നികുതി വര്ധനവുകള്ക്ക് വീണ്ടും വഴിയൊരുങ്ങുന്നു; ആശങ്കയില് ജനം
തന്റെ രണ്ട് ബജറ്റുകള് കൊണ്ട് തന്നെ ചാന്സലര് റേച്ചല് റീവ്സിന് ജനരോഷം ഏറ്റുവാങ്ങേണ്ടിവന്നു. എന്നാല് നികുതി വര്ധനവുകള് ഉപയോഗിച്ച് വളര്ച്ച ത്വരിതപ്പെടുത്താന് അവര്ക്ക് സാധിച്ചിട്ടുമില്ല. അതുകൊണ്ടു ഇപ്പോള് വീണ്ടും നികുതി വര്ധനയ്ക്ക് കളമൊരുങ്ങുന്നുവെന്ന മുന്നറിയിപ്പ് ശക്തമാണ്.
നവംബറിലെ ബജറ്റില് നടത്തിയ നികുതി വേട്ടയില് ലഭിച്ച പണമെല്ലാം ഖജനാവില് നിന്നും പുറത്തേക്ക് ഒഴുകിയതോടെയാണ് ഈ ടാക്സ് റെഡ് അലേര്ട്ട്. തന്റെ പദ്ധതികള്ക്കുള്ള പണം കണ്ടെത്താനാണ് നികുതി വര്ദ്ധനവെന്ന് റീവ്സ് വാദിച്ചിരുന്നു. എന്നാല് ബ്ലൂംബര്ഗിന്റെ അനാലിസിസ് അനുസരിച്ച് 22 ബില്ല്യണ് പൗണ്ടില് മൂന്നില് രണ്ട് ഭാഗവും അപ്രത്യക്ഷമായി കഴിഞ്ഞെന്നാണ് കണ്ടെത്തിയിരിക്കുന്നത്.
പല ഗവണ്മെന്റ് പദ്ധതികളും ഉപേക്ഷിച്ചതും, കുറഞ്ഞ ജിഡിപി വളര്ച്ചയും, ഡിഫന്സ് ഫണ്ടിംഗിലെ കുറവും എല്ലാം ചേര്ന്നാണ് ഇത്. ബജറ്റിന് ശേഷം
More »
ലണ്ടനില് 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു; പ്രതിഷേധവുമായി സിഖുകാര്
ലണ്ടനില് 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ചു ; പ്രതിഷേധവുമായി സിഖുകാര്
പടിഞ്ഞാറന് ലണ്ടനിലെ ഹൗണ്സ്ലോയില് 16 കാരിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിച്ച സംഭവത്തില് വന് പ്രതിഷേധവുമായി സിഖുകാര്. 200 ലേറെ സിഖുകാരാണ് പ്രതിഷേധവുമായി രംഗത്തുള്ളത്.
30കളിലുള്ള യുവാവാണ് പെണ്കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഇയാള് ഉള്പ്പെടുന്ന പാക്കിസ്ഥാന് വംശജരുടെ സംഘത്തിലെ ആറു പേര് കുട്ടിയെ ലൈംഗീകമായി പീഡിപ്പിച്ചതായിട്ടാണ് വിവരം. പ്രതിഷേധത്തെ തുടര്ന്ന് പീഡനം നടത്തിയ പ്രതികളില് ഒരാളെ കസ്റ്റഡിയിലെടുക്കുകയും പെണ്കുട്ടിയെ മോചിപ്പിക്കുകയും ചെയ്തു.
