കുകളുമായി താരതമ്യം ചെയ്യുമ്പോള്‍ മൂന്നിരട്ടി വര്‍ധനവാണ്

More »

നാല് മില്ല്യണ്‍ കുടുംബങ്ങള്‍ അടുത്ത മൂന്ന് വര്‍ഷവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടേണ്ടി വരും
പലിശ നിരക്കുകള്‍ കുറഞ്ഞിട്ടും നാല് മില്ല്യണ്‍ കുടുംബങ്ങള്‍ അടുത്ത മൂന്ന് വര്‍ഷവും ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടേണ്ടി വരുമെന്ന് ബാങ്ക് ഓഫ് ഇംഗ്ലണ്ട്. മോര്‍ട്ട്‌ഗേജ് ചെലവുകളില്‍ അടുത്ത മൂന്ന് വര്‍ഷവും ആശ്വാസം പ്രതീക്ഷിക്കേണ്ടെന്നാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പറയുന്നത്. പലിശ നിരക്കുകള്‍ താഴേക്ക് പോകുമ്പോഴും നാല് മില്ല്യണ്‍ കുടുംബങ്ങള്‍ ഉയര്‍ന്ന മോര്‍ട്ട്‌ഗേജ് ചെലവുകള്‍ നേരിടുമെന്നാണ് കേന്ദ്ര ബാങ്കിന്റെ നിഗമനം. ഹോം ലോണുകളുടെ പകുതിയില്‍ താഴെ മാത്രം വരുന്ന ഈ സംഖ്യയില്‍ നിന്നും മുന്‍ വര്‍ഷങ്ങളിലെ വര്‍ധനവുകള്‍ ഭൂരിഭാഗം പേരെയും കുഴപ്പിച്ചില്ലെന്നും വ്യക്തമായി. 2021 ഡിസംബര്‍ മുതലാണ് ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ച് തുടങ്ങിയത്. പൂജ്യത്തിന് അരികില്‍ നിന്നും 2023 സമ്മറില്‍ 5.25 ശതമാനത്തിലേക്ക് ഇത് വര്‍ധിച്ചു. തൊട്ടടുത്ത വര്‍ഷം മുതല്‍ ഇത് കുറയ്ക്കാന്‍

More »

ബര്‍മിംഗ്ഹാമില്‍ കത്തി ആക്രമണങ്ങള്‍ പെരുകി; ബോധവല്‍ക്കരണവുമായി പോലീസ്
ബര്‍മിംഗ്ഹാം നഗരത്തില്‍ സമീപകാലത്തായി കത്തി ആക്രമണങ്ങള്‍ പെരുകുന്നതില്‍ ആശങ്ക. ബുള്‍റിങ്കിന് സമീപം ബസ് കാത്തു നിന്നിരുന്ന കേറ്റി ഫോക്‌സിന്റെ കൊലപാതകവും പിന്നാലെ 19 കാരനായ യാസിന്‍ അല്‍മയുടെ ഹാന്‍ഡ്‌സ്‌വര്‍ത്തിലെ കുത്തേറ്റുള്ള മരണവും അക്ഷരാര്‍ത്ഥത്തില്‍ നഗര വാസികളെ ഞെട്ടിക്കുന്ന സംഭവങ്ങള്‍ ആയിരുന്നു. ഒരു മാസത്തിനുള്ളില്‍ നഗര മധ്യത്തില്‍ നാല് കുത്തേറ്റ സംഭവങ്ങള്‍ വരെ റിപ്പോര്‍ട്ട് ചെയ്തതോടെ പോലീസ് ശക്തമായ നിരീക്ഷണവും ഇടപെടലുകളും നടത്താന്‍ തുടങ്ങിയതായാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത് . വെസ്റ്റ് മിഡ്‌ലാന്‍ഡ്സ് പോലീസിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പ്രകാരം, ലോസല്‍സ്–ഈസ്റ്റ് ഹാന്‍ഡ്‌സ്‌വര്‍ത്ത്, ആസ്റ്റണ്‍ എന്നിവയാണ് 2,000-ത്തിലധികം ക്രൂരമായ, ലൈംഗിക സ്വഭാവമുള്ള കേസുകള്‍ റിപ്പോര്‍ട്ട് ചെയ്ത നഗരപ്രദേശങ്ങള്‍. അക്കോക്സ് ഗ്രീന്‍ , സ്റ്റോക്ക്‌ലാന്‍ഡ് ഗ്രീന്‍, സൗത്ത്

