ജനത്തെ വലച്ച രണ്ട് ബജറ്റുകള്‍: റേച്ചല്‍ റീവ്സിന്റെ കസേര മാസങ്ങള്‍ക്കുള്ളില്‍ തെറിക്കുമെന്ന് വോട്ടര്‍മാര്‍
ഇന്‍കം ടാക്സ് പരിധികള്‍ മരവിപ്പിച്ചത് ലേബര്‍ പ്രകടനപത്രികയുടെ നഗ്നമായ ലംഘനമാണ് ലേബര്‍ ബജറ്റെന്ന് വ്യക്തമാക്കിവോട്ടര്‍മാര്‍. അതുകൊണ്ടുതന്നെ ചാന്‍സലര്‍ കസേരയില്‍ റീവ്സ് മാസങ്ങള്‍ തികയ്ക്കില്ല എന്നാണ് പകുതിയിലേറെ വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ഇന്‍കം ടാക്സ് പരിധികള്‍ മരവിപ്പിച്ച് നിര്‍ത്തിക്കൊണ്ട് പ്രകടനപത്രികാ വാഗ്ദാനത്തിന്റെ ലംഘനമാണ് ലേബര്‍ നടപ്പാക്കിയതെന്ന് വോട്ടര്‍മാര്‍ കരുതുന്നു.
റേച്ചല്‍ റീവ്സിന്റെ രണ്ടാം ബജറ്റിന് ശേഷം ചാന്‍സലര്‍ സ്ഥാനത്ത് നിന്നും റീവ്സിനെ മാറ്റേണ്ടതാണെന്നാണ് വോട്ടര്‍മാര്‍ പ്രവചിക്കുന്നത്. ജീവിതച്ചെലവ് കുറയ്ക്കാന്‍ സഹായിക്കുന്നതാകും ബജറ്റെന്ന് റീവ്സ് അവകാശപ്പെട്ടിരുന്നു. എന്നാല്‍ കേവലം ആറ് ശതമാനം വോട്ടര്‍മാര്‍ക്കാണ് ഈ വിശ്വാസമുള്ളത്. രാജ്യത്തിന്റെ വലിയ ആശങ്കയും ഇതുതന്നെ. മോര് ഇന്‍ കോമണ്‍ നടത്തിയ സര്‍വ്വെയിലെ ഫലങ്ങള്‍ നം.10, നം.11 കേന്ദ്രങ്ങളില്‍
More »
തിങ്കളും ചൊവ്വയും യുകെയില്‍ കനത്ത മഴയും വെള്ളപ്പൊക്കവും ഉണ്ടാകുമെന്ന് മുന്നറിയിപ്പ്
അടുത്തയാഴ്ച തുടക്കത്തോടെ യുകെയിലെ വിവിധ ഭാഗങ്ങളില്‍ മഴയും വെള്ളപ്പൊക്കവും ഉണ്ടാകാനിടയുണ്ടെന്നു മുന്നറിയിപ്പുകള്‍. മിക്ക ഭാഗങ്ങളിലും മഞ്ഞ മുന്നറിയിപ്പാണ് പുറപ്പെടുവിച്ചിരിക്കുന്നത്. തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിലും വെയ്ല്‍സിലും അര്‍ധരാത്രി മുതല്‍ തിങ്കളാഴ്ച വൈകിട്ട് മൂന്നു മണിവരെ കനത്ത മഴയും വെള്ളപ്പൊക്കവും കാരണം പലയിടങ്ങളിലും ഗതാഗത തടസമുണ്ടാകുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. അതേസമയം തിങ്കളാഴ്ച രാത്രി എട്ടു മണി മുതല്‍ ചൊവാഴ്ച രാവിലെ ആറു മണി വരെ തെക്ക് കിഴക്കന്‍ ഇംഗ്ലണ്ടില്‍ സമാനമായ സാഹചര്യം ഉണ്ടാകുമെന്നും മുന്നറിയിപ്പിലുണ്ട്.