പ്രതിഷേധത്തിന്റെ വീഡിയോ ദൃശ്യങ്ങളും പ്രതിയെ പൊലീസ് വാഹനത്തില് കൊണ്ടുപോകുന്ന ദൃശ്യങ്ങളും സോഷ്യല്മീഡിയയില് പ്രചരിക്കുന്നുണ്ട്. പെണ്കുട്ടിക്ക് 13 വയസുള്ളപ്പോഴാണ് പ്രതി കുട്ടിയുമായി സൗഹൃദം സ്ഥാപിക്കുന്നത്. പെണ്കുട്ടിക്ക് 16 വയസായതോടെ കുട്ടിയെ വീട്ടില് നിന്ന്
More »
ഭാര്യാമാതാവിന്റെ ചരമ വാര്ഷികത്തിനെത്തിയ സ്റ്റീവനേജ് മലയാളി നാട്ടില് ഹൃദയാഘാതം മൂലം മരിച്ചു
സര്ഗ്ഗം സ്റ്റീവനേജ് മലയാളി അസ്സോസ്സിയേഷന് മെമ്പറും, ഹോന്സ്ലോ സെന്റ് ജോണ്സ് മാര്ത്തോമ്മാ പള്ളിയംഗവും, ഇന്ത്യന് ഓവര്സീസ് കോണ്ഗ്രസ്സിന്റെ പ്രവര്ത്തകനുമായിരുന്ന ജേക്കബ് ജോര്ജ്ജ് നാട്ടില് നിര്യാതനായി. പത്തനംതിട്ട മാക്കാംകുന്ന്, അമീജിയോ ഭവന് കുടുംബാംഗമായിരുന്ന ജേക്കബ്, ഭാര്യ സാരു ജേക്കബിന്റെ അമ്മയുടെ ഒന്നാം ചരമ വാര്ഷീകത്തില് പങ്കുചേരുന്നതിനായി നാട്ടിലെത്തിയപ്പോളായിരുന്നു മരണം സംഭവിച്ചത്. ഒന്നാം ചരമ വാര്ഷീക പ്രാര്ത്ഥനകളും ശുശ്രുഷകളും കഴിഞ്ഞ ദിവസം നടത്തിയിരുന്നു. ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനെ തുടര്ന്ന് പത്തനംതിട്ട മുത്തൂറ്റ് ഹോസ്പിറ്റലില് പ്രവേശിപ്പിക്കുകയും ചികിത്സക്കിടെയുണ്ടായ ഹൃദയാഘാതത്തെ തുടര്ന്ന് മരണം സംഭവിക്കുകയുമായിരുന്നു.
സ്റ്റീവനേജിലെ മലയാളി കൂട്ടായ്മ്മകളില് സദാ പുഞ്ചിരിതൂകി എല്ലാവരെയും നേരില്ക്കണ്ട് ഹസ്തദാനം ചെയ്ത്, നര്മ്മസംഭാഷണങ്ങള് നടത്തിയും,
More »
നോര്ത്താംപ്ടണിലെ ഡോ.ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവര്; പൊതുദര്ശനവും സംസ്കാരവും 19ന്
ലണ്ടന് : നോര്ത്താംപ്ടണില് നിര്യാതനായ ഡോ. ഷാജിയ്ക്ക് ആദരാഞ്ജലികളുമായി പ്രിയപ്പെട്ടവരും സുഹൃത്തുക്കളും. ഈമാസം 19ന് തിങ്കളാഴ്ചയാണ് പൊതുദര്ശനവും സംസ്കാരവും നിശ്ചയിച്ചിരിക്കുന്നത്. രാവിലെ 11 മണിയോടെ നോര്ത്താംപ്ടണ് റോമന് കാത്തോലിക്ക കത്തീഡ്രല് പള്ളിയില് വൈദികരുടെ നേതൃത്വത്തില് ചടങ്ങുകള് ആരംഭിക്കും. ദിവ്യബലിക്കു ശേഷം ഷാജി ഡോക്ടറിന് അന്തിമോപചാരം അര്പ്പിക്കുവാനുള്ള അവസരം ഉണ്ടായിരിക്കും. തുടര്ന്ന് ശവ സംസ്കാരം കിങ്സ്തോര്പ്പ് സെമിത്തരിയില് ഉച്ചയ്ക്ക് മണിയോടുകൂടി നടത്തുന്നതായിരിക്കും.