More »

ഇംഗ്ലണ്ടില്‍ 40 ലക്ഷം കുട്ടികള്‍ സാമ്പത്തിക പീഡനത്തിന്റെ ഇരകള്‍! സാമ്പത്തിക നിയന്ത്രണങ്ങള്‍ കുടുംബങ്ങളെ ശിഥിലമാക്കുന്നു
ഇംഗ്ലണ്ടിലെ ഏകദേശം നാല് മില്ല്യണ്‍ കുട്ടികള്‍ സാമ്പത്തിക പീഡനത്തിന്റെ ഇരകള്‍ ആണെന്ന് പഠന റിപ്പോര്‍ട്ട്. കുട്ടികളെ കുടുംബത്തിനുള്ളിലെ സാമ്പത്തിക അസ്ഥിരത നേരിട്ടോ പരോക്ഷമായോ ബാധിക്കുന്നതായി സര്‍വൈവിംഗ് എക്കണോമിക് എബ്യൂസ് (SEA) പുറത്തിറക്കിയ ഏറ്റവും പുതിയ പഠനത്തില്‍ പറയുന്നു. മാതാക്കളില്‍ നിന്ന് പോക്കറ്റ് മണിയും പിറന്നാള്‍ പണവും വരെ കവര്‍ന്നെടുക്കുന്ന സംഭവങ്ങള്‍ ഉള്‍പ്പെടെ, കുടുംബത്തിന്റെ സാമ്പത്തിക സ്വാതന്ത്ര്യം പൂര്‍ണമായി നിയന്ത്രിക്കുന്ന രീതികളാണ് ഉള്ളെതെന്നാണ് റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നത്. 18 വയസിന് താഴെയുള്ള കുട്ടികളുള്ള മാതാക്കളില്‍ 27 ശതമാനം പേര്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഇത്തരത്തിലുള്ള സാമ്പത്തിക പീഡനത്തില്‍പ്പെട്ടിട്ടുണ്ടെന്ന് പഠനം കണ്ടെത്തി. ബാങ്ക് അക്കൗണ്ടുകളിലേക്ക് പ്രവേശനം തടയല്‍, അവകാശം നിഷേധിക്കല്‍, സാമ്പത്തിക സഹായങ്ങള്‍ അറ്റുപോകുക തുടങ്ങിയ പ്രവണതകള്‍ കുട്ടികളുടെ

More »

ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു
ലൈംഗികാരോപണങ്ങളും കുട്ടിപീഡകനായുള്ള ബന്ധവും മൂലം തിരിച്ചടി നേരിട്ട ആന്‍ഡ്രൂവിന്റെ അവശേഷിച്ച രാജകീയ സ്ഥാനപ്പേരുകളും തിരിച്ചെടുത്തു. ആന്‍ഡ്രൂ മൗണ്ട്ബാറ്റണ്‍ വിന്‍ഡ്‌സര്‍ എന്ന സാധാരണ ബ്രിട്ടീഷ് പൗരനിലേക്ക് തരംതാഴ്ത്തപ്പെടുന്നതിന്റെ അവസാനഘട്ട നടപടികള്‍ പൂര്‍ത്തിയായിരിക്കുകയാണ്. രാജകീയ സ്ഥാനപ്പേരുകള്‍ ഔദ്യോഗികമായി പിടിച്ചെടുക്കുന്നത് പൂര്‍ത്തിയാക്കിക്കൊണ്ട് ആണ് എല്ലാ അവകാശങ്ങളും തിരിച്ചെടുത്തത്. മുന്‍ യോര്‍ക്ക് ഡ്യൂക്കിന്റെ ഓര്‍ഡര്‍ ഓഫ് ദി ഗ്രാറ്റര്‍ അംഗത്വമാണ് ചാള്‍സ് രാജാവ് തിങ്കളാഴ്ച ഔദ്യോഗികമായി റദ്ദാക്കിയത്. 1348-ല്‍ എഡ്വാര്‍ഡ് മൂന്നാമന്‍ രാജാവ് സ്ഥാപിച്ച ഏറ്റവും പഴക്കമേറിയ ബ്രിട്ടീഷ് ഓര്‍ഡര്‍ ഓഫ് ഷിവല്‍റിയാണ് ഇത്. ആന്‍ഡ്രൂവിന്റെ നൈറ്റ് ഓഫ് ദി ഗ്രാന്‍ഡ് ക്രോസ് ഓഫ് ദി റോയല്‍ വിക്ടോറിയ ഓര്‍ഡറിന്റെയും കാലാവധി അവസാനിച്ചതായി യുകെയുടെ ഔദ്യോഗിക പബ്ലിക് റെക്കോര്‍ഡായ ദി ഗസറ്റില്‍

More »

ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാന്‍ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ച് ബിഎംഎ
വെല്ലുവിളിച്ച് പോരാടാന്‍ ഇറങ്ങിയ ഹെല്‍ത്ത് സെക്രട്ടറിയോട് പരസ്യമായ യുദ്ധ പ്രഖ്യാപനം നടത്തി ഡോക്ടര്‍മാരുടെ യൂണിയന്‍ ആയ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍. വിന്ററും ക്രിസ്മസും പണിമുടക്കാനുള്ള അനുകൂല അവസരമാക്കി മാറ്റാനാണ് ബിഎംഎ തീരുമാനിച്ചിരിക്കുന്നത്. ഇതിന്റെ ഭാഗമായി ക്രിസ്മസിന് മുമ്പ് എന്‍എച്ച്എസിനെയും, രോഗികളെയും ദുരന്തത്തിലേക്ക് തള്ളിവിടാന്‍ അഞ്ച് ദിന പണിമുടക്ക് പ്രഖ്യാപിച്ചിരിക്കുകയാണ് സംഘടന. ആശുപത്രികളെ പൂര്‍ണ്ണമായി സ്തംഭിപ്പിക്കാന്‍ ലക്ഷ്യമിട്ടാണ് ഡിസംബറില്‍ അഞ്ച് ദിവസം കൂടി പണിമുടക്ക് നടത്താനുള്ള പുതിയ പ്രഖ്യാപനം. ക്രിസ്മസിന് തൊട്ടുമുന്‍പ് ഡിസംബര്‍ 17 മുതല്‍ ഡിസംബര്‍ 22 വരെയാണ് ആയിരക്കണക്കിന് റസിഡന്റ് ഡോക്ടര്‍മാര്‍ പണിമുടക്കാന്‍ ഇറങ്ങുന്നത്. ഗവണ്‍മെന്റ് പുതിയ ഓഫറൊന്നും മുന്നോട്ട് വെയ്ക്കാത്ത സാഹചര്യത്തില്‍ കൂടുതല്‍ സമരതീയതികള്‍ പ്രഖ്യാപിക്കുകയല്ലാതെ മറ്റ് മാര്‍ഗ്ഗങ്ങള്‍

More »