തെക്ക് പടിഞ്ഞാറന്‍ ഇംഗ്ലണ്ടിന്റെയും തെക്കന്‍ വെയ്ല്‍സിന്റെയും പല ഭാഗങ്ങളിലും തിങ്കളാഴ്ച 80 മി. മീ വരെ മഴയാണ് പ്രതീക്ഷിക്കുന്നത്. അതേസമയം, വടക്ക്, തെക്ക് ഇംഗ്ലണ്ടുകളില്‍ 60 മുതല്‍ 60 മി. മീ വരെ മഴയുണ്ടാകും. കൊടുങ്കാറ്റിനോളം ശക്തി പ്രാപിച്ചേക്കാവുന്ന തരത്തിലുള്ള അതിശക്തമായ കാറ്റും
More »
ഡോക്ടര്‍മാരുടെ യൂണിയനുമായി കൊമ്പുകോര്‍ത്ത് ഹെല്‍ത്ത് സെക്രട്ടറി; ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷനും ഹെല്‍ത്ത് സെക്രട്ടറി സ്ട്രീറ്റിംഗും പരസ്യമായ പോരില്‍. ഹെല്‍ത്ത് സെക്രട്ടറിയും ബിഎംഎയും തമ്മിലുള്ള ബന്ധം റസിഡന്റ് ഡോക്ടര്‍മാരുടെ സമരങ്ങളോടെയാണ് മോശമായത്.
ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്റെ സമീപനം അസഹനീയമായി മാറിയിട്ടുണ്ടെന്ന് ഹെല്‍ത്ത് സെക്രട്ടറി ആരോപിക്കുന്നു. തെറ്റിദ്ധരിപ്പിക്കുന്ന വിവരങ്ങളാണ് ഡോക്ടര്‍മാരുടെ യൂണിയന് പങ്കുവെയ്ക്കുന്നതെന്നും വിമര്‍ശിച്ചാണ് ഇവരുമായി വെസ് സ്ട്രീറ്റിംഗ് നേരിട്ട് കൊമ്പുകോര്‍ക്കുന്നത്.
തിങ്കള്‍ മുതല്‍ വെള്ളി വരെ രാവിലെ 8-നും, വൈകീട്ട് 6.30-നും ഇടയില്‍ രോഗികള്‍ക്ക് ജിപിമാരെ ഓണ്‍ലൈനില്‍ ബന്ധപ്പെടുന്നത് എളുപ്പമാക്കിയിരുന്നു. എന്നാല്‍ ഈ നടപടിയില്‍ ബിഎംഎ മാറ്റങ്ങള്‍ വരുത്തിയതില്‍ രോഷം രേഖപ്പെടുത്തി ഹെല്‍ത്ത് സെക്രട്ടറി 50,000 ജിപിമാര്‍ക്ക് നേരിട്ട് കത്തയച്ചു. അസാധാരണ നീക്കമായാണ് ഇതിനെ വ്യാഖ്യാനിക്കുന്നത്.
ജിപിമാരുടെ
More »
ക്രിസ്മസിന് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ വഴിയൊരുങ്ങുന്നു; മോര്‍ട്ട്ഗേജ് കാര്‍ക്ക് ആശ്വാസം
റേച്ചല്‍ റീവ്സിന്റെ ബജറ്റ് പ്രഖ്യാപനങ്ങള്‍ കഴിഞ്ഞത്തോടെ ചിത്രം വ്യക്തമായിരിക്കുകയാണ്. ഇതോടെ ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ തീരുമാനങ്ങളിലേക്കാണ് മോര്‍ട്ട്ഗേജ് വിപണി ഉറ്റുനോക്കുന്നത്. ക്രിസ്മസ് സമ്മാനമായി പലിശ നിരക്കുകള്‍ കുറയ്ക്കുന്ന പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമെന്നാണ് ഇപ്പോള്‍ പ്രതീക്ഷ സജീവമാകുന്നത്.
ബജറ്റിന് ശേഷം ബാങ്ക് ഓഫ് ഇംഗ്ലണ്ട് പലിശ കുറയ്ക്കാന്‍ നടപടി സ്വീകരിക്കുമെന്ന് 93 ശതമാനം സാധ്യതയാണ് വിപണി മുന്നോട്ട് വെയ്ക്കുന്നത്. ഡിസംബര്‍ 18ന് മോണിറ്ററി പോളിസി കമ്മിറ്റി യോഗം ചേരുമ്പോള്‍ ബേസ് റേറ്റ് 4 ശതമാനത്തില്‍ നിന്നും 3.75 ശതമാനത്തിലേക്ക് താഴുമെന്നാണ് സിറ്റി ട്രേഡര്‍മാര്‍ വിലയിരുത്തുന്നത്.