ദേവാലയത്തിന്റെ വിലാസം
The Catholic Cathedral of Our Lady Immaculate & St Thomas of Canterbury, Kingsthorpe Rd, Primrose Hill, Northampton NN2 6AG
ജനുവരി ഒന്നാംതീയതി ആയിരുന്നു ഷാജി ഡോക്ടറുടെ വിടവാങ്ങല് സംഭവിച്ചത്. നോര്ത്താംപ്ടണ് ആശുപത്രിയില് അഡ്മിറ്റായിരുന്ന ഷാജി പെട്ടെന്ന് അസുഖം മൂര്ച്ഛിച്ചു മരണപ്പെടുകയായിരുന്നു. അതേ ഹോസ്പിറ്റലില് സ്റ്റാഫ് നഴ്സ് ആയിരുന്നു ഭാര്യ.
More »
ഫോസ്റ്റര് റെസിഡന്ഷ്യല് കെയറുകളിലെ കൗമാരക്കാരില് നാലില് ഒരാള് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നു!
ഫോസ്റ്റര് റെസിഡന്ഷ്യല് കെയറുകളില് വളരുന്ന കൗമാരക്കാരില് നാലില് ഒരാള് ആത്മഹത്യയ്ക്ക് ശ്രമിക്കുന്നതായി പഠന റിപ്പോര്ട്ട്. കുട്ടികളുടെ സുരക്ഷയും സംരക്ഷണവും ഉറപ്പുവരുത്തുന്ന പരിചരണ കേന്ദ്രങ്ങളില് അവര് അത്ര സന്തുഷ്ടരല്ല. ഫോസ്റ്റര്, റെസിഡന്ഷ്യല്, കിന്ഷിപ്പ് കെയര് എന്നിവിടങ്ങളില് വളരുന്ന കൗമാരക്കാരില് നാലില് ഒരാള് ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ടെന്നാണ് ഞെട്ടിക്കുന്ന പഠന റിപ്പോര്ട്ട്. 200-2002 കാലഘട്ടത്തില് ജനിച്ച 19000 പേരെ നടത്തിയ പഠനത്തിലാണ് കാര്യങ്ങള് വ്യക്തമായത്.
17 വയസുകാരില് 26 ശതമാനം പേര് ജീവനൊടുക്കാന് ശ്രമിച്ചുവെന്നാണ് കണ്ടെത്തല്. യുസിഎല് സെന്റര് ഫോര് ലോംഗിറ്റിയൂഡിനല് സ്റ്റഡീസിലെ ഗവേഷകര് നടത്തിയ പഠനത്തിന് നഫീല്ഡ് ഫൗണ്ടേഷന്റെ പിന്തുണയുണ്ട്.
ആത്മഹത്യാ ശ്രമം മാത്രമല്ല മാനസിക സമ്മര്ദ്ദത്തിലുമാണ് പലരും. ഫോസ്റ്റര് കെയറിലുണ്ടായിരുന്നവരില് 56 ശതമാനം പേര് സ്വയം
More »
1.5 മില്ല്യണ് പൗണ്ട് മൂല്യമുള്ള വീടുകളില് നിന്നും 'മാന്ഷന് ടാക്സ്' പിരിക്കാന് നീക്കം
ബ്രിട്ടനില് സ്വന്തമായി വീടുകളുള്ളവര്ക്ക് കൂടുതല് നികുതിഭാരം വന്നേക്കും. ചാന്സലര് റേച്ചല് റീവ്സ് ബജറ്റില് പ്രഖ്യാപിച്ച മാന്ഷന് ടാക്സ് ധനികരുടെ വീടുകള്ക്ക് മാത്രമായിരിക്കുമെന്ന് തോന്നുമെങ്കിലും സ്ഥിതി അതല്ലെന്നാണ് പിന്നീട് വന്ന റിപ്പോര്ട്ടുകള് വ്യക്തമാക്കിയത്.