അനധികൃത കുടിയേറ്റക്കാര്‍ക്ക് ഇനി മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി കിട്ടില്ല !
യുകെയില്‍ അനധികൃത കുടിയേറ്റക്കാര്‍ക്ക് കൂടുതല്‍ നിയന്ത്രണം വരും. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്നവര്‍ക്ക് മെഡിക്കല്‍ യാത്രയ്ക്ക് ടാക്‌സി നിരോധിക്കും. അഭയാര്‍ത്ഥി ക്യാമ്പില്‍ കഴിയുന്ന അനധികൃത കുടിയേറ്റക്കാര്‍ക്ക് മെഡിക്കല്‍ ചികിത്സയ്ക്കായി ടാക്‌സി ഉപയോഗിക്കുന്നത് ഫെബ്രുവരി മുതല്‍ നിരോധിക്കാന്‍ തീരുമാനിച്ചു. ബിബിസി നടത്തിയ അന്വേഷണത്തില്‍ ചില അഭയാര്‍ത്ഥികള്‍ നൂറുകണക്കിന് മൈല്‍ നീളുന്ന ടാക്‌സി യാത്ര നടത്തിയതായി കണ്ടെത്തി. ഒരു അഭയാര്‍ത്ഥി 250 മൈല്‍ ടാക്‌സിയില്‍ യാത്ര ചെയ്തപ്പോള്‍ സര്‍ക്കാരിന് 600 പൗണ്ട് ചെലവായത് വിവാദമായിരുന്നു. സര്‍ക്കാര്‍ നിലവില്‍ ശരാശരി 15.8 മില്യണ്‍ പൗണ്ടാണ് ഗതാഗത ചിലവിനായി ഉപയോഗിക്കുന്നത്. പല നഗരങ്ങളിലും ഹോട്ടലില്‍ നിന്ന് ആശുപത്രിയിലേക്ക് ചെറിയ ദൂരത്തിന് പോലും ടാക്‌സി വിളിക്കുകയാണ് ഇവര്‍. ചില കരാര്‍ കമ്പനികള്‍ അനാവശ്യമായി ദൂരം കൂട്ടിയാണ് യാത്ര നടത്തുന്നത്.

More »

യുകെയിലെ വിവിധ ഭാഗങ്ങളില്‍ ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകള്‍
യുകെയിലെ വിവിധ ഭാഗങ്ങളില്‍ മഴ മൂലമുള്ള കടുത്ത കാലാവസ്ഥാ മുന്നറിയിപ്പ് പുറപ്പെടുവിച്ച് മെറ്റ് ഓഫീസ്. ഡസന്‍ കണക്കിന് വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് നല്‍കിയിരിക്കുന്നത്. സൗത്ത് വെയില്‍സില്‍ ഞായറാഴ്ച അതിശക്തമായ മഴയെ തുടര്‍ന്ന് ജീവന്‍ അപകടത്തിലാക്കുന്ന കാലാവസ്ഥാ മുന്നറിയിപ്പാണ് മെറ്റ് പുറപ്പെടുവിച്ചത്. തിങ്കളാഴ്ച പുലര്‍ച്ചെ മുതല്‍ സൗത്ത് വെയില്‍സില്‍ ആംബര്‍ കാലാവസ്ഥാ മുന്നറിയിപ്പ് നിലവില്‍ വരും. ചൊവ്വാഴ്ച രാവിലെ വരെ ശക്തമായ മഴ തുടരുമെന്ന് അറിയിപ്പില്‍ പറയുന്നു. സൗത്ത് വെസ്റ്റ്, നോര്‍ത്ത് വെസ്റ്റ് ഇംഗ്ലണ്ടില്‍ മഴയ്ക്കുള്ള മഞ്ഞ ജാഗ്രതയാണ് നല്‍കിയിരിക്കുന്നത്. വെയില്‍സിലെ സെന്‍ഡ്രല്‍, നോര്‍ത്തേണ്‍ മേഖലകളിലും മഴ മുന്നറിയിപ്പുണ്ട്. ഇംഗ്ലണ്ടിലെ വിവിധ നദികളിലായി 35 വെള്ളപ്പൊക്ക അലേര്‍ട്ടുകളാണ് എന്‍വയോണ്‍മെന്റ് ഏജന്‍സി പുറപ്പെടുവിച്ചിട്ടുള്ളത്. നാച്വറല്‍ റിസോഴ്‌സസ് വെയില്‍സ് 10 അലേര്‍ട്ടുകളും

More »

 
 
    © 2022 ukmalayalamnews.com All rights reserved. Powered by PI Digi-Logical Solutions