ഒരാഴ്ച മുന്‍പ് 85 ശതമാനം സാധ്യത കല്‍പ്പിച്ച സ്ഥാനത്താണ് ഈ വര്‍ധന. അടുത്ത വര്‍ഷം അവസാനത്തോടെ കൂടുതല്‍ പലിശ കുറയാന്‍ സാധ്യതയുണ്ടെന്നും വിപണികള്‍ കരുതുന്നു. മാര്‍ച്ച്, ജൂലൈ മാസങ്ങളില്‍ 3.25% വരെ നിരക്ക് കുറയാമെന്ന്
More »
ലണ്ടന്‍ കൗണ്‍സിലുകളില്‍ സൈബര്‍ ആക്രമണം; താമസക്കാര്‍ ജാഗ്രത പാലിക്കണമെന്ന് മുന്നറിയിപ്പ്
ലണ്ടനിലെ കൗണ്‍സിലുകളെ ലക്ഷ്യമിട്ടുണ്ടായ സൈബര്‍ ആക്രമണത്തെ തുടര്‍ന്ന് താമസക്കാരോട് അധിക ജാഗ്രത പുലര്‍ത്തണമെന്ന് മുന്നറിയിപ്പ്. റോയല്‍ ബറോ ഓഫ് കെന്‍സിങ്ടണ്‍ ആന്‍ഡ് ചെല്‍സിയ (RBKC) ഉള്‍പ്പെടെയുള്ള കൗണ്സിലുകളിലാണ് മുന്നറിയിപ്പ് നല്‍കിയത്. കൗണ്‍സിലിന്റെ സിസ്റ്റങ്ങളില്‍ നിന്ന് ചില സുപ്രധാന വിവരങ്ങള്‍ മോഷണം പോയതായി അധികൃതര്‍ സ്ഥിരീകരിച്ചു. ഇതില്‍ വ്യക്തിഗതമായതോ സാമ്പത്തികവിവരങ്ങളോ ഉള്‍പ്പെട്ടിട്ടുണ്ടോ എന്ന് പരിശോധിക്കുന്നതായും അവര്‍ വ്യക്തമാക്കി.
ആക്രമണത്തെ തുടര്‍ന്ന് ഫോണ്‍ സിസ്റ്റങ്ങള്‍ ഉള്‍പ്പെടെ നിരവധി സേവനങ്ങള്‍ തകരാറിലായതോടെ ആര് ബി കെ സി, വെസ്റ്റ്മിന്‍സ്റ്റര്‍, ഹാമര്‍സ്മിത്ത് & ഫുല്‍ഹാം കൗണ്‍സിലുകള്‍ രണ്ടാഴ്ചയെങ്കിലും വലിയ തടസ്സങ്ങള്‍ നേരിടുമെന്ന് അറിയിച്ചു. നാഷണല്‍ സൈബര്‍ സെക്യൂരിറ്റി സെന്ററിന്റെയും മെട്രോപൊളിറ്റന്‍ പൊലീസിന്റെയും ദേശീയ ക്രൈം ഏജന്‍സിയുടെയും സഹായത്തോടെ
More »
നികുതി കൊള്ള: ബ്രിട്ടീഷ് യുവാക്കള്‍ ജോലിക്കായി ഓസ്ട്രേലിയയിലേക്കും ദുബായിലേക്കും പറക്കുന്നു
ലേബര്‍ ഗവണ്മെന്റിന്റെ നികുതി കൊള്ള ബ്രിട്ടീഷ് യുവാക്കളെ വിദേശങ്ങളിലേക്ക് ചേക്കേറാന്‍ പ്രേരിപ്പിക്കുന്നു. യുവാക്കള്‍ക്ക് ജോലി നല്കിയാല് എംപ്ലോയേഴ്സിനും ഭാരം ആണെന്നതിനാല്‍ യുവാക്കള്‍ക്ക് അവിടെയും തിരിച്ചടി നേരിടുകയാണ്. യുകെയില്‍ നിന്നും യുവാക്കള്‍ ഓസ്ട്രേലിയയിലേക്കും, ദുബായിലേക്കുമാണ് ജോലിക്കായി ഇപ്പോള്‍ പലായനം ചെയ്യുന്നത്. കഴിഞ്ഞ നാല് വര്‍ഷത്തിനിടെ ഒരു മില്ല്യണിലേറെ യുവാക്കള്‍ നാടുവിട്ടു. ലേബറിന്റെ നികുതി വര്‍ധനവുകളില്‍ നിന്നും രക്ഷപ്പെടാന്‍ കൂടുതല്‍ പേര് ഈ വഴിതെരഞ്ഞെടുക്കുകയാണ്.