1.5 മില്ല്യണ് പൗണ്ട് മൂല്യമുള്ള കുടുംബ വീടുകളും മാന്ഷന് ടാക്സ് വേട്ടയില് പെടുമെന്നാണ് പ്രോപ്പര്ട്ടി ഉടമകള്ക്കുള്ള മുന്നറിയിപ്പ്. നവംബറിലെ ബജറ്റില് 2 മില്ല്യണ് പൗണ്ടിന് മുകളില് വിലയുള്ള ഉയര്ന്ന മൂല്യമുള്ള കൗണ്സില് ടാക്സ് സര്ചാര്ജ്ജാണ് ചാന്സലര് പ്രഖ്യാപിച്ചത്. 2028 ഏപ്രില് മുതല് ഇത് നിലവില് വരും.
നിലവിലെ കൗണ്സില് ടാക്സിന് പുറമെയാണ് ഈ വാര്ഷിക ചാര്ജ്ജ്. പ്രോപ്പര്ട്ടിയുടെ മൂല്യം അടിസ്ഥാനമാക്കി ഇത് വര്ദ്ധിക്കുകയും ചെയ്യും. 2 മില്ല്യണില് കൂടുതല് വിലയുള്ള
More »
പ്രതിഷേധം: ഡിജിറ്റല് ഐഡി കാര്ഡുകള് നിര്ബന്ധമാക്കുമെന്ന പ്രഖ്യാപനവും സ്റ്റാര്മര് ഉപേക്ഷിച്ചു
യുകെയില് ജോലി ചെയ്യുന്നവര്ക്ക് നിര്ബന്ധിത ഡിജിറ്റല് ഐഡികള് നല്കുമെന്ന പദ്ധതി ഉപേക്ഷിച്ച് പ്രധാനമന്ത്രി കീര് സ്റ്റാര്മര്. ജനങ്ങള്ക്കിടയില് വ്യാപക പ്രതിഷേധം ഉയര്ന്നതോടെയാണ് പുതിയ യു-ടേണ്. അനധികൃത കുടിയേറ്റത്തിന് എതിരായ ആയുധമായി യുകെയില് ജോലി ചെയ്യാനുള്ള അവകാശം തെളിയിക്കാന് ഡിജിറ്റല് ഐഡി കാര്ഡ് നിര്ബന്ധമാക്കുമെന്നായിരുന്നു സ്റ്റാര്മറുടെ പ്രഖ്യാപനം.
എന്നാല് പ്രധാനമന്ത്രി പദത്തിലെ തന്റെ 13-ാമത്തെ യു-ടേണില് ഐഡി സ്കീമില് വെള്ളം ചേര്ത്തിരിക്കുകയാണ് സ്റ്റാര്മര്. 2029-ല് ഡിജിറ്റല് ഐഡി ആരംഭിക്കുമെങ്കിലും ഇത് ഓപ്ഷനലായിരിക്കും. ജോലിക്കാര്ക്ക് തങ്ങളുടെ ഐഡന്റിറ്റി തെളിയിക്കാന് മറ്റ് രേഖകള് നല്കാന് അനുമതി ഉണ്ടാകും.
സ്കീം നടപ്പാക്കുമ്പോള് ബ്രിട്ടീഷുകാര്ക്ക് ഔദ്യോഗികമായി ഡിജിറ്റല് ഐഡി സ്വീകരിക്കേണ്ടി വരില്ല. പദ്ധതി റദ്ദാക്കിയതിനെ സ്വാഗതം ചെയ്ത
More »
എന്എച്ച്എസില് ഫ്ലൂവും നോറോവൈറസും ബാധിച്ച രോഗികളുടെ ഒഴുക്ക്; ഗുരുതരസ്ഥിതി പ്രഖ്യാപിച്ച് ഹോസ്പിറ്റല് ട്രസ്റ്റുകള്
വിന്റര് ദുരിതം എന്എച്ച്എസിനെ കടുത്ത സമ്മര്ദത്തിലാഴ്ത്തി. ഫ്ലൂ സീസണ് അല്പ്പം ശമനമായതിന് പിന്നാലെയായിരുന്നു കൊടുംതണുപ്പ് ഉണ്ടായത്. ഇതോടെ രോഗികളുടെ എണ്ണത്തില് വീണ്ടും കുതിപ്പ് രേഖപ്പെടുത്തുകയാണ് ചെയ്തത്.
ഫ്ലൂ, നോറോവൈറസ് കേസുകള് കുതിച്ചുയര്ന്നതോടെയാണ് ഹെല്ത്ത് സര്വ്വീസ് സമ്മര്ദത്തില് മുങ്ങിയത്. ഇതോടെ നാല് എന്എച്ച്എസ് ഹോസ്പിറ്റല് ട്രസ്റ്റുകള് ഗുരുതരസ്ഥിതി പ്രഖ്യാപിച്ചിട്ടുണ്ട്. തണുപ്പുമായി ബന്ധപ്പെട്ട് ആരോഗ്യം കുറഞ്ഞവരും, പ്രായമായവരും കൂടുതലായി ആശുപത്രി ബെഡുകളിലേക്ക് പ്രവേശിപ്പിക്കപ്പെട്ടത് സ്ഥിതി വഷളാക്കി.
വര്ഷത്തിലെ ഈ സമയത്ത് ജീവനക്കാര്ക്കിടയിലും രോഗം പടരുകയാണ്. ഇത് ആശുപത്രികള്ക്ക് മേല് സമ്മര്ദം കൂടുതല് വര്ദ്ധിപ്പിക്കുന്നു. റോയല് സറേ എന്എച്ച്എസ് ഫൗണ്ടേഷന് ട്രസ്റ്റ്, എപ്സം & സെന്റ് ഹെലിയര് യൂണിവേഴ്സിറ്റി ഹോസ്പിറ്റല്സ് എന്എച്ച്എസ് ട്രസ്റ്റ്, സറേ &
More »
ഹെല്ത്ത് വര്ക്കറെന്ന പേരിലെത്തി കറി ഹൗസില് ജോലി; വിസ ദുരുപയോഗം ചെയ്യുന്ന ആയിരക്കണക്കിന് കേസുകളില് അന്വേഷണം
ചില കുടിയേറ്റക്കാര് വിസാ റൂട്ടുകള് ദുരുപയോഗം ചെയ്യുന്നത് നിയമാനുസൃതം എത്തുന്നവര്ക്കും വെല്ലുവിളിയാകുന്നു. കെയര് വര്ക്കര് വിസ കുടിയേറ്റക്കാരുടെ ഒഴുക്കിന് തടസം വന്നതോടെ എന്എച്ച്എസ് വിസ റൂട്ടില് വ്യാപക ദുരുപയോഗം അരങ്ങേറിയതായാണ് റിപ്പോര്ട്ട്. ഇക്കാര്യത്തില് വ്യാപകമായ അന്വേഷണം ആരംഭിച്ചിരിക്കുകയാണ്. അത് മാന്യമായി എത്തുന്നവര്ക്കും ബുദ്ധിമുട്ടുണ്ടാക്കുകയാണ്.
കെയര് വര്ക്കറായി ബ്രിട്ടനിലെത്തിയ ബംഗ്ലാദേശി പൗരന് ഇന്ത്യന് റെസ്റ്റൊറന്റില് കറി വിളമ്പുന്ന വ്യക്തിയായി ചെന്നുപെട്ടതാണ് അന്വേഷണത്തിന് വഴിയൊരുക്കിയത്. 2023-ല് ഹെല്ത്ത് കെയര് വിസയില് എത്തിയ 26-കാരന് ഇജാജ് അബിദ് റെഡ്വാന് ഹ്രിദോയ് ചെഷയറിലെ ജുനൂണ് ഇന്ത്യന് റെസ്റ്റൊറന്റില് ജോലി ചെയ്യുന്നതായാണ് ഹോം ഓഫീസ് ഇമിഗ്രേഷന് എന്ഫോഴ്സ്മെന്റ് കണ്ടെത്തിയത്. തൊട്ടടുത്തുള്ള കാരവാനിലായിരുന്നു ഇയാളുടെ താമസം.
More »