2025 ജൂണ്‍ വരെ 252,000 ബ്രിട്ടീഷുകാരാണ് യുകെ ഉപേക്ഷിച്ചതെന്ന് ഓഫീസ് ഫോര്‍ നാഷണല്‍ സ്റ്റാറ്റിസ്റ്റിക്സ് പുറത്തുവിട്ട കണക്കുകള്‍ വ്യക്തമാക്കുന്നു. 2024, 2023, 2022 വര്‍ഷങ്ങളിലും സമാനമായ തോതില്‍ ആളുകള്‍ രാജ്യം വിട്ടു. എന്നാല്‍ മെച്ചപ്പെട്ട ശമ്പളവും, കുറഞ്ഞ ടാക്സും, വിലകുറഞ്ഞ ഹൗസിംഗും നോക്കിയാണ് ഇപ്പോള്‍
More »
ബജറ്റ് പ്രഖ്യാപനങ്ങള്‍ വാടകക്കാര്‍ക്കും പ്രഹരം; നിരക്കുകള്‍ ഉയരാന്‍ ഇടയാക്കും
റേച്ചല്‍ റീവ്സ് ബജറ്റിലൂടെ ലക്ഷ്യമിട്ടത് ലാന്‍ഡ്ലോര്‍ഡ്സിനെയാണെങ്കിലും അതിന്റെ പ്രത്യാഘാതം അനുഭവിക്കേണ്ടിവരുന്നത് സാധാരണ വാടകക്കാരാണ്. രാജ്യത്ത് വാടകയ്ക്ക് താമസിക്കുന്നതിലും ഭേദം ഒരു മോര്‍ട്ട്ഗേജ് കരസ്ഥമാക്കി വീട് സ്വന്തമാക്കുന്നതാണ് എന്ന നിലയിലാണ് സ്ഥിതി. താമസിക്കാന്‍ അനുയോജ്യമായ ഒരു വീട് കിട്ടാന്‍ ജനം നെട്ടോട്ടം ഓടുന്നതിനിടയിലാണ് വാടകക്കാര്‍ക്ക് നേരിട്ടല്ലാതെ ബജറ്റില്‍ ഷോക്ക് കിട്ടുന്നത്.
പ്രൈവറ്റ് ലാന്‍ഡ്ലോര്‍ഡ്സ് കൈക്കലാക്കുന്ന പണത്തില്‍ നിന്നും രണ്ട് ശതമാനം പോയിന്റ് വരുമാനം കൂടി ഖജനാവിലേക്ക് എടുക്കാനാണ് റേച്ചല്‍ റീവ്സ് നികുതി ഉയര്‍ത്തിയത്. ഇതോടെ പ്രോപ്പര്‍ട്ടിയുടെ ബേസിക് റേറ്റ് 22 ശതമാനത്തിലേക്കും, ഉയര്‍ന്ന റേറ്റ് 42 ശതമാനത്തിലേക്കും ഉയരും. അഡീഷണല്‍ റേറ്റ് 47 ശതമാനത്തിലെത്തും. ഇംഗ്ലണ്ട്, വെയില്‍സ്, നോര്‍ത്തേണ്‍ അയര്‍ലണ്ട് എന്നിവിടങ്ങളില്‍ ഇത് ബാധകമാണ്.
More »
മാഞ്ചസ്റ്ററിനെ നടുക്കിയ സിനഗോഗ് ആക്രമണത്തില്‍ 31 കാരന് എയര്‍പോര്‍ട്ടില്‍ പിടിയില്‍
മാഞ്ചസ്റ്ററിനെ നടുക്കിയ സിനഗോഗ് ആക്രമണത്തില്‍ 31 കാരന് പിടിയില്‍. മാഞ്ചസ്റ്റര്‍ വിമാനത്താവളത്തില്‍ നിന്നാണ് ഭീകരവാദ കുറ്റങ്ങള്‍ ചുമത്തി പൊലീസ് ഇയാളെ അറസ്റ്റ് ചെ്തത്. ഒകടോബര് 2നുണ്ടായ ഹീറ്റണ്‍ പാര്‍ക് ഹീബ്രു കോണ്‍ഗ്രിഗേഷ് സിനഗോഗിലുള്ള ആക്രമണത്തില്‍ എഡ്രിയന്‍ ഡാര്‍ബി, മെല്വിന് ക്രാവിറ്റ്സ് എന്നിവര്‍ക്ക് ജീവന് നഷ്ടമായി. മൂന്നുപേര്‍ക്ക് ഗുരുതരമായി പരിക്കേറ്റ സംഭവത്തില്‍ ജിഹാദ് അല്‍ഷാമി പൊലീസ് വെടിയേറ്റ് മരിച്ചിരുന്നു.
സംഭവത്തിന് പിന്നാലെ കൂടുതല്‍ വിവരങ്ങള്‍ തേടുകയാണ് പൊലീസ്. പുതിയ ഒരു അറസ്റ്റ് കൂടിയായതോടെ സംഭവത്തില്‍ പിടിയിലായവരുടെ എണ്ണം ഏഴായി. ഇതുവരെ അറസ്റ്റ് ചെയ്തവരില്‍ തെളിവില്ലാത്തതിനാല്‍ അഞ്ചു പേരെ വിട്ടയച്ചു.
ഒക്ടോബര്‍ 9ന് പിടിയിലായ ആള്‍ക്കെതിരെ ഭീകരവാദവുമായി ബന്ധപ്പെട്ട വിവരങ്ങള്‍ മറച്ചുവച്ചെന്ന കുറ്റം നിലനില്‍ക്കുന്നതിനാല്‍ അയാള്‍ ഇപ്പോഴും കസ്റ്റഡിയില്‍ തുടരുകയാണ്.
More »
യുകെയിലെ നെറ്റ് മൈഗ്രേഷന്‍ കുത്തനെ ഇടിഞ്ഞു; ഇനിയും കൂടുതല്‍ പരിഷ്കാരങ്ങള്‍ നടപ്പാക്കുമെന്ന് ഹോം സെക്രട്ടറി
യുകെയിലെ പുതിയ നെറ്റ് മൈഗ്രേഷന്‍ വലിയ തോതില്‍ ഇടിഞ്ഞതായുള്ള പുതിയ കണക്കുകള്‍ പുറത്തുവന്നു. ഒ എന്‍ എസ് പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ടിലാണ് ഒരു വര്‍ഷത്തില്‍ 69% കുറവ് രേഖപ്പെടുത്തിയിരിക്കുന്നത്. 2024 ജൂലൈ–2025 ജൂണ്‍ കാലയളവില്‍ നെറ്റ് മൈഗ്രേഷന്‍ 204,000 ആയി ചുരുങ്ങി. മുന്‍വര്‍ഷത്തെ 649,000ല്‍ നിന്ന് 69 ശതമാനം ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. 2021ന് ശേഷം ആദ്യമായാണ് ഇത്രയും കുറഞ്ഞ നിരക്ക് എന്നത് ശ്രദ്ധേയമാണ്.
അതേസമയം രാജ്യത്തു നിന്ന് പോകുന്നവരുടെ എണ്ണത്തില്‍ നേരിയ വര്‍ധനയുണ്ടായി. മൊത്തം 9 ലക്ഷത്തോളം പേര് യുകെയിലെത്തിയെങ്കിലും ഇത് മുന്‍വര്‍ഷത്തേക്കാള്‍ 4 ലക്ഷത്തോളം കുറവാണ്. അതേസമയം 6.93 ലക്ഷം പേര് രാജ്യം വിട്ടു. നിയമവിരുദ്ധ മാര്‍ഗങ്ങളിലൂടെ എത്തിയവരുടെ എണ്ണം 51,000 ആണ്. ഇതില്‍ തന്നെ ചെറിയ ബോട്ടുകളിലെത്തിയവര്‍ 46,000 പേരായിരുന്നു. അഫ്ഗാന്, ഇറാന്, സുഡാന്, സോമാലിയ എന്നിവിടങ്ങളില്‍ നിന്നുള്ള പൗരന്മാരാണ് പ്രധാനമായും
More »